Crime

  • ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ബലാത്സംഗംചെയ്തു ഗര്‍ഭിണിയാക്കി; സൗദിയിലിരുന്ന് ഭര്‍ത്താവ് പണം വാങ്ങി വീഡിയോ കാണുന്നു; ഗുരുതര ആരോപണവുമായി 35 കാരി

    ലഖ്‌നൗ: പ്രവാസിയായി ഭര്‍ത്താവിനെതിരെ ഗുരുതര പരാതിയുമായി ഭാര്യ. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് ഇവരില്‍നിന്നു പണം കൈപ്പറ്റുന്നുണ്ടെന്ന അതീവ ഗുരുതരമായ ആരോപണവും യുവതി ഉന്നയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കള്‍ തന്നെ ബലാത്സംഗം ചെയ്യുകയാണ്. താന്‍ ഗര്‍ഭിണിയാണെന്നും ഭര്‍ത്താവ് സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണെന്നും യുവതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായ 35 കാരിയാണ് ഭര്‍ത്താവിനെതിരെ രംഗത്തെത്തിയത്. ഓരോ തവണ വീട്ടില്‍ എത്തുന്നതിന് മുമ്പും സുഹൃത്തുക്കള്‍ ഭര്‍ത്താവിന് പണം നല്‍കാറുണ്ട്. ബലാത്സംഗ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഇവര്‍ ഭര്‍ത്താവിന് അയച്ചു കൊടുക്കും. സൗദിയിലിരുന്ന് ഭര്‍ത്താവ് ഈ ദൃശ്യങ്ങള്‍ കണ്ടുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഡിവോഴ്‌സ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. 2010ലാണ് യുവതിയുടെ വിവാഹം. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്. സൗദി അറേബ്യയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ്. വര്‍ഷത്തില്‍ ഒന്നോ…

    Read More »
  • മാമി തിരോധാനക്കേസില്‍ ദുരൂഹതയേറുന്നു; ഡ്രൈവറെയും ഭാര്യയെയും കാണാനില്ല

    കോഴിക്കോട്: കാണാതായ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് പരാതി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതാകുന്നത്. മാമി തിരോധനത്തെ പറ്റി രജിത്തിനറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മാമിയെ കാണാതായ സ്ഥലത്തെ ടവര്‍ ലൊക്കേഷനില്‍ രജിതും ആ സമയത്തുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയിരുന്നു. രജിത്തും ഭാര്യയും ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്യുന്ന സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍നിന്ന് മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടില്‍ എത്തിയില്ലെന്നാണ് പരാതി. തുഷാരയുടെ സഹോദരനാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരുടേയും ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. രജിത്തും ഭാര്യയും കുറച്ചുനാളായി എലത്തൂരിലെ വീട് ഒഴിവാക്കി കോഴിക്കോട് മാവൂര്‍ റോഡിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഇവിടെനിന്ന് റൂം വെക്കേറ്റ് ചെയ്ത് പുറത്തുപോകുകയായിരുന്നു.…

    Read More »
  • രക്ഷിതാക്കളുടെ മൃതദേഹം നിലത്ത്, മക്കളുടേത് കട്ടിലിലെ അറയില്‍; കൊലപാതകമെന്ന് സംശയം

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിസാരി ഗേറ്റ് മേഖലയിലാണ് സംഭവം. ഒരു പുരുഷന്റെയും സ്ത്രീയുടെയും ഇവരുടെ പത്തുവയസില്‍ താഴെ പ്രായമുള്ള മൂന്ന് പെണ്‍മക്കളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അച്ഛനമ്മമാരുടെ മൃതദേഹം നിലത്തും മക്കളുടേത് കട്ടിലിലെ അറയിലുമാണ് ഉണ്ടായിരുന്നത്. എല്ലാ മൃതദേഹങ്ങളുടെ തലയിലും ഭാരമുള്ള എന്തോ ഉപയോഗിച്ച് അടിച്ചതെന്ന് തോന്നിക്കുന്ന മുറിവുകളുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം അറിയാനാവൂ എന്ന് എസ്.എസ്.പി. വിപിന്‍ ടാഡ അറിയിച്ചു. വ്യക്തിവൈരാഗ്യം മൂലമുള്ള കൊലപാതകമെന്നാണ് പ്രാഥമികമായി മനസിലാക്കാനാവുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തുണ്ട്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അസ്വാഭാവികമായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് പോലീസ് പരിസരവാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ മേല്‍ക്കൂര വഴിയാണ് പോലീസ് സംഘം അകത്തുകടന്നത്. അച്ഛനമ്മമാരുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലും മക്കളുടേത് കട്ടിലിലെ അറയിലുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവും ഇളയ…

    Read More »
  • സംശയരോഗം: ഭാര്യയെയും മകളെയും മരുമകളെയും കോലപ്പെടുത്തി ഹോം ഗാര്‍ഡ് പൊലീസിൽ കീഴടങ്ങി, സംഭവം ബെംഗളൂരുവിൽ

         അവിഹിത ബന്ധമെന്ന സംശയത്തിൻ്റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. തുടർന്ന്, തടസം പിടിക്കാനെത്തിയ മകളേയും അനന്തരവളേയും കൊലപ്പെടുത്തിയ ശേഷം രക്തം പുരണ്ട വടിവാളുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി 42കാരൻ. ബെംഗളൂരുവിലെ ജാലഹള്ളിയിലാണ് സംഭവം. ഇന്നലെ(ബുധൻ)യാണ് രക്തം ഇറ്റുവീഴുന്ന വടിവാളുമായി ഹോം ഗാർഡായി ജോലി ചെയ്തിരുന്ന ഗംഗാ രാജു താൻ ജോലി ചെയ്യുന്ന ഹൈബ്ബാഗോഡി പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഭാര്യ ഭാഗ്യ(36), മകള്‍ നവ്യ(19), അനന്തരവള്‍ ഹേമാവതി(23) എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയത്. പൊലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴേയ്ക്കും മൂന്ന് യുവതികളും മരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഭാഗ്യയുടെ സഹോദരിയുടെ മകളായ ഹേമാവതി ഗംഗാ രാജുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. നിരവധി തവണ മർദ്ദിച്ചതിന് പിന്നാലെയാണ് ഇവരെ 42കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജാലഹള്ളി ക്രോസിലുള്ള വീട്ടിന്റെ തറയിലാണ് മൂന്ന് മൃതദേഹങ്ങളും കിടന്നിരുന്നത്. കഴിഞ്ഞ 6 വർഷമായി ഈ വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഭാര്യയെ മികച്ച രീതിയില്‍…

    Read More »
  • പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു, പൊലീസിനെ അറിയിച്ചില്ല; വാളയാര്‍ കേസില്‍ മാതാപിതാക്കളും പ്രതികള്‍

    കൊച്ചി:വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐ. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്‌സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തല്‍. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സിബിഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി അടക്കം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളെ അടക്കം പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. കോടതി ഇത് തള്ളിയിരുന്നു. ഇതിന് ശേഷമാണ് കോടതി വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്. കൊച്ചിയിലെ സിബിഐ കോടതി 3ല്‍ കേസിന്റെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് വാളയാര്‍ കേസിലെ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കിയിരിക്കുന്നത്. 2017…

    Read More »
  • ‘ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ’

    കണ്ണൂര്‍: സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് പി പി ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. കമന്റ് ഇട്ടയാളുടെ വിവരങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ചിലര്‍ക്കു എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നത്. ദിവ്യ കുറിച്ചു. പി.പി ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ദ്ധിക്കുകയാണ്…. സര്‍വ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്…അതില്‍ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്..ചിലര്‍ക്കു എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും…

    Read More »
  • പേരൂര്‍ക്കട ആശുപത്രിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട് പ്രതി; ആളെത്തപ്പി നെട്ടോട്ടമോടി പോലീസ്

    തിരുവനന്തപുരം: പേരൂര്‍ക്കട ആശുപത്രിയില്‍നിന്ന് പോലീസിനെ വെട്ടിച്ച് ഓടിപ്പോയ മോഷണക്കേസ് പ്രതിയെ കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാനായി വിവിധ സംഘങ്ങള്‍ അന്വേഷണം നടത്തുന്നതായി പേരൂര്‍ക്കട പോലീസ് പറഞ്ഞു. തിരുവല്ലം പോലീസ് പിടികൂടി പേരൂര്‍ക്കട പോലീസിനു കൈമാറിയ ചാക്ക ബാലനഗര്‍ സ്വദേശി അനൂപ് ആന്റണി (30) ആണ് പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടന്നത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. തിരുവല്ലം സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ അക്രമം നടത്തിയതിനാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്രമോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പേരൂര്‍ക്കട പോലീസിനു ഇയാളെ കൈമാറി. ചൊവ്വാഴ്ച ഉച്ചയോടെ ദേഹപരിശോധനയ്ക്കായി പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന പോലീസിനെ വെട്ടിച്ച് പ്രതി ഓടിപ്പോയത്. ഒരു എസ്.ഐ.യും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരും ഹോംഗാര്‍ഡും കൂടെയുണ്ടായിരുന്നിട്ടും പ്രതി രക്ഷപ്പെട്ടത് അസ്വാഭാവികമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. തിരുവല്ലം വണ്ടിത്തടം സ്വദേശി ഷംലയുടെ പേരിലുള്ള കാര്‍ തകര്‍ത്തതിനും മകന്‍ ഷാനിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചതിനെയും തുടര്‍ന്നാണ്…

    Read More »
  • മോഷ്ടിക്കാനെത്തി, വിലപിടിപ്പുള്ളതൊന്നും തടഞ്ഞില്ല; വീട്ടുകാരിയെ ഉമ്മവെച്ച് കടന്നുകളഞ്ഞ കള്ളന്‍ അറസ്റ്റില്‍!

    മുംബൈ: മോഷ്ടിക്കാനെത്തിയ കള്ളന്‍ വീട്ടമ്മയായ യുവതിയെ ചുംബിച്ചു കടന്നുകളഞ്ഞു. മുംബൈയിലെ മലാഡിലാണ് സംഭവം. മോഷ്ടിക്കാനെത്തിയ വീട്ടില്‍നിന്നു വിലപിടിപ്പുള്ള സാധനങ്ങളൊന്നും ലഭിക്കാതായതോടെയാണ് ഇയാള്‍ യുവതിയെ ചുംബിച്ചശേഷം ഓടിരക്ഷപ്പെട്ടത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയായ ചഞ്ചല്‍ ചൗധരിയെ അറസ്റ്റ് ചെയ്തു. ജനുവരി രണ്ടിനാണ് സംഭവം നടന്നത്. യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. വീടിനുള്ളില്‍ കയറിയ ഇയാള്‍ വാതില്‍ അകത്തുനിന്നും പൂട്ടി. ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും, പണവും, എടിഎം കാര്‍ഡും നല്‍കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, വീട്ടില്‍ വിലപിടിപ്പുള്ള ഒന്നുമില്ലെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് ഇയാള്‍ യുവതിയെ ചുംബിച്ചശേഷം ഓടിരക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീടിനടുത്ത് തന്നെയാണ് പ്രതി താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. തൊഴില്‍രഹിതനായ ഇയാള്‍ കുടുംബത്തോടൊപ്പമാണ് ഇയാള്‍ താമസിച്ചുവരുന്നത്. കേസില്‍ അന്വേഷണം…

    Read More »
  • വിവാഹ വാര്‍ഷികത്തിന് വിരുന്ന് ഒരുക്കി, പിന്നാലെ ദമ്പതികള്‍ മരിച്ചനിലയില്‍; ആത്മഹത്യക്കുറിപ്പ് സ്റ്റേറ്റസാക്കി

    മുംബൈ: നാഗ്പുരില്‍ ഇരുപത്തിയാറാം വിവാഹവാര്‍ഷിക ദിനത്തില്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രമുഖ ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറില്‍ സാംസണ്‍ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തിയ ഇരുവരുടെയും മരണവാര്‍ത്തയാണു പുലര്‍ച്ചെ കുടുംബാംഗങ്ങളെ തേടിയെത്തിയത്. ആത്മഹത്യക്കുറിപ്പും വില്‍പത്രവും കണ്ടെത്തിയെങ്കിലും എന്തിനാണു ജീവനൊടുക്കിയതെന്നു വ്യക്തമല്ല. മക്കളില്ലാത്തതിന്റെ ദുഃഖം അലട്ടിയിരുന്നതായി ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു. ആദ്യം ആനിയാണ് ആത്മഹത്യ ചെയ്‌തെന്നാണു പൊലീസ് നിഗമനം. ഇവരുടെ മൃതദേഹം കട്ടിലില്‍ കിടത്തി, വെള്ള പൂക്കള്‍ കൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു. ഭാര്യയുടെ മൃതദേഹം അലങ്കരിച്ച ശേഷം ജെറില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സമൂഹമാധ്യമത്തില്‍ ആത്മഹത്യക്കുറിപ്പും വില്‍പത്രവും പങ്കിട്ടിട്ടുണ്ട്. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നാണു കുറിപ്പിലുള്ളത്. ഇരുവരുടെയും ആഗ്രഹം പോലെ ഒരേ ശവപ്പെട്ടിയിലാണ് അടക്കം ചെയ്തത്. കോവിഡിനു മുന്‍പു ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറില്‍ പിന്നീട് ജോലി ഉപേക്ഷിച്ചിരുന്നു.…

    Read More »
  • പറഞ്ഞിട്ടും വിശ്വസിച്ചില്ലെന്ന് മൊഴി; സുഹൃത്ത് കൊണ്ടുവന്ന എലിവിഷം കലര്‍ന്ന ബീഫ് കഴിച്ച യുവാവ് അത്യാസന്ന നിലയില്‍

    കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷി (45) നെതിരെയാണ് കേസ് എടുത്തത്. ജനുവരി ആറിന് രാത്രി ഇരുവരും മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫാണ് നിധീഷ് കഴിച്ചത്. ബീഫില്‍ എലിവിഷം ചേര്‍ത്തതായി നിധീഷിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ താന്‍ പറഞ്ഞത് തമാശയാണ് എന്ന് കരുതി നിധീഷ് ഭക്ഷിക്കുകയായിരുന്നു എന്നുമാണ് മഹേഷ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

    Read More »
Back to top button
error: