Crime

  • ബസിന് ഫിറ്റ്‌നസ് നല്‍കിയില്ല; എഎംവിഐയെ കൊല്ലുമെന്ന് വീട്ടില്‍ക്കയറി ഭീഷണി, ബസ് ഉടമയുടെ സംഘത്തിനെതിരെ കേസ്

    തൃശ്ശൂര്‍: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടില്‍ക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബസ് ഉടമയുടെ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ബസിന് ഫിറ്റ്‌നസ് നല്‍കാത്തതിന്റെ പേരിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഒരു സംഘം വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. ആമ്പല്ലൂര്‍ റൂട്ടിലോടുന്ന മാതാ ബസ് ഉടമയുടെ സുഹൃത്തുക്കളായ വെണ്ടോര്‍ സ്വദേശി ജെന്‍സണ്‍, പുത്തൂര്‍ സ്വദേശി ബിജു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരിങ്ങാലക്കുട എഎംവിഐ: കെ.ടി. ശ്രീകാന്തിനെയാണ് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മാതാ ബസിന് ഫിറ്റ്‌നസ് നല്‍കാത്തതാണ് ഭീഷണിക്ക് കാരണം. ബസുടമ സംഘം ഭീഷണിപ്പെടുത്താനെത്തുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനൊപ്പം ഗര്‍ഭിണിയായ ഭാര്യയായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഘമെത്തി ഭീഷണിപ്പെടുത്തിയതോടെ കുടുംബം ഭയപ്പെട്ടു. വാഹനം കണ്ടു, പരിശോധിച്ചു, ഫിറ്റ് അല്ലെന്നതിനാലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. ബസിന് ഒരു പണിയുമെടുക്കാതെ ഫിറ്റ്‌നസ് കിട്ടാനാണ് അവര്‍ ശ്രമിച്ചത്. പല രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. നടക്കാതെ വന്നപ്പോഴാണ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. ബസ് മോശം കണ്ടീഷനിലാണ്. അതുകൊണ്ടാണ് ഫിറ്റ്‌സന് നല്‍കാത്തത്. ഒരുപാട് വട്ടം ഫോണില്‍ കോളുവന്നു.…

    Read More »
  • എക്‌സൈസ് സംഘം വീട്ടിലെത്തി ‘ജട്ടിപ്പുറത്ത്’ നിര്‍ത്തി മര്‍ദിച്ചു; യുവാവിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം

    പത്തനംതിട്ട: എക്‌സൈസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചുവെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു 27 ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്‌സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് മര്‍ദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി. കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകന്‍ പറഞ്ഞിരുന്നുവെന്നും പൊലീസിന്റെ ഭാഗത്തുനിന്നും എക്‌സൈസില്‍ നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും അയല്‍വാസി പറഞ്ഞു. മകനെ എക്‌സൈസുകാര്‍ കുറെ ഉപദ്രവിച്ചെന്ന് മാതാവ് പറഞ്ഞു. കിടക്കയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് അടിവസ്ത്രത്തില്‍ നിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. എന്തിനാണ് തന്നെ അടിക്കുന്നതെന്നും അവന്‍ ചോദിച്ചെന്നും ബന്ധു പുഷ്പ പറഞ്ഞു. ”വല്യമ്മേ ഇനി എനിക്ക് നാണക്കേട് കൊണ്ട് ജീവിക്കാന്‍ പറ്റുമോയെന്നും തൂങ്ങിച്ചാവുമെന്നാണ് തന്നോട് വിഷ്ണു പറഞ്ഞിരുന്നതെന്ന്” -പുഷ്പ പറഞ്ഞു. സംഭവത്തില്‍ പറക്കോട് എക്‌സൈസ് സിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. അതേസമയം, വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയോ വീടിനുള്ളില്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍…

    Read More »
  • പൊലീസ് സ്റ്റേഷനു സമീപം യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

    തിരുവനന്തപുരം: വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.  

    Read More »
  • മുത്തശ്ശിയെ കൊലപ്പെടുത്തി ആത്മഹത്യാശ്രമം; യുവാവ് നടത്തിയത് നരബലിയെന്ന് സംശയം

    റായ്പുര്‍: മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച ചെയ്ത സംഭവം നരബലിയെന്ന് സംശയം. ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം. മുത്തശ്ശിയെ കൊലപ്പെടുത്തിയ യുവാവ് ഇവരുടെ രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതാണ് സംഭവം നരബലിയാണെന്ന സംശയം ഉയര്‍ത്തിയത്. രുക്മണി ഗോസ്വാമി (70) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രതി ഗുല്‍ഷന്‍ ഗോസ്വാമിയെ (30) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നന്ദിനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ നങ്കട്ടിയില്‍ ശനിയാഴ്ച വൈകുന്നേരമാാണ് കൊലപാതകം നടന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം സ്ഥലത്തെത്തുന്നത്. ഗുല്‍ഷന്‍ തന്റെ മുത്തശ്ശിക്കൊപ്പം ശിവക്ഷേത്രത്തിനടുത്തുള്ള ഒരു മുറിയിലാണ് താമസിക്കുന്നത്. ഇവര്‍ ക്ഷേത്രത്തില്‍ ദിവസേന പൂജകളും നടത്താറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം, മുത്തശ്ശിയെ ത്രിശൂലം ഉപയോഗിച്ച് കൊലപ്പെടുത്തിയ ഗുല്‍ഷന്‍, ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ രക്തം അര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ ഇതേ ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

    Read More »
  • പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; വീട്ടമ്മയ്ക്ക് 70000 രൂപ നഷ്ടപ്പെട്ടു

    ആലപ്പുഴ: ചേര്‍ത്തല സ്വദേശിയായ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനന്ത ലാലിന്റെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതന്‍ അയച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാരാരിക്കുളം സ്വദേശിനിയായ വീട്ടമ്മയുടെ 70000 രൂപ തട്ടിയെടുത്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12ാം വാര്‍ഡ് നികുഞ്ജനം വീട്ടില്‍ എസ്.സീമയുടെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ 14നാണു പരാതിക്കാരിക്കു മെസഞ്ചറിലൂടെ പൊലീസ് ഉദ്യോഗസ്ഥന്റേതെന്ന വ്യാജേന സന്ദേശം ലഭിച്ചത്. സിആര്‍പിഎഫില്‍ ജോലിയുള്ള സുഹൃത്ത് സുമിത്തിന് പെട്ടെന്ന് ജമ്മുവിലേക്ക് സ്ഥലം മാറ്റം കിട്ടിയെന്നും അദ്ദേഹത്തിന്റെ 125000 രൂപ വിലയുള്ള ഫര്‍ണിച്ചര്‍ അടിയന്തരമായി വില്‍ക്കാനുണ്ടെന്നും അടുത്ത പരിചയക്കാര്‍ക്ക് 70000 രൂപയ്ക്ക് വില്‍ക്കുമെന്നുമാണു പറഞ്ഞത്. പരാതിക്കാരിക്ക് പൊലീസ് ഉദ്യോഗസ്ഥനെ നേരിട്ട് പരിചയമുള്ളതിനാല്‍ സന്ദേശം സത്യമാണെന്ന് ധരിച്ച് 70000 രൂപ സന്ദേശത്തില്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. എന്നാല്‍ പിന്നീട് ഫര്‍ണിച്ചര്‍ വീട്ടിലെത്തിക്കാന്‍ 31500 രൂപ വാഹന വാടകയിനത്തില്‍ അയച്ചു കൊടുക്കണമെന്നു കൂടി പറഞ്ഞതോടെ സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ്…

    Read More »
  • ഞരമ്പ് മുറിച്ച് ദൃശ്യം വാട്സാപ്പില്‍ അയച്ച് കാമുകി; ആശുപത്രിയിലെത്തിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു

    ന്യൂഡല്‍ഹി: കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് രംഗം വാട്സാപ്പിലൂടെ യുവാവിന് അയച്ചുനല്‍കി പെണ്‍സുഹൃത്ത്. ഉടന്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ഡല്‍ഹിയിലെ ആനന്ദ് വിഹാറിലാണ് ദാരുണമായ സംഭവമുണ്ടായത്. അരുണ്‍ നന്ദ എന്ന 30കാരനാണ് പെണ്‍ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ വീണ് മരിച്ചത്. അരുണിന്റെ സുഹൃത്തായ യുവതി കൈത്തണ്ടയില്‍ ഞരമ്പ് മുറിച്ച ശേഷം ദൃശ്യങ്ങള്‍ വാട്സാപ്പില്‍ അയച്ച് നല്‍കി. ഉടനെ യുവതിയെ അരുണ്‍ താമസസ്ഥലത്തെത്തി അടുത്തുള്ള കൈലാഷ് ദീപക് ആശുപത്രിയില്‍ എത്തിച്ചു. ശേഷമാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഞരമ്പ് മുറിച്ച യുവതിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.  

    Read More »
  • ബാക്കി തുക നല്‍കാന്‍ വൈകി; അര്‍ബുദരോഗിയായ ലോട്ടറിക്കച്ചവടക്കാരന്റെ തലയില്‍ കല്ലുകൊണ്ട് ഇടിച്ചു

    തിരുവനന്തപുരം: വാങ്ങിയ ലോട്ടറിയുടെ ബാക്കി തുക നല്‍കാന്‍ വൈകിയതില്‍ പ്രകോപിതനായ ആള്‍ അര്‍ബുദ രോഗിയായ കച്ചവടക്കാരനെ കല്ലെടുത്ത് തലയിലടിച്ച് പരിക്കേല്‍പ്പിച്ചു. രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു. പുന്തുറ അമ്പലത്തറ ജങ്ഷന് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന അനില്‍കുമാറിനെയാണ് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. വെങ്ങാനൂര്‍ ചാവടി നട ആര്യാഹൗസില്‍ പ്രമോദിനെ(47) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 200 രൂപ കൊടുത്ത് 40 രൂപയുടെ ഒരു ലോട്ടറിയാണ് പ്രമോദ് വാങ്ങിയത്. ബാക്കി തുകയായ 160 രൂപ തിരികെ നല്‍കാന്‍ വൈകിയെന്നാരോപിച്ചാണ് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രമോദ് അനില്‍കുമാറിന്റെ തലയ്ക്കടിച്ചുവെന്ന് പൂന്തുറ എസ്.ഐ. വി.സുനില്‍ അറിയിച്ചു.

    Read More »
  • ലഹരി കലര്‍ത്തിയ പ്രസാദം നല്‍കി ബലാത്സംഗം ചെയ്തു; പൂജാരിക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിനി

    ജയ്പ്പുര്‍: മയക്കുമരുന്ന് കലര്‍ത്തിയ പ്രസാദം നല്‍കി പൂജാരി ഒന്നിലധികം തവണ ബലാത്സംഗം ചെയ്‌തെന്ന് കോളജ് വിദ്യാര്‍ഥിനിയുടെ പരാതി. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ക്ഷേത്രപാല്‍ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്‌നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മണ്‍?ഗഢ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രപാല്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ പോയപ്പോഴാണ് ഇരയായ പെണ്‍കുട്ടി പൂജാരിയെ ആദ്യമായി കാണുന്നത്. രാജേഷ് എന്നയാളാണ് പെണ്‍കുട്ടിക്ക് ബാബ ബാലക്‌നാഥിനെ പരിചയപ്പെടുത്തിയത്. പൂജാരി പെണ്‍കുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ സമയമൊക്കെ പൂജാരി പെണ്‍കുട്ടിക്ക് പ്രസാദം നല്‍കാറുണ്ടായിരുന്നു. ഏപ്രില്‍ 12ന് പെണ്‍കുട്ടി ജുന്‍ജുനു- ജയ്പുര്‍ ബൈപാസിലെ കോളജില്‍ പരീക്ഷ എഴുതാന്‍ പോയി. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ബാബ ബാലക്നാഥ് കാണുകയും വീട്ടിലേക്ക് കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. യാത്രാമധ്യേ, പൂജാരി പെണ്‍കുട്ടിക്ക് വണ്ടിയില്‍ വച്ചിരുന്ന പ്രസാദം നല്‍കുകയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭിക്കുമെന്ന്…

    Read More »
  • യുവാവിനെ ബന്ദിയാക്കി 72 ലക്ഷം കവര്‍ന്ന കേസ്: പരാതിക്കാരന്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

    കോഴിക്കോട്: കാട്ടിലപീടികയില്‍ യുവാവിനെ ബന്ദിയാക്കി പണം കവര്‍ന്ന കേസില്‍ വഴിത്തിരിവ്. പരാതിക്കാരനായ യുവാവ് അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരനായ സുഹൈല്‍, രണ്ടു സുഹൃത്തുക്കള്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇന്ത്യ വണ്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 72 ലക്ഷം രൂപയാണ് കവര്‍ന്നത്. നാടകീയമായ രംഗമുണ്ടാക്കി പണം കൈവശപ്പെടുത്താനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് സൂചിപ്പിച്ചു. ഇവരില്‍ നിന്നും 37 ലക്ഷം രൂപയോളം പണമായിട്ടു തന്നെ കണ്ടെത്താന്‍ സാധിച്ചതായി പൊലീസ് വ്യക്തമാക്കി. ബന്ദി നാടകത്തില്‍ നിലവില്‍ കസ്റ്റഡിയിലുള്ള മൂന്നുപേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഗൂഢാലോചനയില്‍ അടക്കം കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിച്ചു വരികയാണെന്നും കൊയിലാണ്ടി പൊലീസ് വ്യക്തമാക്കി. ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നതായിട്ടായിരുന്നു പരാതി. എടിഎം ജീവനക്കാരനായ തിക്കോടി സ്വദേശി സുഹൈലിനെ കാറില്‍ ബന്ദിയാക്കിയാണ് 72 ലക്ഷത്തി നാല്‍പതിനായിരം രൂപ കവര്‍ന്നതെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.

    Read More »
  • ഡല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ ഖലിസ്ഥാനികള്‍? എന്‍ഐഎ അന്വേഷണം തുടങ്ങി

    ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹി രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഖലിസ്ഥാന്‍ വാദികളെന്ന് സംശയം. ടെലഗ്രാമില്‍ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്‌ഫോടനത്തിന് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന നിഗമനത്തിലേക്കു പൊലീസ് കടന്നിരിക്കുന്നത്. ഞായറാഴ്ച രാവിലെ 7.30ന് ഉണ്ടായ സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല. സ്‌കൂളിനും സമീപത്തെ ഏതാനും കടകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന ടെലഗ്രാം പോസ്റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റില്‍, സ്‌ഫോടനത്തിന്റെ ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടിന് താഴെ ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്നും കുറിച്ചിരുന്നു. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ, ”ഭീരുക്കളായ ഇന്ത്യന്‍ ഏജന്‍സിയും അവരുടെ യജമാനനും ചേര്‍ന്ന് ഗുണ്ടകളെ വാടകയ്ക്കെടുത്ത് നമ്മുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വയ്ക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങള്‍ എത്രത്തോളം അടുത്താണെന്നും എപ്പോള്‍ വേണമെങ്കിലും തിരിച്ചടിയ്ക്കാന്‍ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.” പോസ്റ്റില്‍ പറയുന്നു. ഖലിസ്ഥാന്‍ അനുകൂല ഭീകരവാദ…

    Read More »
Back to top button
error: