Crime
-
17കാരി പ്രസവിച്ചു: പെണ്‍കുട്ടിയുടെ അമ്മയും വിവാഹം കഴിച്ച യുവാവും അറസ്റ്റില്‍
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും വിവാഹം കഴിച്ച യുവാവും അറസ്റ്റില്‍. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയില്‍ വീട്ടില്‍ ആദിത്യന്‍ (21), പെണ്‍കുട്ടിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. യുവാവിന്റെ അച്ഛനും അമ്മയുമാണ് മൂന്നും നാലും പ്രതികള്‍. പെണ്‍കുട്ടിയുമായി രണ്ടുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. തുടര്‍ന്നാണ് അമ്മ പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്തത്. ഗര്‍ഭിണിയായപ്പോള്‍ ഇതു മറച്ചുവയ്ക്കാനായി പ്രതിയുടെ മാതാപിതാക്കള്‍ വയനാട്ടിലേക്ക് കൊണ്ടുപോയി. കൈനാടി സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പിന്നീട് ആദിത്യനുമായി പെണ്‍കുട്ടി പിണങ്ങി പിരിയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും ബാല വിവാഹനിരോധന നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തത്. നിയമാനുസൃതമല്ലാത്ത വിവാഹത്തിന് കൂട്ടുനില്‍ക്കുകയും രക്ഷാകര്‍തൃത്വത്തില്‍നിന്നു മനഃപുര്‍വം ഒഴിവാകണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പെണ്‍കുട്ടിയെ യുവാവിനൊപ്പം അയച്ചതിനുമാണ് അമ്മയ്‌ക്കെതിരെ കേസ്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ആദിത്യന്‍…
Read More » -
ട്രെയിനില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം; അഗളി സിഐ ഒളിവില്‍
കൊച്ചി: ട്രെയിനില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സിഐ ഒളിവില്‍. അഗളി എസ്എച്ച്ഒ അബ്ദുല്‍ ഹക്കീം ഒളിവിലെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലരുവി എക്‌സ്പ്രസ്സില്‍വെച്ച് സിഐ യുവതിയെ കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചപ്പോള്‍ മറ്റു യാത്രക്കാര്‍ ഇടപെട്ടു. ഇതോടെ താന്‍ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു. എറണാകുളം ജങ്ഷനിലെത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കി. മറ്റു യാത്രക്കാര്‍ ഹക്കീമിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.
Read More » -
പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച കേസ്: യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. കനാല്‍ക്കര സ്വദേശി വിപിന്‍ രാജാണ് (24) അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നും ഇയാള്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്നലെ ആക്രമണം നടന്ന ഓഫീസ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുമ്പായിരുന്നു ആക്രമണം അരങ്ങേറിയത്. പിന്നില്‍ സിപിഎം ആണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. കോഴൂര്‍ കനാല്‍ കരയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. റീഡിംഗ് റൂം ഉള്‍പ്പടെ തീയിട്ട് നശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തകര്‍ മടങ്ങിയ ശേഷം ഞായറാഴ്ച്ച പുലര്‍ച്ചെയാണ് പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ആക്രമണം നടന്നത്. അക്രമികള്‍ പ്രിയദര്‍ശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംഗ് റൂമുമാണ് തീ വെച്ച് നശിപ്പിച്ചത്. ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത നിലയിലായിരുന്നു. പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു…
Read More » -
ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല; കോഴിക്കോട് പതിനാലുകാരന്‍ അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു
കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരന്‍ അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു. പയ്യോളി തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈല്‍ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം. പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ അമ്മയുടെ ഫോണ്‍ തരണമെന്നും നിര്‍ബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.
Read More » -
ഗാര്‍ഹിക പീഡനത്തില്‍ പരാതി നല്‍കി; യുവതിയെ മക്കളെയും സംശയരോഗിയായ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്താക്കിയെന്ന് പരാതി
കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെയും കുട്ടികളെയും പുറത്താക്കി ഭര്‍ത്താവ് വീടുപൂട്ടി പോയതായി പരാതി. മൂന്നാംതോട് മുട്ടുകടവ് സ്വദേശി രാജേഷിന് എതിരെയാണ് പരാതി. ഭാര്യ അനുമോളും കുട്ടികളും രണ്ട് ദിവസമായി വീട്ടുവരാന്തയിലാണ് കഴിയുന്നത്. സംഭവത്തില്‍ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി പറയുന്നു. ഗാര്‍ഹിക പീഡനത്തിന് അനുമോള്‍ രാജേഷിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരം രാജേഷിന്റെ വീട്ടില്‍ നില്‍ക്കാന്‍ കോടതി ഉത്തരവിട്ടു. ഈ ഓര്‍ഡറുമായി രണ്ട് ദിവസം മുമ്പ് രാത്രി യുവതി വീട്ടിലെത്തിയെങ്കിലും രാവിലെ പരിഹരിക്കാം എന്നറിയിച്ച് പൊലീസ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു. ഇന്നലെ പൊലീസ് പറഞ്ഞത് പ്രകാരം രാജേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് മക്കളെ പുറത്താക്കി വീടുപൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടുകാര്‍ എവിടെയെന്ന് അറിയില്ല എന്നും മൂത്ത കുട്ടി അവര്‍ക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അനുമോള്‍ പറയുന്നു. യുവതിയുടെ വാക്കുകള്‍: ‘ഗാര്‍ഹിക പീഡനത്തിന് രാജേഷിനെതിരെ പരാതി നല്‍കിയിരുന്നു. പ്രൊട്ടക്ഷന്‍ ഓര്‍ഡറോട് രാജേഷിന്റെ വീട്ടില്‍ നില്‍ക്കാനാണ് കോടതി ഉത്തരവിട്ടത്. അത്പ്രകാരം മിനിഞ്ഞാന്ന് രാത്രി വീട്ടിലേക്ക് വന്നു.…
Read More » -
വാഹനത്തിന് മുകളില്‍ കയറി അഭ്യാസം, പോലീസിനുനേരെ കൈയേറ്റം; കൊച്ചിയില്‍ ഏഴ് യുവാക്കള്‍ കസ്റ്റഡിയില്‍
കൊച്ചി: പോലീസിനുനേരെ കൈയേറ്റം നടത്തിയ ഏഴുയുവാക്കളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനത്തിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത് ചോദ്യം ചെയ്തതിനാണ് യുവാക്കള്‍ പോലീസിനെ അക്രമിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ ഏഴ് പേരെയാണ് പനങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ശനിയാഴ്ച (ഡിസംബര്‍ ഏഴിന്) വൈകുന്നേരത്തോടെയാണ് സംഭവം. പനങ്ങാട് പോലീസ് സ്റ്റേഷനില്‍നിന്ന് അല്‍പം മാറി ദേശീയ പാതയിലാണ് യുവാക്കള്‍ മദ്യപിച്ചെത്തി കാറിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത്. സംഭവസമയത്ത് ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നു. അവര്‍ യുവാക്കളുടെ ചെയ്തികളെ ചോദ്യംചെയ്തു. പിന്നാലെയാണ് യുവാക്കള്‍ എസ്.ഐ. ഉള്‍പ്പെടെയുള്ള പോലീസുകാരെ അക്രമിച്ചത്. തുടര്‍ന്ന് പനങ്ങാട് പോലീസ് സ്റ്റേഷനിലും കണ്‍ട്രോള്‍ റൂമില്‍ നിന്നടക്കമുള്ള പോലീസുകാര്‍ എത്തിയാണ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തത്. യുവാക്കള്‍ എവിടെനിന്നാണ് വന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇവര്‍ യാത്ര ചെയ്തിരുന്ന കാറിന്റെ പല ഭാഗത്തും പോറലുകള്‍ ഏറ്റിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവ കഴിഞ്ഞ ദിവസം ഉണ്ടായതാണോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Read More » -
ചൈനീസ് എം.ബി.ബി.എസിന് പരീക്ഷ പാസാകാന്‍ അറബിക് മന്ത്രവാദം! പ്രതിഫലമായി വാങ്ങിയത് ഡയമണ്ട് നെക്ലേസ്; ഹണിട്രാപ്പുകാരി ‘ജിന്നുമ്മ’യായി മാറിയത് സമ്പന്നരെ കബളിപ്പിച്ച്
കാസര്‍ഗോഡ്: പ്രവാസി വ്യവസായി കാഞ്ഞങ്ങാട് പൂച്ചക്കാട്ടെ അബ്ദുള്‍ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷമീമ എന്ന ജിന്നുമ്മ പഠിച്ചകള്ളിയാണെന്ന നിഗമനത്തിലാണ് പോലീസ്. തട്ടിപ്പുകള്‍ തൊഴിലാക്കി അതുവഴി കോടികള്‍ സമ്പാദിച്ചു കൂട്ടിയിരുന്നു ഇവര്‍. ഹണി ട്രാപ്പുകാരിയില്‍ നിന്നും ആളുകളെ വരുതിയില്‍ നിര്‍ത്തുന്ന മന്ത്രവാദിനി ജിന്നുമ്മയായി അവര്‍ മാറുകയായിരുന്നു. സമ്പന്നരെ കെണിയില്‍ വീഴ്ത്തിയാണ് ഇവര്‍ ഇവര്‍ പണം സമ്പാദിച്ചത്. സ്വര്‍ണം ഇരട്ടിപ്പിക്കാന്‍ മാത്രമല്ല, എംബിബിഎസ് പരീക്ഷ പാസാകാനും മന്ത്രവാദം ചെയ്തിരുന്നു ഇവര്‍. ഇതെല്ലാം വിശ്വസിച്ച് ഗഫൂര്‍ഹാജി ഇവരുടെ കെണിയില്‍ വീഴുകയും ചെയ്തു. കേസിലെ രണ്ടാം പ്രതി ഷമീന മന്ത്രവാദത്തട്ടിപ്പ് നടത്തി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ ഇതിനു മുന്‍പും പറ്റിച്ചതായി അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ചൈനയില്‍ എം.ബി.ബി.എസിന് പഠിക്കുന്ന ബന്ധുവിന് പരീക്ഷ പാസാകാന്‍ മന്ത്രവാദം നടത്തിയാല്‍ മതിയെന്ന് ഷമീന പറഞ്ഞു. ഇത് വിശ്വസിച്ച് അതുപോലെ കാര്യങ്ങള്‍ നടത്തുകയും ചെയ്തു. ഈ മന്ത്രവാദത്തിനുള്ള പ്രതിഫലമായി ഡയമണ്ട് നെക്ലേസാണ് ഷമീനയെന്ന ജിന്നുമ്മ കൈക്കലാക്കിയത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന നെക്ലേസ്…
Read More » -
ഇന്ദുജയെ ഒഴിവാക്കാന്‍ ശ്രമിച്ചു; കാറില്‍ വച്ച് അഭിജിത്തിന്റെ സുഹൃത്ത് മര്‍ദിച്ചു
തിരുവനന്തപുരം: നവവധുവായ പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ഇന്ദുജയെ (25) നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തിന്റെയും സുഹൃത്തിന്റെയും പങ്ക് പൊലീസ് പരിശോധിക്കുന്നു. സുഹൃത്ത് അജാസാണ് ഇന്ദുജയെ മര്‍ദിച്ചതെന്നാണ് അഭിജിത്തിന്റെ മൊഴി. ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിനു രണ്ടു ദിവസം മുന്‍പാണ് അജാസ് മര്‍ദിച്ചത്. കാറില്‍വച്ചായിരുന്നു മര്‍ദനം. അജാസും അഭിജിത്തും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. എന്തിനാണ് മര്‍ദിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നു. ഇരുവരുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി അയച്ചു. ഇന്ദുജയെ ഒഴിവാക്കാന്‍ അഭിജിത്ത് ശ്രമിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. അഭിജിത്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. യുവതിയുടെ മരണം ആത്മഹത്യയാണെന്നും കുടുംബ പ്രശ്‌നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും പൊലീസ് പറഞ്ഞു. ശശിധരന്‍ കാണി, ഷീജ ദമ്പതികളുടെ മകള്‍ ഇന്ദുജയെ നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃഗൃഹത്തിലാണ് തൂങ്ങിമരിച്ച നിലയില്‍…
Read More » -
പിണറായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് തീയിട്ടു; ആക്രമിച്ചത് ഇന്ന് ഉദ്ഘാടനം ചെയ്യേണ്ട മന്ദിരം
കണ്ണൂര്‍: പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് തീയിട്ടു. കോഴൂര്‍കനാലിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഇന്ന് വൈകിട്ട് നാലിന് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിനാണ് തീയിട്ടത്. ഓഫീസിന്റെ അവസാന അറ്റകുറ്റപ്പണികള്‍ക്കായി രാത്രി 11.30 വരെ പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികളെല്ലാം അക്രമികള്‍ എടുത്തുകൊണ്ടുപോയി. പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഉദ്ഘാടനം ഇന്ന് തന്നെ നടത്തുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.
Read More » -
മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമം; 2 യുവാക്കള്‍ പിടിയില്‍, വാങ്ങാനെത്തിയവര്‍ ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ വനം വകുപ്പിന്റെ പിടിയില്‍. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോണ്‍ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകള്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്‌പെഷ്യല്‍ ഫ്‌ലയിങ് സ്‌ക്വാഡ് പൊക്കിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു പ്രദേശത്ത് സ്‌ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കള്‍ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാന്‍ എത്തിയവര്‍ ഓടി രക്ഷപ്പെട്ടു. ന?ഗരത്തിലെ ഒരു വീട്ടില്‍ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് ഇരുവരും നല്‍കിയ മൊഴിയില്‍ പറയുന്നത്. ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read More »