Crime

  • ഇരിട്ടിയില്‍ വന്‍മയക്കുമരുന്ന് വേട്ട; അര ലക്ഷം വിലയുള്ള എം.ഡി.എം.എ പിടിച്ചു

    കണ്ണൂര്‍: ഇരിട്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അര ലക്ഷം രൂപ വിലയുള്ള MDMA യുമായി പഴയങ്ങാടി സ്വദേശി നൗഷാദ് കെ. പി(37) പിടിയിലായി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ IPS നു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ( ഡാന്‍സാഫ് ) ഇരിട്ടി SI ഷറഫുദീന്‍. കെ യുടെ നേതൃത്വത്തിലുള്ള ഇരിട്ടി പോലീസ് ഉം സംയുക്തമായി കൂട്ടുപ്പുഴയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ വൈകിട്ട് 04:00 മണിയോടെ 14.139 ഗ്രാം MDMA യുമായി പ്രതി പിടിയിലായത്. നര്‍കോട്ടിക് സെല്‍ DYSP പി. കെ ധനഞ്ചയ ബാബു ന്റെ മേല്‍നോട്ടത്തില്‍ ഓപ്പറേഷന്‍ ഡി ഹണ്ട് ന്റെ ഭാഗമായി കണ്ണൂര്‍ റൂറല്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ വാഹന പരിശോധനയാണ് നടന്നു വരുന്നത്. പ്രതി പഴയങ്ങാടി, തളിപ്പറമ്പ് പരിയാരം ഭാഗങ്ങളില്‍ വ്യാപകമായി MDMA വില്‍പ്പന നടത്താറുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍…

    Read More »
  • പ്രണയം നടിച്ച് പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

    തിരുവനന്തപുരം: പ്രണയം നടിച്ച് പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാട്ടാക്കട സ്വദേശിയായ മുഷ്താഖ് എന്ന യുവാവാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ യുവാവിനെയും പെണ്‍കുട്ടിയെയും പുലര്‍ച്ചെ മൂന്ന് മണിയോടെ കണ്ടെത്തി. യുവാവിനെതിരെ തട്ടിക്കൊണ്ട് പോകലുള്‍പ്പെടെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. യുവാവിന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    Read More »
  • ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തര്‍ക്കം; മരണവീട്ടില്‍നിന്ന് മടങ്ങിയ യുവാവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി

    കോട്ടയം: മറ്റകരയില്‍ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ മര്‍ദ്ദനമേറ്റ് പാദുവാ സ്വദേശി മരിച്ചു. പാദുവ മറ്റക്കര നെല്ലിക്കുന്ന് തെക്കേക്കുന്നേല്‍ രതീഷ് മാധവന്‍ (40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര ആനിക്കുന്നേല്‍ ശ്രീജിത്തിനെ (27) പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ശ്രീജിത്തിന് തന്റെ ഭാര്യയുമായി ബന്ധം ഉണ്ടെന്ന് രതീഷ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു. ഇന്നലെ രാത്രി 10.30 ഓടെ ഒരു മരണവീട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന രതീഷിനെ കാത്ത് റബ്ബര്‍ തോട്ടത്തില്‍ ശ്രീജിത്ത് പതുങ്ങിയിരുന്നു. തുടര്‍ന്ന് ആ വഴിയെത്തിയ രതീഷിനെ ശ്രീജിത്ത് ആക്രമിക്കുകയായിരുന്നു. രതീഷ് മരിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് രതീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു. സംഭവം നടന്ന രാത്രി തന്നെ പ്രതി ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.  

    Read More »
  • നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; അസ്വഭാവിക മരണത്തിന് കേസ്

    ആലപ്പുഴ: നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഭര്‍ത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 4 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്‌നിഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആലപ്പുഴയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയിരുന്നത്. ഭര്‍ത്താവ് മുനീര്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

    Read More »
  • ബാറിലെ ചീത്തവിളി; ചോദ്യംചെയ്തയാളെ അടിച്ചുപരിക്കേല്‍പിച്ചു

    ഇടുക്കി: ബാറിലെ തുറസ്സായ സ്ഥലത്ത് ഉച്ചത്തില്‍ ചീത്തവിളിച്ചത് ചോദ്യംചെയ്തയാളെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം അമ്പലപ്പടി കുവൈറ്റ് കോളനി കാനാപ്പറമ്പില്‍ നിസ്സാറിനെ(കുട്ടിമോട്ടോര്‍-45) ആണ് കാളിയാര്‍ പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വണ്ണപ്പുറം അമ്പലപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ബാറിന്റെ ഓപ്പണ്‍ സ്‌പേസില്‍ ഉച്ചത്തില്‍ ചീത്തവിളിച്ചത് അയല്‍വീട്ടിലുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നത് ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണം. ബാറിന് സമീപം താമസിക്കുന്ന പഴേരിയില്‍ അജാസിനെ(38) ഇയാള്‍ പത്തലുകൊണ്ടടിച്ച് പരിക്കേല്‍പിക്കുയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാളിയാര്‍ പോലീസ് എസ്.ഐമാരായ അനസ്, ഷംസുദ്ദീന്‍, സി.പി.ഒ. ദീക്ഷിത് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിസ്സാര്‍ വിവിധ സ്റ്റേഷനുകളിലായി 18-ല്‍പരം കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

    Read More »
  • രാത്രിയില്‍ നഗ്‌നനായി എത്തി അജ്ഞാതന്റെ പരാക്രമം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

    കണ്ണൂര്‍: പുതിയ തെരുവിലെ വീട്ടില്‍ നഗ്നനായി എത്തി അജ്ഞാതന്റെ പരാക്രമം. മോഷണ ശ്രമമാണോയെന്ന ആശങ്കയില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പുതിയ തെരുവിലെ വീട്ടിലേക്ക് പാന്റും ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയ അജ്ഞാതന്‍ വീടിന് ചുറ്റും നടന്ന ശേഷം വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റി നഗ്നനായി. കൂടാതെ അയല്‍ വീട്ടില്‍ നിന്നുമെടുത്ത കസേര വീടിന് പിന്നില്‍ കൊണ്ടുവെച്ചുവെന്നും വീട്ടുകാര്‍ പറയുന്നു വിവരമറിയിച്ച ഉടന്‍ തന്നെ വളപട്ടണം പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും ചേര്‍ന്ന് അരിച്ച് പെറുക്കിയെങ്കിലും ആളെ കിട്ടിയില്ല. കൂടുതല്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാത്രികാലത്ത് പുതിയ തെരുവില്‍ പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

    Read More »
  • ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചു; ‘ഹരികൃഷ്ണന്‍സ്’ തമ്മില്‍ സംഘര്‍ഷം, 16 വയസ്സുകാരന്‍ മരിച്ചു

    ചെന്നൈ: ചെരിപ്പു വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടു പ്ലസ്വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ 16 വയസ്സുകാരന്‍ മരിച്ചു. നാമക്കല്‍ എരുമപ്പെട്ടിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥി ആര്‍.ആകാശ് ആണു മരിച്ചത്. സഹവിദ്യാര്‍ഥി റിതീഷ് ശക്തമായി തള്ളിയതിനെ തുടര്‍ന്നു താഴെ വീണു ബോധരഹിതനായ ആകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ക്ലാസ്സ്മുറിക്കു പുറത്തിട്ട ആകാശിന്റെ ചെരിപ്പ് റിതീഷ് വലിച്ചെറിയുകയും ഇതിനെതിരെ ആകാശ് പ്രതികരിക്കുകയും ചെയ്തതിനു പിന്നാലെയാണു സംഘര്‍ഷം ഉണ്ടായത്. അതേസമയം, ആകാശിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ സ്‌കൂളില്‍ പ്രതിഷേധിച്ചു.  

    Read More »
  • അന്നു രാത്രി പ്രതി രണ്ടു വേശ്യാലയങ്ങളില്‍ പോയി, ആശുപത്രിയിലെത്തിയത് പുലര്‍ച്ചെ 1.03ന്; കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    കൊല്‍ക്കത്ത: ആര്‍.ജി. കാര്‍ മെഡി. േകാളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതി സഞ്ജയ് റോയ് അര്‍ധരാത്രി ആശുപത്രിയില്‍ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബ്ലൂ ടൂത്ത് ഇയര്‍ ഫോണ്‍ പ്രതിയുടെ കഴുത്തിലുള്ളതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ജീന്‍സും ടി ഷര്‍ട്ടും ധരിച്ച ഇയാളുടെ കയ്യില്‍ ഹെല്‍മെറ്റും ഉണ്ടായിരുന്നു. പുലര്‍ച്ചെ 1.03 നാണ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതെന്നാണ് സിസിടിവിയിലെ സമയം വ്യക്തമാക്കുന്നത്. ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം രാത്രി 1.03 ന് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സഞ്ജയ് റോയ് കൊല്‍ക്കത്തയിലെ രണ്ട് വേശ്യാലയങ്ങളില്‍ പോയിരുന്നതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് എട്ടിന് രാത്രി സോനാഗച്ചിയിലെത്തിയ പ്രതി മദ്യപിച്ചശേഷം, രണ്ട് വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് പുലര്‍ച്ചെയോടെ ഇയാള്‍ ആശുപത്രിയിലേക്കെത്തിയത്. ആശുപത്രിയില്‍ കടന്ന പ്രതി സഞ്ജയ് റോയ്, നാലാം നിലയിലെ സെമിനാര്‍ ഹാളിന്റെ കോറിഡോറിലൂടെ പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. ആ സമയം സെമിനാര്‍ ഹാളില്‍ ജൂനിയര്‍ ഡോക്ടര്‍ കിടന്നുറങ്ങുകയായിരുന്നു. സെമിനാര്‍ ഹാളില്‍…

    Read More »
  • ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം കാട്ടിലൊളിച്ച ഭര്‍ത്താവ് അറസ്റ്റില്‍

    കൊല്ലം: തെന്മല മാമ്പഴത്തറയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍. മാമ്പഴത്തറ സ്വദേശിയായ രമേശനാണ് തെന്മല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 13-ന് മാമ്പഴത്തറ സ്വദേശിനിയായ ശ്രീകലയെ തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ പിന്നില്‍ക്കൂടിയെത്തി വെട്ടുകത്തികൊണ്ട് മുതുകില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു ഒഴിഞ്ഞുമാറുകയും കൂടെയുണ്ടായിരുന്നവര്‍ അലറിവിളിക്കുകയും ചെയ്തതുകൊണ്ടാണ് കഴുത്തില്‍ വെട്ടേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ രമേശന്‍ വനത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ശ്രീകല പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സയിലാണ്. കുടുംബവഴക്കാണ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ കാരണം. ഇയാള്‍ മുന്‍പും ശ്രീകലയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട് ഓടി; അസമില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി കുളത്തില്‍ ചാടി മരിച്ചു

    ഗുവാഹാട്ടി: അസമില്‍ പതിന്നാലുകാരിയെ കൂട്ടബലാത്സംഗംചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ കുളത്തില്‍ ചാടി മരിച്ചു. സംഭവസ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പിനിടെ ഇയാള്‍ കുളത്തിലേക്ക് ചാടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഓഗസ്റ്റ് 23-നാണ് പ്രതിയായ തഫാസുല്‍ ഇസ്ലാമിനെ പോലീസ് പിടികൂടിയത്. 24-ന് പുലര്‍ച്ചെ നാലോടെ പോലീസ് അകമ്പടിയില്‍ ഇയാളെ കൃത്യം നടന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു. തെളിവെടുപ്പിനിടെ പ്രതി കുളത്തില്‍ചാടി. രണ്ടു മണിക്കൂര്‍ നേരത്തെ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുക്കാനായത്. നഗോണ്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു 14-കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാള്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നഗോണ്‍ ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. തെരുവിലിറങ്ങിയും കടകളടച്ചും നാട്ടുകാരും പ്രതിഷേധത്തിന്റെ ഭാഗമായി. പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് കടുത്തശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി…

    Read More »
Back to top button
error: