Crime

  • ടിക്കറ്റ് എടുക്കാത്തത് ചോദ്യംചെയ്തു, പിന്നാലെ അടിപിടി; കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ച് കൊലപ്പെടുത്തി

    ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടര്‍ ജഗന്‍ കുമാര്‍(52) ആണ് യാത്രക്കാരനായ വെല്ലൂര്‍ സ്വദേശി ഗോവിന്ദന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. യാത്രക്കാരുമായി വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര ആരംഭിച്ച ബസില്‍ അണ്ണാനഗര്‍ ആര്‍ച്ചില്‍ നിന്നാണ് ഗോവിന്ദന്‍ കയറിയത്. ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായില്ല. ഇതോടെ ക്ഷുഭിതനായ കണ്ടക്ടര്‍ ഇയാളെ ടിക്കറ്റ് മെഷിന്‍ വച്ച് അടിക്കുകയായിരുന്നു. ഉടന്‍ ഗോവിന്ദന്‍ ജഗനെ തിരിച്ചടിച്ചു. അടിപിടിക്കിടെ ഇരുവര്‍ക്കും സാരമായി പരുക്കേറ്റു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജഗനെ രക്ഷിക്കാനായില്ല. ഗോവിന്ദന്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അമിഞ്ചികരൈ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി.

    Read More »
  • ചാലക്കുടിയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അസ്ഥികൂടം കണ്ടെത്തി

    തൃശ്ശൂര്‍: ചാലക്കുടിയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. ചാലക്കുടി മാര്‍ക്കറ്റിന് പിറകിലുള്ള പണിതീരാത്ത കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന പുരോഗമിക്കുന്നു.  

    Read More »
  • ‘അമ്മ’യില്‍ ചേരണമെങ്കില്‍ അഡ്ജസ്റ്റ്മെന്റ് വേണം; ഇടവേള ബാബുവിനെതിരെയുള്ള കേസിന് സ്റ്റേ

    കൊച്ചി: അമ്മ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എടുത്ത കേസ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 18 വരെയാണ് ജസ്റ്റിസ് എ.ബദറുദീന്‍ സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ എതിര്‍കക്ഷിയായ ജൂനിയര്‍ നടിക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ നടിയുടെ പരാതി. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും, കൂടുതല്‍ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞെന്ന് നടി വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ ഹരികുമാര്‍, നടന്‍ സുധീഷ് തുടങ്ങിയവര്‍ക്കെതിരെയും ജൂനിയര്‍ നടി ആരോപണം ഉന്നയിച്ചിരുന്നു.  

    Read More »
  • ശ്രുതിയുടെ മരണത്തില്‍ അന്വേഷണം; അമ്മായിയമ്മ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    കന്യാകുമാരി: കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുവെന്ന് ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു. ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. കാര്‍ത്തിക്കിന്റെ മാതാവ് വല്ലാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. കാര്‍ത്തിക്കിന്റെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. ഭര്‍ത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിനു പുറത്തു പോകാനോ അനുവദിക്കുന്നില്ലെന്നും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രുതിയുടെ…

    Read More »
  • മെഡി. കോളേജില്‍ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍; അക്രമം ചികിത്സ വൈകിയെന്നാരോപിച്ച്

    കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍. ചടയമംഗലം പോരേടം സ്വദേശികളായ നൗഫല്‍, മുഹമ്മദ്, നൗഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും മറ്റ് ജീവനക്കാരെയും മര്‍ദിച്ചെന്ന പരാതിയിലായിരുന്നു കേസ്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ആളെയും കൊണ്ടാണ് മൂന്ന് യുവാക്കള്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയത്. ചികിത്സ വൈകുന്നതായി ആരോപിച്ച് ഡ്യൂട്ടി ഡോക്ടറുമായി ഇവര്‍ രൂക്ഷമായ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പ്രകോപിതരായ പ്രതികള്‍ ഡോക്ടറെയും ആശുപത്രിയിലെ മറ്റ് ജീവനക്കാരെയും യുവാക്കള്‍ കൈയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ആശുപത്രിയില്‍ രാത്രി സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനെയും പ്രതികള്‍ ആക്രമിച്ചെന്ന് പോലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഡോക്ടറുടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മൂന്ന് പ്രതികളും അറസ്റ്റിലായത്.

    Read More »
  • പാലായില്‍ ആയുര്‍വേദ വിഷ ചികിത്സകനെതിരെ യുവതിയുടെ പീഡന പരാതി; കേസെടുത്തിട്ടിട്ടും നടപടി വൈകുന്നു, പോലീസ് സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം

    കോട്ടയം: പാലായില്‍ ആയുര്‍വേദ ആശുപത്രിയിലെ വിഷ ചികിത്സകനെതിരെ യുവതി നല്‍കിയ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. ആശുപത്രിയിലെ ജീവനക്കാരിയുടെ തന്നെ പരാതിയിലാണ് കേസ്. എന്നാല്‍ കേസെടുത്തിട്ടും പ്രതിയെ പിടിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ഈ മാസം 13 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയിലെ നടുമുറ്റത്ത് വച്ച് ഡോക്ടര്‍ അശ്ലീലചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. സംഭവം ചോദ്യം ചെയ്ത പെണ്‍കുട്ടിയെും സുഹൃത്തിനേയും ഇയാള്‍ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തെങ്കിലും പ്രതിക്കെതിരെ നടപടികളൊന്നും പോലീസ് എടുത്തിട്ടില്ലെന്നും, കേസില്‍ പ്രതിയാക്കപ്പെട്ട ഡോക്ടറെ പോലീസ് മനഃപൂര്‍വം സംരക്ഷിക്കുന്നെന്നാണ് പെണ്‍കുട്ടിയുടേയും ബന്ധുക്കളുടെയു ആക്ഷേപം. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുന്നെന്നാണ് പോലീസിന്റെ വിശദീകരണം.

    Read More »
  • വഞ്ചിയൂരില്‍ യുവതിയെ വീടുകയറി വെടിവച്ച കേസ്; വനിതാ ഡോക്ടര്‍ ജയില്‍ മോചിതയായി

    തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവതിയെ വീട്ടിലെത്തി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ച് പരിക്കേല്‍പ്പിച്ച വനിതാ ഡോക്ടര്‍ ജയില്‍ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചനം. വഞ്ചിയൂര്‍ പടിഞ്ഞാറക്കോട്ട പങ്കജ് വീട്ടില്‍ ഷിനിയെ വെടിവച്ച് പരിക്കേല്‍പ്പിച്ച ഡോക്ടര്‍ ദീപ്തിമോള്‍ ജോസിനാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രുപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് ജാമ്യവ്യവസ്ഥ. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. 84 ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂര്‍ത്തിയായതും പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ നടപടി. കഴിഞ്ഞ ജൂലായ് 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി ഷിനിയെ പ്രതി ആക്രമിക്കുകയായിരുന്നു. വീട്ടിലെ കോളിംഗ് ബെല്ല് കേട്ട് ഷിനിയുടെ ഭര്‍ത്താവിന്റെ പിതാവാണ് വാതില്‍ തുറന്നത്. കൊറിയര്‍ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു ദീപ്തി ആവശ്യപ്പെട്ടത്. ഒപ്പിടുന്നതിന് പേനയെടുക്കാന്‍ പിതാവ് വീട്ടിനകത്ത് കയറിയതിനിടെ ഷിനി പുറത്തേക്ക് വന്നു. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതീര്‍ത്തു. ആദ്യത്തെ…

    Read More »
  • 10 ലക്ഷവും 50 പവനും, എന്നിട്ടും ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍പോലും സമ്മതിച്ചില്ല; പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

    കന്യാകുമാരി: കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി. പിറവന്തൂര്‍ സ്വദേശിനി ശ്രുതിയാണ് (25) തൂങ്ങിമരിച്ചത്. ശുചീന്ദ്രത്തെ ഭര്‍തൃഗൃഹത്തിലാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക് ആണ് ശ്രുതിയുടെ ഭര്‍ത്താവ്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി കാര്‍ത്തിക്കിന്റെ മാതാവ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രുതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ശ്രുതി അമ്മയോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ‘ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ പോലും സമ്മതിക്കുന്നില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ സമ്മതിക്കില്ല. എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു. എന്നോട് ക്ഷമിക്കമ്മേ. ആഭരണങ്ങള്‍ അവര്‍ വാങ്ങിവച്ചു. അത് തിരികെ വാങ്ങണം.’- എന്നാണ് ശ്രുതി പറയുന്നത്. യുവതിയുടെ പിതാവ് തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനിയറാണെന്നാണ് വിവരം. ഇതുകൊണ്ട് കുടുംബം തമിഴ്‌നാട്ടിലേക്ക് മാറിയതായിരുന്നു. പത്ത് ലക്ഷം രൂപ സ്ത്രീധനവും അന്‍പത് പവന്‍ സ്വര്‍ണവും കാര്‍ത്തിക്കിന്റെ കുടുംബത്തിന് നല്‍കിയിരുന്നെന്നാണ് കുടുംബം പറയുന്നത്. സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് യുവതിയെ ഭര്‍തൃമാതാവ് നിരന്തരം പീഡിപ്പിച്ചു.…

    Read More »
  • നിര്‍ണായക തെളിവായി കിടക്കയ്ക്ക് അടിയിലെ കുറിപ്പുകള്‍; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അച്ഛന് 72 വര്‍ഷം കഠിന തടവ്

    ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത മകളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയാറുകാരന് 72 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയും ശിക്ഷ. വാഗമണ്‍ സ്വദേശിയെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. സ്വന്തം മകളെ 10 വയസ്സു മുതല്‍ 14 വയസു വരെ നിരവധി തവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് പ്രതി അനുഭവിച്ചാല്‍ മതിയാകും. ചെറുപ്പം മുതലേ അഗതി മന്ദിരങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയും സഹോദരങ്ങളും പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്നതു വരെ അവധിക്കാലത്ത് വീട്ടില്‍ വരുമ്പോള്‍ പിതാവ് നിരവധി തവണ ലൈംഗികപീഡനം നടത്തി എന്നാണ് കേസ്. 2020-ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. പിതാവില്‍നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ കടലാസുകളില്‍ എഴുതി കുട്ടി കിടക്കക്ക് അടിയില്‍ സൂക്ഷിച്ചിരുന്നു. സംരക്ഷണം നല്‍കേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവൃത്തിയാണെന്ന് കോടതി വിലയിരുത്തി. പിഴത്തുക പീഡനത്തിന്…

    Read More »
  • ടീച്ചര്‍ ചെകിട്ടത്തടിച്ചു, കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി; 9 വയസുകാരി വെന്റിലേറ്ററില്‍

    മുംബൈ: ഒമ്പത് വയസുകാരിയോട് ട്യൂഷന്‍ അധ്യാപികയുടെ ക്രൂരത. ചെവിക്ക് രണ്ടു തവണ അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിച്ച പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപിക എന്ന കുട്ടിയാണ് അധ്യാപികയുടെ ക്രൂരതയില്‍ കഴിഞ്ഞ ഒമ്പത് ദിവസത്തോളമായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. മുംബൈയില്‍നിന്ന് 58 കിലോമീറ്റര്‍ അകലെയുള്ള നല്ലസോപാര എന്ന സ്ഥലത്തായിരുന്നു ഒക്ടോബര്‍ അഞ്ചിന് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ അധ്യാപികയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ക്ലാസില്‍ അനുസരണക്കേട് കാണിച്ചെന്നാരോപിച്ചാണ് സ്വകാര്യ ട്യൂഷന്‍ അധ്യാപികയായ രത്ന സിങ് എന്ന 20-കാരി ദീപികയെ ക്രൂരമായി മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു. അടിയുടെ ആഘാതത്തില്‍ കുട്ടി ധരിച്ചിരുന്ന കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി. തുടര്‍ന്ന് കുട്ടിയുടെ കേള്‍വിശക്തിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കുട്ടിയെ മുംബൈയിലെ കെ.ജെ സോമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒമ്പത് ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി…

    Read More »
Back to top button
error: