Crime
-
ഡി.സി.സി. ട്രഷററുടെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തു
വയനാട്: ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം വിജയന്റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിചേര്‍ത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവരും പ്രതികളാണ്. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്ത പൊലീസ് കഴിഞ്ഞദിവസം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നു. കുടുംബത്തിന്റെ മൊഴിയുടെയും വിജയന്റേതായി പുറത്തുവന്ന കത്തിന്റെയും വെളിച്ചത്തിലായിരുന്നു നടപടി. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വിജയന്‍ ഇടനിലക്കാരനായി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിനെ വെട്ടിലാക്കി നിയമന കോഴ സംബന്ധിച്ച കരാര്‍ രേഖ പുറത്തുവന്നിരുന്നു. സുല്‍ത്താന്‍ബത്തേരി സ്വദേശിയായ പീറ്ററില്‍ നിന്ന് മകന് ജോലി നല്‍കാമെന്ന വ്യവസ്ഥയില്‍ 30 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് 2019 ഒക്ടോബറില്‍ ഒപ്പിട്ട രേഖ. ആത്മഹത്യ ചെയ്ത എന്‍.എം.വിജയന്‍ രണ്ടാംകക്ഷിയായ കരാര്‍ ഒപ്പിട്ടിരിക്കുന്നത് അന്നത്തെ ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണനു വേണ്ടിയാണ്. ഈ ആരോപണങ്ങള്‍ സുല്‍ത്താന്‍ബത്തേരി എംഎല്‍എയായ ഐ.സി ബാലകൃഷ്ണന്‍ ശക്തമായി നിഷേധിച്ചിരുന്നു. ഡിസംബര്‍…
Read More » -
ചിത്രലേഖ മരിച്ചിട്ടും തീരാതെ പക; ഭര്‍ത്താവിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു, കാല്‍ തല്ലിയൊടിച്ചു
കണ്ണൂര്‍: സിപിഎമ്മിനെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ, അന്തരിച്ച ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ഭര്‍ത്താവിന് നേരെ ആക്രമണം. അജ്ഞാതരുടെ ആക്രമണത്തില്‍ ഇടതുകാലിന്റെ എല്ലൊടിഞ്ഞ ശ്രീഷ്‌കാന്ത് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിത്രലേഖയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ശ്രീഷ്‌കാന്തിനെ അക്രമി സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കാട്ടാമ്പള്ളി കുതിരത്തടത്തിലെ വീട്ടില്‍ കയറിയായിരുന്നു ആക്രമണം. വാതിലില്‍ മുട്ടു കേട്ട് തുറന്നയുടനെ സംഘം കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്ന് ശ്രീഷ്‌കാന്ത് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശ്രീഷ്‌കാന്തിനെ ആശുപത്രിയിലെത്തിച്ചത്. കമ്പിപ്പാര കൊണ്ട് അടിയും കുത്തുമേറ്റതിനെത്തുടര്‍ന്ന് ആഴത്തില്‍ മുറിവേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ശ്രീഷ്‌കാന്ത് ആരോപിച്ചു. ഏറെ നാളത്തെ പോരാട്ടത്തിനും പരിശ്രമത്തിനും ഒടുവിലാണ് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ചിത്രലേഖയുടെ ഓട്ടോക്കുണ്ടായിരുന്ന ടൗണ്‍ പെര്‍മിറ്റ് മകല്‍ മേഘയുടെ പേരിലുള്ള ഓട്ടോയ്ക്ക് ആര്‍ടിഒ അധികൃതര്‍ മാറ്റി നല്‍കിയത്.
Read More » -
വാട്ടര്‍തീം പാര്‍ക്കില്‍ അധ്യാപികയോട് അശ്ലീലസംസാരം, അധ്യാപകനുനേരേ ആക്രമണം; ഒറ്റപ്പാലം സംഘം അറസ്റ്റില്‍
തൃശൂര്‍: വാട്ടര്‍തീം പാര്‍ക്കില്‍ കുട്ടികള്‍ക്കൊപ്പമെത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറുകയും ഇത് ചോദ്യംചെയ്ത അധ്യാപകനെ ആക്രമിക്കുകയുംചെയ്ത ഒറ്റപ്പാലം സ്വദേശികളായ അഞ്ചുപേരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ മഠത്തില്‍ ഉമ്മര്‍ ഷാഫി(28), വെളുത്താക്കത്തൊടി റാഷിഖ് (41), കൊങ്ങശ്ശേരി റഫീഖ് (41), ശങ്കരത്തൊടി ഇബ്രാഹിം (39), മഠത്തില്‍ മുബഷീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം നെടിയിരിപ്പ് എം.എം.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളുമായാണ് കഴിഞ്ഞ ദിവസം അധ്യാപകര്‍ വാട്ടര്‍തീം പാര്‍ക്കിലെത്തിയത്. അധ്യാപിക മൊബൈല്‍ഫോണില്‍ സംസാരിച്ച് കുട്ടികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ പ്രതികളിലൊരാള്‍ അശ്ലീലമായി സംസാരിച്ചതായാണ് പരാതി. ഇതറിഞ്ഞ സഹ അധ്യാപന്‍ പ്രണവ് ഇക്കാര്യം ചോദ്യംചെയ്തതോടെ ഇവര്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഈ സമയം സംഘത്തിലെ ഒരാള്‍ ഇടതുകൈയില്‍ ധരിച്ചിരുന്ന മോതിരംകൊണ്ട് പ്രണവിന്റെ മൂക്കിലിടിക്കുകയും ചെയ്തു. ഇടികൊണ്ട് അധ്യാപകന്റെ മൂക്കിലെ എല്ല് പൊട്ടിയിട്ടുണ്ട്. ഇതിനിടയില്‍ പ്രതികളുടെ ഫോട്ടോ മൊബൈലില്‍ എടുത്ത അധ്യാപികയുടെ കൈയില്‍ക്കയറിപ്പിടിച്ച് ഫോണ്‍ തട്ടിക്കളഞ്ഞതായും പരാതിയുണ്ട്. വാട്ടര്‍തീം പാര്‍ക്ക് അധികാരികളുടെ പരാതിയെത്തുടര്‍ന്ന് പോലീസെത്തി അന്വേഷണം നടത്തി. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.
Read More » -
ഭര്‍ത്താവിനെയും അരഡസന്‍ മക്കളേയും ഉപേക്ഷിച്ച് യാചകനൊപ്പം ഒളിച്ചോടിയതല്ല; പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി സത്യം വെളിപ്പെടുത്തി യുവതി; ഗാര്‍ഹികപീഡനത്തിന് ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്
ലഖ്‌നൗ: തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് യാചകനൊപ്പം എരുമയെ വിറ്റുകിട്ടിയ പണവുമായി ഭാര്യ ഒളിച്ചോടിയെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ വമ്പന്‍ ട്വിസ്റ്റ്. താന്‍ ആരുടെയൊപ്പവും ഒളിച്ചോടിയതല്ലെന്നും വീടുവിട്ടിറങ്ങിയത് ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെയാണെന്നും യുവതി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വെളിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് യുവതി വീടുവിട്ടിറങ്ങിയത് എന്നാണ് വിവരം. യുവതി ഒളിച്ചോടി എന്ന പരാതി വാസ്തവവിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ കൈക്കൊണ്ടതായും പോലീസ് അറിയിച്ചു. ജനുവരി മൂന്നിനാണ് പരാതിക്കടിസ്ഥാനമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ല എന്ന പരാതിയുമായാണ് രാജു (45) എന്നയാള്‍ ഞായറാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തിയത്. തന്റെ ഭാര്യ രാജേശ്വരി (36) പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് (45) എന്നയാളോടൊപ്പം ഒളിച്ചോടി എന്നാണ് രാജു പരാതി നല്‍കിയത്. താന്‍ എരുമയെ വിറ്റുകിട്ടിയ വകയില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ടാണ് യുവതി സ്ഥലംവിട്ടതെന്നും രാജു പരാതിയില്‍ പറഞ്ഞിരുന്നു. രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ…
Read More » -
പുലര്‍ച്ചെ 4 മുതല്‍ ഫാം ഹൗസിനുമുന്നില്‍ കാത്തുനിന്നു, ‘ബോച്ചെ’യെ പിടിച്ചത് കാര്‍ വളഞ്ഞ് തേയിലത്തോട്ടത്തില്‍വെച്ച്
കല്‍പ്പറ്റ: ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് നാടകീയമായ നീക്കങ്ങളിലൂടെ. വയനാട്ടിലെ ഫാം ഹൗസിന് മുന്നില്‍വെച്ചാണ് ബോബിയെ എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. ഒളിവില്‍പ്പോകാതിരിക്കാനായി പുലര്‍ച്ചെ നാലുമണിമുതല്‍ പോലീസ് സംഘം ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. ഫാം ഹൗസിന് പുറത്തേക്ക് പോകാന്‍ ബോബി ചെമ്മണ്ണൂര്‍ കാറുമെടുത്ത് വരുമ്പോള്‍ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. അധിക്ഷേപിച്ച് സംസാരിച്ചു എന്ന നടി ഹണി റോസിന്റെ പരാതിയേത്തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എ.ആര്‍.ക്യാമ്പിലെത്തിച്ചശേഷം ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരാതിക്കൊപ്പം ഡിജിറ്റല്‍ തെളിവുകളും ഹണി റോസ് ഹാജരാക്കിയിരുന്നു. ഹണി റോസിന്റെ പരാതിയില്‍ മതിയായ തെളിവുകളുണ്ടെന്ന് എറണാകുളം ഡി.സി.പി അശ്വതി ജിജി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ‘ഇതൊരു നേട്ടം തന്നെയാണ്. എറണാകുളം സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതി ലഭിച്ചതിനുപിന്നാലെ ബോബി ചെമ്മണ്ണൂരിനെ നിരീക്ഷിച്ച് വരികയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കുള്ള പാഠമാണിത്. ഹണി റോസിനെതിരായി മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തവരെ തിരിച്ചറിയാനുള്ള…
Read More » -
കോട്ടയത്ത് മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും; അന്വേഷണം
കോട്ടയം: കൊടുങ്ങൂരില്‍ മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ടൗണിലെ ട്യൂഷന്‍ സെന്ററിനു സമീപമുള്ള ശുചിമുറിയുടെ സമീപത്തെ മാലിന്യത്തിലാണ് മനുഷ്യന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്ലാസ്റ്റിക് കൂടിലെ തലയോട്ടി ഈ വഴി പോയ കുട്ടികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പള്ളിക്കത്തോടു പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിക്കും എല്ലുകള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒരു തലയോട്ടി, 4 വാരിയെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയാണു ലഭിച്ചത്. തലയോട്ടിയും എല്ലുകളും വിശദപരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Read More » -
വൈദ്യപരിശോധനക്കിടെ മോഷണ കേസ് പ്രതി രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: മോഷണ കേസ് പ്രതി വൈദ്യപരിശോധനക്കിടെ രക്ഷപ്പെട്ടു. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മോഷണക്കേസ് പ്രതിയാണ് പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍ നിന്നും ചാടി രക്ഷപ്പെട്ടത്. മോഷണ കേസ് പ്രതി അനൂപ് ആന്റണിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവല്ലം പൊലീസ് പിടികൂടിയ പ്രതിയെ പേരൂര്‍ക്കട പൊലീസിന് കൈമാറുകയായിരുന്നു. പേരൂര്‍ക്കടയില്‍ ഒരു ക്ഷേത്രമോഷണകേസില്‍ അനൂപിനെ തിരക്കുന്നതിനിടെയാണ് തിരുവല്ലം പൊലീസ് പ്രതിയെ പട്രോളിംഗിനിടെ പിടികൂടിയത്. ഒരു കൈയില്‍ മാത്രം വിലങ്ങ് ധരിച്ച് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഓടി രക്ഷപ്പെട്ടത്. പൊലീസ് പ്രതിയ്ക്കായി ജില്ല മുഴുവന്‍ അന്വേഷണം തുടരുകയാണ്.
Read More » -
ഭിക്ഷക്കാരിയായ വയോധികയെ പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവം; പോലീസുകാരനും സുഹൃത്തും റിമാന്‍ഡില്‍
തിരുവനന്തപുരം: ഭിക്ഷ യാചിച്ചുനടന്ന വയോധികയെ വീടിനുള്ളില്‍ വിളിച്ചുവരുത്തി പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവത്തില്‍ അറസ്റ്റിലായ പോലീസുകാരനെയും സുഹൃത്തിനെയും കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ പ്രതികളായ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചല്‍ പാലേലി മണലിവിള വീട്ടില്‍ ലാലു(41), സുഹൃത്ത് കുറ്റിച്ചല്‍ മേലെമുക്ക് സിതാര ഭവനില്‍ സജിന്‍ (44) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വാദം കേള്‍ക്കാത്തതിനാല്‍ പ്രതികള്‍ക്ക് കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് പൂവച്ചല്‍ യു.പി. സ്‌കൂളിന് സമീപം സജിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് വയോധികയെ പൂട്ടിയിട്ടത്. ബഹളം കേട്ട് നാട്ടുകാരാണ് വിഷയത്തില്‍ ഇടപെട്ട് പോലീസില്‍ അറിയിച്ച് ഇവരെ മോചിപ്പിച്ചത്. അതേസമയം, തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും വയോധിക കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതായി വിവരമുണ്ട്. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പോലീസും പ്രോസിക്യൂഷനും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.
Read More » -
പെരിയ ഇരട്ടക്കൊലക്കേസ്: മുന്‍എംഎല്‍എ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷയ്ക്ക് സ്റ്റേ
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ ശിക്ഷവിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സി.പി.എം. നേതാവും ഉദുമ മുന്‍ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാലുപ്രതികളുടെ ശിക്ഷയ്ക്കാണ് ഹൈക്കോടതി സ്റ്റേ നല്‍കിയിരിക്കുന്നത്. അഞ്ചുവര്‍ഷം തടവിനാണ് ഇവരെ സിബിഐ കോടതി ശിക്ഷിച്ചിരുന്നത്. പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരമാന്‍, കെ.മണികണ്ഠന്‍, വെളുത്തോളി രാഘവന്‍, കെ.വിഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇവരുടെ അപ്പീല്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമായിരിക്കും ഹര്‍ജിയില്‍ തുടര്‍വാദം. എന്നാല്‍ ശിക്ഷാവിധി കോടതി സ്റ്റേ ചെയ്തതോടെ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് സിപിഎം നേതാക്കള്‍ക്ക് ഇന്ന് തന്നെ ജയില്‍മോചിതരാകാം. ഇവര്‍ക്കൊപ്പം കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുള്ള പത്തുപേരുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയുടെ മുന്‍പാകെ എത്തിയിട്ടില്ല. കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഒന്നാം…
Read More » -
ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഹണി റോസിനെ പിണറായി വിളിച്ചു, കേസിന് പിന്തുണ
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. വയനാടു നിന്നാണു ബോബിയെ കസ്റ്റഡിയില്‍ എടുത്തത്. മേപ്പാടിയില്‍ ബോബിയുടെ എസ്റ്റേറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ബന്ധപ്പെട്ട് എല്ലാ നിയമപടികള്‍ക്കും പിന്തുണ അറിയിച്ചു. ബോബി ചെമ്മണ്ണൂരിനെ ഇന്നു തന്നെ കൊച്ചിയില്‍ എത്തിച്ചേക്കും. നേരത്തെ കേസ് അന്വേഷിക്കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് എസിപി സി. ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ വൈകിട്ടു തന്നെ ഇവരുടെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്നാണ് വിവരം. ഹണി റോസിന്റെ വിശദമായ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തുമെന്നും പിന്നീട് ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യും എന്നുമായിരുന്നു സൂചനകള്‍. എന്നാല്‍ ഈ കേസില്‍ ഇളവുകളൊന്നും…
Read More »