CrimeNEWS

ഇടിച്ചുതെറിപ്പിച്ച വാഹനം നിര്‍ത്താതെ പോയി; രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: യുവാവിനെ ഇടിച്ച് തെറിപ്പിച്ച വാഹനം നിര്‍ത്താതെ പോയി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ യുവാവ് റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിച്ചു. നാവായിക്കുളം ഐഒബി ബാങ്കിന് മുന്‍വശത്ത് അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.

ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് (43) ആണ് മരിച്ചത്. വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു വിനോദ്. അജ്ഞാത വാഹനമിടിച്ച് റോഡില്‍ ഒരു യുവാവ് കിടക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എത്തുമ്പോഴേക്കും വിനോദ് മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: