Crime
-
നഴ്സിങ് വിദ്യാര്‍ഥിയെ കെട്ടിയിട്ട് തല്ലിച്ചതച്ചു; നഗ്‌നചിത്രമെടുത്ത് ഭീഷണി
ആലപ്പുഴ: ബംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് നഗ്‌നചിത്രങ്ങളെടുത്തതായി പരാതി. ദിവസം മുഴുവന്‍ നീണ്ട മര്‍ദനത്തില്‍ അവശനായ വിദ്യാര്‍ഥി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാങ്കാംകുഴി പുത്തന്‍പുരയില്‍ ഷിജിയുടെയും അജീനയുടെയും മകന്‍ ആദില്‍ ഷിജി(19)ക്കാണു മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാര്‍ഥിക്കും മര്‍ദനമേറ്റു. ഇവര്‍ പഠിക്കുന്ന ബംഗളൂരുവിലെ സുശ്രുതി കോളേജിന്റെ ഓഫീസിലായിരുന്നു മര്‍ദനമെന്ന് കുടുംബം എസ്.പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. റാന്നി സ്വദേശി റെജി ഇമ്മാനുവല്‍, നിലമ്പൂര്‍സ്വദേശി അര്‍ജുന്‍ എന്നിവരാണു മര്‍ദിച്ചതെന്ന് ആദില്‍ പറഞ്ഞു. റെജി റാന്നിയില്‍ വിദ്യാഭ്യാസ കണ്‍സള്‍റ്റന്‍സി സ്ഥാപനം നടത്തുന്നു. റെജിയുടെ ബിസിനസ് പങ്കാളിയാണ് അര്‍ജുന്‍. സ്ഥാപനം വഴി കോളേജില്‍ പ്രവേശനം കിട്ടിയവരെ മറ്റൊരിടത്തു പ്രവേശനം നേടാന്‍ സഹായിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ആദില്‍ ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. റെജിയും അര്‍ജുനും വിളിപ്പിച്ചതനുസരിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് താനും സുഹൃത്തും കോളേജ് ഓഫീസിലെത്തിയതെന്ന് ആദില്‍ പറഞ്ഞു. മുറിയില്‍ കയറ്റിയശേഷം റെജിയും അര്‍ജുനും വാതില്‍ അടച്ചു.…
Read More » -
അദ്ധ്യാപികയുടെ ‘കുളിസീന്‍’ ചിത്രീകരിച്ച് ബ്ലാക്ക്‌മെയിലിങ്; പത്താംക്‌ളാസ് വിദ്യാര്‍ത്ഥിയും കൂട്ടാളികളും പിടിയില്‍
ലഖ്‌നൗ: അദ്ധ്യാപികയുടെ നഗ്‌ന വീഡിയോ രഹസ്യമായി പകര്‍ത്തിയശേഷം അതുകാണിച്ച് ലൈംഗിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ നാലു വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. പത്താം ക്ലാസ് വിദ്യാര്‍ഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. അദ്ധ്യാപികയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ആഗ്രയ്ക്ക് സമീപത്തായിരുന്നു സംഭവം. നഗ്‌നവീഡിയോ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുകയും ചെയ്തു. പഠനത്തില്‍ ശരാശരിക്കും താഴെയായിരുന്നു അറസ്റ്റിലായ നാലുപേരും. ഇവരെ ജയിപ്പിക്കാനായി സ്‌കൂള്‍ സമയം കഴിഞ്ഞ് അദ്ധ്യാപിക സ്വന്തം വീട്ടില്‍വച്ച് ട്യൂഷന്‍ നല്‍കിയിരുന്നു. വീട്ടുകാരുടെ അനുവാദത്തോടെയായിരുന്നു ഇത്. ട്യൂഷന് അദ്ധ്യാപികയുടെ വീട്ടിലെത്തിയ നാലുപേരില്‍ ഒരാള്‍ മറ്റാരും അറിയാതെ അദ്ധ്യാപിക കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടു. പലതവണ ഇത് ആവര്‍ത്തിച്ചു. അദ്ധ്യാപിക വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തലായി. ദൃശ്യങ്ങള്‍ കൂട്ടുകാര്‍ക്ക് കൈമാറുമെന്നും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡുചെയ്യുമെന്നുമായിരുന്നു ഭീഷണി.എന്നിട്ടും ശാരീരിക ബന്ധത്തിന് അദ്ധ്യാപിക സമ്മതിക്കാതെ വന്നതോടെ വീഡിയോ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡുചെയ്യുകയുമായിരുന്നു. വിഡീയോ സോഷ്യല്‍ മീഡിയയില്‍ കണ്ട ചിലരാണ്…
Read More » -
എം.ടിയുടെ വീട്ടില്‍ മോഷണം; ഡയമണ്ടും 26 പവന്റെ സ്വര്‍ണവും നഷ്ടപ്പെട്ടു
കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണാഭരണങ്ങളും വജ്രങ്ങളുമാണ് നഷ്ടപ്പെട്ടത്. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി നല്‍കിയ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെപ്തംബര്‍ 22നും 30നും ഇടയില്‍ മോഷണം നടന്നുവെന്നാണ് സംശയം. സ്വര്‍ണം ബാങ്ക് ലോക്കറിലാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍, പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്. നിലവില്‍ കേസ് അന്വേഷിച്ചുവരികയാണ് പൊലീസ്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
Read More » -
ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്‌സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തും, നഗ്‌നചിത്രങ്ങള്‍ അയക്കും; കണ്ടക്ടര്‍ അറസ്റ്റില്‍
കൊച്ചി: ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് ന?ഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്. ബസ്സിലെ യാത്രക്കാരികളെ ഫെയ്‌സ്ബുക്കില്‍ തെരഞ്ഞ് കണ്ടുപിടിച്ചാണ് ഇയാള്‍ അശ്ലീല മെസേജ് അയച്ചിരുന്നത്. തന്റെ ബസ്സില്‍ യാത്ര ചെയ്തിരുന്ന സ്ത്രീകളെ കണ്ടുപിടിച്ച് വ്യാജ അക്കൗണ്ടിലൂടെ അവരുമായി സൗഹൃദത്തിലാകും. സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയാണ് വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയിരുന്നത്. സ്ഥിരമായി ന?ഗ്‌ന ഫോട്ടോകളും വിഡിയോകളും ലഭിച്ചതോടെ യാത്രക്കാരില്‍ ഒരാള്‍ പൊലീസില്‍ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിറ്റി സൈബര്‍ പൊലീസിന്റെ അന്വേഷണത്തിലാണ് ദിനോജിനെ കണ്ടെത്തിയത്. ഇയാള്‍ക്ക് ഒട്ടേറെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരക്കുഴിയില്‍ നിന്ന് പ്രതി പിടിയിലായത്.
Read More » -
ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങി, ലോറിയുമായി യുവാവ് മുങ്ങി; അരകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ മറിഞ്ഞു
ഇടുക്കി: ഡ്രൈവര്‍ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി. അമിതവേഗത്തില്‍ പായുന്നതിനിടെ അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ലോറിയെ പിന്തുടര്‍ന്ന് എത്തിയ പൊലീസ് മോഷ്ടാവിനെ അപ്പോള്‍ തന്നെ പിടികൂടി. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയനാണ് (40) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്താണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് തിരുവല്ലയിലേയ്ക്ക് ചോളത്തട്ടയുമായി പോവുകയായിരുന്നു ലോറി. കുട്ടിക്കാനത്തെത്തിയപ്പോള്‍ ചായ കുടിക്കാനായി ഹാന്‍ഡ് ബ്രേക്ക് ഇട്ട ശേഷം ലോറി നിര്‍ത്താതെ ഡ്രൈവര്‍ പുറത്തിറങ്ങി. ഈ സമയത്ത് നിമേഷ് ലോറി ഓടിച്ചു പോവുകയായിരുന്നു. ഇതേ സമയത്ത് തന്നെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷും അക്ഷയ കുമാറും സ്ഥലത്തുണ്ടായിരുന്നു. പോക്സോ കേസ് പ്രതിയെ പീരുമേട് സബ്ജയിലിലാക്കാന്‍ ഇറങ്ങിയതായിരുന്നു പൊലീസുകാര്‍. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഐഎച്ച്ആര്‍ഡി കോളജിന് സമീപം ലോറി മറിഞ്ഞു കിടക്കുന്നതു കണ്ടെത്തുകയായിരുന്നു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന നിമേഷിനെയും പൊലീസ് പിടികൂടി.
Read More » -
മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ച സംഭവം; കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു
തിരുവനന്തപുരം: കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുളള വഴക്കിനിടെ മകന്റെ അടിയേറ്റ് നിലത്തുവീണ് പരിക്കേറ്റ അച്ഛന്‍ മരിച്ച സംഭവത്തില്‍ മകനെതിരെ വിഴിഞ്ഞം പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. കോട്ടുകാല്‍ ചൊവ്വര പ്ലാവിള തെക്കോകോണത്ത് വരുണ്‍ സജീവിനെ(20) ആണ് വിഴിഞ്ഞം പോലീസ് വ്യാഴാഴ്ച രാത്രി അറസ്റ്റുചെയ്തത്. ഇയാളുടെ അച്ഛനും കെട്ടിടനിര്‍മ്മാണ തൊഴിലാളിയുമായ സജീവ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30-നായിരുന്നു അച്ഛനും മകനും തമ്മില്‍ വീട്ടില്‍വെച്ച് വഴക്കിന് തുടക്കമിട്ടതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ദിവസവും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സജീവ് വീട്ടില്‍ ഭാര്യ അജിതയുമായി വഴക്കുണ്ടാക്കുമായിരുന്നു. വ്യാഴാഴ്ചയും ഇത്തരത്തില്‍ വീട്ടില്‍ ബഹളം വെച്ചതിനെ മകന്‍ വരുണ്‍ ചോദ്യം ചെയ്തിരുന്നു. രാത്രി 10.30-ഓടെ ഇരുവരും തമ്മില്‍ പിടിവലിയും ഉന്തുംതളളുമായി. ഇതിനിടയില്‍ വരുണ്‍ അച്ഛന്‍ സജീവിന്റെ മുഖത്ത് ആഞ്ഞടിച്ചു. ഇതോടെ സജീവ് തറയില്‍ വീണു. അബോധാവസ്ഥയിലായ സജീവിനെ രാത്രി 11- ഓടെ വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക്…
Read More » -
‘അഡ്ജസ്റ്റമെന്റ്’ ആവശ്യപ്പെട്ടെന്ന് ട്രാന്‍സ്ജെന്‍ഡര്‍; ‘മ്ലേച്ചന്റെ’ കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ ആരോപണം
കൊച്ചി: സിനിമാ മേഖലയില്‍ ചൂഷണം തുടരുന്നുവെന്ന് തെളിയിച്ച് പുതിയ ആരോപണം. ‘മ്ലേച്ചന്‍’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍ ഷിജുവിനെതിരെയാണ് ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ രാഗാ രഞ്ജിനി രംഗത്തെത്തിയത്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാന്‍സ്ജെന്‍ഡറുകളെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷിജു തന്നെ വിളിച്ചതെന്ന് രാഗാ രഞ്ജിനി പറയുന്നു. ഇതിനിടെ അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനായി കൊച്ചിയില്‍ എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി പറയുന്നു. എന്നാല്‍ താന്‍ ഇത് നിരസിച്ചുവെന്നും രാഗാ രഞ്ജിനി വ്യക്തമാക്കി.
Read More » -
മദ്യപിച്ച് ലക്കുകെട്ട് സീരിയല്‍ നടി ഓടിച്ച കാര്‍ 2 വാഹനങ്ങളില്‍ ഇടിച്ചു, കൂടെ കാമുകനും; എം.സി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്
പത്തനംതിട്ട: മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റു 2 വാഹനങ്ങളില്‍ ഇടിച്ച് അപകടം. ഇന്നലെ (വ്യാഴം) വൈകിട്ട് 7 മണിയോടെ പത്തനംതിട്ട കുളനട ടിബി ജംക്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍പിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. സീരിയല്‍ നടി വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. രജിതയ്ക്കൊപ്പം സുഹൃത്തായ തിരുവനന്തപുരം വെമ്പാലവട്ടം സ്വദേശി രാജുവും (49) ഉണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം മദ്യപിച്ച് വാഹനം ഓടിച്ചതിന് നടിക്കെതിരെ പൊലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഒപ്പം ഉണ്ടായിരുന്ന രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമാണ് നടി ഓടിച്ചിരുന്ന വാഹനം ഇടിച്ചത്. വാഹനത്തില്‍ നിന്നും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തു.
Read More » -
ചിപ്സ് നല്‍കാമെന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി; നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
മലപ്പുറം: നിലമ്പൂരില്‍ അതിഥി തൊഴിലാളിയുടെ മകള്‍ ലൈംഗിക പീഡനത്തിന് ഇരയായി. തൊട്ടടുത്ത് സമീപിക്കുന്ന ഒഡീഷ സ്വദേശി അലി ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിപ്സ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ചുവയസുകാരിയെ പിഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് അഞ്ചുവയസുകാരി ക്രൂരമായി പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. രാത്രി ചിപ്സ് നല്‍കാമെന്ന് പറഞ്ഞ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്സിലേക്ക് കുട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആക്രി സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന കടയില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Read More » -
വില്‍ക്കണമെന്ന ആവശ്യത്തിന് അമ്മ വഴങ്ങിയില്ല; പിന്നാലെ പിഞ്ചുകുഞ്ഞിനെ ഭിത്തിയില്‍ അടിച്ച് കൊന്ന് പിതാവ്
അമരാവതി: ജനിച്ച് ഏതാനും ദിവസങ്ങളായ പിഞ്ചുകുഞ്ഞിനെ പിതാവ് ഭിത്തിയിലടിച്ച് കൊലപ്പെടുത്തി. നവജാത ശിശുവിനെ വില്‍കണമെന്ന് കുട്ടിയുടെ പിതാവ് വഴങ്ങാതെ അമ്മ. 34 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന് പിതാവ്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് ക്രൂരസംഭവം നടന്നത്. കാകിനാട ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യില്‍ എടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും…
Read More »