Crime

  • പൊലീസിനെ ഇടിച്ചു തെറിപ്പിച്ച കാര്‍ പിടിക്കാന്‍ 2 മണിക്കൂര്‍ ചെയ്‌സ്; ഓട്ടത്തില്‍ പിന്നിട്ടത് 6 പഞ്ചായത്തുകള്‍

    എറണാകുളം: അങ്കമാലിയില്‍ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു കടന്ന കാറിനെ സിനിമയെ വെല്ലുന്ന തരത്തില്‍ പിന്തുടര്‍ന്നു പൊലീസ് പിടികൂടി. നഗരസഭയിലൂടെയും ആറു പഞ്ചായത്തുകളിലൂടെയും രണ്ടു മണിക്കൂറിലേറെ നേരം പൊലീസിനെ വട്ടം കറക്കിയ കാറോട്ടം ഒക്കലില്‍ അവസാനിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേരെ പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. തൊടുപുഴ കാരിക്കോട് കിഴക്കന്‍ പറമ്പില്‍ അജ്മല്‍ സുബൈര്‍ (29), തൊടുപുഴ പെരുമ്പിള്ളിച്ചിറ ചൂരവേലില്‍ റിന്‍ഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി, അയ്യമ്പുഴ പെരുമ്പാവൂര്‍ പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഞായര്‍ വൈകിട്ട് 6.30ന് അങ്കമാലി ടി.ബി. ജംക്ഷനിലെ വാഹന പരിശോധനക്കിടെയാണ് തൃശൂര്‍ ഭാഗത്തു നിന്നു നമ്പര്‍ പ്ലേറ്റില്ലാതെ വന്ന കാറിനു പൊലീസ് കൈകാണിച്ചത്. മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. തുറവൂര്‍ ഭാഗത്തേക്ക് ഓടിച്ചു പോയ കാര്‍ മഞ്ഞപ്ര പഞ്ചായത്ത് വഴി അയ്യമ്പുഴ പഞ്ചായത്തിലേക്കു കടന്നു. ചുള്ളിയില്‍ വച്ച് അയ്യമ്പുഴ പൊലീസ് കാര്‍ തടഞ്ഞെങ്കിലും പൊലീസ് ജീപ്പില്‍ ഇടിപ്പിച്ചു കാര്‍ വെട്ടിച്ചു കടന്നു. അവിടെ…

    Read More »
  • ഇടിച്ചുതെറിപ്പിച്ച വാഹനം നിര്‍ത്താതെ പോയി; രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

    തിരുവനന്തപുരം: യുവാവിനെ ഇടിച്ച് തെറിപ്പിച്ച വാഹനം നിര്‍ത്താതെ പോയി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ യുവാവ് റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിച്ചു. നാവായിക്കുളം ഐഒബി ബാങ്കിന് മുന്‍വശത്ത് അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് (43) ആണ് മരിച്ചത്. വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു വിനോദ്. അജ്ഞാത വാഹനമിടിച്ച് റോഡില്‍ ഒരു യുവാവ് കിടക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എത്തുമ്പോഴേക്കും വിനോദ് മരിച്ചിരുന്നു.

    Read More »
  • കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി തട്ടി; ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്

    മലപ്പുറം: കെഎസ്എഫ്ഇ ശാഖയില്‍ മുക്കുപണ്ടം പണയം വച്ച് വന്‍ തട്ടിപ്പ്. മലപ്പുറം വളാഞ്ചേരിയിലുള്ള കെഎസ്എഫ്ഇ ശാഖയിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ വളാഞ്ചേരി ശാഖയിലെ അപ്രൈസറായ രാജന്‍, മുക്കുപണ്ടം പണയം വച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 221.63 പവന്‍ സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വച്ച് 1.48 കോടി രൂപ ഇവര്‍ തട്ടിയത്. പണയം വയ്ക്കുമ്പോള്‍ അത് സ്വര്‍ണം തന്നെയാണോ എന്ന് പരിശോധിക്കുന്ന ജീവനക്കാരനാണ് രാജന്‍. ഇയാളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ശാഖാ മാനേജര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. പത്ത് അക്കൗണ്ടുകളിലൂടെയാണ് പണയം വച്ചത്. ചില ചിട്ടിയ്ക്ക് ജാമ്യമായും സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടമാണ് വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഈ വര്‍ഷം ജനുവരിയിലും സ്വര്‍ണം വച്ചിട്ടുണ്ട്. സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.  

    Read More »
  • ഭയം മൂലം വരാന്തയിലെ സോഫയില്‍ കിടന്നുറങ്ങി, കാരവന്‍ ഡ്രൈവറും വില്ലന്‍; ദുരനുഭവം തുറന്നുപറഞ്ഞ് നടിമാര്‍

    തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നുപോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകളാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കിയത്. ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സിനിമാമേഖലയില്‍ നടിമാരും ജൂനിയര്‍ ആര്‍ടിസ്റ്റുമാരും നേരിട്ട ദുരനുഭവങ്ങളാണ് വിവരിക്കുന്നത്. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മികച്ച താമസസൗകര്യം നല്‍കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് എത്തിയ ഒരു നടി ഭയം മൂലം കെട്ടിടത്തിന്റെ വരാന്തയിലെ സോഫയില്‍ കിടന്നുറങ്ങിയ ദുരനുഭവവും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. ‘മികച്ച താമസസൗകര്യം നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും അപരിചിതര്‍ തിങ്ങിപ്പാര്‍ക്കുന്ന വീട്ടിലാണു താമസം നല്‍കിയത്. പരാതിപ്പെട്ടപ്പോള്‍ ലോഡ്ജിലേക്കു മാറ്റാമെന്നു പറഞ്ഞെങ്കിലും അവിടം തീരെ സുരക്ഷിതമല്ലായിരുന്നു. ഒടുവില്‍ പഴയ വീട്ടില്‍ തന്നെ തുടരേണ്ടിവന്നു. ഭയം മൂലം അകത്തു കിടക്കാതെ ഒരു ദിവസം വരാന്തയിലെ സോഫയിലാണു കിടന്നുറങ്ങിയത്.’- ഹേമ കമ്മിറ്റിക്ക് മുന്‍പാകെ നടി നല്‍കിയ മൊഴിയില്‍ വിവരിക്കുന്നു. ലൊക്കേഷനുകളില്‍ എത്തുന്ന ക്രിമിനലുകളെക്കുറിച്ചാണ് മറ്റൊരു നടി വെളിപ്പെടുത്തിയത്. താമസിക്കാന്‍ കിട്ടിയതു…

    Read More »
  • കാറിന് സൈഡ് കൊടുത്തില്ല; കോഴിക്കോട്ട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക്് മര്‍ദനം

    കോഴിക്കോട്: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ യുവാവ് മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട്ട് മാങ്കാവിലാണ് സംഭവം. ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവിങ് സീറ്റിനോട് ചേര്‍ന്ന ഭാ?ഗത്തെ വാതില്‍ തുറന്ന് ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസ്സിനുള്ളിലെ യാത്രക്കാര്‍ പകര്‍ത്തിയതാണിത്. പരിക്കേറ്റ ഡ്രൈവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി. മുഖത്തും നെഞ്ചിലും പരിക്കേറ്റെന്നാണ് ഇദ്ദേഹം പറയുന്നത്. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കസബ പോലീസില്‍ പരാതി നല്‍കി.  

    Read More »
  • ബിഎസ്പി നേതാവിന്റെ കൊലപാതകം: ഗുണ്ട ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ അറസ്റ്റില്‍

    ചെന്നൈ: ബിഎസ്പി നേതാവ് ആംസ്‌ട്രോങ്ങിനെ കൊന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ട ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ പോര്‍ക്കൊടി അറസ്റ്റിലായി. ആന്ധ്രപ്രദേശില്‍ ഒളിവിലായിരുന്ന ഇവരെ ചെന്നൈയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. ക്വട്ടേഷന്‍ പണം പോര്‍ക്കൊടിയുടെ അക്കൗണ്ട് വഴിയാണു കൈകാര്യം ചെയ്തതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷനായിരുന്ന ആംസ്‌ട്രോങ്ങിനെ കഴിഞ്ഞ മാസം 5നാണ് പെരമ്പൂരിലെ വസതിക്കു സമീപം വെട്ടിക്കൊന്നത്. സുരേഷിന്റെ സഹോദരന്‍ പൊന്നൈ ബാലു ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ പിടിയിലായിരുന്നു.    

    Read More »
  • കൊച്ചിയില്‍ വന്നു കാണണം, അല്ലെങ്കില്‍ ഇന്റിമേറ്റ് സീനുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് ഭീഷണി; സിനിമ ഉപേക്ഷിച്ച നടിയുടെ ദുരനുഭവം

    തിരുവനന്തപുരം: നഗ്‌ന സീന്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ ശ്രമിച്ചതോടെ, ടൈറ്റില്‍ വേഷം ചെയ്ത നടി സിനിമ ഉപേക്ഷിച്ചതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്റിമേറ്റ് സീന്‍ ഉണ്ടാകുമെന്നു സിനിമ ചര്‍ച്ച ചെയ്തപ്പോള്‍ സംവിധായകന്‍ പറഞ്ഞിരുന്നു. സീന്‍ എന്താണെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല. പേടിക്കാനൊന്നുമില്ലെന്നും സമ്മതമില്ലാതെ ചെയ്യിക്കില്ലെന്നും മാത്രം പറഞ്ഞു. 3 മാസത്തോളം ഷൂട്ടിങ് നടന്നു. ഒരുദിവസം ലിപ്ലോക് സീനും ശരീരത്തിന്റെ പിന്‍ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള സീനും ചെയ്യേണ്ടിവന്നു എന്ന് റിപ്പോര്‍ട്ടിലെ നടിയുടെ മൊഴിയില്‍ പറയുന്നു. അടുത്ത ദിവസം നഗ്നതയും ബാത്ത് ടബ് സീനുമാണു ഷൂട്ട് ചെയ്യുന്നതെന്നു വിവരം കിട്ടി. 3 മാസം ജോലി ചെയ്ത ശമ്പളം പോലും ചോദിക്കാന്‍ നില്‍ക്കാതെ നടി സെറ്റില്‍നിന്നു വീട്ടിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു. സിനിമയില്‍ തുടരാനുള്ള ബുദ്ധിമുട്ട് സംവിധായകനെ അറിയിച്ചപ്പോള്‍ ഭീഷണിയായിരുന്നു മറുപടി. തന്നെ ‘പഴ്സനലായി’ കൊച്ചിയില്‍ വന്നു കണ്ടില്ലെങ്കില്‍ ഷൂട്ട് ചെയ്ത ഇന്റിമേറ്റ് സീനുകള്‍ ‘ഡിലീറ്റ്’ ചെയ്യില്ലെന്നായിരുന്നു ഭീഷണി. രേഖാമൂലമുള്ള വ്യക്തമായ കരാര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും…

    Read More »
  • കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ലക്ഷങ്ങള്‍ കവര്‍ന്നു; പോലീസിനെ വട്ടംചുറ്റിച്ച് വീട്ടമ്മയുടെ കവര്‍ച്ചക്കഥ

    ഇടുക്കി: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പത്തുലക്ഷത്തിലധികം കവര്‍ന്നെന്ന പരാതിയില്‍ വട്ടംചുറ്റി പോലീസ്. അന്വേഷണത്തിനൊടുവില്‍ തെളിഞ്ഞത് വീട്ടമ്മയുടെ നാടകം. നെടുങ്കണ്ടം കോമ്പയാറിലാണ് സംഭവം. മുഖംമറച്ചെത്തിയ രണ്ടുപേര്‍ മുഖത്ത് മുളകുപൊടിയെറിഞ്ഞും കത്തികാട്ടി ഭീഷണിപ്പെടുത്തിയും പണം അപഹരിച്ചെന്നായിരുന്നു ആരോപണം. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞത്. തിങ്കളാഴ്ച പകല്‍ മൂന്നുമണിയോടെയായിരുന്നു സംഭവം. വീട്ടമ്മയുടെ നിലവിളികേട്ടെത്തിയ അയല്‍വാസിയായ യുവതി അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവസമയത്ത് താന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും കതകില്‍ മുട്ടുന്നതുകേട്ട് വീടിന്റെ പിന്‍വശത്തെത്തിയപ്പോള്‍ സംഘം മുഖത്ത് മുളകുപൊടി എറിഞ്ഞു. വീടിനുള്ളില്‍ കടന്ന് തന്നെ തള്ളിതാഴെയിട്ടു. അലമാരിയുടെ താക്കോല്‍ എടുപ്പിച്ചെന്നുമാണ് വീട്ടമ്മ പറഞ്ഞത്. ബാങ്കില്‍നിന്ന് കൊണ്ടുവന്ന് അലമാരിയില്‍ വെച്ച പത്തുലക്ഷത്തിലധികം രൂപയുമായി മോഷ്ടാക്കള്‍ പോയെന്നും വീട്ടമ്മ പറഞ്ഞു. എന്നാല്‍, വിശദമായ മൊഴിയെടുപ്പില്‍ ആരോപണം വ്യാജമാണെന്ന് പോലീസിന് ബോധ്യമായി. കുടുംബം വര്‍ഷങ്ങളായി ചിട്ടി നടത്തിവരുകയായിരുന്നു. ഓണത്തിനോടനുബന്ധിച്ച് പൂര്‍ത്തിയാക്കിയ ചിട്ടി അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടയില്‍ നടന്ന വ്യാജ മോഷണക്കഥ ചിട്ടിയില്‍ ചേര്‍ന്നവരെയും ആശങ്കയിലാക്കി.…

    Read More »
  • വ്യാജ NCC ക്യാമ്പ് സംഘടിപ്പിച്ച് ലൈംഗികാതിക്രമം; അധ്യാപകരടക്കം അറസ്റ്റില്‍

    ചെന്നൈ: അനധികൃതമായി സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിനിടെ 13 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രം നടത്തുകയും ഒരു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ അധ്യാപകരടക്കം അറസ്റ്റില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. വിഷയം സംഭവം മറച്ചുവെക്കാന്‍ ശ്രമംനടത്തിയെന്ന കണ്ടെത്തലിനേത്തുടര്‍ന്നാണ് സ്‌കൂളിലെ അധ്യാപകരും പ്രിന്‍സിപ്പലും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ എന്‍സിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്‍സിസി യൂണിറ്റിന് യോഗ്യത ലഭിക്കാന്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കണമെന്ന് മാനേജ്മെന്റിനോട് പറഞ്ഞാണ് സംഘാടകര്‍ ക്യാമ്പ് നടത്തിയത്. ക്യാമ്പ് സംഘടിപ്പിക്കാനെത്തിയ സംഘടാകരുടെ പശ്ചാത്തലം സ്‌കൂള്‍ അധികൃതര്‍ പരിശോധിച്ചിരുന്നില്ല. ഈ മാസം അഞ്ച് മുതല്‍ മൂന്ന് ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചിരുന്നത്. 17 പെണ്‍കുട്ടികളടക്കം 41 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. ഒന്നാംനിലയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്. താഴത്തെ നിലയില്‍ ആണ്‍കുട്ടികളും. അധ്യാപകര്‍ക്ക് ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്നില്ല. തങ്ങളെ പുറത്ത് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിച്ചിരിക്കുന്നത്. ഇതില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെ ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ശിവരമാന്‍…

    Read More »
  • മകന്‍ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; വീട്ടിന് മുന്‍പില്‍ വിവസ്ത്രയാക്കി അപമാനിച്ചു

    ചെന്നൈ: മകന്‍ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം ധര്‍മപുരി കീഴ്‌മൊരപ്പൂര്‍ ഗ്രാമത്തില്‍. വീട്ടിന് മുന്‍പില്‍ വിവസ്ത്രയാക്കി അപമാനിച്ചു. കാട്ടിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് അതിക്രമം നടത്തിയത്. യുവതിയും യുവാവും ചെറുപ്പം മുതലേ പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. യുവാവ് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ അറിവോടെയായിരുന്നില്ല യുവതിയും യുവാവും ഒളിച്ചോടിയത്. പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി പിതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയതായിരുന്നു യുവാവിന്റെ മാതാവ്. തുടര്‍ന്ന് യുവാവിന്റെ മാതാവിനെ വിവത്രയാക്കുകയും സമീത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീടാണ് യുവതിയുടെ പിതാവിനെയും മാതാവിനെയും ഉള്‍പ്പെടുത്തി 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  

    Read More »
Back to top button
error: