Crime

  • പുലര്‍ച്ചെ വനിതാ ഹോസ്റ്റലില്‍ അജ്ഞാതന്‍ അതിക്രമിച്ച് കയറി; പെണ്‍കുട്ടികള്‍ ബഹളമുണ്ടാക്കിയപ്പോള്‍ ഇറങ്ങിയോടി

    കൊച്ചി: കാക്കനാട്ടെ വനിതാ ഹോസ്റ്റലില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറിയ മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മോഷ്ടാവ് ഹോസ്റ്റലിലെത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചാണ് അന്വേഷണം നടത്തുന്നത്. കുന്നുംപുറം നിഹാരിയ ഹോസ്റ്റലിലടക്കം കാക്കനാട്ടെ മൂന്നു ഹോസ്റ്റലുകളിലാണ് പുലര്‍ച്ചെ മോഷണ ശ്രമം നടന്നത്. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു. മൂന്നു ഹോസ്റ്റലിലും മോഷ്ടാവ് കയറിയെങ്കിലും പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ ഓടിപ്പോവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മോഷണശ്രമമുണ്ടായത്. പെണ്‍കുട്ടികളുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുക്കുകയായിരുന്നു.

    Read More »
  • മദ്യലഹരിയില്‍ യുവാവിന്റെ ‘ചേസിങ്’, മുന്‍സീറ്റില്‍ ഒപ്പം പെണ്‍കുട്ടിയും; ഗോവക്കാരിയെ ഇടിച്ചു വീഴ്ത്തി

    കൊച്ചി: നഗരത്തില്‍ തിരക്കേറിയ എസ്എ റോഡിലൂടെ പട്ടാപ്പകല്‍ മദ്യലഹരിയില്‍ യുവാവു നടത്തിയ കാര്‍ ചേസിങ് കലാശിച്ചതു വാഹനാപകടത്തില്‍. വിനോദ സഞ്ചാരിയായ ഗോവന്‍ യുവതിക്കു കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു. ഓള്‍ഡ് ഗോവ സ്വദേശി എസ്‌തേവാം ഫെറോവിന്റെ ഭാര്യ ജയ്‌സെല്‍ ഗോമസിനാണു(35) പരുക്കേറ്റത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ചാലക്കുടി സ്വദേശി യാസിറിനെതിരെ മദ്യലഹരിയില്‍ വാഹനമോടിച്ചതിനു കടവന്ത്ര പൊലീസ് കേസെടുത്തു. എസ്ആര്‍എം റോഡില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താനുള്ള ശ്രമം നടന്നു മൂന്നു ദിവസത്തിനുള്ളിലാണു നഗരത്തില്‍ വീണ്ടും സമാനമായ രീതിയില്‍ ലഹരിസംഘത്തിന്റെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ എസ്എ റോഡില്‍ കടവന്ത്ര മെട്രോ സ്റ്റേഷന് എതിര്‍വശത്താണു സംഭവം. പള്ളിമുക്ക് ഭാഗത്തു നിന്നു കടവന്ത്രയിലേക്കു ബൈക്ക് യാത്രികനെ ചേസ് ചെയ്തു എത്തുകയായിരുന്നു കാര്‍. പള്ളിമുക്ക് സിഗ്‌നലില്‍ ബൈക്ക് യാത്രികന്‍ സൈഡ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണു യാസിര്‍ പ്രകോപിതനായതെന്നു പൊലീസ് പറയുന്നു. ബൈക്കിനെ പിന്തുടര്‍ന്നു കടവന്ത്ര മെട്രോ സ്റ്റേഷനു സമീപത്തെ കലുങ്കിനു…

    Read More »
  • ബിജുവിനെ അപായപ്പെടുത്താന്‍ മുന്‍പും ജോമോന്റെ ക്വട്ടേഷന്‍; ഏല്‍പ്പിച്ചിരുന്നത് കൊച്ചിയിലെ ഗുണ്ടയെ

    ഇടുക്കി: തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിനെ (50) ബിസിനസ് പങ്കാളിയായ ജോമോന്‍ മുന്‍പും അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന സൂചനകള്‍ പുറത്ത്. കൊച്ചിയിലെ കണ്ടെയ്നര്‍ സാബുവിന്റെ അനുയായികള്‍ക്കാണ് ആദ്യം ക്വട്ടേഷന്‍ നല്‍കിയത്. വീടാക്രമിക്കാനായിരുന്നു അന്നത്തെ പദ്ധതി. എന്നാല്‍, ജോമോന് ഇക്കാര്യത്തില്‍ താല്‍പര്യം തോന്നിയില്ലാത്തതിനാല്‍ പിന്മാറി. പിന്നീട് സാബുവിന്റെ അനുയായി കാപ്പ കേസ് പ്രതിയായ ആഷിക്കിന് ആറ് ലക്ഷം രൂപയ്ക്ക് ജോമോന്‍ ക്വട്ടേഷന്‍ നല്‍കി. ബിജുവിനെ പീഡിപ്പിച്ച് പണം വാങ്ങുക മാത്രമായിരുന്നു ലക്ഷ്യം. സംഭവത്തില്‍ കണ്ടെയ്നര്‍ സാബുവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിജുവിന്റെ മരണ കാരണം തലയ്ക്കേറ്റ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തലയ്ക്കേറ്റ ക്ഷതം കൈകൊണ്ടുള്ള മര്‍ദ്ദനം കാരണമെന്ന നിര്‍ണായക വെളിപ്പെടുത്തലുമുണ്ട്. ബിജുവിന്റെ മൂന്ന് വാരിയെല്ലുകളും കഴുത്തും ഒടിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടു പോയ വാഹനത്തിനുള്ളില്‍ വച്ചാണ് മര്‍ദ്ദിച്ചത്. ബിജു ബഹളം വച്ചപ്പോള്‍ കേസിലെ രണ്ടാംപ്രതി പറവൂര്‍ വടക്കേക്കര സ്വദേശി ആഷിക് ജോണ്‍സണാണ് (27) തലയില്‍ ഇടിക്കുകയും കഴുത്തില്‍ ചവിട്ടി പിടിക്കുകയും…

    Read More »
  • മദ്യപാനത്തിടെ തര്‍ക്കം; സഹപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയില്‍

    കണ്ണൂര്‍: മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയായ ഗുഡുവെന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീംഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ ടെറസില്‍ വച്ചാണ് ദലീം ഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ തന്ത്രപരമായി പ്രതിയെ വളപട്ടണം സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഗുഡുവിനെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് പൊലീസിന് കൈമാറി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇസ്മയിലിന്റെ മൃതദ്ദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Read More »
  • സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ അച്ഛനെ തല്ലിച്ചതച്ചു, നിലത്തിട്ടുചവിട്ടി; മകന്‍ അറസ്റ്റില്‍

    ആലപ്പുഴ: എണ്‍പതുകാരനായ അച്ഛനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി മാധവം വീട്ടില്‍ രാമകൃഷ്ണപിള്ളയെ മര്‍ദിച്ച കേസിലാണ് സമീപത്തെ വീടായ ലക്ഷ്മിഭവനത്തില്‍ താമസിക്കുന്ന മകന്‍ അജീഷ് (43) അറസ്റ്റിലായത്. മാര്‍ച്ച് ഒന്‍പതിനു വൈകുന്നേരം ആറിനായിരുന്നു സംഭവം. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രാമകൃഷ്ണപിള്ളയെ നിലത്തിട്ടുചവിട്ടുകയും വിറകുകഷണംകൊണ്ട് കൈയിലും കാലിലുമടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. മൂക്കിനും പൊട്ടലുണ്ട്. സംഭവശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ പടനിലത്തുനിന്നാണു പിടിച്ചത്. നാട്ടുകാര്‍ രാമകൃഷ്ണപിള്ളയെ ആദ്യം നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലേക്കു മാറ്റി. ചികിത്സയ്ക്കുശേഷം വ്യാഴാഴ്ചയാണ് രാമകൃഷ്ണപിള്ള വീട്ടിലെത്തിയത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ അജീഷിനെ റിമാന്‍ഡുചെയ്തു.  

    Read More »
  • മലയാളികളായ കൊള്ളസംഘം മൈസൂരില്‍ പിടിയിൽ, വ്യവസായിയെ ആക്രമിച്ചു പണവും വാഹനവും തട്ടിയ കേസിലാണ് 7 മലയാളികള്‍ കുടുങ്ങിയത്

      മൈസൂരില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം. സംഭവത്തില്‍ ഇതുവരെ പിടിയിലായ 7 പേരും മലയാളികൾ. കേസിലെ പ്രതികളിലൊരാളായ ആദര്‍ശിനെ പൊലീസ് വെടിവച്ചു കീഴടക്കിയിരുന്നു. തൃശൂര്‍ സ്വദേശികളായ കണ്ണന്‍,  പ്രമോദ് വൈക്കം സ്വദേശികളായ ആല്‍ബിന്‍, അര്‍ജുന്‍, ആലപ്പുഴ സ്വദേശികളായ വിജേഷ്, ശ്രീജിത്ത്, ആദര്‍ശ് എന്നിവരാണ് പിടിയിലായത്. ഇനിയുള്ള 4 പേര്‍ക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കി. പണവുമായി പോകുന്നവരെ വാഹനം ആക്രമിച്ചു കൊള്ളയടിക്കുകയാണ് ഇവരുടെ രീതി. മലയാളികളെയാണ് കൊള്ള സംഘം ലക്ഷ്യമിട്ടിരുന്നത്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയാണ് ആലപ്പുഴ സ്വദേശി ആദര്‍ശിനെ വെടിവച്ചത്. ജനുവരി 20ന് കൊടുവള്ളി സ്വദേശിയായ വ്യവസായിയെ ആക്രമിച്ച്‌ വാഹനവും പണവുമായി കടന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ സംഭവം നടന്ന ജയപുര പൊലീസ് സ്റ്റേഷനിൽ  പ്രതികളെ എത്തിച്ചു. ഇതിനിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട ആദര്‍ശ് സമീപത്തുണ്ടായിരുന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച്‌ പൊലീസിനെ ആക്രമിച്ചു. പൊലീസുകാരെ പരുക്കേല്‍പ്പിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദര്‍ശിന്റെ കാലില്‍ പൊലീസ്…

    Read More »
  • തൊടുപുഴയിലെ ക്വട്ടേഷന്‍ കൊലപാതകം: കിട്ടാനുണ്ടായിരുന്നത് 60 ലക്ഷം; പ്രതിഫലം 6 ലക്ഷം

    ഇടുക്കി: പതിവായി പുലര്‍ച്ചെ ടൗണിലേക്കു പോകുന്ന സമയത്തായിരുന്നു ബിജുവിനെ തട്ടിക്കൊണ്ടുപോയത്. അതിനാല്‍ത്തന്നെ കരുതിക്കൂട്ടിയ കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജോമോനും ക്വട്ടേഷന്‍ സംഘവും കുറച്ചുദിവസങ്ങളായി ബിജുവിനെ നിരീക്ഷിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ‘ബിജുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയില്ലായിരുന്നു; 60 ലക്ഷം രൂപ വാങ്ങിയെടുക്കുയായിരുന്നു ലക്ഷ്യം. ഇതില്‍ 6 ലക്ഷം രൂപ ക്വട്ടേഷന്‍ തുകയായി നല്‍കാം എന്നും ധാരണയായിരുന്നു’ ജോമോന്‍ പൊലീസിനോടു പറഞ്ഞു. 12,000 രൂപ അഡ്വാന്‍സ് തുകയായി വാങ്ങിയതായി മറ്റു പ്രതികളും മൊഴി നല്‍കി. മൂന്നാം തവണയാണു ബിജുവിനെതിരെ ജോമോന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും പൊളിഞ്ഞു. തുടര്‍ന്ന് തന്റെ ഡ്രൈവര്‍ വഴി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചു. തട്ടിക്കൊണ്ടുവന്നു ഗോഡൗണിലെത്തിച്ചപ്പോഴേക്കും ബിജു കൊല്ലപ്പെട്ടെന്നാണു മൊഴിയെന്നും പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വാഹനത്തില്‍നിന്നു നിലവിളി കേട്ടെന്ന സമീപവാസികളുടെ മൊഴിയെത്തുടര്‍ന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു മുഖ്യപ്രതി ജോമോനാണെന്നു പൊലീസ് കണ്ടെത്തിയത്. കടന്നുകളയാനുള്ള ശ്രമത്തിനിടെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണു ജോമോനെ പിടികൂടിയത്. ജോമോന്റെ പേരില്‍ നേരത്തേയും പൊലീസ്…

    Read More »
  • വര്‍ക്ഷോപ്പില്‍ നിന്നുള്ള പരിചയം ബിസിനസിലെത്തി; പിന്നെ വഴക്ക്, ഒടുവില്‍ ക്വട്ടേഷന്‍ കൊലപാതകവും

    ഇടുക്കി: തൊടുപുഴ കലയന്താനിയില്‍ ദേവമാതാ കേറ്ററിങ് ജോമോന്. ടിപ്പര്‍, മണ്ണുമാന്തി, വര്‍ക്ഷോപ് അടക്കമുള്ള ബിസിനസുകള്‍ ബിജുവിന്. വാഹനം നന്നാക്കാനും മറ്റുമായി വര്‍ക്ഷോപ്പില്‍ ചെല്ലുമ്പോള്‍ ബിജുവുമായി ജോമോന്‍ പരിചയത്തിലായി. തുടര്‍ന്നു ബിസിനസ് പങ്കാളികളായി.ആദ്യഘട്ടത്തില്‍ കുഴപ്പമില്ലാതെ പോയി. ബിസിനസില്‍ കൂടുതല്‍ തുക ജോമോനു നിക്ഷേപിക്കേണ്ടതായി വന്നതോടെ തര്‍ക്കമായി. പാര്‍ട്‌നര്‍ഷിപ് പിരിഞ്ഞു. പിരിഞ്ഞപ്പോള്‍ അര്‍ഹതപ്പെട്ട ഷെയറോ വാഹനങ്ങളോ വസ്തുക്കളോ ലഭിച്ചില്ലെന്നു ജോമോന് പരാതിയായി. ജോമോന്റെ കേറ്ററിങ് ബിസിനസ് നഷ്ടത്തിലായതോടെ വലിയ സാമ്പത്തികബാധ്യതയുമായി. പലയിടങ്ങളിലായി ഹോട്ടലുകള്‍ തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. മേശയും കസേരയും ഫ്രീസറും വാടകയ്ക്കു നല്‍കിത്തുടങ്ങി. പക്ഷേ ബാങ്കില്‍ നിന്ന് ജപ്തി നടപടികള്‍ തുടങ്ങിയതോടെ കാശിന് ആവശ്യമായി. ഇതാണ് ബിജുവിനെതിരെ ക്വട്ടേഷന്‍ നല്‍കി പണം കൈക്കലാക്കാന്‍ ശ്രമിക്കാനുള്ള കാരണമായി പ്രതി ജോമോന്‍ പൊലീസിനോടു പറഞ്ഞത്. കോലാനി മുളയിങ്കല്‍ ബിജു ജോസഫ് (50) ആണു കൊല്ലപ്പെട്ടത്. ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫ് (51) ആണു മുഖ്യപ്രതി. ക്വട്ടേഷന്‍ സംഘാംഗങ്ങളായ എറണാകുളം…

    Read More »
  • കോഴിക്കോട്ട് നിര്‍ത്തിയിട്ട കാറില്‍നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; നടന്നത് കവര്‍ച്ചാ നാടകം

    കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് പൊലീസ്. പരാതിക്കാരനടക്കം രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. നഷ്ടപ്പെട്ടത് കുഴല്‍പ്പണമാണെന്ന് സംശയമുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണം കവര്‍ന്നതെന്നായിരുന്നു ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പരാതി. സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നോട് കൂടിയാണ് പരാതി വ്യാജമാണെന്ന് പൊലീസിന് സംശയം ഉയര്‍ന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ പണമടങ്ങിയ ചാക്കുമായി പോകുന്ന ദൃശ്യമാണ് പുറത്ത് വന്നത്. എന്നാല്‍, പണത്തിന്റെ ഉറവിടം സംബന്ധിച്ച പൊലീസിന്റെ ചോദ്യത്തിന് പരാതിക്കാരനായ റഹീസിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ഇതും പൊലീസിന് സംശയത്തിനിടയാക്കി. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കവര്‍ച്ചയുടെ യഥാര്‍ഥ ചിത്രം പുറത്ത് വരികയൊള്ളൂവെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • ഭക്ഷണം വേണ്ട, ലഹരി മതിയെന്ന് മീററ്റ് കൊലക്കേസ് പ്രതികള്‍; ജയിലില്‍ ലഹരി ആവശ്യപ്പെട്ട് സംഘര്‍ഷമുണ്ടാക്കി മുസ്‌കാനും കാമുകനും

    മീററ്റ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി വെട്ടിനുറുക്കി വീപ്പയിലാക്കി സിമന്റ് നിറച്ച കേസിലെ പ്രകതികളായ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും ജയിലില്‍ ലഹരി ലഭിക്കാത്തതുമൂലം ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം കഴിക്കാന്‍ തയ്യാറാകാതെ ഇരുവരും മയക്കുമരുന്നുകള്‍ ആവശ്യപ്പെടുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മീററ്റ് ജില്ലാ ജയിലില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക ബാരക്കുകളിലാണ് ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്നത്. അടുത്തടുത്തുള്ള സെല്ലുകളില്‍ പാര്‍പ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ലഹരിയ്ക്കടിമകളായ ഇരുവരുടെയും അവസ്ഥ ഭയാനകമാണെന്നാണ് പേര് വെളിപ്പെടുത്താത്ത ജയില്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇരുവരും ജീവനൊടുക്കുകയോ സ്വയം പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികൃതര്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ വേണമെന്നാണ് മുസ്‌കാന്‍ ആവശ്യപ്പെടുന്നത്. കഞ്ചാവാണ് സാഹില്‍ ആവശ്യപ്പെടുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. ആരോടും ഇടപെടാതെ സെല്ലിന്റെ ഒരു മൂലയില്‍ ഇരിക്കുകയാണ് മുസ്‌കാന്‍. സാഹിലാകട്ടെ ലഹരി ലഭിക്കാത്തിന്റെ കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ സംഘം ഇവരെ…

    Read More »
Back to top button
error: