മുംബൈ: മോഷ്ടിക്കാനെത്തിയ കള്ളന്‍ വീട്ടമ്മയായ യുവതിയെ ചുംബിച്ചു കടന്നുകളഞ്ഞു. മുംബൈയിലെ മലാഡിലാണ് സംഭവം. മോഷ്ടിക്കാനെത്തിയ വീട്ടില്‍നിന്നു വിലപിടിപ്പുള്ള സാധനങ്ങളൊന്നും ലഭിക്കാതായതോടെയാണ് ഇയാള്‍ യുവതിയെ ചുംബിച്ചശേഷം ഓടിരക്ഷപ്പെട്ടത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയായ ചഞ്ചല്‍ ചൗധരിയെ അറസ്റ്റ് ചെയ്തു.
ജനുവരി രണ്ടിനാണ് സംഭവം നടന്നത്. യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. വീടിനുള്ളില്‍ കയറിയ ഇയാള്‍ വാതില്‍ അകത്തുനിന്നും പൂട്ടി. ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും, പണവും, എടിഎം കാര്‍ഡും നല്‍കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍, വീട്ടില്‍ വിലപിടിപ്പുള്ള ഒന്നുമില്ലെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് ഇയാള്‍ യുവതിയെ ചുംബിച്ചശേഷം ഓടിരക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീടിനടുത്ത് തന്നെയാണ് പ്രതി താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. തൊഴില്‍രഹിതനായ ഇയാള്‍ കുടുംബത്തോടൊപ്പമാണ് ഇയാള്‍ താമസിച്ചുവരുന്നത്. കേസില്‍ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.