CrimeNEWS

അദ്ധ്യാപികയുടെ ‘കുളിസീന്‍’ ചിത്രീകരിച്ച് ബ്ലാക്ക്‌മെയിലിങ്; പത്താംക്‌ളാസ് വിദ്യാര്‍ത്ഥിയും കൂട്ടാളികളും പിടിയില്‍

ലഖ്‌നൗ: അദ്ധ്യാപികയുടെ നഗ്‌ന വീഡിയോ രഹസ്യമായി പകര്‍ത്തിയശേഷം അതുകാണിച്ച് ലൈംഗിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ നാലു വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. പത്താം ക്ലാസ് വിദ്യാര്‍ഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. അദ്ധ്യാപികയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ആഗ്രയ്ക്ക് സമീപത്തായിരുന്നു സംഭവം. നഗ്‌നവീഡിയോ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുകയും ചെയ്തു.

പഠനത്തില്‍ ശരാശരിക്കും താഴെയായിരുന്നു അറസ്റ്റിലായ നാലുപേരും. ഇവരെ ജയിപ്പിക്കാനായി സ്‌കൂള്‍ സമയം കഴിഞ്ഞ് അദ്ധ്യാപിക സ്വന്തം വീട്ടില്‍വച്ച് ട്യൂഷന്‍ നല്‍കിയിരുന്നു. വീട്ടുകാരുടെ അനുവാദത്തോടെയായിരുന്നു ഇത്. ട്യൂഷന് അദ്ധ്യാപികയുടെ വീട്ടിലെത്തിയ നാലുപേരില്‍ ഒരാള്‍ മറ്റാരും അറിയാതെ അദ്ധ്യാപിക കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

Signature-ad

പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടു. പലതവണ ഇത് ആവര്‍ത്തിച്ചു. അദ്ധ്യാപിക വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തലായി. ദൃശ്യങ്ങള്‍ കൂട്ടുകാര്‍ക്ക് കൈമാറുമെന്നും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡുചെയ്യുമെന്നുമായിരുന്നു ഭീഷണി.എന്നിട്ടും ശാരീരിക ബന്ധത്തിന് അദ്ധ്യാപിക സമ്മതിക്കാതെ വന്നതോടെ വീഡിയോ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡുചെയ്യുകയുമായിരുന്നു.

വിഡീയോ സോഷ്യല്‍ മീഡിയയില്‍ കണ്ട ചിലരാണ് അദ്ധ്യാപികയെ വിവരം അറിയിച്ചത്. ഇതോടെ അവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായി. ഒരു സംഘടനയുടെ സഹായത്തോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താനും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡുചെയ്യാനും പുറത്തുനിന്നുളള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: