Crime
-
കുടിക്കാന്‍ കോള നല്‍കി, പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി; പൃഥിരാജ് ചിത്രങ്ങളിലെ അസി. ഡയറക്ടര്‍ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചതായി പരാതി. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാള്‍ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണസംഘത്തിന് ഇന്ന് പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടത്തെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പറയുന്നത്.…
Read More » -
13കാരിക്ക് നേരെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍
കൊല്ലം: ചവറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍. നീണ്ടകര സ്വദേശി രതീഷാണ് ചവറ പൊലീസിന്റെ പിടിയിലായത്. കരാട്ടെ പരിശീലനത്തിനു എത്തിയ 13കാരിയെയാണ് ഇയാള്‍ പീഡനത്തിനു ഇരയാക്കിയത്. കരാട്ടെ ക്ലാസില്‍ ചേര്‍ന്ന പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പം ഉണ്ടാക്കി. പിന്നീട് പീഡനം ആരംഭിച്ചു. ഭീഷണിപ്പെടുത്തി വീട്ടില്‍ വച്ചും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം കണ്ടതോടെ രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം 13കാരി വെളിപ്പെടുത്തിയത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചവറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പ്രതി മൈസൂരുവിലാണെന്നു മനസിലാക്കിയ പൊലീസ് ഇയാളെ നിരീക്ഷിച്ചു. ട്രെയിന്‍ മാര്‍ഗം പ്രതി കൊല്ലത്ത് എത്തിയതിനു പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
ഏറ്റവും ഗൗരവം സിദ്ദിഖിനെതിരായ വെളിപ്പെടുത്തല്‍; നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അറസ്റ്റ്
തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ ഏറ്റവും ഗൗരവമേറിയതാണു നടന്‍ സിദ്ദിഖിനെതിരെയുള്ളത്. ചൊവ്വാഴ്ച വൈകിട്ടാണു സിദ്ദിഖിനെതിരെ ഡിജിപിക്ക് ഇമെയില്‍ വഴി യുവനടി പരാതി അയച്ചത്. പീഡനം നടന്ന ഹോട്ടല്‍, മ്യൂസിയം പൊലീസ് സ്റ്റേഷന്റെ പരിധിയിലായതില്‍ കേസ് അവിടെ രജിസ്റ്റര്‍ ചെയ്തു. ഇവിടത്തെ വനിതാ എസ്‌ഐ: എന്‍.ആശാചന്ദ്രനെ അന്വേഷണ സംഘത്തിലുള്‍പ്പെടുത്തി. സിദ്ദിഖിനെതിരെ വിശദമായ പരാതിയും മൊഴിയും യുവനടി നല്‍കിയതോടെയാണ് ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. വരുംദിവസങ്ങളില്‍ ചോദ്യംചെയ്യുമ്പോള്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സിദ്ദിഖിന് അറസ്റ്റ് നേരിടേണ്ടി വരും. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ താന്‍ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തി. അന്നു തനിക്ക് 21 വയസ്സായിരുന്നു. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടത്. തന്റെ മകന്‍ അഭിനയിക്കുന്ന തമിഴ് സിനിമയില്‍ അവസരം നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പിറ്റേന്ന് ഹോട്ടലിലേക്കു വരാന്‍…
Read More » -
ആശുപത്രിപരിസരത്ത് 14-കാരിയെ ബലാത്സംഗംചെയ്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; രാജസ്ഥാനില്‍ 2 പേര്‍ അറസ്റ്റില്‍
ജയ്പുര്‍: കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് വനിതാ ഡോക്ടര്‍ ക്രൂമായി ബലാത്സത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കനക്കുന്നതിനിടെ രാജസ്ഥാനില്‍നിന്നും സമാനമായ വാര്‍ത്ത. ജോധ്പുരിലെ സര്‍ക്കാര്‍ ആശുപത്രി പരിസരത്തുവെച്ച് 14-കാരി ക്രൂര ബലാത്സംഗത്തിനിരയായി. തുടര്‍ന്ന് അക്രമികള്‍ കുട്ടിയെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെയാണ് രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു. പോലീസ് പറയുന്നത്: അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് ഇരിക്കുകയായിരുന്നു. ഒറ്റക്കിരിക്കുന്ന പെണ്‍കുട്ടിയുടെ അരികിലേക്ക് ആശുപത്രിയിലെ ജീവനക്കാരായ രണ്ടുപേര്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയുടെ പിന്‍ഭാഗത്തുള്ള ബയോ മെഡിക്കല്‍ വേസ്റ്റ് തള്ളുന്ന ഇടത്തേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം വീടുവിട്ടിറങ്ങിയെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായി പ്രതാപ് നഗര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ കുമാര്‍…
Read More » -
വിവാഹദിവസം രാവിലെ വരന്‍ ജീവനൊടുക്കി; ദാരുണസംഭവം കൊണ്ടോട്ടിയില്‍
മലപ്പുറം: കരിപ്പൂരില്‍ വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ കയറിയതിന് ശേഷം ജിബിന്‍ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. വിദേശത്താണ് ജിബിന്‍ ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
‘അന്നേ ദിവസം ഭര്‍ത്താവുമായി വഴക്കിട്ടു; കണ്ണിന്റെ മേലേയും കഴുത്തിന്റെ താഴെയും അടിയേറ്റ പാടുകള്‍’; ആസിയയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
ആലപ്പുഴ: നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം. 22കാരിയായ ആലപ്പുഴ ലജ്നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയെയാണ് കഴിഞ്ഞ ഞായറാഴച കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഭര്‍ത്താവുമായി ഉണ്ടായ പ്രശ്നങ്ങളാണ് ആസിയ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. എട്ടുമാസം മുന്‍പാണ് ആസിയയുടെ പിതാവ് കാന്‍സര്‍ മൂലം മരിച്ചത്. എന്നാല്‍ ആസിയ സന്തോഷവതിയായിരുന്നെന്നും പിതാവ് മരിച്ചതിന്റെ സങ്കടത്തില്‍ നിന്നെല്ലാം മോചിതയായിരുന്നെന്നും കുടുംബം പറയുന്നു. സംഭവദിവസം മുനീറുമായി വഴക്കുണ്ടായതായും ആസിയയുടെ മാതാവ് പറയുന്നു. ‘മരിക്കാനായുള്ള പ്രശ്‌നങ്ങള്‍ ഒന്നും അവള്‍ക്കില്ലായിരുന്നു. സത്യമെന്താണെന്ന് മാത്രം അറിഞ്ഞാല്‍ മതി’യെന്ന് ആസിയയുടെ ഉമ്മ പറയുന്നു. ‘കണ്ണിന്റെ മേലേയും താടിക്കും താഴെയെല്ലാം അടിയേറ്റ പാടുകളും മുറിവുകളും ഉണ്ട്.…
Read More » -
42കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍; ആലപ്പുഴയിലെ 32കാരിയുടെ പക ഫോണ്‍വിളി കുറഞ്ഞപ്പോള്‍
ആലപ്പുഴ: സ്ത്രീയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഇടുക്കി സ്വദേശിനിയായ യുവതിക്കെതിരെ കേസ്. സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട 42കാരിയുടെ നഗ്‌നചിത്രങ്ങളാണ് 32കാരിയായ യുവതി പ്രചരിപ്പിച്ചത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ യുവതിക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 42കാരിയുടെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആറ് വര്‍ഷം മുമ്പ് 42കാരിയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ സമൂഹമാദ്ധ്യമം വഴി പരിചയപ്പെടുകയും പിന്നീട് സ്വവര്‍ഗാനുരാഗത്തിലാകുകയുമായിരുന്നു. ഫോണിലൂടെയുള്ള നിരന്തര സംസാരം വര്‍ദ്ധിച്ചതോടെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞ് ആലപ്പുഴക്കാരി പിന്നീട് ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ പക തോന്നി ആലപ്പുഴയിലെ വീട്ടിലെത്തിയ യുവതി ബഹളമുണ്ടാക്കി. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന 42കാരിയുടെ നഗ്നചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വവര്‍ഗാനുരാഗ ബന്ധത്തെക്കുറിച്ച് ബന്ധുക്കള്‍ അറിഞ്ഞതിന്റെ വിഷമത്തില്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസെത്തി കതക് ചവിട്ടിപ്പൊളിച്ചാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തറിഞ്ഞത്.…
Read More » -
കാമുകനൊപ്പം ജീവിക്കാന്‍ മകളെ കഴുത്തറുത്തു കൊന്ന് യുവതി; പ്രചോദനമായത് ‘ക്രൈം പട്രോള്‍’ സീരീസ്
പട്ന: കാമുകനൊപ്പം ജീവിക്കാന്‍ മകളെ കഴുത്തറുത്ത് കൊന്ന് യുവതി. മൂന്നു വയസുള്ള കുഞ്ഞിനെയാണ് അമ്മ ക്രൂരമായി കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി കാട്ടില്‍തള്ളിയത്. ബിഹാറിലെ മുസഫര്‍പുരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. 25കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസഫര്‍പുര്‍ മിനാപുരില്‍ കഴിഞ്ഞ ശനിയാഴ്ചയാണു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശത്തെ കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രോളിബാഗ് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം പുറംലോകമറിഞ്ഞതിനു പിന്നാലെ മുസഫര്‍പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടില്‍ തന്നെ കഴിയുന്ന കാജല്‍ എന്ന യുവതി കുറ്റം സമ്മതിച്ചത്. കുട്ടിയെ കത്തി കൊണ്ട് കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ശരീരം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി അടുത്തുള്ള കാട്ടില്‍ തള്ളുകയായിരുന്നു. യുവതിയുടെ ഭര്‍തൃവീട്ടിലെത്തി അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ നിലത്തും ടെറസിലും സിങ്കിലുമെല്ലാം രക്തത്തിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനായ…
Read More » -
ഡോക്ടറുടെ സംശയം യാഥാര്‍ഥ്യമായി, ശുചിമുറിയില്‍ ഒളികാമറ; വണ്ടാനം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അറസ്റ്റില്‍
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ ഒളികാമറ വെച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ആറാട്ടുപുഴ സ്വദേശി സുനിലാലി(45) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍എച്ച്എം താത്ക്കാലിക ജീവനക്കാരനാണ് സുനിലാല്‍. ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ ഇയാളെ നിരീക്ഷിക്കുകയും അശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സിസിടിവി പരിശോധനയില്‍ ഇയാള്‍ ശുചിമുറിയില്‍ മൊബൈല്‍ കാമറ സ്ഥാപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ശുചിമുറിയില്‍ സ്ഥാപിച്ച മൊബൈല്‍ ഫോണ്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
Read More » -
പിതാവ് താക്കോല്‍ നല്‍കിയില്ല; മലപ്പുറത്ത് 21 കാരന്‍ കാര്‍ കത്തിച്ചു
മലപ്പുറം: താക്കോല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് മകന്‍ പിതാവിന്റെ കാര്‍ കത്തിച്ചു . മലപ്പുറം കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജിനെയാണ് കാര്‍ കത്തിച്ചത്. പിതാവിന്റെ പരാതിയില്‍ 21കാരനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ ഡാനിഷ് പിതാവിനോട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കൊടുക്കാന്‍ പിതാവ് തയ്യാറായില്ല. ഇതിലുണ്ടായ പ്രകോപനമാണ് കാര്‍ കത്തിക്കാനിടയായത്. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറാണ് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. എല്ലാവരും വീട്ടിലുള്ള സമയത്തായിരുന്നു സംഭവം. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ ജനലുകളും കത്തിനശിച്ചു. പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവാവിന്റെ മാനസിക നില ഉള്‍പ്പടെ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read More »