ചെന്നൈ: ബിഎസ്പി നേതാവ് ആംസ്‌ട്രോങ്ങിനെ കൊന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ട ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ പോര്‍ക്കൊടി അറസ്റ്റിലായി. ആന്ധ്രപ്രദേശില്‍ ഒളിവിലായിരുന്ന ഇവരെ ചെന്നൈയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.
ക്വട്ടേഷന്‍ പണം പോര്‍ക്കൊടിയുടെ അക്കൗണ്ട് വഴിയാണു കൈകാര്യം ചെയ്തതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷനായിരുന്ന ആംസ്‌ട്രോങ്ങിനെ കഴിഞ്ഞ മാസം 5നാണ് പെരമ്പൂരിലെ വസതിക്കു സമീപം വെട്ടിക്കൊന്നത്. സുരേഷിന്റെ സഹോദരന്‍ പൊന്നൈ ബാലു ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ പിടിയിലായിരുന്നു.