CrimeNEWS

ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ബലാത്സംഗംചെയ്തു ഗര്‍ഭിണിയാക്കി; സൗദിയിലിരുന്ന് ഭര്‍ത്താവ് പണം വാങ്ങി വീഡിയോ കാണുന്നു; ഗുരുതര ആരോപണവുമായി 35 കാരി

ലഖ്‌നൗ: പ്രവാസിയായി ഭര്‍ത്താവിനെതിരെ ഗുരുതര പരാതിയുമായി ഭാര്യ. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് ഇവരില്‍നിന്നു പണം കൈപ്പറ്റുന്നുണ്ടെന്ന അതീവ ഗുരുതരമായ ആരോപണവും യുവതി ഉന്നയിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കള്‍ തന്നെ ബലാത്സംഗം ചെയ്യുകയാണ്. താന്‍ ഗര്‍ഭിണിയാണെന്നും ഭര്‍ത്താവ് സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണെന്നും യുവതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായ 35 കാരിയാണ് ഭര്‍ത്താവിനെതിരെ രംഗത്തെത്തിയത്.

Signature-ad

ഓരോ തവണ വീട്ടില്‍ എത്തുന്നതിന് മുമ്പും സുഹൃത്തുക്കള്‍ ഭര്‍ത്താവിന് പണം നല്‍കാറുണ്ട്. ബലാത്സംഗ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഇവര്‍ ഭര്‍ത്താവിന് അയച്ചു കൊടുക്കും. സൗദിയിലിരുന്ന് ഭര്‍ത്താവ് ഈ ദൃശ്യങ്ങള്‍ കണ്ടുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഡിവോഴ്‌സ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

2010ലാണ് യുവതിയുടെ വിവാഹം. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്. സൗദി അറേബ്യയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഇയാള്‍ നാട്ടിലേക്ക് വരും. മൂന്ന് വര്‍ഷം മുമ്പ് ചടങ്ങിന് വീട്ടില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവിന്റെ സമ്മതത്തോടെ സുഹൃത്തുക്കള്‍ ആദ്യമായി പീഡിപ്പിച്ചത്. എന്റെ മക്കള്‍ക്ക് വേണ്ടിയാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും യുവതി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് തങ്ങള്‍ ഈ വിവരങ്ങള്‍ അറിഞ്ഞതെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. അടുത്തിടെ യുവതിയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി അതിനുപിന്നാലെയാണ് തനിക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ യുവതി തയ്യാറായതെന്ന് സഹോദരന്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: