
കൊച്ചി: എസ്.ആര്‍.എം. റോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ലഹരിയിലാണ് യുവാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടത്തിയത്. കാറും എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച്ച രാത്രിയാണ് കാറിലെത്തിയ സംഘം എസ്.ആര്‍.എം. റോഡില്‍വച്ച് യുവാവിനെ ആക്രമിക്കുന്നത്. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ലഹരി ഉപയോഗിച്ചെത്തിയ ഇവരും പ്രദേശവാസികളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ക്ക് നേരെ കാറില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ കത്തി വീശുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരനായ യുവാവിനെ കാറിടിച്ചു വീഴ്ത്താന്‍ ശ്രമിച്ച സംഘം ഇയാളെ ബോണറ്റില്‍ വെച്ച് അര കിലോമീറ്ററോളമാണ് വാഹനമോടിച്ചത്.

ഈ റോഡിലുള്ള ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം സ്ഥിരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.