Crime

  • ‘ഷൂട്ടിംഗ് സെറ്റില്‍വെച്ച് കടന്നുപിടിച്ചു’; ജയസൂര്യക്കെതിരെ വീണ്ടും പരാതി

    തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന് പരാതി. ഷൂട്ടിംഗ് സെറ്റില്‍വെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയില്‍ വെച്ചാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ എന്നിവര്‍ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. സിനിമാ മേഖലയില്‍ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തല്‍ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008ലാണ് ജയസൂര്യയില്‍നിന്ന് മോശം അനുഭവമുണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി.

    Read More »
  • ലഹരി കലര്‍ന്ന പാനീയം നല്‍കി മയക്കി, പീഡന രംഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണി; കടയുടമ ഇരയാക്കിയത് 4 കുട്ടികളെ

    ലഖ്‌നൗ: കടയിലെത്തിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ കടയുടമയ്‌ക്കെതിരെ കേസ്. യുപിയിലെ മീററ്റിലാണ് പോക്‌സോ വകുപ്പ് പ്രകാരം പലചരക്ക് കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. കുട്ടികള്‍ക്ക് ലഹരി കലര്‍ന്ന പാനീയങ്ങള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു ലൈംഗികമായി കടയുടമ ദുരുപയോഗം ചെയ്തിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായ 37 വയസ്സുകാരന്‍ ഇത്തരത്തില്‍ 6 പേരെ പീഡിപ്പിച്ചതായാണ് വിവരം. ഇതില്‍ 4 പേര്‍ കുട്ടികളാണ്. ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഇയാള്‍, ഇരകളെ ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇരയാകപ്പെട്ട കുട്ടികളിലൊരാള്‍ പീഡന വിവരം അമ്മയോട് പറഞ്ഞു. ഇതോടെയാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചത്. കടയുമടമ പീഡിപ്പിച്ചവരില്‍ ആണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്രതിയായ കടയുടമ വര്‍ഷങ്ങളായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായാണ് വിവരം. കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും ഇരകളാക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. കേസെടുത്തതിന് പിന്നാലെ കടയുടമ ഒളിവില്‍ പോയെന്നും…

    Read More »
  • കഞ്ഞിക്കുഴി ചില്‍ഡ്രന്‍സ് ഹോമില്‍ ആണ്‍കുട്ടികളെ കാണാതായി; 3 കുട്ടികളെ കാണാതായത് ഇന്നലെ വൈകുന്നേരത്തോടെ

    ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കീഴിലെ കഞ്ഞിക്കുഴി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു കുട്ടികളെ കാണാതായി. 15, 14 വയസ്സുള്ള 3 ആണ്‍കുട്ടികളെയാണ് ഹോപ്പ് എന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായത്. ഇന്നലെ വൈകുന്നേരം മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അവധി ദിവസമായതിനാല്‍ കുട്ടികള്‍ പുറത്തുപോയതായിരുന്നു. എന്നാല്‍ വൈകുന്നേരം കുട്ടികള്‍ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധികൃതര്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാന്റുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

    Read More »
  • ആദ്യം കാരറ്റ് വാരിത്തിന്നു, വാങ്ങിയ ശേഷം പണം കൊടുത്തില്ല; ചോദ്യം ചെയ്തത് ഇഷ്ടമാകാതെ കടയുടമയെ വെട്ടിക്കൊന്നു

    പത്തനംതിട്ട: പച്ചക്കറി കടയിലെത്തി കാരറ്റ് വാരിത്തിന്നുകയും എതിര്‍ത്തപ്പോള്‍ കൂറച്ച് തൂക്കി വാങ്ങി പണം കൊടുക്കാതെ പോയത് ചോദ്യംചെയ്യുകയും ചെയ്തതിലുള്ള വിരോധമാണ് റാന്നിയില്‍ പച്ചക്കറി വ്യാപാരിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്. അങ്ങാടി എസ്ബിഐക്ക് മുന്നില്‍ പച്ചക്കറി കട നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍ (45) ആണ് കൊല്ലപ്പെട്ടത്. കടയിലെ ജീവനക്കാരി തമിഴ്‌നാട് സ്വദേശി മഹാലക്ഷ്മിക്കും വെട്ടേറ്റു. പ്രതികളായ ഇടത്തന്‍ എന്നു വിളിക്കുന്ന പ്രദീപ് കുമാര്‍, അയല്‍വാസി രവീന്ദ്രന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9.30 നാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിലായിരുന്ന പ്രദീപും രവീന്ദ്രനും പച്ചക്കറി കടയില്‍ എത്തി കാരറ്റ് എടുത്തു തിന്നു. രണ്ടു തവണ എടുത്തപ്പോള്‍ ജീവനക്കാരി മഹാലക്ഷ്മി തടഞ്ഞു. കാരറ്റിന് വലിയ വിലയാണെന്നും വേണമെങ്കില്‍ വാങ്ങിത്തിന്നോളാനും പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ കാല്‍കിലോ കാരറ്റ് വാങ്ങി. എന്നാല്‍, പണം നല്‍കാന്‍ തയാറായില്ല. മഹാലക്ഷ്മിയും കടയിലുണ്ടായിരുന്ന ബംഗാളിയായ ജീവനക്കാരനും പണം ആവശ്യപ്പെട്ട് ഇവരോട് തര്‍ക്കിച്ചു ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. പണം…

    Read More »
  • നടിയില്ലാത്ത സമയത്ത് വീട്ടിലെത്തി, അമ്മയോട് മോശമായി പെരുമാറി, ആട്ടിപ്പുറത്താക്കി; മുകേഷിനെതിരേ മറ്റൊരു നടികൂടി, ആരോപണ പ്രളയം

    കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു നടി കൂടി. തന്റെ സുഹൃത്തായ നടിയുടെ വീട്ടിലെത്തി അമ്മയോട് അപമര്യാദയായി പെരുമാറി. അവര്‍ മുകേഷിനെ വീട്ടില്‍ നിന്ന് ആട്ടിയിറക്കിയെന്നും നടി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു ‘എന്റെ സുഹൃത്തായ നടി വീട്ടില്‍ ഇല്ലാത്തപ്പോള്‍ അവിടെയെത്തി അവരുടെ അമ്മയോട് മോശമായി പെരുമാറി. എനിക്ക് അവരുടെ ഐഡന്‍ഡിറ്റി വെളിപ്പെടുത്താനാവില്ല. ഇങ്ങനെയൊരു അനുഭവം ഉണ്ടായാതായി അവര്‍ എന്നോട് പറഞ്ഞു. അവരുടെ വീട് തേടിപിടിച്ചു പോയി മോശമായി പെരുമാറുകയായിരുന്നു. അവരെ പുള്ളി അടിച്ചുപുറത്താക്കി’- നടി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചുവിനെതിരേയും സന്ധ്യ ആരോപണം ഉന്നയിച്ചു. വഴങ്ങിയാല്‍ മാത്രമേ സിനിമയില്‍ അവസരം നല്‍കൂവെന്നും ഇല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞുവെന്നും സന്ധ്യ ആരോപിച്ചു.’അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാന്‍ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ‘അമല’ എന്ന ചിത്രത്തില്‍. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത്. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍…

    Read More »
  • കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ച വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു; 7 പവന്‍ കവര്‍ന്നു, ഒരാള്‍ പിടിയില്‍

    ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. വയോധികക്ക് നേരെ മുളക് പൊടി എറിഞ്ഞ് അകത്തുകടന്ന പ്രതി ഏഴ് പവര്‍ സ്വര്‍ണം കവര്‍ന്ന ശേഷമാണ് പീഡിപ്പിച്ചത്. മണിവേലക്കടവ് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് മനസിലാക്കിയാണ് ഇയാള്‍ 70കാരിയുടെ വീട്ടിലെത്തിയത്. അതിന് പിന്നാലെ വാതിലില്‍ മുട്ടി അയല്‍ക്കാരനാണെന്ന് പറഞ്ഞു. വാതില്‍ തുറന്ന ഉടനെ വയോധികയ്ക്ക് നേരെ മുളക് പൊടി എറിഞ്ഞ് പ്രതി അകത്തുകടന്നു. ആഭരണങ്ങള്‍ കവര്‍ന്ന ശേഷം പ്രതി വയോധികയെ പീഡിപ്പിക്കുകയും വാതില്‍ പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയുമായിരുന്നു. ഇന്ന് രാവിലെ വയോധികയുടെ ശബ്ദം കേട്ട് എത്തിയവരാണ് വാതില്‍ തുറക്കുന്നതും ഇവരെ ആശുപത്രിയിലെത്തിച്ചതും. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കുന്നതിനിടെയാണ് മണിവേലിക്കടവ് സ്വദേശി പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചേദ്യം ചെയ്യുകയാണ്.

    Read More »
  • സ്ത്രീകള്‍ക്കെതിരായ അതിക്രമം: ആറുമാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 9501 കേസുകള്‍

    തിരുവനന്തപുരം: കേരള, കേന്ദ്ര സര്‍ക്കാരുകള്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു കുറവില്ലെന്ന് കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍വരെ മാത്രം സംസ്ഥാനത്ത് 9501 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഓരോ മണിക്കൂറിലും ശരാശരി രണ്ടു കേസുകളിലധികം വരുമിത്. ദിവസം 53 കേസുകളും. ഗാര്‍ഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ തുടങ്ങിയ ഒട്ടേറെ നിയമങ്ങള്‍ സ്ത്രീസംരക്ഷണത്തിനായി ഉള്ളപ്പോഴാണ് ഈ അതിക്രമങ്ങള്‍ അവസാനമില്ലാതെ തുടരുന്നത്. സംരക്ഷകരെന്നുകരുതുന്ന ഭര്‍ത്താക്കന്‍മാര്‍, കുടുംബക്കാര്‍ എന്നിവരില്‍നിന്നേറ്റ പീഡനങ്ങള്‍ക്കും കുറവില്ല; 2327 കേസുകളാണ് ഇത്തരത്തിലുണ്ടായത്. ബലാത്സംഗം, മാനഹാനിയുണ്ടാക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളും എണ്ണത്തില്‍ പിന്നാലെയുണ്ട്. 2023-ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ 18,980 കേസുകളാണ് സംസ്ഥാനത്താകെ പോലീസ് രജിസ്റ്റര്‍ചെയ്തത്.  

    Read More »
  • അഴിക്കുള്ളിലും സൂപ്പര്‍ സ്റ്റാര്‍; നടന്‍ ദര്‍ശന് ജയിലില്‍ പഞ്ചനക്ഷത്ര സൗകര്യം

    ബംഗളൂരു: കാമുകിയോട് മോശമായി പെരുമാറിയ ആരാധകനെ കൊലപ്പെടുത്തിയതിനു ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്ക് പാരപ്പന അഗ്രഹാര ജയിലിനുള്ളില്‍ അനധികൃതമായി സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ തെളിവുകള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ മാനേജര്‍ നാഗരാജ്, ഗുണ്ടാ നേതാവ് വില്‍സന്‍ ഗാര്‍ഡന്‍ നാഗ എന്നിവര്‍ക്കൊപ്പം ദര്‍ശന്‍ പുകവലിച്ചിരിക്കുന്ന ചിത്രമാണു പുറത്തുവന്നത്. ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെയാണ് നടനും കൂട്ടാളികളും കൊലപ്പെടുത്തിയത്. ജൂണ്‍ 22 മുതല്‍ ദര്‍ശന്‍ ജയിലിലാണ്. വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വിവാഹിതനായ ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാതെയാണ് ആരാധകനായ രേണുകാസ്വാമി സന്ദേശം അയച്ചത്. ഫോട്ടോഗ്രാഫിന്റെ ആധികാരികത പൊലീസ് പരിശോധിക്കുന്നു. ഫോട്ടോ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളില്‍ രേണുകാസ്വാമിയുടെ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.

    Read More »
  • മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ ‘ഓണ്‍ സ്‌റ്റേജ്’; പീഡന ആരോപണവുമായി നടി മിനു

    കൊച്ചി: ‘അമ്മ’ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്നു നടന്‍ ആവശ്യപ്പെട്ടതായി നടി മിനു മുനീര്‍. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ മോശമായി പെരുമാറിയതായും നടി ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്മാരില്‍നിന്നും നേരിട്ട മോശമായ പെരുമാറ്റത്തെക്കുറിച്ചാണു മിനു മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍പേര്‍ മുന്നോട്ടുവരണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും നടി പറഞ്ഞു. ആദ്യത്തെ ദുരനുഭവം 2008ലാണു ഉണ്ടായതെന്നു മിനു മാധ്യമങ്ങളോട് പറഞ്ഞു. ജയസൂര്യയുടെ ഭാഗത്തുനിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയിട്ടുവന്നപ്പോള്‍ ജയസൂര്യ പുറകില്‍നിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ലാറ്റിലേക്ക് വരാന്‍ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാന്‍ പേടിയായിരുന്നെന്നും നടി പറഞ്ഞു. 2013 ആയപ്പോളേക്കും താന്‍ 6 സിനിമകളില്‍ അഭിനയിച്ചു. 3 സിനിമയില്‍ അഭിനയിച്ചാല്‍ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു.…

    Read More »
  • മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞു, ആക്രമിക്കാനും ശ്രമം; കോട്ടയത്ത് ദമ്പതിമാര്‍ അറസ്റ്റില്‍

    കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അയ്മനം പാണ്ഡവം ശ്രീനവമിയില്‍ നിധിന്‍ പ്രകാശ് (ചക്കര-27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രന്‍ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാത്രി 7.30-ഓടെ കോട്ടയം ബേക്കര്‍ ജങ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. ഇവര്‍ക്കെതിരേ പോലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. നിതിന്‍ പ്രകാശിന്റെ പേരില്‍ കോട്ടയം വെസ്റ്റ്, ഏറ്റുമാനൂര്‍, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

    Read More »
Back to top button
error: