Crime
-
പീഡനപരാതിയില്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഉടന്‍ കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം: പീഡനപരാതിയില്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തിയത്. നേരത്തേ സുപ്രീം കോടതിയില്‍ നിന്ന് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന്‍ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കാനായി സിദ്ദിഖിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
Read More » -
രണ്ടു കെട്ടിയ ജിന്നുമ്മ! ഗഫൂറിനെ മരുന്നുനല്‍കി മയക്കി, കൊന്നു; 38 കാരി ഷമീനയ്ക്ക് കര്‍ണ്ണാടകയിലും വേരുകള്‍
കാസര്‍കോട്: പ്രവാസി വ്യവസായി കാസര്‍കോട് പള്ളിക്കര പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ (55) മരണത്തില്‍ നിര്‍ണ്ണായകമായത് രണ്ടാം ഘട്ട അന്വേഷണം. പ്രതികളുടെ പേരടക്കം നല്‍കി കുടുംബം പരാതി നല്‍കിയിട്ടും ആദ്യഘട്ടത്തില്‍ ബേക്കല്‍ പൊലീസ് കാര്യമായി അന്വേഷണം നടത്തിയില്ലെന്നതാണ് വസ്തുത. പ്രതികള്‍ക്ക് കര്‍ണാടകയിലടക്കം കണ്ണികളുണ്ടെന്നും അബ്ദുള്‍ ഗഫൂറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. 2023 ഏപ്രില്‍ 14നായിരുന്നു ഗഫൂറിന്റെ മരണം. സംഭവത്തില്‍ വീടുകളില്‍ പോയി ആഭിചാരക്രിയ നടത്തുന്ന മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച് ഷമീന എന്ന ജിന്നുമ്മ (38), ഭര്‍ത്താവ് ഉളിയത്തടുക്ക നാഷണല്‍ നഗര്‍ സ്വദേശി ടി എം ഉബൈദ് എന്ന ഉവൈസ് (32), സഹായികളായ പള്ളിക്കര കീക്കാന്‍ മുക്കൂട് ജീലാനി നഗറിലെ അസ്നിഫ (36), മധൂര്‍ കൊല്ല്യ ഹൗസില്‍ ആയിഷ (43) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഗഫൂറിന്റെ വീട്ടിലുണ്ടായിരുന്ന 596 പവന്‍ തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ അബ്ദുള്‍ ഗഫൂര്‍ ഹാജിയുമായി അടുത്ത…
Read More » -
സിദ്ധാര്‍ഥന്റെ ആത്മഹത്യ; 17 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ 17 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ ഡീബാര്‍ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്റെ ഉത്തരവ്. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്കു മറ്റേതെങ്കിലും കോളജില്‍ പ്രവേശനം നേടുന്നതിനുള്ള 3 വര്‍ഷത്തെ വിലക്കും കോടതി നീക്കി. വിദ്യാര്‍ഥികള്‍ക്കു മണ്ണുത്തില്‍ പഠനം തുടരാന്‍ അവസരം നല്‍കണമെന്നും എന്നാല്‍ ഇതു പുതിയ അന്വേഷണ ഫലത്തിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദ്ദേശം. കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണ ഫലം പുറത്തു വരുന്നതുവരെ പ്രസിദ്ധീകരിക്കരുത്. ഹര്‍ജിക്കാരില്‍ ആരെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി. യുജിസി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ്…
Read More » -
ദൃഷാനയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; കസ്റ്റഡിയിലെടുത്തത് 9 മാസത്തിനുശേഷം, പ്രതി വിദേശത്ത്
കോഴിക്കോട്: വാഹനമിടിച്ച് തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒമ്പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തില്‍ ഇടിച്ചിട്ട കാര്‍ കണ്ടെത്തിയെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി (റൂറല്‍) നിധിന്‍രാജ് ഐ.പി.എസ്. അന്നേദിവസം തലശ്ശേരി ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തെന്നും വാഹനമോടിച്ച ആര്‍.സി. ഉടമ പുറമേരി സ്വദേശി ഷജീര്‍ വിദേശത്തേക്ക് കടന്നതായും എസ്.പി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാര്‍ രൂപമാറ്റം വരുത്തിയെന്നും റൂറല്‍ എസ്.പി. പറഞ്ഞു. അന്ന് പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്. ഈവര്‍ഷം ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി…
Read More » -
ചേര്‍ത്തലയില്‍ ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്നു; ഒളിവിലായിരുന്ന പ്രതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: ചേര്‍ത്തലയില്‍ ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നികത്തില്‍ രതീഷി (41)നെയാണ് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2021ലാണ് ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കേസില്‍ ജാമ്യത്തിലിറങ്ങിയ രതീഷ് ഒളിവില്‍ കഴിയുകയായിരുന്നു. മൂന്നാം തീയതി കേസിന്റെ വിചാരണ തുടങ്ങി. രതീഷ് ഹാജരാകാത്തതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടക്കവേയാണ് പുലര്‍ച്ചെ രതിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്. പട്ടണക്കാട് പൊലീസ് സ്ഥലത്തെത്തി.
Read More » -
അനാഥനെന്നും സൈന്യത്തില്‍ ജോലിയെന്നും വിശ്വസിപ്പിച്ചു; യുവതിയെയും വീട്ടുകാരെയും പാട്ടിലാക്കി 31കാരന്‍; വിവാഹ വാഗ്ദാനം നല്‍കി തട്ടിയെടുത്തത് ഒന്‍പത് ലക്ഷം
ആലപ്പുഴ: സൈന്യത്തില്‍ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവാവ് തട്ടിയെടുത്തത് ഒന്‍പത് ലക്ഷം രൂപ. ആലപ്പുഴ സ്വദേശിയായ യുവതിയും കുടുംബവുമാണ് തട്ടിപ്പിന് ഇരയായത്. പാതിരപ്പള്ളി വടക്കേയറ്റത്ത് വീട്ടില്‍ വിഷ്ണു വി. ചന്ദ്രനെ(31)യാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ സൈന്യത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലിചെയ്യുകയാണെന്നു വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നല്‍കി പണം തട്ടുക ആയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയപ്പെടുന്നത്. ആദ്യം നേവിയിലായിരുന്നെന്നും പിന്നീട് സൈന്യത്തിലേക്കു മാറിയെന്നും പറഞ്ഞാണ് അടുപ്പം കൂടിയത്. നേവിയുടെയും സൈന്യത്തിന്റെയും വേഷം ധരിച്ച് വീഡിയോ കോളും ചെയ്തതോടെ യുവതി ഇയാളെ വിശ്വാസത്തിലെടുത്തു. പതിയെ പതിയെ യുവതിയുടെ വീട്ടുകാരുമായും വീട്ടിലെ കുട്ടികളുമായും വരെ യുവാവ് അടുത്ത ബന്ധമുണ്ടാക്കി. തുടര്‍ന്ന് ഇയാള്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി. അനാഥനാണെന്നും ഒരാള്‍ എടുത്തുവളര്‍ത്തുകയായിരുന്നുവെന്നുമാണ് ഇയാള്‍ യുവതിയേയും വീട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഒന്‍പതു ലക്ഷം രൂപ യുവതിയില്‍നിന്നു കൈക്കലാക്കി. സ്വര്‍ണം പണയംവെച്ചാണ് യുവതി…
Read More » -
‘ജിന്നുമ്മ’ മുന്‍പ് ഹണിട്രാപ്പിലും പ്രതി, കൂട്ടാളികള്‍ സഹതടവുകാര്‍; ഇനിയും സ്വര്‍ണം കണ്ടെത്താന്‍ ബാക്കി
കാസര്‍കോട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലക്കേസില്‍ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും. കാസര്‍കോടിന് പുറത്തും സ്വര്‍ണ്ണം വിറ്റുവെന്ന പ്രതികളുടെ മൊഴിയേത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ബന്ധുക്കളായ 12 പേരില്‍നിന്നാണ് അബ്ദുള്‍ ഗഫൂര്‍ പ്രതി കെ.എച്ച്. ഷമീനയെന്ന ‘ജിന്നുമ്മ’യ്ക്ക് മന്ത്രവാദത്തിനായി സ്വര്‍ണ്ണം നല്‍കിയത്. കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണ്ണം തിരിച്ചുനല്‍കാത്തത് അബ്ദുള്‍ ഗഫൂര്‍ ചോദ്യംചെയ്തതാണ് കൊലപാതകകാരണം. മരിച്ച അബ്ദുള്‍ ഗഫൂര്‍ ഹാജിയില്‍നിന്ന് കൈക്കലാക്കിയ സ്വര്‍ണ്ണം ആഡംബര ജീവിതത്തിനും ഭൂമിയിടപാടിനും ഉപയോഗിച്ചുവെന്ന് പോലീസ് കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ എട്ടോളം ജ്വല്ലറികളില്‍ സ്വര്‍ണ്ണം വിറ്റുവെന്നായിരുന്നു പ്രാഥമിക മൊഴിയെടുപ്പില്‍ പ്രതികള്‍ പറഞ്ഞത്. പിന്നീട് ജില്ലയ്ക്ക് പുറത്തുള്ള ജ്വല്ലറികളിലും സ്വര്‍ണ്ണം വിറ്റുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെയാണ് ജിന്നുമ്മയും സംഘവം തട്ടിപ്പിനായി ലക്ഷ്യമിട്ടുന്നരത്. ഇങ്ങനെയുള്ളവരെ കണ്ടെത്തി അവരുടെ കുടുംബപശ്ചാത്തലം ശേഖരിച്ച് ജിന്നുമ്മയ്ക്ക് കൈമാറും. ജിന്നുമ്മയാണ് കഷ്ടതകളില്‍നിന്ന് മോചിപ്പിച്ചതെന്ന് ഇരയാക്കാന്‍ കണ്ടെത്തിയ ആളോട് ഇവര്‍ പറയുകയും ചെയ്യും. ഇങ്ങനെ ജില്ലയുടെ പല സ്ഥലത്തുമുള്ള പണക്കാരുടെ വീടുകളില്‍…
Read More » -
ഗഫൂർ ഹാജിയെ കൊന്നത് 596 പവൻ സ്വർണം തട്ടിഎടുക്കാൻ: മന്ത്രവാദിനിയായ യുവതിയും ഭർത്താവും 2 സ്ത്രീകളും അറസ്റ്റിൽ, കൊലയാളികളെ കണ്ട് ഭാര്യ പൊട്ടിക്കരഞ്ഞു
പ്രവാസി വ്യവസായി എം സി അബ്ദുല്‍ ഗഫൂർ ഹാജി ( 55) യുടെ ദുരൂഹ മരണം കൊലപാതകം എന്നു തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ യുവതിയും ഭർത്താവും രണ്ട് സ്ത്രീകളും അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിൻ്റെ ഭാര്യയുമായ മന്ത്രവാദിനി ഷമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി ആയിഷ (40) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ മേല്‍നോട്ടത്തില്‍ ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോൺസൺൻ്റെയും ബേക്കല്‍ ഇൻസ്പെക്ടർ കെ പി ഷൈൻ്റെയും നേതൃത്വത്തിലുള്ള 11 അംഗ പൊലീസ് ടീം അറസ്റ്റ് ചെയ്തത്. സ്വർണ്ണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ 596 പവൻ സ്വർണ്ണമാണ് സംഘം തട്ടിയത്. ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീമയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന…
Read More » -
ദിലീപിനെ അവശനിലയില്‍ ജയിലില്‍ കാണുന്നത് വരെ ഞാന്‍ അങ്ങനെയായിരുന്നു; കേസ് പഠിച്ചപ്പോഴാണ് തെളിവുകള്‍ ഉണ്ടാക്കിയതാണെന്ന് മനസ്സിലായത്; ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ടെനിക്ക്: വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ശ്രീലേഖ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍, ദിലീപ് നിരപരാധിയാണെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തുറന്നടിച്ചത് വിവാദമായത്. ജയിലില്‍, ദിലീപിന്റെ അവശനില കണ്ട് താന്‍ ചില സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നുവെന്നും തന്റെ യുടൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍, അക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ഒരുയൂട്യൂബ് ചാനലിലൂടെ നല്‍കിയിരിക്കുകയാണ് മുന്‍ ഡിജിപി. ‘ദിലീപ് ജയിലില്‍ കിടന്ന സമയത്ത് ഞാന്‍ സഹായിച്ചതില്‍ ഒരുപാട് വിവാദങ്ങള്‍ വന്നിരുന്നു. അദ്ദേഹം ഒരു വിഐപി ആയതുകൊണ്ടാണ് ഞാന്‍ അതൊക്കെ ചെയ്തതെന്ന തരത്തിലായിരുന്നു വിവാദം. ആ സമയത്ത് ഞാനും ദീലീപും തമ്മില്‍ സാമ്പത്തികപരമായി ബന്ധമുണ്ടെന്ന തരത്തിലുളള സംസാരം വന്നു. ഞാന്‍ അദ്ദേഹത്തിന്റെ പക്ഷമാണെന്ന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ എന്റെ യൂട്യൂബ് ചാനലില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. വിഐപി ആയതുകൊണ്ടാണ് ദിലീപിന് ഞാന്‍ കരിക്ക് കൊടുത്തത് , മെത്ത കൊടുത്തത് , പ്രത്യേക ഭക്ഷണം കൊടുത്തത് എന്നൊക്കെയുളള അപവാദം എനിക്ക് കേള്‍ക്കേണ്ടി വന്നു. ഞാനും ദിലീപും തമ്മില്‍ ബന്ധമുണ്ട്, പൈസ…
Read More » -
വ്യാപാരിയായ യുവാവിനെ കാണാനില്ല; പരാതിയുമായെത്തിയ അമ്മയെ പൊലീസ് ഭീക്ഷണിപ്പെടുത്തി തിരിച്ചയച്ചു; പിന്നാലെ സ്റ്റേഷന് മുന്നില്‍ പ്രതിഷേധം; ഗതികെട്ട് പൊലീസ് അന്വേഷണത്തിനിറങ്ങി; ഒടുവില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം
മംഗളൂരു: കര്‍ണാടകയിലെ ബില്ലിനെലെയില്‍ യുവ വ്യാപാരിയുടെ കൊലപാതകം തെളിഞ്ഞത് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍. ദക്ഷിണ കന്നട ജില്ലയില്‍ കഡബ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബില്ലിനെലെ മുഗ്ളിബജലുവ് സ്വദേശിയായ കര്‍ട്ടന്‍ വ്യാപാരിയാണ് സന്ദീപ് (29) ആണ് കൊല്ലപ്പെട്ടത്. കാണാതായ സന്ദീപിന്റെ മൃതദേഹം കുക്കെ സുബ്രഹ്‌മണ്യ റോഡില്‍ വനത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെട്ടനഡ ചെണ്ടെഹിതിലുവിലെ പ്രതീഖിനെ (31) പൊലീസ് പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. സന്ദീപിനെ കാണാതായത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചു, കൂട്ടു പ്രതികളെ തിരയുന്നില്ല എന്നീ ആക്ഷേപങ്ങള്‍ ഉന്നയിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു പൊലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം 27നാണ് സന്ദീപിനെ കാണാതായത്. മുര്‍ഡലില്‍ വിനയ് എന്നയാളുമായി ചേര്‍ന്ന് സന്ദീപ് വ്യാപാരം ചെയ്തിരുന്നു. വിനയ് നല്‍കിയ വിവരമാണ് സന്ദീപിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായത്. പ്രതീഖുമൊത്താണ് ഒടുവില്‍ കണ്ടതെന്ന് വിനയ് സന്ദീപിന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സന്ദീപിനെ കാണാതായത് സംബന്ധിച്ച് പരാതി നല്‍കാന്‍ ചെന്ന…
Read More »