Crime
-
കാമുകനൊപ്പമിരുന്ന യുവതിയെ പോലീസ് ചമഞ്ഞ് കാറില്‍ തട്ടിക്കൊണ്ടുപോയി; ‘വ്യാജ പൊതുപ്രവര്‍ത്തകന്‍’ പിടിയില്‍
കൊല്ലം: കാമുകനൊപ്പം ശാസ്താംകോട്ട തടാകതീരത്തിരുന്ന യുവതിയെ പോലീസ് ചമഞ്ഞ യുവാവ് കാറില്‍ തട്ടിക്കൊണ്ടുപോയി. പലയിടത്തും കറങ്ങിയശേഷം യുവതിയെ വഴിയില്‍ ഇറക്കിവിട്ടു. ശാസ്താംകോട്ട പോലീസിന്റെയും പിങ്ക് പോലീസിന്റെയും തന്ത്രപരമായ നീക്കത്തിലൂടെ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി. കൊല്ലം പെരിനാട് കടവൂര്‍ ലാല്‍മന്ദിരത്തില്‍ വിഷ്ണുലാല്‍ (34) ആണ് അറസ്റ്റിലായത്. സുഗന്ധവ്യഞ്ജനത്തൈ വ്യാപാരിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. പോലീസ് പറയുന്നത്: മലപ്പുറം സ്വദേശിയായ യുവാവും നവമാധ്യമംവഴി പരിചയപ്പെട്ട പത്തൊന്‍പതുകാരിയും ശാസ്താംകോട്ട തടാകക്കരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ വിഷ്ണുലാല്‍ അവിടെയെത്തി. പോലീസാണെന്നു പരിചയപ്പെടുത്തി ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് പരിശോധിച്ചശേഷം സമീപത്തുള്ള ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. യുവാവിനോട് നടന്നുവരാന്‍ പറഞ്ഞശേഷം യുവതിയെ സ്റ്റേഷനിലേക്കാണെന്നു പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി. എന്നാല്‍ ഇയാള്‍ സ്റ്റേഷനില്‍ എത്തിയില്ല. സ്റ്റേഷനിലെത്തിയ യുവാവ്, യുവതിയെ അവിടെ കാണാതായതോടെ വിവരം പോലീസിനെ അറിയിച്ചു. വണ്ടി കണ്ടെത്താന്‍ പോലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശമയച്ചു. കാക്കി കാലുറ ധരിച്ച ഒരാള്‍ രാവിലെമുതല്‍…
Read More » -
മദ്യലഹരിയില്‍ ഒരൊറ്റ ഫോണ്‍ കോള്‍; സഹോദരിമാരുടെ ആത്മഹത്യയില്‍ പ്രതിയായത് നാലു നിരപരാധികള്‍; പോലീസിന് തിരിച്ചടി നല്‍കി കോടതി വിധി
പത്തനംതിട്ട: പതിനാലു കൊല്ലം മുന്‍പ് പതിനെട്ടും പതിനാറും വയസുളള സഹോദരിമാര്‍ ജീവനൊടുക്കിയ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധി തിരിച്ചടിയായത് നിരപരാധികളെ കേസില്‍ കുടുക്കാന്‍ നോക്കിയ കേരള പൊലീസിനാണ്. രണ്ടു വട്ടം അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടും പ്രതികളായ നാലു യുവാക്കളെ ശിക്ഷിക്കാനാവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനായില്ല. നിലനില്‍ക്കാത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതാണ് പോലീസ് കാണിച്ച മണ്ടത്തരം. കോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് മുന്നില്‍ പ്രോസിക്യൂഷനും പോലീസും വിയര്‍ത്തു. 2010 മാര്‍ച്ച് 17 നാണ് പെരുനാട് അച്ചന്‍മുക്കിലെ റബര്‍ തോട്ടത്തിലുള്ള പുകപ്പുരയില്‍ പെരുനാട് കണ്ണന്നുമണ്‍ സ്വദേശികളായ സിന്ധു(18), ബിന്ദു (16) എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫോണിലേക്ക്് അവസാനം വിളിച്ചു എന്ന് ആരോപിച്ച് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി സുധീഷ് എന്ന് വിളിക്കുന്ന ഗോപാലകൃഷ്ണന്‍, പെരുനാട് മടത്തുംമൂഴി സ്വദേശി മനോജ് കുമാര്‍, വഞ്ചിയൂര്‍ സ്വദേശി അരുണ്‍ നാരായണന്‍ ശശി, പെരുനാട് സ്വദേശി വിനോദ് കുമാര്‍ എന്നിവരെ…
Read More » -
വിസ തട്ടിപ്പിന് ഇരയായ യുവതി ജീവനൊടുക്കി; ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിനെ രക്ഷിച്ചു
ആലപ്പുഴ: വിസ തട്ടിപ്പിന് ഇരയായ യുവതി തൂങ്ങി മരിച്ചു. തലവടി മാളിയേക്കല്‍ ശരണ്യ (34) ആണ് മരിച്ചത്. ഭാര്യയുടെ മരിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് അരുണിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു രക്ഷിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വിദേശത്ത് ജോലി നോക്കിയിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വിസയില്‍ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. വിസയ്ക്കും വിമാന യാത്രാ ടിക്കറ്റിനുള്ള പണം പാലായിലെ ഏജന്‍സിക്കു നല്‍കിയിരുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തട്ടിപ്പിന് ഇരയായതായി അറിയുന്നത്. ഇതില്‍ മനംനൊന്ത് ശരണ്യ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി ശരണ്യയുടെ ഭര്‍ത്താവ് അരുണിനോട് വിവരങ്ങള്‍ അന്വേഷിച്ചശേഷം നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ അരുണ്‍ വീടിനുള്ളില്‍ കയറി വാതില്‍ പൂട്ടിയ ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറി കുടുക്ക് അറുത്തുമാറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഏഴ് വര്‍ഷം…
Read More » -
വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം; ഇത്തവണ ട്രാക്കില്‍ ഉണ്ടായിരുന്നത് മണ്‍കൂന, അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. റായ്ബറേലി ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് മണ്‍കൂന കണ്ടെത്തിയത്. പാസഞ്ചര്‍ ട്രെയിനിലെ ലൊക്കോ പൈലറ്റുമാരാണ് മണ്‍കൂന കണ്ടത്. ഇതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായി. രഘുരാജ് സിംഗ് സ്റ്റേഷന് സമീപം ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ട്രാക്കില്‍ മണ്‍കൂന കണ്ട ഉടന്‍ ലോക്കോ പൈലറ്റുകള്‍ റെയില്‍വേ അധികൃതറെ കാര്യം അറിയിച്ചു. തുടര്‍ന്ന് അതുവഴി വന്ന ട്രെയിന്‍ തല്‍ക്കാലം നിര്‍ത്തിവച്ച ശേഷം മണ്ണ് നിക്കുകയായിരുന്നു. ട്രാക്കില്‍ മണ്ണ് ഉപേക്ഷിച്ചതായി കണ്ടെത്തിയെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് റോഡ് നിര്‍മാണം നടക്കുന്നുണ്ടെന്നും ഇവിടെ നിന്ന് മണ്ണ് കയറ്റിവന്ന ഒരു ലോറി ഡ്രൈവര്‍ രാത്രി അത് ട്രാക്കില്‍ കൊണ്ട് വന്ന് ഇട്ടതാകാമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സെപ്തംബറില്‍ കാണ്‍പൂരിലും ഇത്തരത്തില്‍ ട്രെയിന്‍ അട്ടിമറി നടത്താന്‍ ശ്രമം നടന്നിരുന്നു. കാണ്‍പൂര്‍ ദേഹത് ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം നടന്നത്. ഡല്‍ഹി -ഹൗറ റെയില്‍…
Read More » -
കൊച്ചിയില്‍ ബസിനുള്ളിലിരുന്ന് കഞ്ചാവ് വലിച്ചു, സ്ത്രീകളെ ശല്യം ചെയ്തു; ചോദ്യംചെയ്ത കണ്ടക്ടര്‍ക്ക് മര്‍ദ്ദനം
കൊച്ചി: സ്വകാര്യബസില്‍ കഞ്ചാവ് ഉപയോഗിച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും കണ്ടക്ടറെ മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. വൈപ്പിന്‍ വളപ്പ് സ്വദേശി എം.എസ്. സനീഷ് (29), ചേരാനെല്ലൂര്‍ കച്ചേരിപ്പടി സ്വദേശി അരുള്‍ സെബാസ്റ്റ്യന്‍ (25), കുന്നുംപുറം സ്വദേശി പി.ജെ. ജിതീഷ് (27) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പുതുവൈപ്പ് സ്വദേശി ജോബി ജോസഫ്, കാക്കനാട് സ്വദേശി ഷാജി എന്നിവരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കാക്കനാട് – പെരുമ്പടപ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷാന ബസിലായിരുന്നു സംഭവം. ലക്കുകെട്ട അവസ്ഥയിലായിരുന്ന അഞ്ചംഗ സംഘം കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ബസില്‍ കയറിയത്. യാത്ര തുടങ്ങി ഏറെ വൈകാതെ ഇവര്‍ കഞ്ചാവ് ബീഡി വലിക്കുകയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത കണ്ടക്ടറെ പ്രതികള്‍ മര്‍ദ്ദിച്ചു.…
Read More » -
’12 വര്‍ഷമായി ബ്ലാക്‌മെയില്‍ ചെയ്യുന്നു’: കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം
കാമുകൻ 12 വര്‍ഷമായി തന്നെ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ച് യുവതി ആ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. വര്‍ഷ എന്ന യുവതി വിവാഹിതയായിട്ടും കഴിഞ്ഞ 12 വര്‍ഷമായി കാമുകനുമായി ബന്ധം തുടരുകയായിരുന്നു. ഇതിനിടെ എന്തോ കാരണത്താൽ ബന്ധം വഷളായി. കാമുകനെ ഒരു റസ്റ്റോറന്റിലേയ്ക്ക് വിളിച്ചു വരുത്തിയാണ് ആസിഡ് കുപ്പി മുഖത്തേയ്ക്ക് എറിഞ്ഞത്. കാമുകന്‍ വിവേകിന് ഗുരുതരമായി പൊള്ളലേറ്റു. വര്‍ഷയ്ക്കും റെസ്റ്റോറന്റ് ജീവനക്കാരനും പൊള്ളലേറ്റു. ആക്രമണത്തെത്തുടര്‍ന്ന് വിവേക് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ആദ്യം എത്തിയത് വര്‍ഷയാണ്. തുടര്‍ന്ന് കാമുകന്‍ എത്തി. 12 വര്‍ഷമായി ബ്ലാക്‌മെയില്‍ സഹിക്കുകയാണെന്നും അതിനാലാണ് ആസിഡ് മുഖത്തേക്ക് ഒഴിച്ചെന്നും യുവതി പറഞ്ഞതായി ഹോട്ടല്‍ ഉടമയും പറഞ്ഞു. “അയാൾ പണത്തിനായി എന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു. നിരന്തരം ബ്ലാക്മെയിൽ ചെയ്തു. . ഞാനൊരു വിവാഹ മോചിതയാണ്. എന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രണയിച്ചത്. എന്നാൽ പിന്നിട്…
Read More » -
ജര്‍മനിയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; മൃതദേഹം കണ്ടെത്തിയത് ആഫ്രിക്കന്‍ വംശജന്റെ വീട്ടില്‍
ആലപ്പുഴ: ജര്‍മനിയില്‍ ഉന്നതപഠനം നടത്തുകയായിരുന്ന മലയാളി യുവാവ് അക്രമിയുടെ കുത്തേറ്റു മരിച്ചു. മാവേലിക്കര മറ്റം വടക്ക് പൊന്നോലയില്‍ ആദം ജോസഫ് കാവുംമുഖത്ത് (ബിജുമോന്‍-30) ആണു കൊല്ലപ്പെട്ടത്. ബഹ്‌റൈനില്‍ ഫാര്‍മസിസ്റ്റ് ആയ ലില്ലി ഡാനിയലിന്റെയും പരേതനായ ജോസഫിന്റെയും മകനാണ്. ബര്‍ലിന്‍ ആര്‍ഡേന്‍ സര്‍വകലാശാലയില്‍ പഠിക്കുകയായിരുന്ന ആദമിനെ കഴിഞ്ഞ 30 മുതല്‍ കാണാതായിരുന്നു. ക്ലാസ് കഴിഞ്ഞു പാര്‍ട്ടൈം ജോലിക്കു ശേഷം സൈക്കിളില്‍ താമസസ്ഥലത്തേക്കു പോയ ആദം അവിടെ എത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ഒരു ആഫ്രിക്കന്‍ വംശജന്റെ വീട്ടില്‍ നിന്നു മൃതദേഹം കണ്ടെത്തി. കുത്തേറ്റു മരിച്ച നിലയിലായിരുന്നു. തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയയാള്‍ മല്‍പിടിത്തത്തിനിടെ കൊല്ലപ്പെട്ടെന്നാണ് ഇയാള്‍ പൊലീസില്‍ അറിയിച്ചത്. എന്നാല്‍ വഴിയിലുണ്ടായ ആക്രമണത്തിലാകണം ആദം കൊല്ലപ്പെട്ടത് എന്നാണു വിവരം. റോഡില്‍ ജഡം ഉപേക്ഷിച്ചാല്‍ പിടിക്കപ്പെടുമെന്നതിനാല്‍ ആഫ്രിക്കന്‍ വംശജന്‍ സമീപത്തുള്ള അയാളുടെ വീട്ടിലേക്കു മൃതദേഹം കൊണ്ടുപോയതാണെന്നും ജര്‍മനിയില്‍ നിന്ന് ആദമിന്റെ വീട്ടുകാരെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി.…
Read More » -
16 വര്‍ഷം ഭര്‍തൃവീട്ടില്‍ തടവില്‍ കഴിഞ്ഞ യുവതിയെ മോചിപ്പിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ 16 വര്‍ഷമായി ഭര്‍തൃവീട്ടില്‍ തടവില്‍ കഴിഞ്ഞിരുന്ന യുവതിയെ രക്ഷപ്പെടുത്തി. ഭോപ്പാലിലെ ജഹാംഗീര്‍ബാദിലാണ് സംഭവം. 2006 ല്‍ വിവാഹം കഴിഞ്ഞ റാനു സഹു എന്ന യുവതിയാണ് കഴിഞ്ഞ 16 വര്‍ഷമായി ഭര്‍തൃവീട്ടില്‍ തടവില്‍ കഴിഞ്ഞത്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജഹാംഗീര്‍ബാദ് പൊലീസ് യുവതിയെ മോചിപ്പിച്ചത്. 2008 മുതല്‍ മകളെ കാണാന്‍ തന്നെയോ കുടുംബത്തെയോ അനുവദിച്ചിരുന്നില്ലെന്നും ക്രൂരമായ പീഡനമാണ് മകള്‍ നേരിടുന്നതെന്നും പിതാവ് കൃഷ്ണ ലാല്‍ സാഹു നല്‍കിയ പരാതിയില്‍ പറയുന്നു. അടുത്തിടെ യുവതിയുടെ ഭര്‍തൃവീടിനോട് ചേര്‍ന്നുള്ള അയല്‍വാസിയെ കാണാനിടയാവുകയും അയാളാണ് തന്നോട് ക്രൂര പീഡനത്തെതുടര്‍ന്ന് മകളുടെ ആരോഗ്യസ്ഥിതിമോശമാണെന്ന് പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനു പിന്നാലെ സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് പൊലീസ് സംഘം യുവതിയെ രക്ഷപ്പെടുത്തിയത്. യുവതി ആശുപത്രിയിലാണെന്നും മറ്റ് അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. വീടിന്റെ മുകള്‍ നിലയില്‍ സംസാരിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് യുവതിയെ കണ്ടെത്തിയതെന്നും കൃത്യമായി ഭക്ഷണം പോലും ഇവര്‍ക്ക് നല്‍കിയിരുന്നില്ലെന്നും പൊലീസ്…
Read More » -
എം.ടിയുടെ വീട്ടിലെ സ്വര്‍ണ കവര്‍ച്ച: പാചകക്കാരിയും ബന്ധുവും പിടിയില്‍
കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ചയില്‍ പ്രതികള്‍ പിടിയില്‍. വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവുമാണ് പിടിയിലായത്. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടിലാണ് ദിവസം മോഷണം നടന്നത്. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. പ്രതികളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പോലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്ന്, രാത്രി ഒമ്പതരയോടെ എം.ടി.യുടെ ഭാര്യ എസ്.എസ്. സരസ്വതി വീട്ടില്‍വെച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ധരാത്രിയോടെ കേസെടുക്കുകയായിരുന്നു. മൂന്ന് സ്വര്‍ണമാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, വജ്രംപതിച്ച രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. സെപ്റ്റംബര്‍ 22-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ ലോക്കറില്‍ വെച്ച് പൂട്ടിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.…
Read More » -
കാസര്‍കോട് ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
കാസര്‍കോട്: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി.അമ്പലത്തറ സ്വദേശി ബീനയാണ് (40) മരിച്ചത്. ഭര്‍ത്താവ് ദാമോദരനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രകോപിതനായ ദാമോദരന്‍ ബീനയെ കഴുത്തുഞെരിച്ചും ഭിത്തിയില്‍ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ദാമോദരന്‍ തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ദാമോദരനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ബീനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read More »