Crime
-
15 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി ; കുഞ്ഞിന്റെ വായില്‍ ഒരു കല്ല് തിരുകിക്കയറ്റിയ ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച നിലയില്‍
ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ബിജോലിയ പ്രദേശത്തുള്ള സീതാ കാ കുണ്ഡ് ക്ഷേത്രത്തിനടുത്തുള്ള വനത്തില്‍ നിന്നും 15 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ വായില്‍ ഒരു കല്ല് തിരുകിക്കയറ്റിയ ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. വനത്തിലൂടെ കന്നുകാലികളെ മേയ്ക്കാന്‍ പോയ ഒരാളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. അയാള്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭില്‍വാരയിലെ മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തിലെ ബിജോലിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സീതാ കുണ്ഡ് ക്ഷേത്രത്തിനടുത്തുള്ള റോഡരികിലെ വനമേഖലയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സമീപത്തെ ആശുപത്രികളിലെ പ്രസവ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം, വനത്തില്‍ കന്നുകാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു ഇടയനാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. പാറകള്‍ക്കിടയില്‍ ഒരു നവജാതശിശു കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ അയാള്‍…
Read More » -
ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ? മുത്തച്ഛന്‍ മരിച്ച സ്റ്റോറിക്ക് ചിരിക്കുന്ന ഇമോജി, തര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
രാജ്കോട്ട്: തര്‍ക്കത്തിന് പിന്നാലെ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബിഹാര്‍ സ്വദേശിയും ഗുജറാത്തിലെ രാജ്കോട്ടിലെ ഫാക്ടറി തൊഴിലാളിയുമായ പ്രിന്‍സ് കുമാര്‍(20) ആണ് മരിച്ചത്. സംഭവത്തില്‍ മുഖ്യപ്രതിയായ ബിഹാര്‍ സ്വദേശി ബിപിന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാംപ്രതിയായ ബ്രിജേഷ് ഗോണ്ഡ് എന്നയാള്‍ ഒളിവിലാണ്. യുവാവ് മരിച്ചതോടെ ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു. പ്രിന്‍സിന്റെ ഫെയ്സ്ബുക്ക് സ്റ്റോറിക്ക് ബിപിന്‍ പൊട്ടിച്ചിരിക്കുന്ന ഇമോജിയിട്ട് പ്രതികരിച്ചതാണ് തര്‍ക്കത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് പോലീസ് പറയുന്നത്. നാലുമാസം മുന്‍പാണ് പ്രിന്‍സിന്റെ മുത്തച്ഛന്‍ മരിച്ചത്. അടുത്തിടെ മുത്തച്ഛനെ ഓര്‍മിച്ച് പ്രിന്‍സ് ഒരു ഫെയ്സ്ബുക്ക് സ്റ്റോറി പങ്കുവെച്ചിരുന്നു. ഈ സ്റ്റോറിയ്ക്കാണ് ബിപിന്‍ ചിരിക്കുന്ന ഇമോജി മറുപടിയായി നല്‍കിയത്. ഇതിനെച്ചൊല്ലി പ്രിന്‍സും ബിപിനും തമ്മില്‍ ആദ്യം ഫോണിലൂടെയും പിന്നെ നേരിട്ടും വഴക്കിട്ടു. സെപ്റ്റംബര്‍ ആദ്യത്തിലായിരുന്നു ഈ സംഭവം. ഇതിനുശേഷം സെപ്റ്റംബര്‍ 12-ാം തീയതിയാണ് ബിപിന്‍ പ്രിന്‍സ്‌കുമാറിനെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി പ്രിന്‍സ്‌കുമാര്‍ ഫാക്ടറിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന…
Read More » -
കൂടെക്കൂട്ടിയത് പ്രലോഭിച്ച്; 17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് കേസ്; 45-കാരി വീട്ടമ്മ അറസ്റ്റില്‍
ചെന്നൈ: പതിനേഴുകാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 45-കാരിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത വിദ്യാര്‍ഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിവാഹിതയായ സ്ത്രീ ബാലനെ പ്രലോഭിച്ച് കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് കണ്ടതിനെത്തുടര്‍ന്ന് പോക്‌സോ ചുമത്തിയാണ് അറസ്റ്റ്.
Read More » -
‘എന്റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ടി വരില്ല’!! ‘അനുസരിച്ചില്ലെങ്കിൽ നിന്റെ മാർക്ക് കുറയും, കരിയർ തന്നെ നശിപ്പിക്കും’- സ്വാമി ചൈതന്യാനന്ദയുടെ സന്ദേശങ്ങൾ ഇങ്ങനെ, ആജ്ഞാനുവർത്തികളായി വനിതാ വാർഡൻമാരും
ന്യൂഡൽഹി: എന്റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ടി വരില്ല’… ‘അനുസരിച്ചില്ലെങ്കിൽ നിന്നെ തോൽപിക്കും’– ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥിനികൾക്ക് സ്വാമി ചൈതന്യാനന്ദ അയച്ച സന്ദേശങ്ങളിൽ ചിലതാണ് ഇത്. പലപ്പോഴും വാട്സാപ്പിലൂടെയാണു സ്വാമി വിദ്യാർഥിനികളെ വിളിച്ചിരുന്നതും സന്ദേശങ്ങൾ അയച്ചിരുന്നതും. വിദ്യാർഥികളെ പ്രലോഭിപ്പിക്കാൻ ആദ്യം സാമ്പത്തിക സഹായവും വിദേശയാത്രകളും വാഗ്ദാനം ചെയ്യും. എന്നിട്ടും വഴങ്ങിയില്ലെങ്കിൽ അവസാനത്തെ തുറുപ്പുചീട്ടായ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും തോൽപിക്കുമെന്നുമുള്ള ഭീഷണിയെത്തും. വിദ്യാർഥികളെ അനുസരിപ്പിക്കാനും സ്വാമിയുടെ ഓഫറുകൾ വിശദീകരിക്കാനും ആജ്ഞാനുവർത്തികളായ വനിതാ വാർഡൻമാരുമുണ്ട്. പലപ്പോഴും ഇവരാണ് കുട്ടികളെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നത്. കൂടാതെ പതിവായി രാത്രികളിൽ ചൈതന്യാനന്ദ പെൺകുട്ടികൾക്കു സന്ദേശമയയ്ക്കുകയും വിളിക്കുകയും ചെയ്തിരുന്നതായും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇക്കാര്യം കാണിച്ചു പരാതിപ്പെടുമെന്നു പറഞ്ഞവരെ ഹോസ്റ്റലിൽനിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു വാ മൂടിക്കെട്ടിയിരുന്നത്. കൂടാതെ അവരുടെ ഫോണുകൾ ബലമായി പിടിച്ചുവാങ്ങി ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്നും പരാതിയിലുണ്ട്. കഴിഞ്ഞദിവസം വാർഡൻമാരെ ചോദ്യം ചെയ്ത പോലീസ് ചൈതന്യാനന്ദയുടെ…
Read More » -
പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പാർപ്പിച്ചു, ദിവസങ്ങളോളം ലൈംഗിക പീഡനം, 45 കാരിക്കെതിരെ പോക്സോ കേസ്
ചെന്നൈ: പതിനേഴുകാരനായ കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 45-കാരിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തിൽനിന്നുള്ള കോളേജ് വിദ്യാർഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹിതയായ സ്ത്രീ ബാലനെ പ്രലോഭിച്ച് കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് കണ്ടതിനെത്തുടർന്ന് പോക്സോ ചുമത്തിയാണ് അറസ്റ്റ്.
Read More » -
മയക്കുമരുന്നുശൃംഖല ഹരിത നിയന്ത്രിച്ചിരുന്നത് ഒമാനിലിരുന്ന് ; പണമിടപാട് നടത്തിയിരുന്നത് മുത്തശ്ശിയുടെ ബാങ്ക് അക്കൗണ്ട് വഴി ; പിടിയിലായ യുവാക്കളെ ഇറക്കാനായി എത്തിയപ്പോള്‍ കുടുങ്ങി
കൊല്ലം: കൊല്ലം ജില്ലാജയില്‍ പരിസരത്തുവെച്ച് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്യപ്പെട്ട ഹരിത കേരളത്തിലെ മയക്കുമരുന്ന് ശൃംഖലയെ നിയന്ത്രിച്ചിരുന്നത് ഒമാനിലിരുന്ന്. കൊല്ല ത്ത് 75 ഗ്രാം എം.ഡി.എം.എ.പിടികൂടിയ കേസിലെ മുഖ്യപ്രതിയായ ഇവരെ കൊല്ലം ജില്ലാ ജയില്‍ പരിസരത്തുവെച്ച് പ്രത്യേക സംഘം അറസ്റ്റുചെയ്യുകയായിരുന്നു. മങ്ങാട് സ്വദേശി യാണ് ഇവര്‍. മങ്ങാട് സ്വദേശിയായ ഇവര്‍ വിദേശത്തിരുന്നാണ് എം.ഡി.എം.എ കച്ചവടം നിയന്ത്രിച്ചത്. രണ്ടു മാസം മുന്‍പാണ് കൊല്ലം കുന്തളത്താഴത്തുവെച്ച് അഖില്‍ ശശിധരന്‍ എന്നയാളെ കൊല്ലം സിറ്റി ഡാന്‍സാഫ് സംഘം പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാന ത്തിലാ ണ് മുഖ്യ പ്രതി ഹരിതയിലേക്ക് സംഘം എത്തുന്നത്. ഒമാനിലുള്ള ഹരിത കേരളത്തിലെ യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വില്പന നിയന്ത്രിക്കു ന്നതായി അന്വേഷണത്തില്‍ വിവരം ലഭിച്ചു. പിന്നാലെ കേസില്‍പ്പെട്ട പ്രതികളെ ഇറക്കാനാ യി കേരളത്തിലെത്തിയ ഹരിതയെ നിരീക്ഷണത്തിലാക്കിയതിന് പിന്നാലെയാണ് അറസ്റ്റും ചെയ്തത്. വിപണിയില്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. 2022 ല്‍ സമാനമായ കേസിലും ഇവരെ അറസ്റ്റ് ചെയ്തിരുന്നു.…
Read More » -
ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; പിന്നാലെ ഡ്രൈവര്‍ ആസിഡ് കുടിച്ചു മരിച്ചു, സംഭവം കാസര്‍കോട്ട്
കാസര്‍കോട്: കാര്‍ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ബേത്തൂര്‍പാറയില്‍ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചത്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ബേത്തൂര്‍ പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായിരുന്നു പരുക്കേറ്റത്. അപകടം നടന്ന ഉടന്‍ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാര്‍ അനീഷിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും. പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും മരിച്ചു. ഭാര്യ : വീണ, മക്കള്‍: നീരജ്, ആരവ്. പരേതനായ കെ.ശേഖരന്‍ നായരുടെയും കമലാക്ഷിയുടെയും മകനാണ്.
Read More » -
അശ്ലീലസന്ദേശം, ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു; ആശ്രമ ഡയറക്ടര്‍ക്കെതിരേ വിദ്യാര്‍ഥിനികളുടെ കൂട്ടപ്പരാതി; സ്വാമി മുങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശ്രമത്തിന്റെ ഡയറക്ടര്‍ക്കെതിരേ ലൈംഗികാതിക്രമ ആരോപണവുമായി 17-ഓളം വിദ്യാര്‍ഥിനികള്‍. പരാതിയില്‍ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥസാരഥിക്കെതിരേ പോലീസ് കേസെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇഡബ്ല്യുഎസ് (സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം) സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് പരാതിനല്‍കിയത്. കേസെടുത്തതിനു പിന്നാലെ ഇയാള്‍ ഒളിവിലാണ്. ചൈതന്യാനന്ദ സരസ്വതി മോശം ഭാഷ ഉപയോഗിച്ചുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് വിദ്യാര്‍ഥിനികളുടെ പരാതി. പ്രതിയുടെ ആവശ്യം നിറവേറ്റാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ഫാക്കല്‍റ്റിയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും തങ്ങളെ സമ്മര്‍ദത്തിലാക്കിയെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. ആശ്രമത്തില്‍ ജോലിചെയ്യുന്ന ചില വാര്‍ഡന്‍മാര്‍ പ്രതിക്ക് തങ്ങളെ പരിചയപ്പെടുത്തിയതായും വിദ്യാര്‍ഥികളുടെ പരാതിയിലുണ്ട്. വിദ്യാര്‍ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങള്‍ക്കും കേസെടുത്തതായി സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു. സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കുറ്റകൃത്യം നടന്ന…
Read More » -
91 വയസ്സുകാരിയെ പീഡിപ്പിച്ചു, സ്വര്‍ണമാല കവര്‍ന്നു; അതിക്രമം വീടുകയറി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം കഠിനതടവും
തൃശൂര്‍: തൊണ്ണൂറ്റിയൊന്നുകാരിയോട് വീട്ടില്‍ കയറി ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണമാല കവരുകയും ചെയ്ത കേസില്‍ ഇരട്ടജീവപര്യന്തം തടവും 15 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട്, ആലത്തൂര്‍, കിഴക്കഞ്ചേരി, കണ്ണംകുളം സ്വദേശി വിജയകുമാറി(ബിജു-40)നാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വിവീജ സേതുമോഹന്‍ ശിക്ഷ വിധിച്ചത്. 2022 ഓഗസ്റ്റ് മൂന്നിന് വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികയെ അടുക്കളയില്‍നിന്ന് ബലമായി എടുത്തുകൊണ്ടുപോയി മുറിയില്‍വെച്ച് പീഡിപ്പിക്കുകയും കഴുത്തിലെ രണ്ടരപ്പവനോളം തൂക്കമുള്ള മാല ബലമായി കവരുകയും ചെയ്തെന്ന കേസ് ഇരിങ്ങാലക്കുട പോലീസാണ് എടുത്തത്. ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടറായിരുന്ന അനീഷ് കരീമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അതിജീവിത സംഭവത്തിനുശേഷം എട്ടുമാസത്തിനകം മരിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പ്രതിയുടെ മുടികള്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കണ്ടെടുത്ത സ്വര്‍ണമാലയും കേസില്‍ പ്രധാന തെളിവായി. സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്കും മറ്റും തെളിവായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്‍. രജിനി…
Read More » -
വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച; 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു; മോഷണം മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍
തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരിലെ വീട്ടില്‍ നിന്നും 90 പവന്‍ സ്വര്‍ണം മോഷണം പോയി. മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 90 പവന്‍ സ്വര്‍ണവും 1 ലക്ഷം രൂപയുമാണ് മോഷിക്കപ്പെട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ഒരു ലക്ഷം രൂപ. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു വീട്ടുകാര്‍ രാത്രി ഉറങ്ങാന്‍ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടുകാര്‍ രാവിലെ തിരിച്ചെത്തിയപ്പോള്‍ മുന്നിലെ വാതില്‍ തുറന്ന നിലയിലായിരുന്നു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച ശേഷം അന്വേഷണം ആരംഭിച്ചു. എംഎല്‍എ എം. വിന്റസന്റും സംഭവസ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചു.
Read More »