Crime
-
ക്രൂരം: കാമുകിക്കൊപ്പം ജീവിക്കാൻ പാർക്കിൻസൺസ് രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു, 64കാരനായ വിമുക്തഭടൻ അറസ്റ്റിൽ
സ്വന്തം ഭാര്യയുടെ സംസ്കാരത്തിന് നെഞ്ചുലഞ്ഞ് വിതുമ്പി കരഞ്ഞപ്പോഴും അന്നാരും സംശയിച്ചില്ല ഇതാണ് കൊലയാളിയെന്ന്. കാമുകിയെ സ്വന്തമാക്കാൻ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ വിമുക്തഭടൻ കെ വിധു (64) ഒടുവില്‍ അറസ്റ്റിൽ. 2024 സെപ്റ്റംബർ 26ന് ആയിരുന്നു പാർക്കിൻസൺസ് രോഗിയായ 58കാരി ഷീല മരിക്കുന്നത്. 5 മാസത്തിനിപ്പുറം ഷീലയുടേത് സ്വാഭാവിക മരണമല്ല കൊലപാതകമെന്ന് കണ്ടെത്തി. ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസിൽ എസ് ഷീല മരിച്ച സംഭവത്തിലാണ് ഭർത്താവ് കെ വിധുവിനെ പൊലീസ് പിടികൂടിയത്. വിധു ഭാര്യ ഷീലയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. രോഗിയായ ഭാര്യ കട്ടിലിൽ നിന്ന് തറയിൽ തലയിടിച്ച് വീണ് മരണപ്പെട്ടു എന്നായിരുന്നു ബന്ധുക്കളോടും നാട്ടുകാരോടും ഇയാൾ പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ കള്ളിവെളിച്ചത്താവുകയായിരുന്നു. ഭാര്യ ഏറെനാളായി ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച് പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷീലയുടെ മരണത്തിൽ മക്കളിൽ ചിലർ സംശയം പ്രകടിപ്പിച്ചെങ്കിലും തക്കതായ തെളിവുകൾ…
Read More » -
6 ലക്ഷത്തിൻ്റെ ക്വട്ടേഷൻ: തൊടുപുഴയിലെ ബിജുവിനെ കൊലചെയ്ത കേസിൽ ബിസിനസ് പങ്കാളി ജോമോനും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ
എറണാകുളം പറവൂർ സ്വദേശി ആഷിക്ക് എന്ന 27 കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതിലൂടെ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ഒരു കൊലപാതകവും അതിനു പിന്നിലെ ഗൂഡാലോചനയുമാണ്. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിയത് അങ്ങനെയാണ്. കൊല്ലപ്പെട്ട ബിജു, ദേവമാത കാറ്ററിങ് ഉടമ ജോമോനുമായുള്ള സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നില നിന്നിരുന്നു. ഈ തര്‍ക്കങ്ങളാണ് ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചുള്ള കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികളായ 4 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബിജുവിന്റെ ബിസിനസ് പങ്കാളി ജോമോനും മൂന്ന് ക്വട്ടേഷന്‍ സംഘങ്ങളുമാണ് പിടിയിലായകത്. ബിജുവിന്റെ മൃതദേഹം കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് കണ്ടെത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗോഡൗണിലെ വേസ്റ്റ് കുഴി പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. വ്യാഴാഴ്ചയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. പുലര്‍ച്ചെ വീട്ടില്‍ നിന്നും നടക്കാനിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. കാപ്പ ചുമത്തി അറസ്റ്റു ചെയ്ത…
Read More » -
തൊടുപുഴയില്‍ കാണാതായ ആളെ കൊലപ്പെടുത്തി? മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിച്ചെന്ന് മൊഴി
ഇടുക്കി: തൊടുപുഴ ചുങ്കത്ത് നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. കലയന്താനിക്ക് സമീപം ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ ഗോഡൗണിലെ മാന്‍ഹോളില്‍ മൃതദേഹം ഒളിപ്പിച്ചെന്നാണ് പോലീസില്‍നിന്നും ലഭിക്കുന്ന വിവരം. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഗോഡൗണിലേക്കെത്തിച്ച് പരിശോധന ആരംഭിച്ചു. എറണാകുളം പറവൂരില്‍നിന്ന് ഒളിവില്‍പോയ കാപ്പ കേസ് പ്രതിക്കായി നടത്തിയ തിരച്ചിലാണ് ബിജു ജോസഫിന്റെ കേസില്‍ വഴിത്തിരിവായത്. കാപ്പ കേസ് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍, ബിജു ജോസഫിന്റെ മൃതദേഹം ഉണ്ടെന്നു കരുതുന്ന ഗോഡൗണില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇതിനിടെയാണ് ബിജുവിനെ കാണാനില്ലെന്ന പരാതി കുടുംബം നല്‍കിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നവരുടെ കൂട്ടത്തില്‍ ദേവമാതാ കാറ്ററിങ് നടത്തുന്ന ജോമോന്‍ എന്നയാളുടെയും പേരുണ്ടായിരുന്നു. തുടര്‍ന്ന് കാപ്പ കേസ് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ബിജു ജോസഫിനെ കൊലപ്പെടുത്തിയെന്ന വിവരം പോലീസിന് ലഭിച്ചത്. മൃതദേഹം ഒളിപ്പിച്ച സ്ഥലം സംബന്ധിച്ച് മൊഴി മാറ്റിയെങ്കിലും…
Read More » -
ലിംഗഛേദത്തിന് പിന്നില്‍ പെണ്‍കുട്ടിയും കാമുകനും; ‘ഗംഗേശാനന്ദ’യ്ക്ക് എതിരായ കേസ് വിചാരണ കോടതിക്ക്
തിരുവനന്തപുരം: നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരായ കേസ് വിചാരണ കോടതിക്കു കൈമാറി. നിലവില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇത്തരം കേസുകളുടെ വിചാരണ പരിഗണിക്കുന്നത് ജില്ലാ കോടതികളാണെന്നതു കണക്കിലെടുത്താണ് കേസ് കൈമാറിയത്. 2017 മേയ് 19ന് പുലര്‍ച്ചെ തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടില്‍ വച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. വീടിനു പുറത്തേക്ക് ഓടിയ പെണ്‍കുട്ടിയെ ഫ്ളൈയിങ് സ്‌ക്വാഡ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു കേസ് എടുത്തിരുന്നു. മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും പെണ്‍കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെണ്‍കുട്ടി വ്യക്തമാക്കി. സ്വയം ലിംഗഛേദം ചെയ്തതാണെന്നു സ്വാമി മൊഴി നല്‍കുകയും ചെയ്തു. പിന്നീട് നിലപാട് മാറ്റിയ സ്വാമി ഉറങ്ങി കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്നു പറഞ്ഞു.…
Read More » -
പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയത് അമ്മയും കാമുകനും ചേര്‍ന്ന്, നിര്‍ബന്ധിച്ച് കുടിപ്പിച്ചു; ക്ലാസ് ടീച്ചറുടെ നിര്‍ണായക മൊഴി
എറണാകുളം: പെരുമ്പാവൂര്‍ കുറുപ്പംപടി പീഡനത്തില്‍ പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് അമ്മയും കാമുകനും ചേര്‍ന്ന് മദ്യം നല്‍കിയിരുന്നതായി മൊഴി. പ്രതി ധനേഷ് വീട്ടില്‍ എത്തുമ്പോഴെല്ലാം നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെണ്‍കുട്ടികള്‍ പറഞ്ഞു. കൂട്ടുകാരിക്ക് എഴുതിയ കത്ത് കണ്ട ക്ലാസ് ടീച്ചറോട് പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം പറഞ്ഞിരുന്നു. മദ്യം നല്‍കിയെന്ന് ടീച്ചര്‍ പറഞ്ഞ വിവരം രഹസ്യ മൊഴിയില്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. പീഡന വിവരം മറച്ചു വച്ചതിന് അമ്മക്ക് എതിരെ ചുമത്തിയ പോക്‌സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി. മജിസ്ട്രേറ്റ് കോടതി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. 12,9 വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. മൂന്നു വര്‍ഷം മുന്‍പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം ധനേഷ് കുടുംബവുമായി കൂടുതല്‍ അടുത്തു. പിന്നീട്…
Read More » -
ലഹരിക്കടത്തും പോലീസിനെ ആക്രമിച്ചതും അടക്കം കേസുകള്‍; നവവധുവിന് മുന്നിലിട്ട് അക്ഷയിനെ വെട്ടിക്കൊന്നതും കച്ചവടത്തിലെ പങ്കാളികള്‍; മുഖ്യപ്രതിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്
തൃശൂര്‍: പെരുമ്പിലാവ് മുല്ലപ്പിള്ളിക്കുന്നിലെ നാലുസെന്റ് കോളനിയില്‍ കൊലപാതകത്തിന് കാരണം ലഹരിമാഫിയാ സംഘാംഗങ്ങള്‍ തമ്മിലുള്ള പക. മരത്തങ്ങോട്ട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ അക്ഷയ് (കൂത്തന്‍-28) ആണ് മരിച്ചത്. കേസിലെ മുഖ്യപ്രതി മുല്ലപ്പിള്ളി നാലുസെന്റ് കോളനിയില്‍ മണ്ടുമ്പാല്‍ വീട്ടില്‍ ലിഷോയ് ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. അടുത്തിടെയാണ് അക്ഷയയുടെ വിവാഹം നടന്നത്. ഷബിനാണ് അക്ഷയ്യുടെ പിതാവ്. ഷീജയാണ് അമ്മ. കഞ്ചാവ് കച്ചവടത്തിന് കാര്‍ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അക്ഷയ് ഭാര്യ നന്ദനയുമൊന്നിച്ച് ലിഷോയുടെ വീട്ടിലെത്തുന്നത്. പെരുമ്പിലാവിലെ വീട്ടിലേക്ക് അക്ഷയിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ലിഷോയുടെ സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വീടിനു മുന്നില്‍ ഉണ്ടായിരുന്ന കാര്‍ തല്ലിത്തകര്‍ത്തു. കൊലയ്ക്കുശേഷം ലിഷോയ് പാടത്ത് ഒളിച്ചു. അവിടെനിന്ന് ശനിയാഴ്ച രാവിലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് പിടികൂടി. വെട്ടേറ്റ അക്ഷയ് രക്തത്തില്‍ക്കുളിച്ചാണ് വീടിനു പുറത്തേക്കോടിയത്. വീടിന്റെ പടിയിലും രക്തം തളംകെട്ടിക്കിടപ്പുണ്ട്. ലഹരി കേസില്‍ ജയിലിലായിരുന്ന ലിഷോയ്…
Read More » -
കൊച്ചിയില്‍ നടുറോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം, ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി: എസ്.ആര്‍.എം. റോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ലഹരിയിലാണ് യുവാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടത്തിയത്. കാറും എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയാണ് കാറിലെത്തിയ സംഘം എസ്.ആര്‍.എം. റോഡില്‍വച്ച് യുവാവിനെ ആക്രമിക്കുന്നത്. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ലഹരി ഉപയോഗിച്ചെത്തിയ ഇവരും പ്രദേശവാസികളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ക്ക് നേരെ കാറില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ കത്തി വീശുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരനായ യുവാവിനെ കാറിടിച്ചു വീഴ്ത്താന്‍ ശ്രമിച്ച സംഘം ഇയാളെ ബോണറ്റില്‍ വെച്ച് അര കിലോമീറ്ററോളമാണ് വാഹനമോടിച്ചത്. ഈ റോഡിലുള്ള ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം സ്ഥിരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Read More » -
പൊലീസിനെ കണ്ടപ്പോള്‍ വിഴുങ്ങി; യുവാവിന്റെ വയറ്റില്‍നിന്ന് എംഡിഎംഎ കണ്ടെത്തി, പരിശോധനയില്‍ സ്ഥിരീകരണം
കോഴിക്കോട്: എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു. ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്…
Read More » -
കഞ്ചാവ് കച്ചവടത്തെച്ചൊല്ലി തര്‍ക്കം; തൃശൂരില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ് (27) ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂര്‍ സ്വദേശിയും നിലവില്‍ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ്. രാത്രി എട്ടരയോടെയാണ് സംഭവം. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ലിഷോയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
യാത്രയയപ്പിന് എല്ലാം ഒരുക്കി സഹപ്രവര്‍ത്തകര്‍ കാത്തിരുന്നു; അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോള്‍ എംവിഡി ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിനു സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പട്ടിത്താനത്ത് താമസിക്കുന്ന എസ്. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് എഎംവിഐ ആയ ഗണേഷ്, അടൂര്‍ സ്വദേശിയാണ്. ഗുരുവായൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫിസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഗണേഷ് കുമാര്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അസുഖങ്ങള്‍ ഉള്ള ആളാണ് ഗണേഷ് കുമാര്‍ എന്നും മുന്‍പും തളര്‍ന്നു വീണിട്ടുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം പ്രാഥമികാന്വേഷണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നും ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ജൂണ കോട്ടയം ജനറല്‍ ആശുപത്രിയില്‍ നഴ്‌സ് ആണ്. മകന്‍: ആഷോ ഗണേഷ് കുമാര്‍. കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം പിന്നീട്.…
Read More »