Breaking NewsLead NewsNEWSWorld

‘എന്റെ കഴുതയെ ചുംബിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല… എന്റെ പ്രസിഡൻസിയുടെ കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ല’!! പിന്നാലെ ചുവടുമാറ്റി അടുത്ത ഡയലോ​ഗും എത്തി.. ‘മുഹമദ് ബിൻ സൽമാൻ മികവുറ്റ നേതാവ്, യോദ്ധാവ്’… നിക്ഷേപ ഫോറത്തിൽ സൗദി കിരീടാവകാശിക്കെതിരെ ട്രംപ്- Video

ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമദ് ബിൻ സൽമാനെ കുറിച്ച് നടത്തിയ പരാമർശം വിവാദമാകുന്നു. ഇറാനെതിരായ യുദ്ധത്തിനിടയിൽ, അവൻ ഇപ്പോൾ എനിക്ക് അനുകൂലമായി പെരുമാറുകയാണ് എന്നർത്ഥത്തിൽ എന്റെ കഴുതയെ ചുംബിക്കുകയായിരുന്നു എന്ന പരാമർശിച്ചതാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്.

സൗദി പിന്തുണയുള്ള ഫ്ലോറിഡയിലെ നിക്ഷേപ ഫോറത്തിൽ സംസാരിക്കുമ്പോൾ, തന്റെ പ്രസിഡൻസി കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ലെന്നായുരുന്നു ട്രംപിൻ‍റെ പരിഹാസം. ഒരു വർഷം മുമ്പ് അമേരിക്ക ദുർബലമായ രാജ്യമായിരുന്നു, എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

Signature-ad

തുടർന്ന്, സൗദി കിരീടാവകാശി തന്റെ കഴിവിനെ തെറ്റായി വിലയിരുത്തിയെന്നും, ഇപ്പോൾ അദ്ദേഹത്തിന് അമേരിക്കയോട് സൗഹൃദപരമായി പെരുമാറേണ്ട സാഹചര്യമാണിപ്പോഴെന്നും ട്രംപ് വിമർശിച്ചു. എന്നാൽ പിന്നീട് ശൈലി മാറ്റിയ അദ്ദേഹം, മുഹമ്മദ് ബിൻ സൽമാനെ മികവുറ്റ നേതാവ്, യോദ്ധാവ് എന്നിങ്ങനെ വിശേഷിപ്പിക്കുകയും സൗദിയുടെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു.

ട്രംപിന്റെ വാക്കുകൾ ഇങ്ങനെ- “എന്റെ കഴുതയെ ചുംബിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല, ശരിക്കും അങ്ങനെ ചെയ്തില്ല, ഇപ്പോൾ അദ്ദേഹം എന്നോട് നല്ലവനായി പെരുമാറണം, എന്നോട് നല്ലവനായി പെരുമാറണം, അദ്ദേഹം അങ്ങനെ തന്നെ ആയിരിക്കണം…”

ഇറാനെതിരായ യുദ്ധത്തിൽ സൗദി അറേബ്യ, ഖത്തർ, യുഎഇ, ബെഹ്റിൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ അമേരിക്കയെ പിന്തുണച്ചുവെന്നും ട്രംപ് പറഞ്ഞു. അവർ ഞങ്ങളോടൊപ്പം നിന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ, ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടത് യുദ്ധം അവസാനിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാത്ത കരാറാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ മിസൈൽ, ഡ്രോൺ ശേഷികളെ സ്ഥിരമായി നിയന്ത്രിക്കുകയും ആഗോള ഇന്ധനവിതരണം വീണ്ടും ആയുധമാക്കുന്നതിനുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തണമെന്ന് ​ഗൾഫ് രാജ്യങ്ങൾ ട്രംപിനോ‌ട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സ്വകാര്യ കൂടിക്കാഴ്ചകളിൽ ഗൾഫ് ഉദ്യോഗസ്ഥർ അമേരിക്കയോട് വ്യക്തമാക്കിയതനുസരിച്ച്, ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവരുടെ രാജ്യങ്ങൾക്ക് വലിയ ഭീഷണിയായി തുടരുകയാണ്. അതിനാൽ, എണ്ണ വിതരണ മാർഗങ്ങൾ, കപ്പൽ ഗതാഗതം, സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്‌ക്കെതിരായ ഭീഷണികൾക്കും യുദ്ധത്തിനും നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാണ്. ഒരു മാസത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിനിടെ, ട്രംപിന്റെ വിവാദ പരാമർശങ്ങളും ഗൾഫ് രാജ്യങ്ങളുടെ കർശന നിലപാടുകളും ചേർന്ന് പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സൈനിക സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: