പത്തനംതിട്ട: മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റു 2 വാഹനങ്ങളില്‍ ഇടിച്ച് അപകടം. ഇന്നലെ (വ്യാഴം) വൈകിട്ട് 7 മണിയോടെ പത്തനംതിട്ട കുളനട ടിബി ജംക്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്പിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. സീരിയല്‍ നടി വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. രജിതയ്ക്കൊപ്പം സുഹൃത്തായ തിരുവനന്തപുരം വെമ്പാലവട്ടം സ്വദേശി രാജുവും (49) ഉണ്ടായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം മദ്യപിച്ച് വാഹനം ഓടിച്ചതിന് നടിക്കെതിരെ പൊലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
ഒപ്പം ഉണ്ടായിരുന്ന രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമാണ് നടി ഓടിച്ചിരുന്ന വാഹനം ഇടിച്ചത്. വാഹനത്തില്‍ നിന്നും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തു.