ഒരേസമയം സ്റ്റംപിന് പിറകിലും ദേണ്ടെ സ്റ്റേഡിയത്തിലും, കുംബിടിയാ… കുംബിടി!! വൈറലായി സഞ്ജുവിന്റെ അപരൻ- Video

മുംബൈ: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിനിടെ ഗാലറിയിൽനിന്ന് ഇന്ത്യയ്ക്കായി ആർത്തുവിളിക്കുന്ന ആരാധകനെ ടെലിവിഷൻ സ്ക്രീനിൽ കൂടി കണ്ട് പലരും അമ്പരന്നു. ഇത് നമ്മുടെ സഞ്ജുവല്ലെ?
നിമിഷങ്ങൾക്കകം ആരാധകന്റെ ചിത്രവും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിനിടെ ഗാലറിയിൽ ആഘോഷിക്കുന്നത് താനാണെന്ന് അവകാശപ്പെട്ട് നീരജ് കൊയ്ഡാല എന്ന യുവാവ് രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് സെമി മത്സരങ്ങൾക്കിടെ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ കാണിക്കുന്ന സമയത്തുതന്നെ കാണികൾക്കിടയിൽ ആവേശത്തോടെ ആർപ്പുവിളിക്കുന്ന നീരജിനെ കാണിച്ചത്. നേരത്തെ ധോണി കളത്തിലിറങ്ങിയ കാലത്തും വിരാട് കളിക്കുന്ന സമയത്തും ഇതുപോലെ അപരന്മാർ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
അതേസമയം സെമിയിൽ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപിച്ച് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനാണു സാധിച്ചത്. സെഞ്ചുറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസടിച്ചെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല.
തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ സഞ്ജു സാംസണാണു കളിയിലെ താരം. 42 പന്തിൽ 89 റൺസടിച്ച ഓപ്പണർ സഞ്ജു സാംസണിന്റെ ഇന്നിങ്സാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്കു നയിച്ചത്. ഏഴ് സിക്സും എട്ട് ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജുവിനെ, വിൽ ജാക്സിന്റെ 14–ാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 26 പന്തുകളിൽനിന്നാണ് സഞ്ജു അർധ സെഞ്ചുറി നേടിയത്. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് സെമിയിൽ പിറന്നത്.
View this post on Instagram






