Crime

  • കമന്റിന് ലൈക്കടിച്ച് പരിചയം; ഒടുവില്‍ ഭര്‍ത്താവിന്റെ ജീവനെടുത്തു; മിനി നമ്പ്യാരുടെ അറസ്റ്റ് 40 ദിവസത്തിന് ശേഷം

    കണ്ണൂര്‍: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ മിനി നമ്പ്യാരുടെ പങ്ക് കണ്ടെത്തിയത് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍. മിനിക്ക് ഗൂഡാലോചനയില്‍ പങ്കുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ പരിയാരം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 20ന് വൈകിട്ടാണ് കൈതപ്രത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ വച്ച് രാധാകൃഷ്ണന്‍ വെടിയേറ്റു മരിക്കുന്നത്. ആ ദിവസം തന്നെ പ്രതി സന്തോഷിനെ സംഭവസ്ഥലത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കൊലപാതകം നടന്ന വീടിനു സമീപം മിനി നമ്പ്യാര്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് പിന്നീട് കണ്ടെത്തി. സന്തോഷിനു തോക്ക് നല്‍കിയ സിജോ ജോസഫിനെയും രണ്ടാഴ്ച മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്തോഷും വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മിനിയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നറിഞ്ഞ് ഇവരുടെ ഫോണ്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രാധാകൃഷ്ണനെ കൊല്ലുമെന്നു സന്തോഷ് പലപ്പോഴും മിനിയെ അറിയിച്ചിട്ടും ഇത് തടയാനോ രാധാകൃഷ്ണന്റെ…

    Read More »
  • 13 കാരനോട് അദ്ധ്യാപികയ്ക്ക് പ്രണയം, ശാരീരിക ബന്ധവും പുലര്‍ത്തി; തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് 23കാരി അറസ്റ്റില്‍

    ഗാന്ധിനഗര്‍: ട്യൂഷന് വന്നുകൊണ്ടിരുന്ന 13 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അദ്ധ്യാപിക അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തില്‍ നടന്ന സംഭവത്തില്‍ 23 കാരിയാണ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തത്. അഞ്ച് വര്‍ഷത്തോളമായി കുട്ടിയെ ട്യൂഷന്‍ പഠിപ്പിച്ചു വരികയാണ് 23കാരി. ഏപ്രില്‍ 26നാണ് ഇരുവരെയും കാണാതായത്. കുട്ടിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് 13കാരന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് ആഡംബര ബസില്‍ ഇവര്‍ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് അദ്ധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കണ്ടെത്തിയത്. 13കാരനുമായി അടുത്ത കാലത്താണ് അദ്ധ്യാപിക പ്രണയത്തിലായത്. കുട്ടിയുമായി ശാരീരിക ബന്ധവും പുലര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ധ്യാപികയ്‌ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തി. തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. അഹമ്മദാബാദിലെത്തിയ ശേഷം ഹോട്ടലില്‍ താമസിച്ച ശേഷമാണ് ഇരുവരും ഡല്‍ഹിയിലേക്കും അവിടെ നിന്ന് ജയ്പൂരിലേക്കും പോയത്. അദ്ധ്യാപികയെയും വിദ്യാര്‍ത്ഥിയെയും ആശുപത്രിയിലെത്തിച്ച് വൈദ്യ…

    Read More »
  • വൈറ്റില സ്പായിലെ റെയ്ഡ്: ശമ്പളത്തിന് പുറമെ കുറച്ചധികം കിമ്പളവും; യുവതികള്‍ക്ക് മാസം വമ്പന്‍ വരുമാനം…

    കൊച്ചി: വൈറ്റിലയിലെ ഹോട്ടലില്‍ സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പതിനൊന്ന് യുവതികളെയും മാസ ശമ്പളത്തിലാണ് നിയമിച്ചിരുന്നത്. പിടിയിലായ 11 പേരും മലയാളികളാണെന്നും പൊലീസ് വെളിപ്പെടുത്തി. ഇതില്‍ മാനേജരായ സ്ത്രീയ്ക്ക് മുപ്പതിനായിരവും മറ്റുള്ളവര്‍ക്ക് 15,000 രൂപ വീതവുമായിരുന്നു ലഭിച്ചിരുന്നത്. ഇത് കൂടാതെ അനാശാസ്യത്തിലൂടെ വമ്പന്‍ തുക ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഹോട്ടലിലെ മൂന്ന് മുറികള്‍ വാടകയ്ക്കെടുത്ത് മലപ്പുറം സ്വദേശി നൗഷാദാണ് സ്പാ നടത്തിയത്. ലക്ഷങ്ങളായിരുന്നു വരുമാനമായി ലഭിച്ചിരുന്നത്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിലെത്തിയത്. പരിശോധനയില്‍ ലഹരി ലഭിച്ചില്ല, പകരം പെണ്‍വാണിഭ സംഘം പിടിയിലായി. ഇവിടെനിന്ന് കോണ്ടവും ഗുളികകളുമൊക്കെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. യുവതികളെ ചോദ്യം ചെയ്തുവരികയാണ്. പരിശോധനയില്‍ ലഹരി കണ്ടെത്തിയിട്ടില്ലെങ്കിലും, ഹോട്ടലില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

    Read More »
  • മംഗളൂരു നഗരത്തില്‍ വീണ്ടും രാഷ്ട്രീയകൊലപാതകം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

    മംഗളൂരു: നഗരത്തില്‍ വീണ്ടും കൊലപാതകം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം കിന്നിപ്പടവ് ബാജ്പെയിലാണ് സംഭവം. ഒരു സംഘം യുവാക്കള്‍ സുഹാസ് ഷെട്ടിയെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാനപ്രതിയാണ് സുഹാസ് ഷെട്ടി. യുവമോര്‍ച്ചാ നേതാവ് പ്രവീര്‍ നെട്ടാരുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

    Read More »
  • പോലീസ് ജീപ്പ് വീട്ടുമുറ്റത്ത് കുതിച്ചെത്തി; കതക് അടച്ച് ആത്മഹത്യഭീഷണി മുഴക്കി അമ്മയും മകളും; ഓടിക്കൂടിയ നാട്ടുകാര്‍ ഞെട്ടി; കൊല്ലത്ത് അറസ്റ്റിനിടെ നടന്നത്!

    കൊല്ലം: അഞ്ചലില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരിപരിശോധനയ്ക്കായി എത്തിയ പോലീസിനെ മര്‍ദിച്ച കേസില്‍ അമ്മയും മകളും അറസ്റ്റില്‍. അഞ്ചല്‍ കരുകോണ്‍ സ്വദേശികളായ സന്‍സ (49), മകള്‍ നജുമ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ രണ്ടുപേരും വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒട്ടേറെ കഞ്ചാവ് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കരുകോണ്‍ ഷാഹിദയുടെ വീട്ടിലാണ് കഴിഞ്ഞദിവസം ഡാന്‍സാഫ് അംഗങ്ങളും വനിതാ പോലീസും അടങ്ങിയ സംഘം പരിശോധനയ്ക്കെത്തിയത്. ഷാഹിദയുടെ മകള്‍ സന്‍സയും കൊച്ചുമകള്‍ നജുമയും ചേര്‍ന്ന് പോലീസിനെ തടയുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് കേസ്. ഡാന്‍സാഫ് എസ്‌ഐ ബാലാജിക്കും സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശിനും വനിതാ പോലീസ് ഉദ്യോഗസ്ഥ നിഷയ്ക്കുമാണ് മര്‍ദനമേറ്റത്. കൂടുതല്‍ പോലീസ് എത്തിയപ്പോഴേക്കും സന്‍സയും നജുമയും രക്ഷപ്പെട്ടു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 46 ഗ്രാം കഞ്ചാവും, 1,64,855 രൂപയും പോലീസ് കണ്ടെടുത്തു. പ്രതികളെ പിടികൂടാനായി ബുധനാഴ്ച വീട്ടില്‍ എത്തിയ പോലീസ് സംഘത്തെ…

    Read More »
  • മിനിയും സന്തോഷും സഹപാഠികള്‍ അല്ല! പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമടക്കം ഭര്‍ത്താവിനോട് പറഞ്ഞതെല്ലാം കള്ളക്കഥ! ഫെയ്സ് ബുക്കിലെ കമന്റില്‍ ലൈക്കടിച്ച് തുടങ്ങിയ സൗഹൃദം; കൈതപ്രം രാധാകൃഷ്ണന്‍ കേസിലെ ഗൂഡാലോചന പോലീസ് പൊളിച്ചത് ഇങ്ങനെ

    കണ്ണൂര്‍: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച കേസില്‍ ഭാര്യ മിനി നമ്പ്യാരുടെ ഗൂഡാലോചന പങ്ക് കണ്ടെത്തിയത് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍. ഫോണ്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രാധാകൃഷ്ണനെ കൊല്ലുമെന്നു സന്തോഷ് പലപ്പോഴും മിനിയെ അറിയിച്ചിട്ടും ഇത് തടയാനോ രാധാകൃഷ്ണന്റെ ശ്രദ്ധയിലെത്തിച്ചു ജീവന്‍ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നതാണ് നിര്‍ണ്ണായകമായത്. കൊലപാതകം നടന്ന മാര്‍ച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചശേഷമാണ് ഗൂഢാലോചനയില്‍ മിനിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണന്‍ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണന്‍ ഭാര്യയെ ഈ ബന്ധത്തിന്റെ പേരില്‍ ശകാരിച്ചിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് തൊട്ടടുത്തുണ്ടായിരുന്ന മിനി വന്നില്ല. ഒരു വര്‍ഷം മുന്‍പ് ഫെയ്സ്ബുക്കില്‍ വന്ന കുറിപ്പിനു പ്രതി സന്തോഷ് അഭിപ്രായം രേഖപ്പെടുത്തി. ഇതിനു മിനി ലൈക്ക് നല്‍കി. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. ഈ പരിചയം വീട്ടിലെത്താന്‍ ഇരുവരും സഹപാഠികളാണെന്നു…

    Read More »
  • സൂരജും ബിന്‍സിയും കുട്ടികളെ നാട്ടിലാക്കിപ്പോയത് 4 ദിവസം മുന്‍പ്; മരണം ഓസ്‌ട്രേലിയയ്ക്ക് പോകാനിരിക്കെ; ദമ്പതികള്‍ തമ്മില്‍ കലഹം പതിവെന്ന് അയല്‍ക്കാര്‍

    കൊച്ചി: കുവൈത്തില്‍ പരസ്പരം കുത്തി ദമ്പതികള്‍ മരിച്ചത് ഓസ്‌ട്രേലിയയ്ക്കു കുടിയേറാന്‍ എല്ലാം സജ്ജമായിരിക്കെ. നാലുദിവസം മുന്‍പാണു കീഴില്ലം സ്വദേശിയായ ബിന്‍സിയും ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി സൂരജും മക്കളെ നാട്ടില്‍നിര്‍ത്തി തിരിച്ചു കുവൈത്തിലെത്തിയത്. കീഴില്ലം മണ്ണൂര്‍ കുഴൂര്‍ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിന്‍സി. കീഴില്ലത്തിനു സമീപത്തുള്ള കുന്നുക്കുരുടിയിലായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്. പിന്നീടാണ് കീഴില്ലത്തേക്കു മാറിയത്. ദമ്പതികള്‍ക്ക് ഏഴും നാലും വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്. ഇരുവരും തമ്മില്‍ പലപ്പോഴും കലഹം ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ അയല്‍വീട്ടുകാര്‍ പറയുന്നത്. ഇന്നലെ വഴിയില്‍വച്ചും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഈജിപ്തുകാരനായ കെയര്‍ടേക്കര്‍ വന്ന് വാതില്‍ തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. രണ്ടുപേരുടെയും കൈവശം കത്തിയുണ്ടായിരുന്നുവെന്നാണു വിവരം. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ ഫ്‌ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. കുവൈത്തില്‍ മലയാളി ദമ്പതികള്‍ കുത്തേറ്റു മരിച്ചനിലയില്‍; പരസ്പരം കുത്തി മരിച്ചതെന്ന് നിഗമനം; ദുരന്തം ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെ സൂരജ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലാണ് നഴ്‌സായി…

    Read More »
  • കോട്ടയത്ത് വീട് കുത്തിത്തുറന്ന് മോഷണം; പ്രതി മലപ്പുറത്ത് പിടിയില്‍, കേസിന്റെ വിചാരണയ്‌ക്കെത്തുന്ന സ്ഥലങ്ങളിലും കവര്‍ച്ച പതിവ്!

    മലപ്പുറം: പള്ളിക്കത്തോട് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ചേക്കാട് കാഞ്ഞിരംപാടം കുന്നുമ്മല്‍ പി.സി. സുരേഷ് (64) ആണ് പിടിയിലായത്. 2025 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് കോക്കാട്ട്മുണ്ടക്കല്‍ സുനില്‍ കെ.തോമസിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ മുതലുകള്‍ മോഷണം പോയിരുന്നു. വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്ന അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് മലപ്പുറം കരുവാരക്കുണ്ടില്‍നിന്നും പള്ളിക്കത്തോട് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരില്‍ കോട്ടയം ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്. കേസിന്റെ വിചാരണയ്ക്കായി വരുന്ന അവസരങ്ങളില്‍ ആ സ്ഥലങ്ങളില്‍ മോഷണം നടത്തി തിരികെ പോകുന്ന പതിവുള്ളയാണ് പ്രതിയെന്ന് പോലീസ് പറയുന്നു.

    Read More »
  • സ്പായുടെ മറവില്‍ ‘അല്പസ്വല്പം’ അനാശാസ്യം; പൊലീസെത്തിയത് ലഹരിപരിശോധനയ്ക്ക്, കൊച്ചിയില്‍ 11 യുവതികള്‍ പിടിയില്‍

    കൊച്ചി: വൈറ്റിലയിലെ ഹോട്ടലില്‍ സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ 11 യുവതികള്‍ പിടിയില്‍ വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലില്‍ ലഹരിപരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായെന്ന പേരിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. അതിനിടെയാണ് അനാശാസ്യം നടത്തിവന്ന 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ 11 പേരും മലയാളികളാണെന്നും പൊലീസ് വെളിപ്പെടുത്തി. കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടു മണിക്കൂറിലേറെ നേരം പരിശോധന നീണ്ടുനിന്നു.

    Read More »
  • ‘പെട്രോള്‍ അടിച്ചതിന്റെ പണം താ മക്കളേ’; വയോധികനടക്കം പമ്പ് ജീവനക്കാരെ ആക്രമിച്ച് അഞ്ചംഗ സംഘം പണം നല്‍കാതെ മുങ്ങി; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

    രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം, പമ്പില്‍ നിന്ന് പെട്രോളടിച്ച ശേഷം പണം കൊടുക്കാതെ ജീവനക്കാരെ ആക്രമിച്ച് മുങ്ങി. കായംകുളത്താണ് സംഭവം. പെട്രോള്‍ പമ്പിലെ ജീവനക്കാരായ വിനു (35), ഉണ്ണികൃഷ്ണൻനായർ (68) എന്നിവരുടെ തല അക്രമിസംഘം അടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ പുത്തൻമോഡ് ജംഗ്ഷനിലെ നയാര പെട്രോൾ പമ്പിലായിരുന്നു അക്രമ സംഭവമുണ്ടായത്. പണം ചോദിച്ചതോടെ ദേഷ്യപ്പെട്ട് ബൈക്കില്‍ നിന്നിറങ്ങിയ യുവാക്കള്‍  ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. കസേരയിലിരിക്കുകയായിരുന്ന ഉണ്ണികൃഷ്ണൻനായരെ കസേരയിൽ നിന്ന് ചവിട്ടി താഴെയിട്ടു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കവേ തല അടിച്ച് പൊട്ടിച്ചു. തടസം പിടിക്കാനെത്തിയ വിനുവിനെയും യുവാക്കള്‍ മര്‍ദ്ദിച്ചു. തലയടിച്ച് പൊട്ടിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സി.സി.ടി.വി ദ്യശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രതികളെത്തിയ ബൈക്കിന്റെ നമ്പരും കായംകുളം പൊലീസിന് ലഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: