Crime
-
എത്തിയത് മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന വ്യാജേന; സുഹൃത്തുമായി സംസാരിച്ച് നിന്ന യുവതിയെ കാറില്‍ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കി
മുംബൈ: പൂനെയില്‍ യുവതിയെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന വ്യാജേന കാറില്‍ എത്തിയവര്‍ കൂട്ടബലാത്സം?ഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ടുകള്‍. യുവതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തായ യുവാവിനെ മര്‍ദിച്ച് അവശനാക്കിയാണ് 21 കാരിയെ ഇവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വ്യാഴാഴ്ച ബോപ്‌ദേവ് ഘട്ടിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ രാജേ ഖാന്‍ കരീം പഠാന്‍ എന്നയാളെ പോലീസ് പിടികൂടി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ക്കുമായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ബോപ്‌ദേവ് ഘട്ടില്‍ യുവതിയും സുഹൃത്തും നില്‍ക്കുമ്പോള്‍ മൂന്നുപേര്‍ ഒരു കാറില്‍ ഇവരെ സമീപിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മനുഷ്യാവകാശപ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ യുവതിയുടേയും യുവാവിന്റെയും ചിത്രം പകര്‍ത്തുകയും ആ പ്രദേശത്ത് നില്‍ക്കാന്‍ പാടില്ലാത്തതാണെന്ന് പറയുകയുംചെയ്തു. തുടര്‍ന്ന് പഠാന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും കാറിലേക്ക് ബലംപ്രയോഗിച്ച് കയറ്റുകയുംചെയ്തു. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതിനുശേഷം ഖാദി മെഷീന്‍ ചൗക്കില്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ഖോന്ധ്വാ പോലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഠാനെ അറസ്റ്റ് ചെയ്തത്. ഇവരിപ്പോള്‍ ദേഹമാസകലം പരിക്കുകളോടെ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. ക്രൈം ബ്രാഞ്ചില്‍നിന്നും…
Read More » -
എട്ടാം ക്ലാസുകാരിയെ 16 കാരനായ സഹോദരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
ഗാന്ധിനഗര്‍: സൂറത്തിലെ ദിന്‍ഡോലിയില്‍ 13 കാരിയെ സഹോദരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി റിപ്പോര്‍ട്ട്. 16 വയസുള്ള സഹോദരനാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. അഞ്ച് മാസം മുമ്പ് മൂന്ന് തവണയായി സഹോദരന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ട ദുരനുഭവം മാതാപിതാക്കളോട് വെളിപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ 20 ആഴ്ചയോളം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സഹോദരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആണ്‍കുട്ടി നീലച്ചിത്രങ്ങള്‍ക്ക് അടിമയാണെന്നും അഞ്ച് മാസം മുമ്പ് സഹോദരിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി രണ്ട് തവണ കുറ്റം ആവര്‍ത്തിച്ചുവെന്നും മാതാപിതാക്കളോട് എന്തെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തിയെന്നും ദിന്‍ഡോലി പൊലീസ് പറഞ്ഞു.
Read More » -
മകള്‍ സെക്സ് റാക്കറ്റിന്റെ വലയിലെന്ന് വ്യാജ ഫോണ്‍കോള്‍; അധ്യാപികയായ അമ്മ ഹൃദയംപൊട്ടി മരിച്ചു
ലഖ്‌നൗ: മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന വ്യാജ ഫോണ്‍ കോളിന് പിന്നാലെ ഹൃദയം പൊട്ടി മാതാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ മാലതി വര്‍മ (58) യാണ് മരിച്ചത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ള വ്യാജ ഫോണ്‍ കോളിന് പിന്നാലെ മാലതി വര്‍മ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നുവെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സാപ്പിലൂടെയായിരുന്നു കോള്‍. മകള്‍ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും സുരക്ഷിതമായി വീട്ടിലേക്ക് എത്തണമെങ്കില്‍ എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ നിശ്ചിത അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് മാലതി വര്‍മയ്ക്ക് കോള്‍ വന്നതെന്ന് മകന്‍ ദിപന്‍ഷു പറഞ്ഞു. പരാതി നല്‍കാനോ മറ്റോ ശ്രമിക്കരുതെന്നും ഫോണില്‍ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയായിരുന്നു വാട്‌സാപ്പില്‍ പ്രൊഫൈല്‍ ചിത്രമായി ഉള്‍പ്പെടുത്തിയിരുന്നത്. മകള്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടു എന്ന കാര്യം കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമെന്നും ഇതിനിടവരുത്താതിരിക്കാനാണ് ഫോണ്‍ വിളിക്കുന്നതെന്നും കോളില്‍ പറഞ്ഞിരുന്നു. ‘ആഗ്രയിലെ അച്‌നേരയിലെ സര്‍ക്കാര്‍…
Read More » -
വധഭീഷണിയെന്ന് പരാതി നല്‍കിയിട്ടും ‘ഏമാന്‍മാര്‍’ അനങ്ങിയില്ല; അധ്യാപകനെയും കുടുംബത്തെയും വെടിവച്ചു കൊന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഭവാനി നഗര്‍ സ്വദേശി സുനില്‍കുമാര്‍ (35), ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസ്സുള്ള പെണ്‍മക്കള്‍ എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു പൂനം നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നല്‍കി. ഒരാളെ ഭയമുണ്ടെന്നു രണ്ടു മാസം മുന്‍പു പൂനം പൊലീസ് പരാതി നല്‍കിയിരുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തന്നെ കൊല്ലുമെന്നു പലതവണ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ഇയാളാണ് ഉത്തരവാദിയെന്നും പരാതിയില്‍ പൂനം ചൂണ്ടിക്കാട്ടി. കൊലപാതകം മോഷണശ്രമത്തിനിടെ സംഭവിച്ചതല്ലെന്നും ആസൂത്രിതമാണെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് സൂചിപ്പിച്ചു. ചന്ദന്‍ വര്‍മ എന്നയാള്‍ക്കെതിരെ ലൈംഗികാതിക്രമം, ജീവനു ഭീഷണി, എസ്സി/എസ്സി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണു പൂനം പരാതിയില്‍ ആരോപിച്ചിരുന്നത്. ഓഗസ്റ്റില്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഓഗസ്റ്റ്…
Read More » -
വണ്ണം കുറയ്ക്കാന്‍ യുവതിക്ക് താക്കോല്‍ ദ്വാര ശസ്ത്രക്രിയ; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
കൊച്ചി: ഡോക്ടറാണെന്ന് ചമഞ്ഞ് യുവതിക്ക് വണ്ണംകുറയ്ക്കുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റില്‍. പാരിപ്പിള്ളി ചാവര്‍കോട് ചെമ്മരുതി ഭാഗത്ത് സജു ഭവനില്‍ സജു സഞ്ജീവാണ് (27) അറസ്റ്റിലായത്. ഡോക്ടറാണെന്നും കോസ്മറ്റോളജി ചികിത്സയിലും സര്‍ജറിയിലും പ്രാഗല്‍ഭ്യമുണ്ടെന്നും വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയെ വണ്ണം കുറയ്ക്കുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. വണ്ണം കുറയാത്തതിനെ തുടര്‍ന്ന് 2023 ജൂണ്‍ 11ന് യുവതിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാല്‍ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവില്‍ ഗുരുതര അണുബാധയുണ്ടായി. വേദന കടുത്തതോടെ ജീവനുതന്നെ ഭീഷണിയാകുമെന്നുറപ്പായ യുവതി പൊലീസില്‍ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പൊലീസ് സജുവിനെ അറസ്റ്റു ചെയ്തത്.
Read More » -
ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടു വന്നത് കള്ളേനാട്ട്; വീട്ടമ്മ അറസ്റ്റില്‍, പാക്കിസ്ഥാന്‍കാരനായ സുഹൃത്ത് നല്‍കിയതെന്ന് മൊഴി
തിരുവനന്തപുരം: ബാങ്കില്‍ നിക്ഷേപിക്കുന്നതിനായി 500 രൂപയുടെ വ്യാജ നോട്ടുകളുമായെത്തിയ സ്ത്രീ അറസ്റ്റില്‍. ബീമാപള്ളി ന്യൂ ജവഹര്‍ പള്ളിക്ക് സമീപം താമസിക്കുന്ന ബെര്‍ക്കത്തിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. പൂന്തുറ കുമരിചന്തയ്ക്കു സമീപത്തെ എസ്.ബി.ഐ.യുടെ ശാഖയില്‍ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു യുവതി. കാഴ്ചയില്‍ നോട്ടുകള്‍ക്ക് അസാധാരണത്വം തോന്നിയതിനേത്തുടര്‍ന്ന് വീണ്ടും പരിശോധിച്ചു. വ്യാജനോട്ടാണെന്ന് ഉറപ്പുവരുത്തിയശേഷം ബാങ്ക് അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. 500 രൂപയുടെ 25 നോട്ടുകളാണ് ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ മാസം 28-നാണ് ഇവര്‍ സൗദി അറേബ്യയില്‍നിന്ന് നാട്ടിലെത്തിയത്. നാട്ടിലേക്ക് വരുന്ന സമയത്ത് അവിടെവെച്ച് ഭര്‍ത്താവിന്റെ സുഹൃത്തായ പാകിസ്ഥാന്‍ സ്വദേശി സമ്മാനമായി 12,500 രൂപ നല്‍കിയെന്നാണ് ഇവര്‍ നല്‍കിയ മൊഴി. പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 180,000 രൂപ മൂല്യം വരുന്ന 500-ന്റെ നോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇവ വ്യാജമല്ലെന്ന് പൂന്തുറ പൊലീസ് അറിയിച്ചു. നടപടി പുര്‍ത്തിയാക്കി അറസ്റ്റ് ചെയ്ത യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്…
Read More » -
ഒന്നിച്ച് കുളിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല, മരണവിവരം മറച്ചുവെച്ചു; അറസ്റ്റ്
കണ്ണൂര്‍: ഒന്നിച്ച് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്നതിന് മൂന്ന് പേര്‍ അറസ്റ്റില്‍. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിന്‍ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കള്‍ അറസ്റ്റിലായത്. യുവാവിന്റെ മരണത്തില്‍ സംശയം തോന്നി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇരിട്ടി പയഞ്ചേരി പാറാല്‍ വീട്ടില്‍ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മന്‍സിലില്‍ പി കെ സാജിര്‍ (46), മുരുങ്ങോടി മുള്ളന്‍പറമ്പത്ത് വീട്ടില്‍ എ കെ സജീര്‍ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിന്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയത്. രാത്രി വൈകിയും ജോബിന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയില്‍ കണ്ടത്. ഇരിട്ടി പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം…
Read More » -
ആശുപത്രിയില്‍ കയറി ഗര്‍ഭിണിയെ കടന്നുപിടിച്ചു; പോക്‌സോ കേസ് പ്രതി പിടിയില്‍
ഇടുക്കി: ആശുപത്രിയില്‍ കയറി ഗര്‍ഭിണിയായ യുവതിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ കേസിലെ പ്രതിയാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ അതിക്രമം കാണിച്ചത്. മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗര്‍ഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ കേസില്‍ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അതേസമയം, കോഴിക്കോട്ടെ നാദാപുരത്ത് പത്ത് വയസുകാരിയെ നിരന്തരമായി ലൈംഗികാതിക്രമത്തിനും പീഡനത്തിനും വിധേയമാക്കിയ വയോധികനെ 79 വര്‍ഷം കഠിന തടവിനും 1,12,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൊയിലോത്തറ തോട്ടക്കാട് വട്ടകൈത ബാലനെയാണ് (79)നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. കാവിലുംപാറ പഞ്ചായത്തിലെ വട്ടകൈതയില്‍ വച്ച് അതിജീവിതയെ ഇയാള്‍ നിരന്തരമായി ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ പരാതി സ്‌കൂള്‍ അദ്ധ്യാപിക ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും തുടര്‍ന്ന് തൊട്ടില്‍ പാലം പൊലീസ് കേസ്…
Read More » -
പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിയുടെ ഭാര്യയോട് 10 ലക്ഷം ആവശ്യപ്പെട്ടു; പരാതിക്കാരിക്കെതിരെ കേസ്
കൊച്ചി: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിയുടെ ഭാര്യയില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട പരാതിക്കാരിക്ക് എതിരെ കേസ്. മലപ്പുറം സ്വദേശിനിയുടെ പരാതിയില്‍ ചേരാനെല്ലൂര്‍ പൊലീസാണ് കേസെടുത്തത്. കൊച്ചി നോര്‍ത്ത് പൊലീസാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ജാമ്യത്തില്‍ ഇറക്കുകയായിരുന്നു. പിന്നാലെയാണ് അതിജീവിത യുവതിയുമായി ബന്ധപ്പെടുന്നത്. കേസ് പിന്‍വലിക്കാന്‍ 10 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. തുക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ തന്റെ അഭിഭാഷകനെ വിളിക്കാനും അതിജീവിത ആവശ്യപ്പെട്ടു. അഭിഭാഷകനും യുവതിയോട് അപമര്യാദയായി സംസാരിച്ചു. തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ കേസെടുക്കാന്‍ തയാറായില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പരാതിക്കാരിക്കെതിരെ കേസെടുത്തത്.
Read More » -
സൽക്കാരത്തിനിടെ മദ്യം കഴിച്ച് ഫിറ്റായി കാലിൽ ചവിട്ടി, 52കാരനെ കുത്തിക്കൊന്ന 27കാരൻ അറസ്റ്റിൽ
മദ്യപിച്ച് കാലിൽ ചവിട്ടിയതിൻ്റെ പേരിൽ 52കാരനെ കുത്തിക്കൊന്ന് 27കാരൻ. ബെംഗളൂരുവിലാണ് സംഭവം. മൂർത്തി എന്ന 52കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയൽവാസിയായ 27കാരൻ കീർത്തിയാണ് സംഭവത്തിൽ അറസ്റ്റിലായത്. ബെംഗളൂരുവിലെ സൊന്നേനഹള്ളിയിലെ താമസക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം പിതൃപക്ഷ ചടങ്ങുമായി ബന്ധപ്പെട്ട് മൂർത്തിയുടെ സഹോദരൻ അയാളുടെ വീട്ടിൽ വച്ച് ഒരു പാർട്ടി നടത്തിയിരുന്നു. ഇതിലേക്ക് കീർത്തിയും മൂർത്തിയും അടക്കമുള്ള ഒട്ടേറെപ്പേർ എത്തിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട മൂർത്തി നടക്കുന്നതിനിടയിൽ കീർത്തിയുടെ കാലിൽ ചവിട്ടി. മദ്യ ലഹരിയിൽ ആയിരുന്ന കീർത്തി ഇതിനേ ചൊല്ലി 52കാരനുമായി തർക്കത്തിലായി. വാക്കേറ്റം തണുപ്പിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചങ്കിലും കീർത്തി കൂടുതൽ കുപിതനായി ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. അൽപനേരത്തിനുള്ളിൽ മടങ്ങി എത്തിയ കീർത്തി മൂർത്തിയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് 52കാരൻ നിലത്ത് വീണതോടെ യുവാവ് സംഭവ സ്ഥലത്ത് നിന്ന് പെട്ടെന്ന് മുങ്ങി. ഇയാളെ പൊലീസ് പിന്നീട് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. കീർത്തി ഓൺലൈനിൽ വാങ്ങിയ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ്…
Read More »