അമരാവതി: ജനിച്ച് ഏതാനും ദിവസങ്ങളായ പിഞ്ചുകുഞ്ഞിനെ പിതാവ് ഭിത്തിയിലടിച്ച് കൊലപ്പെടുത്തി. നവജാത ശിശുവിനെ വില്‍കണമെന്ന് കുട്ടിയുടെ പിതാവ് വഴങ്ങാതെ അമ്മ. 34 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന് പിതാവ്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് ക്രൂരസംഭവം നടന്നത്. കാകിനാട ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ ശിവ മണി വിറ്റിരുന്നു.
അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യില്‍ എടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരിന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കിനേ തുടര്‍ന്ന് കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു.