Crime

  • മുസ്‌കാനൊപ്പം റൊമാന്‍സ് മൂഡില്‍ നൃത്തം; ഒടുവിലത്തെ സന്തോഷമെന്ന് അറിയാതെ സൗരഭ്, ഒപ്പം തുള്ളിച്ചാടി മകളും; പരിപാടികള്‍ക്ക് ശേഷം വെട്ടിനുറുക്കി വീപ്പയിലാക്കി…

    ലഖ്‌നൗ: രാജ്യം നടുങ്ങിയ കൊലപാതക വര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം യു.പി മീററ്റില്‍ നിന്നും പുറത്തുവന്നത്. ഇനി ലഹരി ഉപയോഗിക്കാന്‍ പറ്റില്ല എന്ന പേടിയില്‍ സ്വന്തം ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കുത്തികൊലപ്പെടുത്തി വീപ്പയിലാക്കുകയായിരുന്നു. ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാന്‍ ലണ്ടനില്‍നിന്നെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ, ഒരു കണ്ണ് നിറപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദമ്പതികള്‍ ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോ ആണ് ചര്‍ച്ചാവിഷയം. മകള്‍ക്കൊപ്പം ഇരുവരും നൃത്തം ചെയ്യുന്നതാണ് വൈറലായ ദൃശ്യത്തില്‍ ഉള്ളത്. മകളുടെ ജന്മദിനത്തിലാണ് സൗരഭ് രജപുത്ത് ഭാര്യ മുസ്‌കാന്‍ റസ്‌തോഗിക്കൊപ്പം നൃത്തം ചെയ്യുന്നത്. മീററ്റിലെ ഒരു ഹോട്ടലില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ ചടങ്ങിലായിരുന്നു ഇരുവരുടെയും നൃത്തം. ഈ പരിപാടികള്‍ക്ക് ശേഷമാണ് രാജ്യത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. 2016ല്‍ പ്രണയവിവാഹിതരായതാണ് സൗരഭും മുസ്‌കാനും. മുസ്‌കാന്‍ ലണ്ടനിലേക്ക് പോയപ്പോള്‍ അഞ്ചുവയസ്സുള്ള മകള്‍ക്കൊപ്പം മീററ്റിലെ ഫ്‌ലാറ്റിലാണ് മുസ്‌കാന്‍ താമസിക്കുന്നത്. റെസ്റ്റോറന്റിലെ ജന്മദിനാഘോഷ ചടങ്ങില്‍ മകളും…

    Read More »
  • കഴുത്തില്‍ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി; ലഹരിക്ക് അടിമയായ മകനെ പൊലീസില്‍ ഏല്പിച്ച് അമ്മ

    കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസില്‍ ഏല്പിച്ച് അമ്മ. കോഴിക്കോട് എലത്തൂര്‍ സ്വദേശി രാഹുലിനെ (26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ ഇയാള്‍ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് മകനെതിരെ അമ്മ മിനി പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍ 9 മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവില്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് ഇന്ന് രാവിലെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ രാഹുല്‍ കഴുത്തില്‍ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നല്‍കണമെന്നാവശ്യപ്പെട്ട് വീട്ടില്‍ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും മിനി പറഞ്ഞു. മുന്‍പും രാഹുലിനെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മിനി മാധ്യമങ്ങളോട്…

    Read More »
  • പത്താംക്ലാസ് ഇം​ഗ്ലീഷ്- മലയാളം മീഡിയം വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ, മൂന്ന് വിദ്യാർഥികൾക്കു കുത്തേറ്റു

    മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പത്താംക്ലാസ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതാനെത്തിയ പത്താംക്ലാസ് മലയാളം- ഇം​ഗ്ലീഷ് മീഡിയം വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. തലയ്ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥികളിലൊരാൾ കത്തി ഉപയോഗിച്ച് മറ്റു വിദ്യാർഥികളെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ് ലാൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്ന് വിദ്യാർഥികൾ ചേർന്നാണ് ആക്രമിച്ചതെന്നാണ് അറിയുന്നത്. ഇതിൽ ഒരാൾ കത്തി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. കുത്തിയ വിദ്യാർഥിയെ നേരത്തെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് പരീക്ഷ എഴുതാൻ മാത്രം അധ്യാപകർ അനുവാദം നൽകിയതായിരുന്നു. ഒൻപതാം ക്ലാസ് മുതൽ വിദ്യാർഥികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.  

    Read More »
  • കുറുപ്പംപടിയില്‍ കുട്ടികളെ പീഡിപ്പിക്കുന്നത് അമ്മയ്ക്ക് അറിയാമെന്ന് സുഹൃത്ത്, പ്രതി ചേര്‍ത്തേക്കും; സഹപാഠിയെ കൊണ്ടുവരാനും നിര്‍ബന്ധിച്ചു

    എറണാകുളം: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ കുട്ടികളുടെ അമ്മയെയും പ്രതി ചേര്‍ത്തേക്കും. കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്ന് അറസ്റ്റിലായ പ്രതി അയ്യമ്പുഴ കട്ടിങ് മഠത്തിപ്പറമ്പില്‍ ധനേഷ് കുമാര്‍ പൊലീസിനു മൊഴി നല്‍കിയതായാണു വിവരം. അമ്മയുടെ സുഹൃത്ത് എന്ന നിലയില്‍, ഇവര്‍ താമസിക്കുന്ന വീട്ടില്‍ എത്തിയാണ് പ്രതി പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. 2023 മുതല്‍ പീഡിപ്പിച്ചിരുന്നെന്നും ഇയാള്‍ മൂത്ത കുട്ടിയുടെ മുഖത്ത് അടിക്കുക ഉള്‍പ്പെടെ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഭര്‍ത്താവ് മരിച്ച ശേഷമാണു ധനേഷ് കുമാറുമായി കുട്ടികളുടെ അമ്മ സൗഹൃദത്തിലാകുന്നത്. ലോറി, ടാക്‌സികള്‍ ഓടിച്ചിരുന്ന പ്രതി ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവരുടെ വീട്ടിലെത്തുകയും കുട്ടികളെ പീഡിപ്പിക്കുകയും പതിവായിരുന്നു. ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അമ്മയുടെ മൊബൈലില്‍ മൂത്ത കുട്ടിയുടെ സഹപാഠിയുടെ ചിത്രം കണ്ട പ്രതി, ഈ കുട്ടിയെ കൂടി വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരാന്‍…

    Read More »
  • കാറില്‍നിന്ന് 40 ലക്ഷം കവര്‍ന്നതായി പരാതി; നഷ്ടമായത് ചാക്കില്‍ സൂക്ഷിച്ച പണം!

    കോഴിക്കോട്: നിര്‍ത്തിയിട്ട കാറില്‍നിന്ന് നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ആനക്കുഴിക്കര സ്വദേശി റഹീസിനാണ് പണം നഷ്ടമായത്. പണം ചാക്കിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് റഹീസ് പൊലീസിനോട് പറഞ്ഞത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും നാല് മണിക്കുമിടയിലാണ് സംഭവം നടന്നത്. കാറിന്റെ മുന്‍ഗ്ലാസ് തകര്‍ത്താണ് മോഷ്ടാക്കള്‍ പണം കൈക്കലാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടുപേര്‍ ചാക്കുമായി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പണത്തിന്റെ ഉറവിടത്തെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരികയാണ്.

    Read More »
  • കനകം മൂലം കാമിനിമൂലം! ഭാര്യയുമായുള്ള അടുപ്പം എതിര്‍ത്തത് പകയായി; കൊലപാതകത്തിന് മുമ്പും ശേഷവും പോസ്റ്റിട്ടു, രാധാകൃഷ്ണനെ പോയിന്റ് ബ്ലാങ്കില്‍നിന്ന് വെടിവച്ച് സന്തോഷ്

    കണ്ണൂര്‍: കൈതപ്രത്ത് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മാതമംഗലം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ വടക്കേടത്ത് വീട്ടില്‍ കെ കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്നത് ഭാര്യയുമായുള്ള അടുപ്പത്തെ എതിര്‍ത്തതിനെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. രാധാകൃഷ്ണന്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വന്ന പെരുമ്പടവ് സ്വദേശിയായ എന്‍.കെ സന്തോഷ്, രാധാകൃഷ്ണന്റെ ഭാര്യയുമായി അടുക്കുകയായിരുന്നു. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിനുണ്ടായിരുന്ന അടുപ്പം ഇവരുടെ കുടുംബജീവിതത്തെ താളം തെറ്റിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ബന്ധുക്കളും ബിജെപി നേതാക്കളും മുന്‍കൈയെടുത്താണ് അടുത്തകാലത്ത് പരിഹരിച്ചത്. എന്നാല്‍, ബിജെപി നേതാക്കള്‍ താക്കീതു ചെയ്തിട്ടും സന്തോഷ് അടങ്ങിയില്ല. ഫോണിലൂടെയും അല്ലാതെയും ഇയാള്‍ നിരന്തരം രാധാകൃഷ്ണന്റെ ഭാര്യയെ ശല്യം ചെയ്യുകയായിരുന്നു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് രാധാകൃഷ്ണന്റെ നെഞ്ചത്ത് സന്തോഷ് വെടിവെച്ചത്. പോയിന്റ് ബ്ളാങ്കില്‍ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. മുഖാമുഖം നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട്…

    Read More »
  • സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ പ്രതികാരം; സൂരജ് വധക്കേസില്‍ ‘ടി.പി. കേസ് കുറ്റവാളി’യടക്കം 9 പ്രതികള്‍ കുറ്റക്കാര്‍

    കണ്ണൂര്‍: ബി.ജെ.പി.- ആര്‍.എസ്എസ്. പ്രവര്‍ത്തകന്‍ തലശേരി മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ(32) കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പേര്‍ കുറ്റക്കാര്‍. പത്താം പ്രതിയെ വെറുതെ വിട്ടു. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് വിധി പറഞ്ഞത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായിരുന്ന ടി.കെ. രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരന്‍ പി.എം. മനോരാജ് എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒമ്പത് പ്രതികളില്‍ ഉള്‍പ്പെടുന്നു. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ വെച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ആറുമാസം മുന്‍പ് സൂരജിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു. സി.പി.എം. പ്രവര്‍ത്തകനായ സൂരജ് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകള്‍ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. തുടക്കത്തില്‍ 10 പേര്‍ക്കെതിരെയായിരുന്നു കേസ്.…

    Read More »
  • യാസിറിന്റെ രതിവൈകൃതത്തിനും ഷിബില ഇരയായി; കൂടെ പോകില്ലെന്ന് തീര്‍ത്തുപറഞ്ഞു

    കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് യാസിറിന്റെ പക്കല്‍നിന്നു രണ്ടു കത്തികള്‍ കണ്ടെത്തി. കൈതപ്പൊയില്‍ അങ്ങാടിയില്‍നിന്നു വാങ്ങിയ പുതിയ സ്റ്റീല്‍ കത്തിയും മറ്റൊരു ചെറിയ കത്തിയുമാണ് അന്വേഷണസംഘം കണ്ടെടുത്തത്. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് പാര്‍ക്കിങ് ഗ്രൗണ്ടില്‍വച്ച് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെയാണ് യാസിറിന്റെ പക്കല്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഷിബിലയ്ക്ക് 11 കുത്തുകള്‍ ഏറ്റിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മുറിവുകളില്‍ ചിലത് ചെറിയതരം കത്തിപോലുള്ള ആയുധമുപയോഗിച്ച് കുത്തിയ തരത്തിലുള്ളവയായിരുന്നു. മൂര്‍ച്ചയുള്ള ഒന്നിലേറെ ആയുധങ്ങള്‍ കൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. രണ്ടു കത്തികളും പൊലീസ് കോടതിയില്‍ ഹാജരാക്കും. യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള അപേക്ഷയും ഇന്നു നല്‍കിയേക്കും. യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയാകേണ്ടി വന്നതായും വിവരമുണ്ട്. മുന്‍പ് ഷിബില നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിബിലയേയും യാസിറിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഷിബിലയെ കൂടെ കൊണ്ടുപോകണമെന്നാണ് യാസിര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യാസിറിന്റെ കൂടെ പോകാനികില്ലെന്ന് ഷിബില തീര്‍ത്തു പറഞ്ഞു.…

    Read More »
  • കൊച്ചിയില്‍ ‘പണി’ മോഡല്‍ ആക്രമണം; വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിന് കാപ്പാ കേസ് പ്രതിയുടെ ക്രൂരപീഡനം, വീഡിയോ ഷൂട്ട് ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസാക്കി

    കൊച്ചി: തൃക്കാക്കരയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കാപ്പാ കേസ് പ്രതി ആക്രമിച്ചത് ‘പണി’ സിനിമ മോഡലിലെന്ന് മൊഴി. കഴിഞ്ഞദിവസം അറസ്റ്റിലായ ശ്രീരാജ് അതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പെണ്‍കുട്ടിയുമായുള്ള അടുപ്പം ആരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി വീടിനു പുറത്തെത്തിച്ച് കാല് തല്ലിയൊടിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് പിടിയിലായപ്പോഴാണ് അടുത്തിടെ പുറത്തിറങ്ങിയ ‘പണി’ സിനിമയിലെ ദൃശ്യങ്ങള്‍ താന്‍ അനുകരിച്ചാതാണെന്നു ശ്രീരാജ് മൊഴി നല്‍കിയത്. ഒരു പെണ്‍കുട്ടിയുമായി യുവാവിന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ യുവാവിന്റെ തന്നെ വാട്സാപ്പില്‍ സ്റ്റാറ്റസാക്കുകയും ചെയ്തു ഇയാള്‍. കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് ഇയാളെ രണ്ട് ദിവസം മുന്‍പ് മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. താന്തോണിത്തുരുത്ത് സ്വദേശിയായ ശ്രീരാജിനെ (28) രഹസ്യവിവരത്തെ തുടര്‍ന്നാണ് മുളവുകാട് പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, പോക്സോ കേസുകള്‍ ഉള്‍പ്പെടെ 10 കേസില്‍ പ്രതിയാണ് ശ്രീരാജ്. കാപ്പ ചുമത്തിയെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് തുരുത്തില്‍ താമസിക്കുകയായിരുന്നു. പലതവണ…

    Read More »
  • എസ്ഐയെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചു; കൊല്ലത്ത് കടയില്‍നിന്ന് അന്‍പതിനായിരം രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍

    കൊല്ലം: കുണ്ടറ എസ്ഐയെന്ന് പരിചയപ്പെടുത്തി പെരുമ്പുഴയിലെ വ്യാപാരസ്ഥാപനത്തില്‍നിന്ന് 50,000 രൂപയുമായി കടന്നയാള്‍ പിടിയില്‍. കിഴക്കേ കല്ലട ഉപ്പൂട് ക്ലാച്ചേരത്തില്‍ വീട്ടില്‍ ജോണ്‍സനാ(48)ണ് മോഷണം നടത്തി 48 മണിക്കൂറിനകം കുണ്ടറ പോലീസിന്റെ പിടിയിലായത്. ജങ്ഷനുസമീപം അബ്ദുള്‍ കലാമിന്റെ നാഷണല്‍ സ്റ്റോഴ്സില്‍നിന്നാണ് പണം കവര്‍ന്നത്. വ്യാഴാഴ്ച വൈകിട്ടോടെ തിരുവല്ലയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് കുണ്ടറ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെയായിരുന്നു മോഷണം. കടയില്‍ അബ്ദുള്‍ കലാം മാത്രമാണുണ്ടായിരുന്നത്. കടയിലെത്തിയ ജോണ്‍സണ്‍ ഉടമയുമായി സൗഹൃദം സ്ഥാപിച്ചു. മരുമകന്റെ കടയിലേക്ക് സാധനങ്ങള്‍ വേണമെന്നും അവന്‍ ഉടന്‍ എത്തുമെന്നും പറഞ്ഞത് കട ഉടമ വിശ്വസിച്ചു. എസ്ഐയാണെന്ന ഉറപ്പില്‍ പണം സൂക്ഷിക്കുന്ന മേശപൂട്ടി താക്കോല്‍ സമീപത്തെ അറയിലിട്ടാണ് ഉടമ നിസ്‌കാരത്തിനു പള്ളിയിലേക്ക് പോയത്. തിരിച്ചെത്തിയപ്പോള്‍ പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ കുണ്ടറ പോലീസില്‍ പരാതി നല്‍കി. ഉടന്‍തന്നെ അന്വേഷണം ആരംഭിച്ച പോലീസ്, പണവുമായി പ്രതി ഓട്ടോറിക്ഷയില്‍ കുണ്ടറ…

    Read More »
Back to top button
error: