Crime
-
സ്‌കൂള്‍ അദ്ധ്യാപികയായ ഭാര്യയെ കാമുകനായ അദ്ധ്യാപകനൊപ്പം പിടിച്ചു ; കോളേജ് അദ്ധ്യാപകനായ ഭര്‍ത്താവ് ഇരുവരെയും ചെരുപ്പ് മാലയിട്ട് നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു
പുരി: കാമുകനുമായി കയ്യോടെ പിടികൂടിയ അദ്ധ്യാപികയായ ഭാര്യയെ കോളേജ് അദ്ധ്യാപകനായ ഭര്‍ത്താവ് ചെരുപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചു. കാമുകനെ വസ്ത്രമെല്ലാം ഉരിഞ്ഞ് അടിവസ്ത്രം മാത്രമിടുവിച്ച് സമാന രീതിയില്‍ തെരുവിലൂടെ നടത്തിക്കൊണ്ടു പോയി. ഒഡിഷയിലെ പുരിയില്‍ നടന്ന സംഭവത്തില്‍ ഇവരുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും അധ്യാപകനാണ്. അവിഹിത ബന്ധം ആരോപിച്ചായിരുന്നു ഈ ക്രൂരത. ഇരുവരേയും പരസ്യമായി അപമാനിക്കുന്നതിന്റെ വീഡിയോ പിടിക്കുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തിട്ടുമുണ്ട്. പോലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവര്‍ പുരിയിലെ നീമാപടയില്‍ ഒരു വാടക വീട്ടിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ, അവിഹിതബന്ധം സംശയിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കൂട്ടാളികളോടൊപ്പം ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വീടിനുള്ളില്‍ മറ്റൊരു പുരുഷ സുഹൃത്തിനൊപ്പം ഇവരെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, ഭര്‍ത്താവ് ഇവരെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു പുറത്തേക്കിടുകയും മര്‍ദ്ദിക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. ആളുകള്‍ നോക്കിനില്‍ക്കെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിന്റെ അടിവസ്ത്രം…
Read More » -
സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമര്‍ദനം; മരുമകളുടെ പരാതിയില്‍ കന്നഡ സംവിധായകനെതിരേ കേസ്
ബെംഗളൂരു: പ്രശസ്ത കന്നഡ സംവിധായകന്‍ എസ്. നാരായണിനെതിരേ സ്ത്രീധനപീഡനക്കേസ്. മരുമകള്‍ പവിത്രയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആവശ്യപ്പെട്ട പണം നല്‍കാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കിവിട്ടുവെന്നുമാണ് പരാതി. കന്നഡയിലെ പ്രധാന സംവിധായകരില്‍ ഒരാളാണ് എസ്.നാരായണ്‍. ബെംഗളൂരു ജ്ഞാനഭാരതി പോലീസിലാണ് പവിത്ര പരാതി നല്‍കിയത്. സ്ത്രീധനത്തിന്റെ പേരില്‍ നാരായണും മകന്‍ പവനും ക്രൂരമായി മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു. പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നു. എസ്. നാരായണിന് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ പണം ആവശ്യമായി വന്നിരുന്നു. അന്ന് കുറച്ചുപണം തന്റെ മാതാപിതാക്കള്‍ നാരായണിന് നല്‍കി. ഇത് പിന്നീട് തിരിച്ചുനല്‍കിയില്ലെന്നും പവിത്ര പരാതിയില്‍ പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നാരായണും ഭാര്യയും മകന്‍ പവനുമായിരിക്കുമെന്ന് പവിത്ര പരാതിയില്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് ജ്ഞാനഭാരതി പോലീസ് കേസെടുത്തത്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Read More » -
പ്രണയിച്ചു വിവാഹിതരായവര്‍ തമ്മില്‍ കലഹം തുടങ്ങിയത് ഒരുമിച്ചു ജീവിതം തുടങ്ങിയതോടെ; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മീരയുടെ മരണം; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മുറിവുകളോ ഇല്ല
പാലക്കാട്: പുതുപ്പരിയാരം പൂച്ചിറയില്‍ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സി.എന്‍. പുരം സ്വദേശിനി മീരയാണ് (32) മരിച്ചത്. ഭര്‍ത്താവ് അനൂപിന്റെ പൂച്ചിറയിലെ വീട്ടിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അനൂപും മീരയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, മീരയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലീസ്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. രണ്ടാംവിവാഹക്കാരാണ് അനൂപും മീരയും. ഒരുവര്‍ഷംമുന്‍പാണ് ഇരുവരും പ്രണയിച്ച് കല്യാണം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ, വിവാഹവാര്‍ഷികം കഴിഞ്ഞിരുന്നു. വിവാഹവാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് വാട്സാപ്പില്‍ സ്റ്റാറ്റസ് വെയ്ക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്ച സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍, അന്ന് രാത്രി 11 മണിയോടെ അനൂപെത്തി മീരയെ പുതുപ്പരിയാരത്തെ തന്റെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവന്നു.…
Read More » -
ഹോളിവുഡ് സൂപ്പര്‍കഥാപാത്രം ജോണ്‍വിക്കുമായി മുംബൈയിലെ 69 കാരിക്ക് ഇന്‍സ്റ്റാഗ്രാം സൗഹൃദം ; കീനുറീവ്‌സ് വൃദ്ധയില്‍ നിന്നും അടിച്ചുമാറ്റിയത് 65,000 രൂപ ; ലണ്ടനിലുള്ള മകള്‍ ഞെട്ടി…!
മുംബൈ: കനേഡിയന്‍ നടനും സംഗീതജ്ഞനുമായ ഹോളിവുഡ് താരം കീനു റീവ്സായി ആള്‍മാറാട്ടം നടത്തി മുംബൈയിലെ 69 കാരിയില്‍ നിന്നും തട്ടിപ്പുകര്‍ അടിച്ചുമാറ്റിയത് 65,000 രൂപ. ഇന്ത്യ സന്ദര്‍ശിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരന്‍ ഇവരില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് പരാതിക്കാരിയായ ഇവരുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. യുകെയിലുള്ള മകള്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് അപരിചിതമായ അക്കൗണ്ടിലേക്ക് പണം അയച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ വെര്‍സോവ പോലീസില്‍ പരാതി നല്‍കി. വിവാഹശേഷം വിദേശത്തേക്ക് പോയ യുവതി തന്റെ അമ്മ അന്ധേരി വെസ്റ്റില്‍ ഒറ്റയ്ക്കാണ് താമസമെന്നും പോലീസിനോട് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വൃദ്ധ തട്ടിപ്പുകാരനുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് തട്ടിപ്പുകാരന്‍ ഇവരുമായി പതിവായി ചാറ്റ് ചെയ്ത് വിശ്വാസം നേടിയെടുത്തു. പിന്നീട് ഇയാള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയാണെന്നും എന്നാല്‍ ഇന്ത്യന്‍ കറന്‍സിയില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് തന്നെ സന്ദര്‍ശിക്കുന്നതിനായി പണം അയച്ചുതരാന്‍ ആവശ്യപ്പെട്ട് പണം കൈക്കലാക്കുകയായിരുന്നു. അമ്മയുടെ ബാങ്ക് ഇടപാടുകളില്‍ അസ്വാഭാവികത തോന്നിയ മകള്‍ അവരെ നേരിട്ട് വിളിച്ച് സംസാരിച്ചപ്പോഴാണ് പുറത്തറിയുന്നത്. ഹോളിവുഡ് നടനായ…
Read More » -
അനാശാസ്യ കേന്ദ്രങ്ങളില്‍ ലൈംഗിക തേടി എത്തുന്നവര്‍ക്ക് എതിരേ പ്രേരണാ കുറ്റം നിലനില്‍ക്കും; ലൈംഗിക തൊഴിലാളിയെ ഉത്പന്നം എന്നു കാണാനാകില്ലെന്നും ഹൈക്കോടതി
കൊച്ചി: ലൈംഗിക ആവശ്യത്തിനായി അനാശാസ്യ കേന്ദ്രത്തില്‍ എത്തി പണം നല്‍കുന്നയാളുടെ പേരില്‍ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി. അനാശാസ്യ കേന്ദ്രത്തിലെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഒരാളെ ‘ഉപഭോക്താവ്’ എന്ന് വിളിക്കാന്‍ കഴിയില്ല. ലൈംഗികത്തൊഴിലാളിയെ ഒരു ‘ഉല്‍പ്പന്നം’ ആയി കാണാനാവില്ല. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. മിക്ക കേസുകളിലും, മനുഷ്യക്കടത്തിലൂടെയാണ് ലൈംഗികത്തൊഴിലാളികളെ വ്യാപാരത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സുഖംതേടുന്നവര്‍ നല്‍കുന്ന പണത്തിലേറെയും പോകുന്നത് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരുടെ കൈകളിലേക്കാണ്. ഇത്തരം കേന്ദ്രങ്ങളില്‍ ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാള്‍ക്ക് പണം നല്‍കി വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതിനാല്‍ 1956 ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം കേസെടുക്കാമെന്ന് കേരള ഹൈക്കോടതി വിധിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് 2021-ല്‍ അനാശാസ്യപ്രവര്‍ത്തന നിരോധന നിയമപ്രകാരമെടുത്ത കേസിലാണ് വിധി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം പ്രതി നല്‍കിയ ഹര്‍ജി പരിഗണിക്കയായിരുന്നു കോടതി. ‘അനാശാസ്യകേന്ദ്രത്തിലെത്തി ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്നയാളെ ഉപഭോക്താവായി കാണാനാകില്ല. ഉപഭോക്താവായി കാണണമെങ്കില്‍ എന്തെങ്കിലും സാധനമോ സേവനമോ വാങ്ങണം.…
Read More » -
കര്‍ശന നടപടിയെന്നു ഡിജിപി; മുഖ്യമന്ത്രി ഇടപെട്ടു; മൗനം പാലിച്ചെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല; മധു ബാബുവിന് എതിരായും നടപടി ഉടനെന്നും വിശദീകരണം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ലഭിച്ച പരാതികളെല്ലാം പരിശോധിക്കും. കുന്നംകുളത്ത് കര്‍ശന നടപടി സ്വീകരിക്കാന്‍ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുബാബുവിനെതിരായ പരാതിയിലും കര്‍ശന നടപടി വരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അതിക്രമം സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ നടപടിക്ക് മുഖ്യമന്ത്രി ഇടപെട്ടെന്നും മൗനം പാലിച്ചെന്ന വിമര്‍ശനത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളത്ത് അച്ചടക്ക നടപടി വൈകിയിട്ടില്ലെന്നും ഡിജിപി പറഞ്ഞു. അതേസമയം ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറാന്‍ പൊലീസ് തയ്യാറാകണമെന്നും പരസ്പര ബഹുമാനം ഉണ്ടാകണെന്നും റവാഡ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പരാതികളെല്ലാം ഗൗരവമായെടുത്തിട്ടുണ്ട്. ജനങ്ങളെ സഹായിക്കാനാണ് പൊലീസുള്ളതെന്നും ആശങ്ക വേണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. കേസിനു മറുവശംകൂടിയുണ്ടെന്ന് സിപിഎം അതേസമയം, കുന്നംകുളം മര്‍ദനത്തില്‍ നടപടിയെടുത്തതിനെ സ്വാഗതം ചെയ്യുന്നെന്നു വ്യക്തമാക്കി സിപിഎം തൃശൂര്‍ ഘടകവും രംഗത്തുവന്നു. നിയമം പാലിക്കേണ്ടവര്‍ നിയമം കൈയ്യിലെടുക്കുന്നതിനെ എക്കാലവും എതിര്‍ത്ത പാരമ്പര്യമാണ് സിപിഐ എമ്മിന്റേത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ രണ്ടുവര്‍ഷം മുമ്പുണ്ടായ ലോക്കപ്പ് മര്‍ദനത്തെയും അതേ നിലയില്‍…
Read More » -
വ്യാജ തെരഞ്ഞെടുപ്പ് ഐഡിക്കായി ‘കാര്‍ഡ് കളക്ഷന്‍ ഗ്രൂപ്പ്’ എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പും; രാഹുല്‍ മാങ്കൂട്ടത്തലിന്റെ സുഹൃത്തുക്കളും പ്രതികള്‍; ശനിയാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുവേണ്ടി ഇലക്ഷന്‍ കമ്മീഷന്റെ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളും പ്രതികള്‍. വ്യാജ കാര്‍ഡ് ഉണ്ടാക്കിയതില്‍ സുഹൃത്തുക്കള്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് നേരത്തെ പരിശോധന നടത്തിയിരുന്നു. വ്യാജ കാര്‍ഡ് വിതരണത്തിനായി ‘കാര്‍ഡ് കലക്ഷന്‍ ഗ്രൂപ്പ്’ എന്ന പേരിലാണ് പ്രതികള്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വീണ്ടും ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. നേരത്തെ നോട്ടിസ് നല്‍കിയെങ്കിലും രാഹുല്‍ സാവകാശം തേടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്. രാഹുലിന്റെ അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖ…
Read More » -
സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, തന്നെ വിഷം തന്ന് കൊല്ലാന്‍ കോടതിയോട് അപേക്ഷിച്ചു സൂപ്പര്‍സ്റ്റാര്‍ ; ജയിലില്‍ തനിക്ക് വലിയ പ്രശ്‌നമാണെന്ന കൊലക്കേസില്‍ പ്രതിയായ കന്നഡനടന്‍ ദര്‍ശന്‍
ബംഗലുരു: തനിക്ക് ദിവസങ്ങളായി സൂര്യപ്രകാശം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും തനിക്ക് ‘വിഷം’ നല്‍കാനും കോടതിയോട് ആവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍താരം ദര്‍ശന്‍. രേണുകസ്വാമി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായപ്പോഴാണ് ദര്‍ശന്‍ ഈ ആവശ്യം ഉന്നയിച്ചത്. കൈകളില്‍ ഫംഗസ് ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ജയിലില്‍ പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിനാല്‍ തനിക്ക് ദിവസങ്ങളായി സൂര്യപ്രകാശം ലഭിക്കുന്നില്ലെന്നും, ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് ദുര്‍ഗന്ധമുണ്ടെന്നും ജയിലില്‍ താന്‍ കടുത്ത പ്രശ്നങ്ങള്‍ നേരിടുകയാണെന്നും ദര്‍ശന്‍ പറഞ്ഞു. ഇതിനുശേഷമാണ് തനിക്ക് വിഷം നല്‍കണമെന്ന് ജഡ്ജിയോട് ദര്‍ശന്‍ അഭ്യര്‍ത്ഥിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി കോടതി കേസ് സെപ്റ്റംബര്‍ 19-ലേക്ക് മാറ്റിവച്ചു. കഴിഞ്ഞ മാസം കര്‍ണാടക ഹൈക്കോടതി നടന് നല്‍കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് 14-നാണ് ദര്‍ശനെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നടി പവിത്ര ഗൗഡയ്ക്കും മറ്റ് പലര്‍ക്കുമൊപ്പം ദര്‍ശനും 33 വയസ്സുള്ള രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പവിത്രയ്ക്ക് അശ്ലീല…
Read More » -
‘കാണാതായ മാല സോഫയില്‍, ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസിന്റെ നുണക്കഥ’; പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വഴിത്തിരിവ്, ക്രൈംബ്രാഞ്ച് കണ്ടെത്തല്‍
തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വഴിത്തിരിവ്. വീട്ടുജോലിക്കാരിയായ ദലിത് യുവതിയെ കുടുക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിച്ചുവെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജ മോഷണക്കേസില്‍ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തല്‍. പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറവി പ്രശ്നമുള്ള ഓമന ഡാനിയല്‍, മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മാല പിന്നീട് ഓമന ഡാനിയേല്‍ തന്നെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായ മാല വീടിന്റെ പിന്നിലെ ചവര്‍ കൂനയില്‍നിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂര്‍ക്കട പൊലീസിന്റെ വാദം നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാന്‍ പൊലീസ് മെനഞ്ഞ കഥയാണ് ചവര്‍ കൂനയില്‍ നിന്നും മാല കണ്ടെത്തി എന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിന്ദുവിനെ അന്യായമായി സ്റ്റേഷനില്‍ തടഞ്ഞുവെച്ചത് സ്റ്റേഷന്‍ ഹൗസ്…
Read More » -
ഓണാഘോഷത്തിനിടെ സംഘര്‍ഷം: ആള്‍ക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി; പെണ്‍കുട്ടിയടക്കം 3 പേര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമമഴിച്ചുവിടുകയും പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ക്കു ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ നാലുപ്രതികളെ ചിറയിന്‍കീഴ് പൊലീസ് അറസ്റ്റു ചെയ്തു. ചിറയിന്‍കീഴ് ഈഞ്ചയ്ക്കല്‍ പാലത്തിനു സമീപം ആറ്റുവരമ്പില്‍ തിട്ടവീട്ടില്‍ പ്രവീണ്‍ലാല്‍(34), ഈഞ്ചയ്ക്കല്‍ അനന്തന്‍തിട്ടവീട്ടില്‍ ഉണ്ണി(28), ആറ്റുവരമ്പ് വയല്‍തിട്ടവീട്ടില്‍ കിരണ്‍പ്രകാശ്(29), ഈഞ്ചയ്ക്കല്‍ വയല്‍തിട്ട വീട്ടില്‍ ജയേഷ്(24) എന്നിവരാണു പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരമണിയോടെയാണു സംഭവം. ചിറയിന്‍കീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവന്ന ഓണാഘോഷങ്ങള്‍ക്കിടെയാണു അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി അഴിഞ്ഞാടിയത്. പരിപാടികള്‍ കാണാനിരുന്ന നാട്ടുകാര്‍ക്കിടയിലേക്കു അക്രമികള്‍ ബൈക്കുകള്‍ ഓടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നു സ്ത്രീകളടക്കമുള്ളവരെ അസഭ്യംവിളിച്ചു വാളുകാട്ടി ഓടിക്കാന്‍ ശ്രമിച്ചു. സംഘാടകരില്‍ ചിലര്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതു സംഘര്‍ഷം വര്‍ധിപ്പിച്ചു. ഇരുവിഭാഗമായിത്തിരിഞ്ഞുള്ള സംഘര്‍ഷത്തിനിടെ ചിറയിന്‍കീഴ് കുറട്ടുവിളാകം തവളാത്ത് വീട്ടില്‍ അച്ചുലാല്‍(35) കുറട്ടുവിളാകം കല്ലുതട്ടില്‍ വീട്ടില്‍ അജിത്ത്(37), പിന്തിരിപ്പിക്കാന്‍ എത്തിയ അച്ചുലാലിന്റെ സഹോദരി മോനിഷ(37) എന്നിവരെ വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അച്ചുലാലിനെയും അജിത്തിനേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഹൃദ്രോഗി കൂടിയായ മോനിഷയെ…
Read More »