Breaking NewsIndiaKeralaLead NewsNEWSpolitics

സോണിയാ ​ഗാന്ധിയുടെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് കേരള സന്ദർശനം റദ്ദാക്കി രാഹുൽ ഗാ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് രാഹുൽ കേരള സന്ദർശനം മാറ്റിവച്ചതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായിരുന്നു രാഹുൽ കേരളത്തിൽ എത്തേണ്ടിയിരുന്നത്. കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകുന്നേരം വൻ പരിപാടികളും യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നു.

രാഹുൽ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയിരിക്കും പങ്കെടുകയെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു.

Signature-ad

ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സോണിയാ ഗാന്ധിയെ കഴിഞ്ഞ ദിവസം രാത്രിയിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആശുപത്രിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: