Crime
-
കുവൈത്തില്‍ മലയാളി ദമ്പതികള്‍ കുത്തേറ്റു മരിച്ചനിലയില്‍; പരസ്പരം കുത്തി മരിച്ചതെന്ന് നിഗമനം; ദുരന്തം ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെ
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂര്‍ സ്വദേശി സൂരജ്, ഡിഫന്‍സില്‍ നഴ്‌സായ എറണാകുളം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മില്‍ തര്‍ക്കിക്കുന്നതും മറ്റും അയല്‍പക്കത്ത് താമസിക്കുന്നവര്‍ കേട്ടിരുന്നു. ഇവര്‍ ഇക്കാര്യം പോലീസിനോടും വിശദീകരിച്ചിട്ടുണ്ട്. ഈ ഫ്ളാറ്റിലേക്ക് മാറ്റാരും വന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പരസ്പരമുള്ള ആക്രമണമെന്ന വിലയിരുത്തല്‍ ഉണ്ടാകുന്നത്. രാവിലെ കെട്ടിട കാവല്‍ക്കാരന്‍ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികള്‍ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ് താമസിക്കുന്നത്. ബിന്‍സി എറണാകുളം പെരുമ്പാവൂര്‍…
Read More » -
സ്വപ്ന അഴിമതിക്കാരില്‍ മുമ്പത്തി; പിടിയിലായത് നിരീക്ഷണത്തിലിരിക്കെ, ഓഫീസിലും പരിശോധന
കൊച്ചി: കെട്ടിട പെര്‍മിറ്റ് കൈക്കൂലിക്കേസില്‍ നിര്‍ണായക നീക്കങ്ങളുമായി വിജിലന്‍സ്. കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ സ്വപ്നയുടെ ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തി. വൈറ്റില സോണല്‍ ഓഫീസില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. ബുധനാഴ്ച് സ്വപ്നയുടെ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം ശേഖരിക്കുകയാണ് വിജിലന്‍സ് സംഘത്തിന്റെ ലക്ഷ്യം. അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സ്വപ്നയെന്നാണ് വിജിലന്‍സ് എസ്.പി. വ്യക്തമാക്കിയത്. ഏറെക്കാലമായി ഇവര്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15,000 രൂപയാക്കി കുറച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് സ്വപ്നയെ…
Read More » -
‘അയാളെ നിയന്ത്രിക്കാന്‍ ആര്‍ക്കുമാകില്ല, ജീവിക്കുന്നത് വേറേതോ ലോകത്ത്’; ബാബാ രാംദേവിന്റെ ‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോടതി; കോടതിയലക്ഷ്യ നോട്ടീസ് നല്‍കുമെന്നും ജസ്റ്റിസ് അമിത് ബന്‍സാല്‍
ന്യൂഡല്‍ഹി: ‘സര്‍ബത്ത് ജിഹാദ്’ കേസില്‍ ബാബാ രാംദേവിനെക്കൊണ്ടു ഡല്‍ഹി ഹൈക്കോടതിക്കും തലവേദന! അയാളെ നിയന്ത്രിക്കാന്‍ ആരെക്കൊണ്ടും കഴിയില്ലെന്നും, സ്വന്തമായ ഏതോ ലോകത്താണു ജീവിക്കുന്നതെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം. റൂഹ് അഫ്‌സയെന്നു പേരുള്ള സര്‍ബത്ത് ഉത്പന്നം ‘സര്‍ബത്ത് ജിഹാദാ’ണെന്ന പരാമര്‍ശത്തിനെതിരേ നേരത്തേ കോടതി രൂക്ഷമായ പരാമര്‍ശങങളാണു നടത്തിയത്. താന്‍ ഏതെങ്കിലും ബ്രാന്‍ഡിനെയോ സമുദായത്തെയോ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നാണ് രാംദേവ് വാദിച്ചത്. പതഞ്ജലിയോ താനോ ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും രാംദേവ് പറഞ്ഞു. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലമാക്കി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതി കേസ് മേയ് ഒന്നിലേക്ക് മാറ്റിയിരുന്നു. ഇതു പരിഗണിച്ചാണ് വിശദീകരണം കോടതിയലക്ഷ്യമാണെന്നു കോടതി കണ്ടെത്തിയത്. ഇതിനൊപ്പമാണ് ‘അയാള്‍ മറ്റേതോ ലോകത്താ’ണെന്ന പരാമര്‍ശവും വന്നത്. കഴിഞ്ഞ തവണത്തെ ഉത്തരവ് അനുസരിച്ച് രാംദേവ് നല്‍കിയ അഫിഡാവിറ്റും വീഡിയോയും ഒറ്റനോട്ടത്തില്‍തന്നെ കോടതിയലക്ഷ്യമാണെന്നു കണ്ടെത്തിയെന്നും ഉടന്‍ നോട്ടീസ് നല്‍കുമെന്നും ജഡ്ജി പറഞ്ഞു. ഏപ്രില്‍ 22നു നടത്തിയ ഉത്തരവിനുശേഷവും രാംദേവ് സമാന പരാമര്‍ശം ആവര്‍ത്തിക്കുന്ന വീഡിയോ നിര്‍മിച്ചെന്ന് ജസ്റ്റിസ് അമിത് ബന്‍സാല്‍ പറഞ്ഞു. രാംദേവിനായി വാദിച്ച…
Read More » -
എസ്എഫ്‌ഐഒ സമര്‍പ്പിച്ചത് കാല്‍ലക്ഷത്തിലേറെ രേഖകള്‍; പകര്‍പ്പെടുക്കാന്‍ ഇഡി കാത്തിരിക്കേണ്ടിവരും; ഫോട്ടോ സ്റ്റാറ്റ് മെഷീനും ജീവനക്കാരും എത്തിക്കാമെന്ന് അറിയിച്ചിട്ടും വഴങ്ങാതെ കോടതി; ഹൈക്കോടതിയെ നേരിട്ടു സമീപിച്ചേക്കും
കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ഇഡി രേഖകള്‍ക്കായി കാത്തിരിക്കണമെന്ന് വിചാരണക്കോടതി. മുഖ്യമന്ത്രിയുടെ മകളുടെ മൊഴിപ്പകര്‍പ്പും രേഖകളും ഉടന്‍ നല്‍കില്ല. എസ്എഫ്ഐഒ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചത് കാല്‍ലക്ഷത്തിലേറെ രേഖകളാണെന്നും പകര്‍പ്പെടുക്കാന്‍ വേണ്ട സൗകര്യമില്ലെന്നും കോടതി അറിയിച്ചു. ഫൊട്ടോസ്റ്റാറ്റ് മെഷീനും ജീവനക്കാരെയും എത്തിക്കാമെന്ന് ഇഡി അറിയിച്ചപ്പോള്‍ അങ്ങനെ അനുവദിക്കാന്‍ അധികാരമില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. എസ്എഫ്ഐഒയില്‍ നിന്നു നേരിട്ട് റിപ്പോര്‍ട്ട് വാങ്ങുന്നതിന് ഹൈക്കോടതി ഉത്തരവില്‍ വിലക്കുണ്ട്. ഇഡി ഹൈക്കോടതിയെ നേരില്‍ സമീപിക്കാനാണ് നീക്കം. അതേസമയം, കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്പനി വന്‍തുക ചെലവഴിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കുറ്റസമ്മതം നടത്തിയെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ കംപ്ലെയ്ന്റില്‍ പരാമര്‍ശം. സിഎംആര്‍എലിന് വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സ് ഒരു സേവനവും നല്‍കിയിട്ടില്ലെന്നു സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. സേവനം നല്‍കിയില്ലെന്നു വീണ, സിഎംആര്‍എല്‍ ഐടി മേധാവി, എക്‌സാലോജിക് ജീവനക്കാര്‍ എന്നിവരുടെ മൊഴിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീണയുടെ കമ്പനിയെ സോഫ്റ്റ്വെയര്‍ സേവനത്തിനായി…
Read More » -
പെണ്‍കുട്ടിയുടെ നിലവിളിയില്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടു; 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ; പിന്നിലൂടെ പമ്മിയെത്തി കടന്നുപിടിച്ചു; സിസി ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് നടുക്കിയ സംഭവം അരങേറിയത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ വരെ പുറത്തുവന്നിട്ടുണ്ട്. കേസില്‍ നിര്‍ണായകമായതും ആ ദൃശ്യങ്ങള്‍ തന്നെയായിരുന്നു. ഇപ്പോഴിതാ, കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്. ചാലപ്പുറത്ത് പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ അന്യസംസ്ഥാന തൊഴിലാളികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശികളായ ഫൈസല്‍ അന്‍വര്‍ (36), ഇമാന്‍ അലി (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന്‍ കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങവേ ആയിരിന്നു സംഭവം നടന്നത്. പിന്നിലൂടെ പമ്മിയെത്തി പെണ്‍കുട്ടിയെ കടന്നു പിടിച്ച് പ്രതികള്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ കരഞ്ഞ് നിലവിളിക്കുകയും പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഇതോടെ ഭയന്ന് നിലവിളിച്ച് കുട്ടി അവിടെ നിന്ന് ഓടി. വീടിന് സമീപത്ത് വെച്ചാണ് ക്രൂരത അരങേറിയത്. നഗരമധ്യത്തിലാണ് 15 വയസ്സുകാരിക്കെതിരെ അതിക്രമം നടന്നിരിക്കുന്നത്.…
Read More » -
ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി; സുകാന്തിനെ വിട്ട് പോലീസിന് മുന്നില്‍ ഹാജരായി; കീഴടങ്ങല്‍ അടുത്ത ബന്ധുക്കളും കൈവിട്ടതോടെ?
തൃശൂര്‍: തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം. ചാവക്കാട് സ്റ്റേഷനില്‍ ഹാജരായപ്പോളാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി സുകാന്തിനൊപ്പം ഇവര്‍ ഒളിവിലായിരുന്നു. ഇന്നലെയാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്. ഏത് സാഹചര്യത്തിലാണ് ഇവര്‍ കീഴടങ്ങിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ബന്ധുക്കളിലേക്ക് അടക്കം പോലീസ് അന്വേഷണം നീങ്ങിയിരുന്നു. ഇതിനിടെയാണ് അച്ഛനും അമ്മയും പോലീസിന് മുന്നിലെത്തുന്നത്. ഏതായാലും നിര്‍ണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പേട്ട എസ്ഐ ബാലുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഗ്രാമപ്പഞ്ചായത്തംഗം ഇ. എസ്. സുകുമാരന്റെ സാന്നിധ്യത്തില്‍ നോട്ടീസ് പതിച്ചത്. ചിത്രത്തില്‍ കാണുന്ന ആള്‍ പേട്ട സ്റ്റേഷനിലെ 396/2025 നമ്പര്‍ കേസിലെ പ്രതിയാണ്. ടിയാനെക്കുറിച്ച് വിവരംലഭിക്കുന്നവര്‍…
Read More » -
രാത്രി ഉറങ്ങാന്‍ കിടന്നു; രാവിലെ എഴുനേറ്റില്ല; പത്തനംതിട്ടയിലെ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഏനാത്താണ് സംഭവം. ഏനാത്ത് സ്വദേശി വിജീഷ് എന്നയാളുടെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാന്‍ കിടന്ന ലിനു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.സ്ഥലത്ത് പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read More » -
കോഴിക്കോട് നഗരത്തില്‍ കത്തി ചൂണ്ടി കവര്‍ച്ച; മുഖ്യപ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
കോഴിക്കോട്: നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി യാത്രക്കാരെ കത്തികാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസീറിനെ (21) കസബ പോലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. ഈ മാസം 27, 28 തീയതികളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം ബൈക്ക് യാത്രക്കാരനായ ബേപ്പൂര്‍ സ്വദേശിയെയും കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് മുന്‍വശം പാളയം സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ഷംസീര്‍ അടങ്ങിയ സംഘം കത്തികാണിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തി കയ്യിലുള്ള മൊബൈല്‍ ഫോണും പണവും പിടിച്ചു പറിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കസബ പോലീസ് മുഖ്യപ്രതിയെയും അയാള്‍ ഉപയോഗിച്ചിരുന്ന വാഹനവും തിരിച്ചറിയുകയും ഇയാളുടെ വീടിനടുത്ത് ചാമുണ്ഡി വളപ്പില്‍ കവര്‍ച്ചക്ക് ഉപയോഗിച്ച സ്‌കൂട്ടറും കത്തിയും പിടിച്ചുപറിച്ച മൊബൈല്‍ ഫോണും അടക്കം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോഴിക്കോട് സിറ്റിയില്‍ കസബ, ഫറോക്ക്, ബേപ്പൂര്‍, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണ, കവര്‍ച്ച, ലഹരി കേസുകളില്‍…
Read More » -
കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി, കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍; അഴിമതിയുടെ കൂത്തരങ്ങായി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസുകള്‍; കൈക്കൂലിക്കേസില്‍ അകത്താകുന്ന എട്ടാമത്തെ ഉദ്യോഗസ്ഥ
കൊച്ചി: എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 5-ന് വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം സ്വന്തം കാറില്‍ ഇവര്‍ പണം വാങ്ങാന്‍ എത്തിയപ്പോഴാണ് വിജിലന്‍സ് സംഘം കാര്‍ വളഞ്ഞ് പിടികൂടിയത്. ജനുവരിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി എസ്. ശശിധരന്‍ പറഞ്ഞു. സാധുവായ കാരണമില്ലാതെ സ്വപ്ന അപേക്ഷ തടഞ്ഞുവെച്ചെന്നാണ് ആരോപണം. അപേക്ഷയ്ക്കായി വീണ്ടും സമീപിപിച്ചപ്പോള്‍ ഫയല്‍ നീക്കത്തിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പാരിക്കാരന്‍ സമീപിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു. വിഎസിബിയുടെ നിര്‍ദ്ദേശപ്രകാരം കെമിക്കല്‍ മാര്‍ക്കറുകള്‍ പുരട്ടിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് കൈക്കൂലി…
Read More » -
ഇസ്രയേല്‍കാരിയായ ഭാര്യയെ കൊന്നു, സ്വയം കുത്തി മരിക്കാനും ശ്രമം; കേസ് തെളിയിക്കാനായില്ല, പ്രതിയെ വെറുതേവിട്ടു
കൊല്ലം: ഇസ്രയേല്‍ വംശജയായ ഭാര്യ സത്വയെ (35) കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഖത്തല സ്വദേശി കൃഷ്ണചന്ദ്രനെ (76) വെറുതേവിട്ടു. അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. സുബാഷാണ് വിധി പറഞ്ഞത്. ഇവര്‍ മുഖത്തല കോടാലിമുക്കിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോള്‍ 2023 നവംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം. സത്വ വിദേശത്തുനിന്ന് യോഗ പഠിക്കുന്നതിനായി ഋഷികേശിലെത്തിയപ്പോഴാണ് വിമുക്തഭടനായ കൃഷ്ണചന്ദ്രനെ പരിചയപ്പെട്ടത്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തി സന്ന്യസിക്കാനായി എത്തിയ കൃഷ്ണചന്ദ്രന്‍ യോഗ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഈ സ്ഥാപനത്തില്‍ സത്വ പഠിക്കാനെത്തി. 15 വര്‍ഷം ഋഷികേശില്‍ ഇവര്‍ ഒന്നിച്ച് താമസിച്ചു. ഇസ്രയേലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സത്വ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും വിവാഹം കഴിച്ചു. 2022-ല്‍ കൃഷ്ണചന്ദ്രന് സോറിയാസിസ് പിടിപെട്ടതിനെത്തുടര്‍ന്ന് ഇവര്‍ മുഖത്തല കോടാലിമുക്കിലെ ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു. സംഭവദിവസം വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് കൃഷ്ണചന്ദ്രന്‍ സത്വയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയശേഷം സ്വയം കുത്തി മരിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വീട്ടില്‍ തിരിച്ചെത്തിയ ബന്ധു, പ്രതി കട്ടിലിലിരുന്ന് ശരീരത്തില്‍ സ്വയം കുത്തി ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ് കണ്ടത്.…
Read More »