ഗുരുവംശത്തിനാകെ അപമാനം; മലമ്പുഴയിലെ അധ്യപകന്‍ പീഡിപ്പിച്ചത് നിരവധി വിദ്യാര്‍ഥികളെ; പരാതിപ്രവാഹം തുടരുന്നു

പാലക്കാട്: മാതാവിനും പിതാവിനും ശേഷം ഗുരുവെന്നാണ് പറയാറുള്ളത്. പക്ഷേ പാലക്കാട്ടെ സംസ്‌കൃതം അധ്യാപകന്‍ അനില്‍ ഗുരുവംശത്തിനാകെ അപമാനമാണ്. പഠിപ്പിക്കുന്നതിനു പകരം പീഡിപ്പിക്കുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്ത ഗുരുവിനെതിരെ വിദ്യാര്‍ഥികളുടെ പരാതിപ്രവാഹമാണ്.
പാലക്കാട് മലമ്പുഴയിലെ അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. റിമാന്‍ഡിലുള്ള സംസ്‌കൃത അധ്യാപകന്റെ പീഡനത്തിനിരയായത് നിരവധി വിദ്യാര്‍ത്ഥികളാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. സിഡബ്ല്യുസി കൈമാറിയ അഞ്ചു വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ മലമ്പുഴ പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ടുപോവുകയാണ്.
സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കിയ അഞ്ച് വിദ്യാര്‍ത്ഥികളാണ് മൊഴി നല്‍കിയത്. യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങ് അടുത്ത ദിവസവും തുടരും. നാളെയാണ് സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കേണ്ട അവസാന ദിവസം.






