Crime

  • സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തി; നിയമവിദ്യാര്‍ഥി ഏഴാംനിലയില്‍നിന്ന് വീണുമരിച്ചു

    ലഖ്നൗ: നോയിഡയില്‍ ഫ്ളാറ്റിന്റെ ഏഴാംനിലയില്‍നിന്ന് വീണ് നിയമവിദ്യാര്‍ഥി മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഗാസിയാബാദ് സ്വദേശിയായ തപസ്സ് എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ നോയിഡയിലെ സ്വകാര്യസര്‍വകലാശാലയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്. ശനിയാഴ്ച നോയിഡ സെക്ടര്‍ 99-ലെ സുപ്രീം ടവേഴ്സിലുള്ള ഏഴാമത്തെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു തപസ്സ്. ഫ്ളാറ്റില്‍നിന്ന് വീണ് ഇയാള്‍ മരിച്ചെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ പോലീസ് ചോദ്യംചെയ്ത് വരികയാണ്. മരിച്ചയാളുടെ ബന്ധുക്കളെ വിവരമറിയിച്ചതായി പോലീസ് പറഞ്ഞു. ബന്ധുക്കളില്‍നിന്ന് ഔദ്യോഗികകമായി പരാതി ലഭിച്ചാല്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് അറിയിച്ചു.  

    Read More »
  • അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി; മുന്‍കൂര്‍ ജാമ്യത്തിനു നീക്കം

    കൊച്ചി: ഹണി റോസിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണു പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണു വിവരം. രാഹുല്‍ ഈശ്വറിന് എതിരായ ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഇന്ന് കേസെടുത്തേക്കും. ഇന്നലെയാണു രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ടെത്തി ഹണി റോസ് പരാതി നല്‍കിയത്. അതിനിടെ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച നടി ഉടന്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കൂടി പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഇട്ട കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാകും കോടതി…

    Read More »
  • വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം; സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍

    കൊല്ലം: വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍. ഡ്രൈവര്‍ തൃക്കോവില്‍വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൂള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കുകയും, ലൈംഗിക ചുവയോടെ സാസാരിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് എട്ടു വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്. കുറച്ചു മാസങ്ങളായി ശല്യം തുടരുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനു പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പരാതി ശക്തികുളങ്ങര പൊലീസിന് കൈമാറിയത്. കുട്ടികളുടെ പക്കല്‍ നിന്നും പൊലീസ് രഹസ്യമൊഴി എടുത്തു. ഇതിനുശേഷമാണ് പ്രതികളായ സാബുവിനെയും സുഭാഷിനെയും ശക്തികുളങ്ങരെ പൊലീസ് അറസ്റ്റ് ചെയ്തത്.  

    Read More »
  • തമ്പാനൂരിലെ ലോഡ്ജില്‍ യുവാവും യുവതിയും മരിച്ചനിലയില്‍; യുവതിയെ കൊന്ന് ജീവനൊടുക്കിയതെന്ന് നിഗമനം

    തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാര്‍, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുമാര്‍ സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ്. രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ് ഇയാളുടെ മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഞായറാഴ്ച രാവിലെ മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ആശയുടെ മൃതദേഹം. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

    Read More »
  • കായികതാരത്തെ പീഡിപ്പിച്ചവരില്‍ ഓട്ടോക്കാരും കച്ചവടക്കാരും; വിവാഹം ഉറപ്പിച്ച യുവാവും അറസ്റ്റില്‍

    പത്തനംതിട്ട: കായികതാരമയ ദലിത് പെണ്‍കുട്ടിയെ അറുപതോളം പേര്‍ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. രാത്രി വൈകി പമ്പയില്‍ നിന്നാണു പ്രതികളെ പിടികൂടിയത്. 20 പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായി. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഇന്നും കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണു വിവരം. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു. പിടിയിലായവരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാര്‍ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്. ഇന്നലെ അറസ്റ്റിലായവരില്‍ സുബിന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കള്‍ക്കു പെണ്‍കുട്ടിയെ നല്‍കിയെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു തുടര്‍പീഡനങ്ങള്‍. 13 വയസ് മുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പെണ്‍കുട്ടി സിഡബ്ല്യുസിക്ക് നല്‍കിയ മൊഴി. ഇതില്‍ വിശദമായ അന്വേഷണം നടത്തിയ പൊലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു…

    Read More »
  • ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; നെടുമങ്ങാട് ഗുണ്ടയെ യുവാവ് കുത്തിക്കൊന്നു

    തിരുവനന്തപുരം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഗുണ്ടയെ യുവാവ് കുത്തിക്കൊന്നു. സാജന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നെടുമ്പാറ സ്വദേശി ജിതിന്‍ ആണ് കൊലപാതകത്തിനുപിന്നില്‍. ഇയാള്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. തന്റെ ഭാര്യയുമായി സാജന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് ജിതിന്‍ പോലീസിനോടുപറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാവിലയോടെ സാജന്‍ മരിച്ചു. കുറ്റസമ്മതം നടത്തിയ ഉടന്‍ ജിതിനെ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ് രാവിലെ സാജന്‍ മരിച്ചതോടെ ജിതിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തര്‍ക്കത്തില്‍ ഭാഗമായ അയല്‍വാസി കൂടിയായ മറ്റൊരാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

    Read More »
  • സീരിയല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്കെതിരെ ലൈംഗികാതിക്രമം; പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവിനെതിരെ പരാതി

    തിരുവനന്തപുരം: സീരിയല്‍ രംഗത്ത് വീണ്ടും പീഡനം. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്ക് നേരെ ലൈംഗികാതിക്രമം. മലയാളത്തിലെ സീരിയല്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായ അസ്ലിം ഫൈസലിനെതിരെയാണ് ലൈംഗികാതിക്രമ പരാതി ഉയര്‍ന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം. കഴിഞ്ഞ ജൂലൈയിലാണ് അതിക്രമം നടന്നത്. കഴിഞ്ഞദിവസമാണ് അതിജീവിത പരാതി നല്‍കിയത്. സീരിയല്‍ നിര്‍മാതാവ് പറഞ്ഞതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ പറഞ്ഞു. ഹേമ കമ്മിറ്റി വന്നിട്ടും സെറ്റുകളില്‍ ലൈംഗികാതിക്രമം തുടരുന്നുവെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ തിരുവല്ലം പോലീസ് കേസെടുത്തു.

    Read More »
  • വര്‍ക്ക്ഷോപ്പ് ഉടമയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; സഹോദരങ്ങളടക്കം മൂന്നുപേര്‍ അറസ്റ്റില്‍

    ഇടുക്കി: വര്‍ക്ക്ഷോപ്പ് ഉടമയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സെവന്‍മല എസ്റ്റേറ്റ് ന്യൂ മൂന്നാര്‍ ഡിവിഷനില്‍ എസ്. തങ്കരാജ് (29), സഹോദരന്‍ എസ്. സേതുരാജ് (27), സുഹൃത്ത് വി. സോമസുന്ദരം (24) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പഴയ മൂന്നാറില്‍ ബൈക്ക് വര്‍ക്ക്ഷോപ്പ് നടത്തുന്ന ഇവരുടെ അയല്‍വാസിയായ എം. രാധാകൃഷ്ണനാണ് (45) വെട്ടേറ്റത്. പ്രതികള്‍ കെ.ഡി.എച്ച്. ക്ലബ്ബിന് സമീപത്തുള്ള രാധാകൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. രാധാകൃഷ്ണന്റെ തോളിനാണ് വെട്ടേറ്റത്. നേരത്തെ പഴയ മൂന്നാര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഉണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. മൂന്നാര്‍ എസ്.ഐ. അജേഷ് കെ. ജോണിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • രാമനാട്ടുകരയിലെ വാടക വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍

    കോഴിക്കോട്: രാമനാട്ടുകരയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴയൂര്‍ പുതുക്കോട് പള്ളിയാളി എം.സുഭാഷ് (41) ഭാര്യ പി.വി.സജിത (37) എന്നിവരെയാണ് കൊടക്കല്ലിങ്ങലിലെ വാടക വീട്ടില്‍ ഇന്ന് ഉച്ചതിരിഞ്ഞ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാമനാട്ടുകര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണില്‍ കണ്ടിരുന്നു. ഉച്ചതിരിഞ്ഞ് സുഭാഷിന്റെ അച്ഛന്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച് വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കള്‍: ശ്രേയ, ഹരി ദേവ്.

    Read More »
  • മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി; കോഴിക്കോട്ടുനിന്ന് കാണാതായവര്‍ ഗുരുവായൂരില്‍

    കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ എലത്തൂര്‍ പ്രണവം ഹൗസില്‍ രജിത് കുമാര്‍ (45), ഭാര്യ തുഷാര (38) എന്നിവരെയാണു ഗുരുവായൂരില്‍നിന്നു കണ്ടെത്തിയത്. 20 വര്‍ഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിനു മുന്‍പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്താണ്. രജിത്തിനെയും തുഷാരയെയും കോഴിക്കോട്ട് എത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍നിന്നു മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടില്‍ എത്തിയില്ലെന്നു തുഷാരയുടെ സഹോദരന്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെയാണ് കാണാതായതെന്നും പരാതിയിലുണ്ടായിരുന്നു. ഇരുവരുടെയും ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നടക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് ട്രെയിനില്‍ ഇവര്‍ ഗുരുവായൂരില്‍ എത്തിയെന്നാണു വിവരം. മാമി തിരോധാനവുമായി ബന്ധപ്പെട്ട്…

    Read More »
Back to top button
error: