CrimeNEWS

ലഹരി കലര്‍ന്ന പാനീയം നല്‍കി മയക്കി, പീഡന രംഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണി; കടയുടമ ഇരയാക്കിയത് 4 കുട്ടികളെ

ലഖ്‌നൗ: കടയിലെത്തിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ കടയുടമയ്‌ക്കെതിരെ കേസ്. യുപിയിലെ മീററ്റിലാണ് പോക്‌സോ വകുപ്പ് പ്രകാരം പലചരക്ക് കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. കുട്ടികള്‍ക്ക് ലഹരി കലര്‍ന്ന പാനീയങ്ങള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു ലൈംഗികമായി കടയുടമ ദുരുപയോഗം ചെയ്തിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായ 37 വയസ്സുകാരന്‍ ഇത്തരത്തില്‍ 6 പേരെ പീഡിപ്പിച്ചതായാണ് വിവരം. ഇതില്‍ 4 പേര്‍ കുട്ടികളാണ്.

ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഇയാള്‍, ഇരകളെ ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇരയാകപ്പെട്ട കുട്ടികളിലൊരാള്‍ പീഡന വിവരം അമ്മയോട് പറഞ്ഞു. ഇതോടെയാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചത്. കടയുമടമ പീഡിപ്പിച്ചവരില്‍ ആണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

Signature-ad

പ്രതിയായ കടയുടമ വര്‍ഷങ്ങളായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായാണ് വിവരം. കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും ഇരകളാക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു.

കേസെടുത്തതിന് പിന്നാലെ കടയുടമ ഒളിവില്‍ പോയെന്നും പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെന്നും ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും മീററ്റ് പൊലീസ് വ്യക്തമാക്കി. പ്രതിയായ കടയുടമ മദ്യത്തിന് അടിമയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, പോക്സോ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ മീററ്റ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: