‘കള്ള വാര്‍ത്ത കൊടുക്കുന്ന ആവേശത്തില്‍ ഞാന്‍ രാജ്യസഭയിലാണോ ലോക്സഭയിലാണോ എന്നുപോലും നോക്കിയില്ല!’; മീഡിയ വണ്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് മന്ത്രി എം.ബി. രാജേഷ്; ഇക്കുറി ‘മൗദൂദി പരിവാറി’ന്റെ പണിപാളുമെന്നും കുറിപ്പ്

തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങിയെന്ന മീഡിയ വണ്‍ വാര്‍ത്തയ്ക്കെതിരേ മന്ത്രി രംഗത്ത്. വാര്‍ത്ത കൊടുക്കുന്ന തിരക്കില്‍ താന്‍ ലോക്സഭയിലാണോ അതോ രാജ്യസഭയിലാണോ ഉണ്ടായിരുന്നതെന്നു പോലും ജമാഅത്തെ ഇസ്ലാമി ചാനല്‍ നോക്കിയില്ലെന്നും രാജേക് പരിഹസിച്ചു.
മന്ത്രിയുടെ കുറിപ്പ്
തെരഞ്ഞെടുപ്പായി. ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയാ വണ്‍ പുതിയ നുണ ബോംബ് സ്ഫോടനം നടത്തിയിട്ടുണ്ട്. ഞാനും കടന്നപ്പള്ളിയും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങി എന്നാണ് മീഡിയാ വണ്ണിന്റെ പുതിയ നുണ ബോംബ്. വ്യാജ വാര്‍ത്ത നല്കിയ മീഡിയ വണ്ണിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതില്‍ മൗദൂദി പരിവാറിന്റെ പണി പാളും.
സത്യം ഇതാണ്. നിയമസഭാ സ്പീക്കറായ ശേഷം 10.1.2022 ന് ലോക്സഭാ സെക്രട്ടറി ജനറലിന് ഞാന്‍ സ്പീക്കറെന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്ന കാര്യം അറിയിച്ചു കൊണ്ടും, അതു കുറച്ച് എന്റെ പെന്ഷന് നിയമ പ്രകാരം പുനര്‍ നിശ്ചയിക്കണമെന്നും, ഏതാനും മാസം അധികമായി എന്റെ അക്കൗണ്ടിലേക്ക് ലോക്സഭാ സെക്രട്ടേറിയറ്റില്‍ നിന്ന് അയച്ച തുക റലറൗര േചെയ്യണമെന്നും അറിയിച്ച് കത്തയച്ചിട്ടുണ്ട്. അതായത് നാലു വര്‍ഷം മുമ്പ് തന്നെ ഞാന്‍ ഇക്കാര്യം അങ്ങോട്ട് അറിയിച്ചു എന്നര്‍ത്ഥം. പിന്നീട് മന്ത്രിയായ ശേഷം ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് 17.02.2023ന് ഞാന്‍ വീണ്ടും ലോക്സഭാ സെക്രട്ടേറിയറ്റിന് കത്ത് നല്കി. തുടര്‍ന്ന് എന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം കുറച്ച് പെന്ഷന് നിയമപ്രകാരം പുന:ക്രമീകരിച്ചതായും, അതിനു മുമ്പ് നല്കിയ ഏതാനും മാസത്തെ തുക കുറവു ചെയ്തതായും അറിയിച്ച് എനിക്ക് 22.05.23 ന് ലോക്സഭാ സെക്രട്ടേറിയറ്റ് മറുപടിയും നല്കി. അതായത് ഒരു നിയമ ലംഘനവും ഇല്ല എന്നര്‍ത്ഥം. രേഖകളെല്ലാം ഇവിടെ പങ്കുവെക്കുന്നു.
ഇനി ഏറ്റവും വലിയ തമാശ എന്താണെന്നോ? വാര്‍ത്തയ്ക്കാധാരമായ AG ഓഫീസിന്റെ കത്തില്‍ പറയുന്നത്, രാജ്യസഭാ Pay&Accountsസെക്ഷനിലെ കത്തു പ്രകാരം എന്നാണ്. ഞാന്‍ രാജ്യസഭയില്‍ അംഗമായിട്ടേയില്ല. എന്റെ കാര്യത്തില്‍ ഉത്തരവാദിത്തം ലോക്സഭാ സെക്രട്ടേറിയറ്റിനാണ്. പക മൂത്ത് കടന്നാക്രമിക്കാനുള്ള ആവേശത്തില്‍ അതൊന്നും വായിച്ചു പോലുമില്ല. ഞാന്‍ രാജ്യസഭാംഗമായിരുന്നില്ല എന്ന വസ്തുതയൊന്നും നുണബോംബ് സ്ഫോടനം നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് പ്രശ്നമല്ലല്ലോ
#MBRajesh, #MediaOne, #FakeNewsAlert, #KeralaPolitics, #LDFGovernment, #LegalAction, #FactCheck, #MalayalamNews, #മന്ത്രി, #എംബിരാജേഷ്, #മീഡിയവൺ, #നുണബോംബ്, #രാഷ്ട്രീയം #MBRajeshVsMediaOne, #KeralaMinisterNews, #MPPensionIssue, #LegislativeAssemblySpeaker, #FakeNewsDebunked, #LoksabhaSecretariat, #KeralaElection2026, #PoliticalControversy, #FactCheckIndia, #MediaEthics, #MinisterMBRajesh






