Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen Special

ബിഎല്‍ഒയുടെ ആത്മഹത്യ ; കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് ഇ.പി.ജയരാജന്‍ ; അനീഷിന്റെ കുടുംബത്തെ യുഡിഎഫ് അപമാനിക്കുന്നു ;


 

കണ്ണൂര്‍: കണ്ണൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇപി ജയരാജന്‍. ബിഎല്‍ഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതില്‍ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും പുറപ്പെടാന്‍ പാടില്ലായിരുന്നുവെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
അനീഷിന്റെ കുടുംബം തന്നെ പറഞ്ഞിട്ടുണ്ട് മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന്. നിലവാരം ഇല്ലാത്ത കോണ്‍ഗ്രസ് പറയുന്നത് ഈ പ്രശ്‌നത്തില്‍ വലുതാക്കി കാണിക്കരുത്. തിരുവനന്തപുരത്ത് ഇരിക്കുന്ന വി.ഡി.സതീശന് ഇക്കാര്യം എങ്ങനെ അറിയാമെന്ന് ജയരാജന്‍ ചോദിച്ചു. കളക്ടര്‍ക്ക് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പരിമിതി ഉണ്ടാകുമെന്ന് ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: