Crime

  • ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പ്; കോണ്‍ഗ്രസ് നേതാവിന്റെ പേരുള്ളതായി സൂചന

    പുല്പള്ളി: ആത്മഹത്യചെയ്ത ജോസ് നെല്ലേടത്തിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് പരിശോധിക്കുന്നു. ഇതില്‍ ജോസിന്റെ മറുപക്ഷത്തുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരുള്ളതായാണ് സൂചന. പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒപ്പംനിന്നില്ലെന്നതിനൊപ്പം സൈബര്‍ അധിക്ഷേപങ്ങളും വല്ലാതെ വേദനിപ്പിച്ചതായ പരാമര്‍ശങ്ങള്‍ കത്തിലും ആവര്‍ത്തിക്കുന്നതായാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം വരുംദിവസങ്ങളിലേ നടക്കൂവെന്നാണ് അറിയുന്നത്. നിലവില്‍ സ്‌ഫോടകവസ്തുക്കളും മദ്യവും തങ്കച്ചന്റെ വീട്ടില്‍വെച്ച കേസില്‍ ആരോപണവിധേയരായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജയില്‍മോചിതനായശേഷം തങ്കച്ചന്‍ ചില നേതാക്കളാണ് കള്ളക്കേസില്‍ കുടുക്കിയതെന്ന് ആരോപിച്ചിരുന്നു. ഇതില്‍ ഒരാളായ അനീഷ് മാമ്പള്ളിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ഇയാള്‍ സ്ഥലത്തില്ലെന്നാണ് മനസ്സിലാക്കുന്നതെന്നുമാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ അറസ്റ്റിലായ പ്രസാദും അനീഷ് മാമ്പള്ളി സ്വന്തം ആവശ്യത്തിനാണെന്നു പറഞ്ഞാണ് മദ്യം വാങ്ങിപ്പിച്ചതെന്ന് മൊഴിനല്‍കിയതായി സൂചനയുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേരുടെ മൊഴി രേഖപ്പെടുത്തി, അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്കു പോകുമെന്നും പോലീസ് പറയുന്നു. ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുള്‍ ഷെരീഫിനാണ് അന്വേഷണച്ചുമതല.

    Read More »
  • ഇരയുടെ ജനനേന്ദ്രയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്‍; വീടിന്റെ ഉത്തരത്തില്‍ കെട്ടി തൂക്കി; വിവസ്ത്രനാക്കി ഭാര്യയ്‌ക്കൊപ്പം കിടത്തി വീഡിയോ ചിത്രീകരണം; ഹണിട്രാപ്പില്‍ കുടുക്കി ‘സൈക്കോദമ്പതികളുടെ’ പീഡനം; ഫോണ്‍ ദൃശങ്ങള്‍ കണ്ട പോലീസും ‘ഞെട്ടിമാമാ’!

    പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസില്‍ യുവദമ്പതികള്‍ അറസ്റ്റിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പത്തനംതിട്ട കോയിപ്രം ആന്താലിമണിലാണ് രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം. സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. സമാനതകള്‍ ഇല്ലാത്ത പീഡനമാണ് രണ്ട് യുവാക്കളും നേരിട്ടതെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എഫ്ഐആറിലുണ്ട്. പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്നാണ് വിലയിരുത്തല്‍. യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുക്കുകയായിരുന്നു. യുവാക്കളെ പ്രതികളുടെ വീട്ടിലെത്തിച്ചശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിക്കണമെന്ന് നിര്‍ബന്ധിച്ചു. യുവാവിനെ…

    Read More »
  • പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ വെടിവെച്ച് കൊന്ന് യുവാവ്; പ്രതിയെ കീഴടക്കിയത് ടിയര്‍ഗ്യാസ് എറിഞ്ഞ്; മരിച്ച യുവതി മൂന്നാംഭര്‍ത്താവിനെ കൊന്നകേസില്‍ പ്രതി

    ഭോപാല്‍: പട്ടാപ്പകല്‍ നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോര്‍ നിവാസിയായ നന്ദിനി(28)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് രൂപ്സിങ് സ്റ്റേഡിയത്തിന് സമീപത്താണ് നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. അരവിന്ദ് പരിഹാറും നന്ദിനിയും ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് വേര്‍പിരിഞ്ഞാണ് താമസം. വെള്ളിയാഴ്ച വൈകീട്ട് സ്റ്റേഡിയത്തിന് സമീപത്തുകൂടെ നടന്നുവരികയായിരുന്ന യുവതിയെ ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് യുവതിക്ക് നേരേ വെടിയുതിര്‍ത്തു. പോയിന്റ് ബ്ലാങ്കില്‍ യുവതിക്ക് നേരേ അഞ്ചുതവണയാണ് പ്രതി നിറയൊഴിച്ചത്. വെടിയേറ്റ് യുവതി റോഡില്‍വീണതോടെ പ്രതിയും കൈയില്‍ തോക്കുമായി ഇവര്‍ക്ക് സമീപത്തായി ഇരുന്നു. ഇതേസമയം, ആളുകള്‍ ഓടിക്കൂടിയെങ്കിലും ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതി കൈയില്‍ തോക്കുമായി ഭീഷണി തുടര്‍ന്നു. ആളുകള്‍ക്ക് നേരേ വെടിയുതിര്‍ക്കുമെന്നും സ്വയം നിറയൊഴിച്ച് മരിക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. ഇതോടെ പോലീസ് സംഘം തന്ത്രപൂര്‍വം ഇടപെട്ടു. പ്രതിയെ കീഴ്പ്പെടുത്താനായി…

    Read More »
  • ‘പാര്‍ട്ടിയിലെ ഒരു വിഭാഗം എന്റെ രക്തത്തിന് വേണ്ടി ദാഹിച്ചു, ഒരു അനീതിയും ചെയ്തിട്ടില്ല’; ആത്മഹത്യക്ക് മുന്‍പുള്ള കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ വീഡിയോ സന്ദേശം പുറത്ത്

    കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നല്ലേടത്തിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്. പൊലീസിന് കൈമാറിയത് ലഭിച്ച വിവരങ്ങളാണ്. തന്നെ ഗൂഢാലോചനക്കാരനായി ചിത്രീകരിച്ചെന്നും ഒരുവിഭാഗം തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുവെന്നും ജോസ് പറയുന്നു. പ്രതിസന്ധിയില്‍ പാര്‍ട്ടി നേതാക്കള്‍ കൈവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ‘ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താന്‍ വലിയ അഴിമതിക്കാരനും ഗൂഢാലോചനക്കാരനുമാണെന്നൊക്കെ പറഞ്ഞ് വലിയ പ്രചരണങ്ങള്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ട്. ഒരാളില്‍ നിന്നും പോലും അനര്‍ഹമായ കാര്യങ്ങള്‍ നാളിതുവരെ കൈപ്പറ്റാതെ പൊതുപ്രവര്‍ത്തനം നടത്തിയ ആളാണ് ഞാന്‍. ഈ ആരോപണങ്ങള്‍ ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് താങ്ങാന്‍ ആവുന്നതല്ല. സഹായം തേടി എന്നെ സമീപിച്ചവരെ സഹായിച്ചതല്ലാതെ ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. എന്റെ പ്രവര്‍ത്തനത്തില്‍ ആസൂയപൂണ്ടവര്‍ എന്നെ ഈ സമൂഹത്തില്‍ ഇല്ലാതാക്കാന്‍ വേണ്ടി, എന്റെ രക്തത്തിന് വേണ്ടി, എന്റെ മക്കളുടെ ഭാവി നശിപ്പിക്കുന്ന രീതിയില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു പരിഷ്‌കൃതസമൂഹത്തില്‍ നിന്നും എനിക്ക് ലഭിക്കേണ്ട പിന്തുണയല്ല…

    Read More »
  • ഓഹരി വിപണിയില്‍ ലാഭ വാഗ്ദാനം; പൊലീസ് ഉദ്യോഗസ്ഥന്‍ ഒന്നരക്കോടി രൂപ തട്ടി, പരാതി

    തിരുവനന്തപുരം: ഓഹരി വിപണിയില്‍ ലാഭമുണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍ ഒന്നരക്കോടി രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സിപിഒ: രവിശങ്കറിനെതിരെയാണ് പരാതി. ഭരതന്നൂര്‍ സ്വദേശി വിജയന്‍ പിള്ള, സഹോദരന്‍ മുരളീധരന്‍ എന്നിവരില്‍ നിന്ന് പൊലീസ് പണം തട്ടിയെന്നാണ് പരാതി. 2020ല്‍ ഡിജിപി ഓഫീസില്‍ ജോലി ചെയ്യവെയാണ് രവിശങ്കര്‍ പണം തട്ടിയത്. പൊലീസില്‍ ഒരുപാട് പേര്‍ക്ക് ലാഭവിഹിതം ഉണ്ടാക്കി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചാണ് പണം തട്ടിയതെന്ന് പരാതിക്കാര്‍ പറയുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. രവിശങ്കറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി എഫ്ഐആറുകളുണ്ട്. നിലവില്‍ രവിശങ്കര്‍ കല്‍പ്പറ്റ പൊലീസ് ക്യാംപില്‍ ഡ്യൂട്ടിയിലാണ്. തട്ടിയെടുത്ത പണം കൊണ്ട് രവിശങ്കര്‍ പല സ്ഥലങ്ങളിലായി വസ്തു വാങ്ങിയതായി വിവരം ലഭിച്ചിരുന്നതായി പരാതിക്കാര്‍ പറയുന്നു. കേസില്‍ പരാതി നല്‍കിയെങ്കിലും രവിശങ്കറിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പരാതിക്ക് പിന്നാലെ കുറച്ച് ദിവസത്തേക്ക് ഉദ്യോഗസ്ഥാനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നാണ്…

    Read More »
  • കര്‍ക്കിന്റെ കൊലയാളി കോക്‌സ്, പ്രതിയെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് പിതാവ്; വിശ്വസ്തന് മരണാനന്തരബഹുമതിയായി ‘പ്രസിഡന്‍ഷ്യല്‍ മെഡല്‍’ പ്രഖ്യാപിച്ച് ട്രംപ്

    വാഷിങ്ടന്‍: യുഎസ് പ്രസിഡന്റിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കര്‍ക്കിനെ വെടിവച്ചു കൊന്നത് അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നെന്ന് ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ്. കൊലപാതകം നടന്ന യൂട്ടാ സര്‍വകലാശാല ക്യാംപസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സിയോണ്‍ നാഷനല്‍ പാര്‍ക്കിനു സമീപത്തു നിന്നാണ് റോബിന്‍സനെ അറസ്റ്റ് ചെയ്തതെന്നും സ്‌പെന്‍സര്‍ കോക്‌സ് അറിയിച്ചു. ക്യാംപസില്‍ സംവാദ പരിപാടിക്കിടെയാണ് ചാര്‍ലി കര്‍ക് (31) വെടിയേറ്റു മരിച്ചത്. അക്രമിക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. കറുത്ത മേല്‍വസ്ത്രവും കറുത്ത ഗ്ലാസും തൊപ്പിയും ധരിച്ചയാള്‍ വെടിവയ്പിനു ശേഷം രണ്ടാം നിലയില്‍ നിന്ന് ചാടി ഓടിമറയുന്നതിന്റെ ദൃശ്യവും പുറത്തുവന്നു. ദൃശ്യത്തിലുള്ളത് മകനാണെന്ന് മനസ്സിലാക്കി റോബിന്‍സനിന്റെ പിതാവാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തന്നെ അന്വേഷണ സംഘത്തിന് വിവരം നല്‍കുകയും ചെയ്തു. അക്രമി കസ്റ്റഡിയിലായെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഒരു അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. കര്‍ക്കിനു മരണാനന്തര ബഹുമതിയായി ‘പ്രസിഡന്‍ഷ്യല്‍…

    Read More »
  • റിന്‍സിയുടെ അറസ്റ്റിന് പിന്നാലെ പുറത്തായത് ലൊക്കേഷനുകളിലെ ലഹരിയൊഴുക്കിന്റെ കണക്ക്; ക്രിപ്റ്റോ കറന്‍സിയും താരങ്ങളുടെ പേരും ചാറ്റുമടക്കം ചര്‍ച്ചയുമായി; ‘വിഐപി’കളെ തൊടാന്‍ പോലീസ് മെനക്കെട്ടില്ല; ഒടുവില്‍ പിടിച്ചത് ‘മെത്തഫെറ്റമിനുമായി’!

    കൊച്ചി: രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്‌സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്ലാറ്റില്‍ 22.55 ഗ്രാം എം.ഡി.എം.എ അടക്കം പിടികൂടിയെന്ന ആരോപണത്തില്‍ അറസ്റ്റു ചെയ്തത്. എന്നാല്‍ എന്നാല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പിടിച്ചെടുത്ത വസ്തു എം.ഡി.എം.എ അല്ലെന്ന് കണ്ടെത്തി. പിടിച്ചെടുത്തത് മെത്തഫെറ്റമിനെന്നായിരുന്നു പരിശോധന ഫലം. പിടികൂടിയ ലഹരി കൊമേഴ്‌സ്യല്‍ അളവിലല്ലായിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് കോടതി റിന്‍സിക്ക് ജാമ്യം അനുവദിച്ചത്. അതായത് ലഹരിയുമായാണ് റിന്‍സി അറസ്റ്റിലായതെന്ന് സാരം. റിന്‍സിയുടെ അറസ്റ്റിന് ശേഷം പല വിവരങ്ങളും പോലീസിന് കിട്ടിയിരുന്നു. എന്നാല്‍ ഇതിലേക്കൊന്നും അന്വേഷണം നീണ്ടില്ല. സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് രാസലഹരി വില്പന നടത്തി എന്നതാണ് ഇവര്‍ക്കെതിരെ ഉണ്ടായ ആരോപണം. കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നിന്നാണ് റിന്‍സിയെയും സുഹൃത്തിനെയും പൊലീസ് പിടികൂടിയത്.സിനിമ പ്രമോഷന്‍ വര്‍ക്കുകളിലും റിന്‍സി പ്രവര്‍ത്തിച്ചിരുന്നു. ആടുജീവിതം, കാട്ടാളന്‍, മാര്‍ക്കോ എന്ന…

    Read More »
  • വീട്ടമ്മയുടെ അവിഹിതം ഒളിച്ചിരുന്നു പകര്‍ത്തിയത് ഇരട്ടകള്‍; ഭീഷണിപ്പെടുത്തി പണം തട്ടി, വഴങ്ങണമെന്നും ആവശ്യം: രണ്ടു പേര്‍ അറസ്റ്റില്‍

    കണ്ണൂര്‍: വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി 21), നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയും ശമലിന്റെ ഇരട്ടസഹോദരനുമായ ശ്യാം മറ്റൊരു കേസില്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തി. വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയില്‍നിന്നു പണം വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കൂടാതെ വീഡിയോ ഇവരുടെ സുഹൃത്ത് ലത്തീഫിനും നല്‍കി. ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഷമലിനെ വെള്ളിയാഴ്ച രാവിലെ വീട്ടില്‍വെച്ചും ലത്തീഫിനെ പുലര്‍ച്ചെ മൂന്നിന് തളിപ്പറമ്പില്‍വെച്ചുമാണ്…

    Read More »
  • കഴുത്തിന് വെട്ടേറ്റ് ഭാര്യ, തൂങ്ങിമരിച്ച നിലയില്‍ ഭര്‍ത്താവ്, ഒന്നുമറിയാതെ ഉറങ്ങുന്ന പിഞ്ചുമക്കള്‍…

    കാസര്‍കോട്: ഭര്‍ത്താവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിന് മുറിവേറ്റ് സഹായമഭ്യര്‍ഥിച്ചെത്തിയ ഭാര്യയെ അയല്‍വാസികള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബേഡകം കുറ്റിക്കോല്‍ പയന്തങ്ങാനം കെ.സുരേന്ദ്രന്‍ (50) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ സിമി കാസര്‍കോട് ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കഴുത്തില്‍ മുന്‍ഭാഗത്ത് വാക്കത്തികൊണ്ട് മുറിവേറ്റ നിലയില്‍ സിമി അയല്‍വീട്ടുകാരെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവ് വെട്ടിയതാണെന്ന് സിമി അറിയിച്ചതായി അയല്‍വാസികള്‍ പറഞ്ഞു. വിവരമറിഞ്ഞ് വീടിനടുത്തുള്ള ബന്ധുക്കള്‍ സുരേന്ദ്രനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഏണിപ്പടിയുടെ കൈവരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ ഒന്നര വയസ്സും അഞ്ച് വയസ്സുമുള്ള മക്കള്‍ അടുത്ത മുറിയില്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് ബന്ധുക്കളായ അയല്‍വാസികള്‍ എത്തുമ്പോഴേക്കും കുട്ടികളില്‍ ഒരാള്‍ ഉണര്‍ന്നിരുന്നെങ്കിലും നടന്നതൊന്നും അറിഞ്ഞിരുന്നില്ല. ഏറെക്കാലം പ്രവാസിയായിരുന്ന സുരേന്ദ്രന്‍ മൂന്നുവര്‍ഷമായി കുറ്റിക്കോലില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഭാര്യ സിമി വീട്ടമ്മയാണ്. രാവിലെ 8.10-ന് സിമി ബന്ധുവിനെ ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്നു. ശേഷമാണ് കഴുത്തില്‍ മുന്‍ഭാഗത്ത് വാക്കത്തികൊണ്ട് മുറിവേറ്റനിലയില്‍ സിമി…

    Read More »
  • നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുനേരേ പീഡനശ്രമം; സെക്ഷന്‍ ഓഫീസര്‍ക്കെതിരേ പരാതി

    കല്‍പ്പറ്റ: നൈറ്റ് ഡ്യൂട്ടിക്കിടെ വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിവെച്ച് വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരേ പീഡന ശ്രമം. സഹപ്രവര്‍ത്തകനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെയാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരാതി നല്‍കിയിരിക്കുന്നത്. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥ പടിഞ്ഞാറത്തറ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പീഡന ശ്രമം ചെറുക്കാന്‍ വനിതാ ഉദ്യോഗസ്ഥ രാത്രി ഓഫീസില്‍നിന്ന് ഇറങ്ങി ഓടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയമിച്ചതിലടക്കം ദുരൂഹതയുണ്ട്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

    Read More »
Back to top button
error: