Crime

  • യുവാവിനെ തലയറുത്തുകൊന്നു, തലയോട്ടികൊണ്ട് ദുര്‍മന്ത്രവാദം; പ്രതികള്‍ മന്ത്രവാദം പഠിച്ചത് യൂട്യൂബ് നോക്കി

    ലഖ്നൗ: സമ്പത്ത് കുമിഞ്ഞുകൂടുമെന്ന വിശ്വാസത്താല്‍ യുവാവിനെ തലയറുത്തുകൊന്ന ശേഷം തലയോട്ടി ദുര്‍മന്ത്രവാദത്തിനുപയോഗിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. ഇതില്‍ രണ്ടുപേര്‍ ദുര്‍മന്ത്രവാദം ചെയ്യുന്നവരാണെന്നും ഇവര്‍ മന്ത്രവാദം പഠിച്ചത് യുട്യൂബ് നോക്കിയാണെന്നും ഗാസിയാബാദ് പോലീസ് പറഞ്ഞു. ആറുമാസങ്ങള്‍ക്കുമുന്‍പ് നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരുടെ അറസ്റ്റില്‍ കലാശിച്ചത്. ഈ വര്‍ഷം ജൂണ്‍ 22-ന് ഗാസിയാബാദ് സിറ്റിക്കടുത്തുള്ള തിലാ മോഡ് ഭാഗത്ത് തലയില്ലാത്ത നിലയില്‍ ഒരു മൃതശരീരം പോലീസ് കണ്ടെത്തിയിരുന്നു. ബിഹാറിലെ മോത്തിഹാരി സ്വദേസിയായ രാജു കുമാറിന്റേതായിരുന്നു മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15-ന് ധനഞ്ജയ്, വികാസ് എന്നിവരെ പോലീസ് പിടികൂടി. രണ്ടുപേരേയും ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന വികാസ് എന്ന പരമാത്മയാണ് കൊലപാതകം പ്ലാന്‍ ചെയ്തതെന്ന് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരമാത്മയുടെ സഹായിയായ നരേന്ദ്ര, പവന്‍ എന്നും പങ്കജ് എന്നും പേരുള്ള രണ്ടുപേരുമായി സഹകരിച്ചിരുന്നെന്ന് കണ്ടെത്തി. ഒരു മനുഷ്യന്റെ തലയോട്ടി സംഘടിപ്പിച്ച് പൂജിച്ചാല്‍ 50 കോടി രൂപ…

    Read More »
  • ജയന്തിയെ കൊലപ്പെടുത്തി ആഭരണം കുഴിച്ചിട്ടു, സഹതടവുകാരന്‍ മോഷ്ടിച്ചു മുങ്ങി; 19 വര്‍ഷം ഒളിവില്‍, ഒടുവില്‍ കുട്ടികൃഷ്ണന് വധശിക്ഷ

    ആലപ്പുഴ: മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ (39) കൊലപ്പെടുത്തി 19 വര്‍ഷം ഒളിവില്‍ കഴിഞ്ഞശേഷമാണ് ഭര്‍ത്താവ് കുട്ടികൃഷ്ണനെ (60) പൊലീസ് പിടികൂടിയതും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷിച്ചതും. 2004 ഏപ്രില്‍ 2ന് ഒന്നേകാല്‍ വയസ്സുള്ള മകളുടെ കണ്‍മുന്നില്‍ കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് ഭാര്യയുടെ തലയറുത്താണ് കൊലപ്പെടുത്തിയത്. സംശയത്തിന്റെ പേരിലായിരുന്നു കൊലപാതകം. മൃതദേഹത്തോട് അനാദരവു കാണിക്കുകയും ചെയ്തു. കുട്ടിക്കൃഷ്ണനു വധശിക്ഷയാണ് മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഇന്നലെ വിധിച്ചത്. നാടകീയ രംഗങ്ങളും ഇതിനിടെ ഉണ്ടായി. കൊലക്കേസില്‍ ജയിലില്‍ കഴിയവേ സഹതടവുകാരനായ മോഷ്ടാവിനോടു ഭാര്യയുടെ ആഭരണങ്ങള്‍ വീടിനു പിന്‍വശത്തു വാഴച്ചുവട്ടില്‍ കുഴിച്ചിട്ടതായി കുട്ടിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ മോഷ്ടാവ് മാന്നാറിലെത്തി ഇതു കുഴിച്ചെടുത്തു സ്ഥലംവിട്ടു. പൊലീസ് അന്വേഷണത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ ഇയാള്‍ അടൂരിലെ ലോഡ്ജില്‍ ജീവനൊടുക്കി. ജയന്തിയുടെ സ്വര്‍ണാഭരണങ്ങള്‍ മകള്‍ക്കു കൈമാറും. ഭാര്യയുടെ തലയറുത്തു കൊലപ്പെടുത്തിയെന്നും വേര്‍പെട്ട തല എടുത്തു മൃതദേഹത്തിനു മുകളില്‍ വച്ചെന്നുമാണു പ്രോസിക്യൂഷന്‍ കേസ്. മൃതദേഹത്തോടുള്ള അനാദരവിന് ഒരു…

    Read More »
  • ജയിലില്‍ സഹതടവുകാരെയും ജീവനക്കാരെയും മര്‍ദിച്ച് മോഷണക്കേസ് പ്രതി; അഞ്ച് പേര്‍ ആശുപത്രിയില്‍

    കൊല്ലം: കൊട്ടാരക്കര സബ് ജയിലില്‍ സഹ തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കും തടവുകാരന്റെ ക്രൂരമര്‍ദ്ദനം. പന്മന സ്വദേശി ചില്ല് ശ്രീകുമാര്‍ എന്ന ശ്രീകുമാറാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് ശ്രീകുമാര്‍. കഴിഞ്ഞ ദിവസം വൈകിട്ടാണ് ശ്രീകുമാര്‍ ജയിലില്‍ ആക്രമണം നടത്തിയത്. സഹതടവുകാരന്‍ ആയിരുന്ന രാജീവിനെ രണ്ട് ദിവസം മുന്‍പ് മര്‍ദിച്ചു. പരാതി നല്‍കിയതിനെ തുടര്‍ന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റിയ ശ്രീകുമാര്‍ അവിടെയും ആക്രമണം തുടര്‍ന്നു. മനു, ജയിന്‍ സാം എന്നീ സഹതടവുകാര്‍ക്കായിരുന്നു ഇത്തവണ മര്‍ദനം. നിലവിളി കേട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പിടിച്ചുമാറ്റാന്‍ ശ്രമിക്കവേ ഇവരെയും ശ്രീകുമാര്‍ മര്‍ദിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ ധനേഷ് കുമാര്‍, രാമചന്ദ്രന്‍ എന്നിവര്‍ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൊലപാതക കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശ്രീകുമാര്‍ മോഷണ കേസില്‍ റിമാന്‍ഡിലാണ്. കെഎസ്ആര്‍ടിസി ബസിന്റെ ചില്ലറിഞ്ഞ് തകര്‍ത്തതോടെയാണ് ചില്ല് ശ്രീകുമാര്‍ എന്ന പേര് വീണത്. ഹരിപ്പാട്…

    Read More »
  • വാട്‌സ് ആപ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍; നവവധുവിന്റെ മരണത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തും കസ്റ്റഡിയില്‍

    തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിജിത്തിനെയും അജാസിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ദുജയെ അജാസ് മര്‍ദ്ദിച്ചുവെന്ന് പൊലീസ് സംശയിക്കുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അഭിജിത്തിന്റെയും അജാസിന്റെയും ഫോണിലെ വാട്‌സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതും പൊലീസിന് സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള പാടുകള്‍ ഉണ്ട്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയെ വെള്ളിയാഴ്ചയാണ് ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടത്. ഇന്ദുജയുടെ മരണത്തില്‍ ദുരൂഹത…

    Read More »
  • ഇന്ദുജയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; അഭിജിത്ത് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

    തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍. കണ്ണിനു സമീപത്തും ശരീരത്തില്‍ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റതിനു സമാനമായ പാടുകള്‍ ഉണ്ടെന്ന് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നും ഇന്ദുജയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃവീട്ടില്‍ ഇന്ദുജയ്ക്ക് മര്‍ദനമേറ്റിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. നാലു മാസം മുന്‍പാണ് ഇന്ദുജയെ അഭിജിത് വീട്ടില്‍നിന്നു വിളിച്ച് ഇറക്കിക്കൊണ്ടുപോയതെന്നും കഴിഞ്ഞയാഴ്ച ഇന്ദുജ വീട്ടിലെത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു. മകളെ അഭിജിത് ഉപദ്രവിച്ച് കെട്ടിത്തൂക്കി കൊന്നുവെന്നും പിതാവ് ആരോപിച്ചു. കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണം. പഠിപ്പിച്ച് മകളെ നല്ല രീതിയിലാണ് വളര്‍ത്തിയത്. പല വിവാഹാലോചനകളും വന്നിരുന്നു. അഭിജിത് അതെല്ലാം മുടക്കി. വിവാഹം കഴിച്ച് വീട്ടില്‍ എത്തിയിട്ടും അഭിജിത്തിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. അവള്‍ക്കു വീട്ടില്‍ സ്ഥാനമില്ലെന്നാണ് പറഞ്ഞത്. അവരെല്ലാം ചേര്‍ന്നാണ് മകളെ ഉപദ്രവിച്ചതെന്നും ഇന്ദുജയുടെ പിതാവ് പറഞ്ഞു. ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരന്‍ ഷിനു പറഞ്ഞു. അഭിജിത്തിന്റെ വീട്ടിലേക്ക്…

    Read More »
  • അടുക്കളയിലെ തര്‍ക്കം കൊലപാതകത്തിലെത്തി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ റൂംമേറ്റ് അറസ്റ്റില്‍

    ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ റൂംമേറ്റ് അതിക്രൂരമായി കുത്തികൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. കാനഡയിലെ ഒന്റാറിയോയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ലാംബ്ടണ്‍ കോളേജിലെ ഒന്നാം വര്‍ഷ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ ഗുറാസിസ് സിങ്ങിനെയാണ് 36 കാരനായ ക്രോസ്ലി ഹണ്ടര്‍ എന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയത്. സര്‍നിയയിലെ ക്യൂന്‍ സ്ട്രീറ്റിലാണ് സംഭവം നടന്നത്. നേരെത്തെ ഇരുവരും അടുക്കളയില്‍ വെച്ച് തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നീട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. കത്തി ഉപയോഗിച്ച് റൂംമേറ്റ് ഗുറാസിസ് സിങ്ങിനെ ഒന്നിലധികം തവണ കുത്തിയെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഗുറാസിസ് സിങ്ങിന്റെ മൃതദേഹം കണ്ടെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൊലയ്ക്ക് പിന്നില്‍ വംശീയമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.        

    Read More »
  • സംശയത്തെ തുടര്‍ന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിന് വധശിക്ഷ

    ആലപ്പുഴ: മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിനു വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിക്കൃഷ്ണനെയാണ് വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണു ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്ത കണ്ടെത്തിയിരുന്നു. 2004 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണന്‍ ജയന്തിയെ വീട്ടിനുള്ളില്‍ വച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് തല അറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണന്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്. താന്‍ നിരപരാധിയാണെന്നും പ്രായമായ തനിക്ക് മറ്റാരുമില്ലെന്നും ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രതി കുട്ടിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവ് ശിക്ഷാകാലമായി കണക്കാക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഒന്നര വയസ്സുള്ള മകളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ തലയറത്തുകൊന്ന…

    Read More »
  • 30 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത് പഴയ കുട്ടിയല്ല, ഒന്നാന്തരം തട്ടിപ്പുകാരന്‍; അറസ്റ്റ് ചെയ്ത് പോലീസ്

    ലക്‌നൗ: ആറാം വയസ്സില്‍ തട്ടികൊണ്ടുപോയി 30 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബവുമായി ഒത്തുചേര്‍ന്നുവെന്ന് പറഞ്ഞ് വലിയ മാധ്യമശ്രദ്ധ നേടിയ ഗാസിയാബാദിലെ ഭീം സിങ് എന്ന രാജു യഥാര്‍ഥ കുട്ടിയല്ലെന്നും തട്ടിപ്പുകാരനാണെന്നും ഗാസിയാബാദ് പോലീസ്. ഇതുപോലെയുള്ള കാര്യങ്ങള്‍ പറഞ്ഞ് വിവിധ വീടുകളുമായി ബന്ധം സ്ഥാപിച്ച് അവിടെ മോഷണങ്ങള്‍ നടത്തുന്നതാണ് ഇയാളുടെ തൊഴിലെന്നും പോലീസ് പറഞ്ഞു. ഇയാളെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു. 1993 ല്‍ ഏഴ് വയസ്സുള്ളപ്പോള്‍ തന്നെ തട്ടികൊണ്ടുപോയെന്ന് സ്ഥാപിച്ചാണ് കഴിഞ്ഞയാഴ്ച ഇയാള്‍ ഗാസിയാബാദിലെ ഒരു കുടുംബത്തില്‍ കയറിപ്പറ്റിയത്. പോലീസിനോടും രാജു തന്റെ കുടുംബത്തെ കണ്ടെത്തണമെന്ന സഹായം അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞയാഴ്ച പോലീസ് സ്റ്റേഷനിലെത്തി ഗാസിയാബാദിലെ ഒരു കുടുംബത്തൊടൊപ്പം പോവുകയും ചെയ്തിരുന്നു. എന്നാല്‍, ഗാസിയാബാദിലെ കുടുംബത്തിലുള്ളവര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം പണ്ട് കാണാതായ കുട്ടിയല്ല ഇതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ പോലീസ് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി. രാജസ്ഥാന്‍ സ്വദേശിയായ ഇയാള്‍ നേരത്തെ കയറിപ്പറ്റിയ ഒരു കുംടുംബത്തിലെ…

    Read More »
  • എരഞ്ഞിപ്പാലം ലോഡ്ജിലെ കൊലപാതകം; യുവതിയെ കൊണ്ടുപോയത് ജോലിസ്ഥലത്തുനിന്ന്, പീഡനപരാതി ഒത്തുതീര്‍ക്കാന്‍

    കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ യുവതിയെ ശ്വാസംമുട്ടിച്ചുകൊന്ന കേസിലെ പ്രതിയെ സംഭവം നടന്ന ലോഡ്ജിലും യുവതിയുടെ ജോലിസ്ഥലത്തും എത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച രാവിലെ 10.52-ഓടെയാണ് പ്രതി തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫിനെ നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എരഞ്ഞിപ്പാലത്തെ ലോഡ്ജിലെത്തിച്ചത്. കൊലപാതകം നടന്ന ഒന്നാംനിലയിലെ മുറിയില്‍ 40 മിനിറ്റോളം പോലീസ് പ്രതിയുമായി ചെലവഴിച്ചു. ഫസീലയെ കൊലപ്പെടുത്തിയ രീതിയും കൊലപ്പെടുത്താനുണ്ടായ സാഹചര്യവും പ്രതി പോലീസിനോട്വിശദീകരിച്ചു. യുവതി ജോലിചെയ്തിരുന്ന കുന്ദമംഗലത്തെ തുണിക്കടയിലും പോലീസ് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്നാണ് പ്രതി യുവതിയെ ലോഡ്ജിലേക്ക് കാറില്‍ കയറ്റിക്കൊണ്ടുപോയത്. കൊലപാതകശേഷം രക്ഷപ്പെടുന്നതിനിടെ ഇയാള്‍ ഉപയോഗിച്ചിരുന്ന സിമ്മെടുത്ത ബെംഗളൂരുവിലെ കടയില്‍ അടുത്തദിവസം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ 30-ന് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ വ്യാഴാഴ്ചയാണ് കോടതി അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സനൂഫിന്റെ പേരില്‍ ഫസീല നല്‍കിയ പീഡനപരാതി ഒത്തുതീര്‍ക്കാനായാണ് നവംബര്‍ 24-ന് രാത്രി ലോഡ്ജില്‍ മുറിയെടുത്തത്. 25-ന് പീഡനപരാതിയുമായി…

    Read More »
  • രണ്ടുവര്‍ഷത്തെ പ്രണയം, വിവാഹം മൂന്നുമാസംമുമ്പ്; ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

    തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളും പരാതിയുമായി രംഗത്ത്. പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍ കാണിയുടെ മകള്‍ ഇന്ദുജ (25) ആണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു വിവാഹം. ഭര്‍ത്താവ് അഭിജിത്തിനെതിരെ ശശിധരന്‍ പൊലീസില്‍ പരാതി നല്‍കി. അഭിജിത്ത് കൂട്ടിക്കൊണ്ടു പോയതിനു ശേഷം മകളെ കാണാന്‍ അനുവദിച്ചില്ലെന്നു കുടുംബം പറയുന്നു. പാലോട് പൊലീസില്‍ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോയതായും അതിനു ശേഷം മകള്‍ പീഡനം നേരിട്ടതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു. യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്ദികയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇന്ദിക സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു. അഭിജിത് 4 മാസം മുന്‍പ് ഇന്ദികയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയെന്നും അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നുമാണ് വിവരം. അതേസമയം, വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പറയുന്നുണ്ട്.

    Read More »
Back to top button
error: