Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen Specialpolitics

ടി.പി.കേസ് ഒരു കൊലപാതകക്കേസാണ്; എങ്ങനെ പെട്ടന്ന് ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി ; വിചാരണക്കോടതിയുടെ രേഖകള്‍ കാണാതെ ജാമ്യം നല്‍കില്ലെന്നും കോടതി; ഇടക്കാല ജാമ്യാപേക്ഷയും തള്ളി

ന്യൂഡല്‍ഹി: ടി.പി.ചന്ദ്രശേഖരന്‍ കേസ് ഒരു കൊലപാതകക്കേസാണെന്നും അതുകൊണ്ടുതന്നെ അങ്ങനെ പെട്ടന്ന് എങ്ങനെ ജാമ്യം നല്‍കുമെന്നും സുപ്രീംകോടതി.
വിചാരണക്കോടതിയുടെ രേഖകള്‍ കാണാതെ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളിലൊരാള്‍ സമര്‍പിച്ച ഇടക്കാല ജാമ്യാപേക്ഷയും കോടതി തള്ളി.
രേഖകള്‍ വരുന്നത് വരെ ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. സാക്ഷി മൊഴികള്‍ അടക്കം കാണാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ടി.പി.കേസ് കൊലക്കേസാണെന്നും പെട്ടന്ന് ജാമ്യം കൊടുക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയത്.
സംസ്ഥാനം മറുപടി സമര്‍പ്പിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചു. പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തില്‍ കെകെ രമ പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കും. ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തതാണ് രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളാണ് കെ.കെ.രമ ഉന്നയിക്കുന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: