കോഴിക്കോട്: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറെ യുവാവ് മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട്ട് മാങ്കാവിലാണ് സംഭവം.
ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവിങ് സീറ്റിനോട് ചേര്‍ന്ന ഭാ?ഗത്തെ വാതില്‍ തുറന്ന് ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസ്സിനുള്ളിലെ യാത്രക്കാര്‍ പകര്‍ത്തിയതാണിത്.
പരിക്കേറ്റ ഡ്രൈവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി. മുഖത്തും നെഞ്ചിലും പരിക്കേറ്റെന്നാണ് ഇദ്ദേഹം പറയുന്നത്. സംഭവത്തില്‍ കെ.എസ്.ആര്.ടി.സി അധികൃതര്‍ കസബ പോലീസില്‍ പരാതി നല്കി.