CrimeNEWS

രണ്ടുവര്‍ഷത്തെ പ്രണയം, വിവാഹം മൂന്നുമാസംമുമ്പ്; ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളും പരാതിയുമായി രംഗത്ത്. പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍ കാണിയുടെ മകള്‍ ഇന്ദുജ (25) ആണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു വിവാഹം.

ഭര്‍ത്താവ് അഭിജിത്തിനെതിരെ ശശിധരന്‍ പൊലീസില്‍ പരാതി നല്‍കി. അഭിജിത്ത് കൂട്ടിക്കൊണ്ടു പോയതിനു ശേഷം മകളെ കാണാന്‍ അനുവദിച്ചില്ലെന്നു കുടുംബം പറയുന്നു. പാലോട് പൊലീസില്‍ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോയതായും അതിനു ശേഷം മകള്‍ പീഡനം നേരിട്ടതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു. യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.

Signature-ad

ഇന്ദികയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇന്ദിക സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു. അഭിജിത് 4 മാസം മുന്‍പ് ഇന്ദികയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയെന്നും അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നുമാണ് വിവരം. അതേസമയം, വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പറയുന്നുണ്ട്.

Back to top button
error: