CrimeNEWS

കഞ്ഞിക്കുഴി ചില്‍ഡ്രന്‍സ് ഹോമില്‍ ആണ്‍കുട്ടികളെ കാണാതായി; 3 കുട്ടികളെ കാണാതായത് ഇന്നലെ വൈകുന്നേരത്തോടെ

ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കീഴിലെ കഞ്ഞിക്കുഴി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു കുട്ടികളെ കാണാതായി. 15, 14 വയസ്സുള്ള 3 ആണ്‍കുട്ടികളെയാണ് ഹോപ്പ് എന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായത്. ഇന്നലെ വൈകുന്നേരം മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ അവധി ദിവസമായതിനാല്‍ കുട്ടികള്‍ പുറത്തുപോയതായിരുന്നു. എന്നാല്‍ വൈകുന്നേരം കുട്ടികള്‍ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധികൃതര്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാന്റുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: