Crime
-
ജെസ്‌ന കേസില്‍ ലോഡ്ജ് ഉടമയേയും മുന്‍ ജീവനക്കാരിയേയും ചോദ്യംചെയ്യും; സിബിഐ നാളെ മുണ്ടക്കയത്ത്
കോട്ടയം: ജെസ്‌ന തിരോധാന കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ സി.ബി.ഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിര്‍ദേശം ജീവനക്കാരിക്ക് അന്വേഷണസംഘം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഇവരുമായി ഫോണില്‍ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ രജിസ്റ്റര്‍ പിടിച്ചെടുത്ത് പരിശോധിക്കാനാണ് നീക്കം. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടെന്ന് കഴിഞ്ഞദിവസമാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്. ലോഡ്ജില്‍വെച്ച് കണ്ടത് ജെസ്നയെയാണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് ലോഡ്ജില്‍ ഒരു പയ്യന്‍ ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതായും മൂന്നോ നാലോ മണിക്കൂര്‍ ഇവര്‍ അവിടെ ചിലവഴിച്ചെന്നും ജീവനക്കാരി പറഞ്ഞു. അതേസമയം,…
Read More » -
അമ്മയ്ക്കെതിരെ മോശം പരാമര്‍ശം; അശ്ലീല കമന്റിട്ട ആള്‍ക്കെതിരെ പരാതി നല്‍കി ഗോപി സുന്ദര്‍
കൊച്ചി: ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ് ഇട്ട ആള്‍ക്കെതിരെ പരാതി നല്‍കി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. സുധി എസ് നായര്‍ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് ഗോപി സുന്ദര്‍ പരാതി നല്‍കിയത്. ചിങ്ങം ഒന്നിന് പരമ്പരാഗത വേഷത്തില്‍ സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്ക് പേജില്‍ താന്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്കെതിരെയാണ് ഗോപി സുന്ദര്‍ പരാതി നല്‍കിയത്. തന്റെ അമ്മയെ പരാമര്‍ശിച്ച് സുധി എസ് നായര്‍ അശ്ലീല കമന്റ് ഇട്ടു എന്നാണ് സൈബര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പൊലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ചിങ്ങം ഒന്നിന് ഇട്ട പോസ്റ്റിലാണ് മോശമായ കമന്റുകള്‍ വന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കഴിഞ്ഞദിവസം ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
Read More » -
രഹസ്യബന്ധത്തിന്റെ പേരില്‍ ഭാര്യയെ കൊന്ന് യുവാവ് ജീവനൊടുക്കി; തൊട്ടുമുന്‍പ് മകന്റെ കാമുകിക്ക് ഫോണ്‍കോള്‍
ബംഗളൂരു: രഹസ്യബന്ധത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയും ബെംഗളൂരുവില്‍ താമസക്കാരനുമായ മഹേഷ് കുമാര്‍(46) ആണ് ഭാര്യ മീന(35)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മറ്റൊരാളുമായി മീനയ്ക്കുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മീനയെ ഹുളിമാവിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, മഹേഷ്‌കുമാറിനെ വീട്ടില്‍ കണ്ടിരുന്നില്ല. വീട് പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചതോടെ മഹേഷ്‌കുമാറിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഇയാളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രെയിന്‍ ഓപ്പറേറ്ററാണ് മഹേഷ്‌കുമാര്‍. ഏറെക്കാലമായി കുടുംബസമേതം ബെംഗളൂരുവിലാണ് താമസം. ഇതിനിടെയാണ് ഭാര്യയുടെ രഹസ്യബന്ധത്തിന്റെ പേരില്‍ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം മീന അടുത്തിടെ ഭര്‍ത്താവിനോട് സമ്മതിച്ചിരുന്നു. ഇതില്‍നിന്ന് പിന്മാറാനും യുവതി കൂട്ടാക്കിയില്ല. ഭാര്യയെ കൊല്ലാന്‍ കരുതിയിരുന്നതായി മഹേഷ്‌കുമാര്‍ നേരത്തെ മകനോടും പറഞ്ഞിരുന്നു. മകന്റെ ഭാവിയെ ആലോചിച്ചാണ് ഇത് വേണ്ടെന്നുവെച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, വെള്ളിയാഴ്ച വൈകിട്ട് ദമ്പതിമാര്‍ തമ്മില്‍ വീണ്ടും…
Read More » -
ഭാര്യയുമായി വഴക്കിട്ടെന്ന് പറഞ്ഞ് ‘അവിവാഹിതന്’ പൊലീസ് മര്‍ദ്ദനം; പരാതി നല്‍കി കോട്ടയം സ്വദേശി
കോട്ടയം: ഭാര്യയുമായി വഴക്കുണ്ടാക്കിയെന്ന് പറഞ്ഞ് അവിവാഹിതനായ ആളെ പൊലീസ് അടിച്ചതായി പരാതി. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം മാത്യു (48) പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം നടന്നത്. മാതാവും സഹോദരനുമാണ് മാത്യുവിന് ഉള്ളത്. രോഗിയായ മാതാവിന് മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് ജീപ്പ് അടുത്തുനിര്‍ത്തിയശേഷം പുറത്തിറങ്ങിയ എഎസ്‌ഐ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് മാത്യു പരാതിയില്‍ പറയുന്നത്. താന്‍ വിവാഹിതനല്ലെന്നും ഡിവൈഎസ്പിയുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോള്‍ പൊലീസ് പരിഹസിച്ചതായും മാത്യു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പരിക്കേറ്റ മാത്യു കോട്ടയം ആശുപത്രിയില്‍ ചികിത്സ തേടി. ഈ ഭാഗത്തുള്ള ഒരു വീട്ടില്‍ കുടുംബകലഹം നടന്നത് സംബന്ധിച്ച് ഒരാള്‍ പൊലീസിനോട് ഫോണില്‍ പരാതി അറിയിച്ചിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പൊലീസ് ആളുമാറിയാണ് മാത്യുവിനെ അടിച്ചതെന്നാണ് സംശയം. എന്നാല്‍ പരാതി നല്‍കിയ വ്യക്തിയുടെ സമീപം മാത്യുവിനെ കണ്ടപ്പോള്‍ ശാസിച്ച് പറഞ്ഞുവിട്ടതേയുള്ളൂവെന്നാണ്…
Read More » -
ഡോക്ടര്‍ തട്ടിക്കൊണ്ടുപോയി, ഏഴ് മാസമായി അനുഭവിക്കുകയാണ്; പരാതിയുമായി ദന്തല്‍ വിദ്യാര്‍ത്ഥിനി
ചണ്ഡീഗഡ്: തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഹരിയാനയിലെ റോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ (പിജിഐഎംഎസ്) ദന്തല്‍ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. അനാട്ടമി വിഭാഗത്തിലെ ഡോക്ടര്‍മാരില്‍ ഒരാള്‍ തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് പരാതി. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. ‘ഡോക്ടര്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന് കാണിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്.’- റൊഹ്തക്കിലെ ഡെപ്യൂട്ടി സൂപ്രണ്ട് വിരേന്ദ്ര സിംഗ് പറഞ്ഞു. ഓഗസ്റ്റ് പതിനാറിനാണ് പെണ്‍കുട്ടി ആക്രമണത്തിനിരയായത്. പിജി ഐഎം എസില്‍ നിന്നാണ് പ്രതി പെണ്‍കുട്ടിയെ ചണ്ഡീഗഡിലേക്ക് കടത്തിക്കൊണ്ടുപോയത്. അവിടെവച്ചാണ് ആക്രമിച്ചത്. എന്നാല്‍ ഇരയുടെ മൊഴിയില്‍ നിന്നോ, അന്വേഷണത്തില്‍ നിന്നോ ഇതുവരെ ലൈംഗികാതിക്രമത്തിന്റെയോ ബലാത്സംഗത്തിന്റെയോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി ഒരു വീഡിയോ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ കരഞ്ഞുകൊണ്ട് മുറിവുകള്‍ കാണിക്കുകയാണ് പെണ്‍കുട്ടി. കഴിഞ്ഞ ഏഴ് മാസമായി താന്‍ പീഡനം നേരിടുന്നുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. ഇക്കാര്യം അധികൃതരെ…
Read More » -
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി; ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളില്‍നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍
കോട്ടയം: ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളായിരുന്നു സന്തോഷ്. പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് സംഭവം. ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിലെ ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മുറിയെടുത്തതായിരുന്നു അമ്പാടി സന്തോഷ്. മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
17 കോടിയുടെ സ്വര്‍ണവുമായി മുങ്ങിയെന്ന പരാതി; മുന്‍ ബാങ്ക് മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര എടോടി ശാഖയിലെ സ്വര്‍ണ തട്ടിപ്പില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുന്‍ മാനേജര്‍ മധ ജയകുമാര്‍ തെലങ്കാനയില്‍ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റിലെ താമസക്കാരനായ ജയകുമാര്‍ തട്ടിപ്പ് വിവരം പുറത്തുവന്നശേഷം ഒളിവിലായിരുന്നു. 17 കോടിരൂപവരുന്ന 26 കിലോ സ്വര്‍ണം മുക്കുപണ്ടം വച്ച് തട്ടിയെടുത്തതായാണ് പരാതി. കുറ്റങ്ങള്‍ നിഷേധിച്ച ജയകുമാര്‍, ബാങ്ക് അധികൃതര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണവും ഉന്നയിച്ചു. ജയകുമാറിന് കൊച്ചിയിലേക്ക് സ്ഥലംമാറ്റം കിട്ടിയെങ്കിലും ജോലിക്ക് കയറിയിരുന്നില്ല. വടകര ശാഖയില്‍ പുതുതായി വന്ന മാനേജര്‍ നടത്തിയ കണക്കെടുപ്പിലാണ് മുക്കുപണ്ടം വച്ച് തട്ടിപ്പു നടത്തിയ വിവരം പുറത്തുവരുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ സ്വര്‍ണമാണ് മുക്കുപണ്ടംവച്ച് തട്ടിയെടുത്തത്. 2021ലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയില്‍ ജയകുമാര്‍ മാനേജറായി എത്തിയത്. ജൂലൈയിലാണ് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റിയത്. വടകര ശാഖയിലെ ഇപ്പോഴത്തെ മാനേജര്‍ ഈസ്റ്റ് പള്ളൂര്‍ സ്വദേശി ഇര്‍ഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ…
Read More » -
കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു
തൃശ്ശൂര്‍: ദേശമംഗലത്ത് കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്‍(75) ആണ് മരിച്ചത്. സംഭവത്തില്‍ കൊച്ചുമകന്‍ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ആക്രമണം നടത്തിയ രാഹുലിന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇന്ന് രാവിലെയാണ് രാഹുല്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മയുടെ അച്ഛനായ അയ്യപ്പനെ അക്രമിക്കുകയായിരുന്നു. ചെറുതുരുത്തി പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
Read More » -
പലിശക്കാരുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു
പാലക്കാട്: കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന്‍ മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസ് പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഈ മാസം ഒമ്പനിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലെത്തി. ഇവിടെ നിന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കുഴല്‍മന്ദം പൊലീസും പുതുഗനരം പൊലീസും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Read More » -
ഡോക്ടര്‍ ദമ്പതികളുടെ വീട്ടിലെ മോഷണം: 50 പവന്‍ കവര്‍ന്ന പ്രതി പിടിയില്‍
ആലപ്പുഴ: തിരുവന്‍വണ്ടൂര്‍ പ്രാവിന്‍കൂട് ജംക്ഷനു സമീപം ഡോക്ടര്‍ ദമ്പതികളുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. 50 പവന്‍ സ്വര്‍ണാഭരണവും 20,000 രൂപയും മോഷ്ടിച്ച കേസില്‍ കോട്ടയം വടവാതൂര്‍ കോട്ടക്കുഴി വീട്ടില്‍ നിന്നും കൊല്ലം തേവള്ളി പൗണ്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജെ. മാത്തുക്കുട്ടിയാണ് (52) ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 10നു ഡോ.സിഞ്ചുവും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന പരുത്തിയത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്നു കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്.രാവിലെ ജോലിക്കു പോയിരുന്ന ഡോക്ടര്‍ ദമ്പതികള്‍ രാത്രി 8 മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്എച്ച്ഒ എ.സി. വിപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.സമാനരീതിയില്‍ മോഷണം നടത്തി പിടിക്കപ്പെട്ട മോഷ്ടാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് മാത്തുക്കുട്ടിയാണെന്നു തിരിച്ചറിയുന്നത്. ഇയാളെ പിടികൂടുന്നതിനായി അന്വേഷണ സംഘം കൊല്ലത്തേക്കു പോകുമ്പോള്‍, പൊലീസ് അന്വേഷിക്കുന്നുണ്ടെന്നു മനസ്സിലാക്കി കോട്ടയത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു.…
Read More »