CrimeNEWS

കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി തട്ടി; ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്

മലപ്പുറം: കെഎസ്എഫ്ഇ ശാഖയില്‍ മുക്കുപണ്ടം പണയം വച്ച് വന്‍ തട്ടിപ്പ്. മലപ്പുറം വളാഞ്ചേരിയിലുള്ള കെഎസ്എഫ്ഇ ശാഖയിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ വളാഞ്ചേരി ശാഖയിലെ അപ്രൈസറായ രാജന്‍, മുക്കുപണ്ടം പണയം വച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 221.63 പവന്‍ സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വച്ച് 1.48 കോടി രൂപ ഇവര്‍ തട്ടിയത്.

പണയം വയ്ക്കുമ്പോള്‍ അത് സ്വര്‍ണം തന്നെയാണോ എന്ന് പരിശോധിക്കുന്ന ജീവനക്കാരനാണ് രാജന്‍. ഇയാളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ശാഖാ മാനേജര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. പത്ത് അക്കൗണ്ടുകളിലൂടെയാണ് പണയം വച്ചത്. ചില ചിട്ടിയ്ക്ക് ജാമ്യമായും സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടമാണ് വച്ചിരിക്കുന്നത്.

Signature-ad

കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഈ വര്‍ഷം ജനുവരിയിലും സ്വര്‍ണം വച്ചിട്ടുണ്ട്. സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

 

Back to top button
error: