കൊച്ചി: സിനിമാ മേഖലയില്‍ ചൂഷണം തുടരുന്നുവെന്ന് തെളിയിച്ച് പുതിയ ആരോപണം. ‘മ്ലേച്ചന്‍’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍ ഷിജുവിനെതിരെയാണ് ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ രാഗാ രഞ്ജിനി രംഗത്തെത്തിയത്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാന്‍സ്ജെന്‍ഡറുകളെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷിജു തന്നെ വിളിച്ചതെന്ന് രാഗാ രഞ്ജിനി പറയുന്നു.
ഇതിനിടെ അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനായി കൊച്ചിയില്‍ എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി പറയുന്നു. എന്നാല്‍ താന്‍ ഇത് നിരസിച്ചുവെന്നും രാഗാ രഞ്ജിനി വ്യക്തമാക്കി.