Crime
-
വാക്കുതര്‍ക്കം; പത്തനാപുരത്ത് ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റുമരിച്ചു
കൊല്ലം: പത്തനാപുരത്ത് വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു. മൈലം തെക്കേക്കര പുള്ളോര്കോണം ചരുവിളപുത്തന്‍വീട്ടില്‍ രഞ്ജിത്ത്(28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തലവൂര്‍ രണ്ടാലുംമൂട്ടില്‍ പൂക്കട നടത്തുന്ന തമിഴ്നാട് സ്വദേശി തലവൂര്‍ ചാമല പീലിക്കോട്ടുവീട്ടില് ലക്ഷ്മണനെ(46) പോലീസ് കസ്റ്റഡിയിലെടുത്തു. കുര പതിനെട്ടാംപടി ജങ്ഷനില്‍ വച്ച് ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. രഞ്ജിത്ത് ഓടിച്ചിരുന്ന ഓട്ടോ തടഞ്ഞുനിര്‍ത്തി ലക്ഷമണന് കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രഞ്ജിത്ത് സംഭവസ്ഥലത്തുവച്ച് മരിച്ചു. കൃത്യത്തിനുശേഷം ലക്ഷ്മണന് പോലീസില്‍ കീഴടങ്ങുകയായിരുന്നു. ലക്ഷ്മണന്റെ ഭാര്യയുമായി രഞ്ജിത്തിന് അടുപ്പം ഉണ്ടെന്നാരോപിച്ച് ഇരുവരും തമ്മില്‍ നാളുകളായി പ്രശ്നം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവദിവസം ഇവര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് പിടിയിലായത്. ജെജെ ഹോസ്പിറ്റല്‍ എന്ന പേരിലാണ് കൃഷ്ണപുരത്ത് ഇയാള്‍ ആശുപത്രി നടത്തുന്നത്. പീഡനത്തിനിരയായി ഗര്‍ഭിണിയായ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പ്രായം രേഖകളില്‍ കൂട്ടികാണിച്ചാണ് ജോസ് ജോസഫ് ഗര്‍ഭഛിദ്രം നടത്തിയത്. കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെയും രേഖകളില്‍ പെണ്‍കുട്ടിയുടെ പ്രായം കൂട്ടിക്കാണിച്ചുമാണ് ജോസ് ജോസഫ് നിയമവിരുദ്ധമായി ഗര്‍ഭം അലസിപ്പിച്ചത്. സമാന കേസുകളില്‍ ഇയാള്‍ നേരത്തെയും പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ശക്തികുളങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ഉടനെയാണ് സമാനകൃത്യം ആവര്‍ത്തിച്ചത്. ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങള്‍ പൊലീസില്‍ അറിയിക്കേണ്ടത് ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും ചുമതലയാണെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
മുക്കുപണ്ടം പണയം വെച്ച് തട്ടിയത് 87 ലക്ഷം; ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍
കൊല്ലം: തേവലക്കരയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍. തേവലക്കര സ്വദേശി അജിത്ത് വിജയനെയാണ് വാളയാറില്‍ നിന്ന് പിടികൂടിയത്. 87 ലക്ഷത്തോളം രൂപയാണ് ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത്. ഇന്ത്യന്‍ ബാങ്കിന്റെ തേവലക്കര ശാഖയിലെ അപ്രൈസറായിരുന്നു അജിത്ത് വിജയന്. ഇടപാടുകാരുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. കണക്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് മാനേജര്‍ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇടപാടുകാരെ ചോദ്യം ചെയ്തെങ്കിലും തട്ടിപ്പില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഇതോടെ തട്ടിപ്പിനിരയായവര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം തുടങ്ങി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പ്രതി ബംളരുവില്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് മനസിലായി. പൊലീസ് ബംഗളൂരുവില്‍ എത്തിയപ്പോള്‍ അജിത്ത് വിജയന് രാജസ്ഥാനിലേയ്്ക്ക് കടന്നു. പ്രതി വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്നാണ് ചെക്ക് പോസ്റ്റിന് സമീപത്തു നിന്ന് പ്രതിയെ…
Read More » -
കുടുംബാംഗങ്ങളുടെ മോഡേണ്‍ ജീവിതം ഇഷ്ടമല്ല; അമ്മയടക്കം നാല് സ്ത്രീകളെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ഇസ്ലാമാബാദ്: കുടുംബാംഗങ്ങളുടെ സോഷ്യല്‍ മീഡിയ ഉപയോഗവും ആധുനിക രീതിയിലുള്ള ജീവിതവും ഇഷ്ടപ്പെടാതിരുന്ന ഗൃഹനാഥന് അമ്മയേയും സഹോദരിമാരെയും കഴുത്തറുത്ത് കൊന്നു. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. വീട്ടിലെ നാല് സ്ത്രീകളെയാണ് പ്രതിയായ ബിലാല്‍ അഹമ്മദ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മ, സഹോദരി, സഹോദരിയുടെ മകള്‍, സഹോദരന്റെ ഭാര്യ എന്നിവരെയാണ് ബിലാല്‍ കൊലപ്പെടുത്തിയത്. കറാച്ചിയിലെ ഓള്‍ഡ് സോള്‍ജ്യര്‍ ബസാറിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് നാല് മൃതദേഹങ്ങളും പൊലീസ് കണ്ടെടുത്തത്. കുടുംബാംഗങ്ങളുടെ ജിവിതശൈലി തന്റെ ദാമ്പത്യജീവിതത്തെ താളം തെറ്റിച്ചുവെന്നാണ് പ്രതിയുടെ മൊഴി. മതപരമായ വിശ്വാസങ്ങളിലൂടെ മാത്രം ജിവിക്കുന്ന ഭാര്യ, ബന്ധം ഉപേക്ഷിച്ച് പോകാന്‍ കാരണം കുടുംബാംഗങ്ങളുടെ മോഡേണ്‍ ജീവിതമാണെന്നാണ് ബിലാലിന്റെ വാദം. മരിച്ച നാല് സ്ത്രീകള്‍ക്കും സമൂഹ മാദ്ധ്യമങ്ങളില്‍ അക്കൗണ്ടുണ്ടായിരുന്നു. യുവതികള്‍ അവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നതും ബിലാലിന് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം സഹോദരിയെ മാത്രം കൊല്ലാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ശേഷിക്കുന്ന മൂന്നുപേര്‍ സംഭവത്തില്‍ ദൃക്സാക്ഷികളാകുമെന്നതിനാല്‍ അവരെയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിലാലിനെ…
Read More » -
‘ജട്ടി’പ്പുറത്തെ മര്‍ദനത്തില്‍ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ; വനിത അടക്കം അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്ക്കെതിരേ പോലീസ് കേസെടുത്തു
പത്തനംതിട്ട: അടൂര്‍ പഴകുളത്ത് യുവാവ് ആത്മഹത്യ ചെയ്തത് എക്സൈസ് സംഘം മര്‍ദിച്ചതിനെ തുടര്‍ന്നാണെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. വനിത അടക്കം കണ്ടാലറിയാവുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കേസ്. പഴകുളം ചാല വിഷ്ണു ഭവനില്‍ ചന്ദ്രന്റേയും ഉഷയുടേയും മകന് വിഷ്ണു(27) വാണ് വീട്ടിനുള്ളില്‍ ഫാനിലെ ഹുക്കില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. എക്സൈസ് സംഘം മര്‍ദിച്ചതിന്റെ മനോവിഷമത്തില്‍ വിഷ്ണു ജീവനൊടുക്കിയതാണെന്ന് കാട്ടി അമ്മാവന് സുരേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് മര്‍ദ്ദിച്ചു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അയല്‍വാസിയായ മനു എന്ന യുവാവിന്റെ മൊഴി പ്രകാരമാണ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് എടുത്തത്. വിഷ്ണുവിന്റെ ചെകിടത്ത് അടിച്ചുവെന്നും നാഭിക്ക് പിടിച്ച് കശക്കിയെന്നുമാണ് മനുവിന്റെ മൊഴി. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തില്‍ യുവാവിന് മര്‍ദനമേറ്റതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ഉദ്യോഗസ്ഥരില്‍ ഒരാള്‍ യൂണിഫോമിലും ശേഷിച്ചവര്‍ മഫ്തിയിലും ആണെന്നാണ് മനുവിന്റെ മൊഴി. കഴിഞ്ഞ 17 നായിരുന്നു സംഭവം. അടൂര്‍ എക്സൈസ് റേഞ്ച്…
Read More » -
ബിഷ്ണോയിയുടെ തലയ്ക്ക് 1,11,11,111 രൂപ വിലയിട്ട് കര്‍ണി സേന
ജയ്പുര്‍: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു കോടി രൂപയ്ക്കു മുകളില്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് ക്ഷത്രിയ കര്‍ണി സേന. ലോറന്‍സ് ബിഷ്ണോയ് ഇപ്പോള്‍ ഗുജറാത്തിലെ ജയിലിലാണ്. ക്ഷത്രിയ കര്‍ണിസേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത് വിഡിയോ സന്ദേശത്തിലൂടെയാണ് പ്രതിഫലം പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 1,11,11,111 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. ഗുജറാത്ത്, കേന്ദ്ര സര്‍ക്കാരുകളുടെ നടപടികളെ കര്‍ണിസേനാ തലവന്‍ വിമര്‍ശിച്ചു. കര്‍ണിസേനാ മുന്‍ തലവന്‍ സുഖ്ദേവ് സിങ് 2023 ഡിസംബര്‍ അഞ്ചിനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. രാജ്യത്തൊട്ടാകെ വേരുകളുള്ള സംഘമാണ് ബിഷ്ണോയിയുടേതെന്ന് പൊലീസ് പറയുന്നു. മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ബിഷ്ണോയുടെ സംഘത്തിലുള്ളവരാണ് പിടിയിലായത്. സല്മാന് ഖാന്റെ ബാന്ദ്രയിലെ വസതിക്കു നേരെ ഏപ്രില്‍ 14ന് വെടിയുതിര്‍ത്ത സംഭവത്തിലും ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് പിടിയിലായത്. ബിഷ്ണോയിയുടെ…
Read More » -
ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി വ്രതമെടുത്തു; അവിഹിതബന്ധത്തിന്റെ പേരില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി
ലഖ്നൗ: ‘കര്‍വാ ചൗത്ത്’ ഉത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ അത്താഴത്തില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. യു.പി കൗശാംബി ജില്ലയിലെ ഇസ്മായില്‍പുര്‍ ഗ്രാമവാസിയായ ശൈലേഷ് (32) ആണ് മരിച്ചത്. സംഭവത്തില്‍ ശൈലേഷിന്റെ ഭാര്യ സവിത (30) യെ ആണ് പൊലീസ് കസ്റ്റിയിലെടുത്തത്. ഉത്തരേന്ത്യയില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് വളരെ പ്രധാനപ്പെട്ട ആഘോഷമാണ് കര്‍വാ ചൗത്ത്. ഈ ദിവസം ഭര്ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും വ്രതം അനുഷ്ടിക്കുകയും ചെയ്യുന്നു. ഈ ആഘോഷ രാത്രിയില്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശൈലേഷിന് അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. പിന്നാലെ പ്രാദേശിക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച ശൈലേഷ് മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഭര്‍ത്താവിന് അവിഹിത ബന്ധം ആരോപിച്ച് ഭാര്യ സവിത ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കിയതായി പോലീസ് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍, സവിതയ്ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ), 123…
Read More » -
ഓട്ടോഡ്രൈവറോട് 50 രൂപ ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഫോണും പണവും തട്ടിപ്പറിച്ചു
പത്തനംതിട്ട: ഓട്ടോറിക്ഷാ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തി. ഇല്ലെന്ന് പറഞ്ഞപ്പോള്‍ പോക്കറ്റില്‍നിന്ന് ഫോണും പണവും മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കളെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള മാലക്കര താന്നിക്കുന്നില്‍ അഭില്‍ രാജ്(26), കിടങ്ങന്നൂര്‍ നീര്‍വിളാകം പടിഞ്ഞാറേതില്‍ എം.എ.ജിതിന്‍കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ആറന്മുള കിടങ്ങന്നൂര്‍ മണപ്പള്ളി സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാഭവനില്‍ രാജപ്പന്റെ(68) പോക്കറ്റില്‍നിന്നാണ് 500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നത്. ഫോണിന് 10,000 രൂപയാണ് വില. 19-ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ രാജപ്പന് ഓട്ടോ സ്റ്റാന്‍ഡിലിരിക്കുമ്പോള്‍ അഭില്‍, ജിതിന്‍കുമാറിനൊപ്പം സ്കൂട്ടറിലെത്തി 50 രൂപ ആവശ്യപ്പെട്ടു. കൈയില്‍ പൈസ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ രാജപ്പന്റെ പോക്കറ്റില്‍നിന്ന് പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് ഓടുകയുമായിരുന്നു. സ്കൂട്ടറില്‍ ഇരുവരും രക്ഷപ്പെട്ടു. പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ജിതിന്റെ ചെങ്ങന്നൂരുള്ള വാടക വീട്ടില്‍നിന്നും പിന്നീട് കണ്ടെടുത്തു. നഷ്ടമായ ഫോണിന്റെ ഐ.എം.എ.ഐ. നമ്പര്‍ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ, പുതിയ…
Read More » -
കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ചെത്തിയത് എക്സൈസ് ഓഫീസില്‍! തൃശൂരില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അടിമാലിയില്‍ പിടിയില്‍
ഇടുക്കി: കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസില്‍! തൃശ്ശൂരിലെ സ്കൂളില്‍നിന്നു മൂന്നാറിലേക്ക് ടൂര്‍ പോയ സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് എക്സൈസ് ഓഫീസ് ആണെന്ന് തിരിച്ചറിയാതെ തീപ്പെട്ടി ആവശ്യപ്പെട്ടുകൊണ്ട് അവിടെ എത്തിയത്. യൂണിഫോമില്‍ ഉള്ളവരെ കണ്ടതോടെ തിരിച്ചു ഓടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി. എക്സൈസ് ഓഫീസിന്റെ പിന്‍വശത്തായി കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പ് ആണെന്ന് കരുതിയാണ് കയറിയതെന്ന് കുട്ടികള്‍ പറഞ്ഞതായി എക്സൈസ് അറിയിച്ചു. ഓഫീസിന്റെ പിന്‍വശത്തൂടെ കയറിയതിനാല്‍ ബോര്‍ഡ് കണ്ടില്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്റെ പരിശോധനയില്‍ ഒരു കുട്ടിയുടെ പക്കല്‍ നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് മറ്റൊരു കുട്ടിയുടെ കയ്യില്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്കി. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.
Read More » -
പീഡനക്കേസില്‍ മുകേഷിനെ അറസ്റ്റ്ചെയ്തു വിട്ടു; ലൈംഗീകശേഷി പരിശോധനയും നടത്തിയെന്നു സൂചന
തൃശൂര്‍: നടിയെ പീഡിപ്പിച്ച കേസില്‍ നടന് മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് അതിവേഗം ജാമ്യത്തില്‍ വിട്ടു. പുറത്തറിയാതിരിക്കാന്‍ അറസ്റ്റ് നടപടികള്‍ അസാധാരണ വേഗത്തിലാണു പൂര്‍ത്തിയാക്കിയത്. അതീവ രഹസ്യമായാണ് അറസ്റ്റ് നടപടി അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി: ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ലൈംഗിക ശേഷി പരിശോധനയാണ് നടത്തിയതെന്നാണ് സൂചന. വിവരം പുറത്തുപോകാതിരിക്കാന്‍ പൊലീസുകാര്‍ക്ക് എസ്പി നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. മുമ്പ് മറ്റൊരു കേസിലും മുകേഷിനെ അറസ്റ്റു ചെയ്തിരുന്നു. അതിലും ഇത്തരം പരിശോധനകള്‍ നടത്തിയിരുന്നു. തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. നിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് വിവരം പുറത്ത് പോകാതിരിക്കാന്‍ പൊലീസുകാരെ ചട്ടം കെട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. 2011ല്‍ വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ…
Read More »