ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ റൂംമേറ്റ് അതിക്രൂരമായി കുത്തികൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. കാനഡയിലെ ഒന്റാറിയോയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ലാംബ്ടണ്‍ കോളേജിലെ ഒന്നാം വര്‍ഷ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ ഗുറാസിസ് സിങ്ങിനെയാണ് 36 കാരനായ ക്രോസ്ലി ഹണ്ടര്‍ എന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയത്. സര്‍നിയയിലെ ക്യൂന്‍ സ്ട്രീറ്റിലാണ് സംഭവം നടന്നത്.
നേരെത്തെ ഇരുവരും അടുക്കളയില്‍ വെച്ച് തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നീട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. കത്തി ഉപയോഗിച്ച് റൂംമേറ്റ് ഗുറാസിസ് സിങ്ങിനെ ഒന്നിലധികം തവണ കുത്തിയെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഗുറാസിസ് സിങ്ങിന്റെ മൃതദേഹം കണ്ടെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൊലയ്ക്ക് പിന്നില്‍ വംശീയമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.