Crime

  • ഉമ്മ ചക്ക മുറിക്കുന്നതിനിടെ കാല്‍വഴുതി കത്തിയിലേക്കു വീണു; ഇരട്ടക്കുട്ടികളിലൊരാള്‍ക്ക് ദാരുണാന്ത്യം

    കാസര്‍കോട്: ചക്ക മുറിക്കുന്നതിനിടെ അബദ്ധത്തില്‍ കത്തിയിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പാടി കാസര്‍കോട് വിദ്യാനഗറിലാണ് ദാരുണ സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വിദ്യാനഗര്‍ പാടിയില്‍ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കളിക്കുന്നതിനിടെ കാല്‍ തെന്നിയാണ് കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണത്. കുട്ടിയുടെ നെഞ്ചിന്റെ ഇടത് ഭാഗത്ത്ആഴത്തിലുള്ള മുറിവേറ്റു. ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

    Read More »
  • കല്‍പ്പറ്റയില്‍ ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനില്‍ മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

    കല്‍പ്പറ്റ: പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് ഗോകുല്‍ സ്റ്റേഷനില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് പൊലീസ് മേധാവി ശുപാര്‍ശ ചെയ്തു. ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് നടപടി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിംഗിന് ആഭ്യന്തര വകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമായത്. ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് മറുപടിയില്‍ പറയുന്നത്. ഗോകുലിന്റെ അസ്വാഭാവിക മരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു. ഇതോടൊപ്പം സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെയും സമീപിച്ചു. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസന്വേഷിക്കുന്നത്. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം കോഴിക്കോട് നിന്ന് കസ്റ്റഡിയിവെടുത്ത ഗോകുലിനെ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  

    Read More »
  • ഗോവിന്ദച്ചാമിയുടെ കൊലക്കയര്‍ ഊരിയ അഭിഭാഷകന്‍, കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതിഭാഗത്തിനായി ഹാജര്‍; ആളൂര്‍ വക്കീലെന്ന ‘ഡെവിള്‍സ് അഡ്വക്കേറ്റ്’

    കൊച്ചി: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായി വാര്‍ത്തകളില്‍ ഇടംപിടിച്ച അഭിഭാഷകനാണ് അഡ്വ. ആളൂര്‍. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് 53 കാരനായ ബിജു ആന്റണി എന്ന ബി എ ആളൂര്‍. ആളൂര്‍ പ്രതികള്‍ക്കായി ഹാജരായ ചില പ്രധാന കേസുകള്‍ ഇവയാണ്. 2011 ല്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെച്ച് പീഡനത്തിനിരയായി ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യ കൊല്ലപ്പെട്ട കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായാണ് ആളൂര്‍ ആദ്യമായി മാധ്യമശ്രദ്ധ നേടുന്നത്. ഈ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു. തുടര്‍ന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ ആളൂര്‍ പ്രതിഭാഗത്തിനായി ഹാജരായി. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടി ആളൂര്‍ ഹാജരായിരുന്നു. അമീറുള്‍ ഇസ്ലാം നിരപരാധിയാണെന്നും, കുറ്റം ചെയ്തത് മറ്റാരോ ആണെന്നുമായിരുന്നു ആളൂരിന്റെ വാദം. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അമീറുള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്ന അമീറുളിന്റെ ഹര്‍ജിയിലും ആളൂരാണ് ഹാജരായത്. കൂടത്തായി…

    Read More »
  • ഹരിയാനയില്‍ അമ്മയും അഞ്ചുവയസുകാരിയും കൂട്ടബലാത്സംഗത്തിനിരയായി, കുട്ടിയെ കഴുത്തുഞെരിച്ചുകൊന്നു; 13കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

    ചണ്ഡീഗഡ്: ഹരിയാനയിലെ ജിന്ദില്‍ അമ്മയെയും അഞ്ചുവയസുള്ള മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ്. 35കാരിയായ സ്ത്രീയും മകളുമാണ് അതിക്രമത്തിന് ഇരയായത്.സംഭവത്തില്‍ 13 വയസുകാരന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഹമീദ് ഖാന്‍ (അമിത് (46), ശിവ (19), ബിരു (18) എന്നീ മൂന്നുപേരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ജസ്റ്റിസ് കേന്ദ്രത്തിലാക്കി. ഏപ്രില്‍ 21 ന് രാത്രിയിലാണ് സംഭവം നടന്നത്. നാല് പ്രതികളും സ്ത്രീയുടെ വീടിനടുത്ത് മദ്യപിച്ചിരുന്നെന്നും ഇത് ഇവര്‍ എതിര്‍ത്തെന്നുമാണ് പൊലീസ് പറയുന്നത്. ഇതിനെച്ചൊല്ലി സ്ത്രീയും പ്രതികളും തമ്മില്‍ വാക്കേറ്റുണ്ടായി. പ്രതികളിലൊരാള ഹമീദ് ഖാന്‍ സ്ത്രീയെ അടുത്തുള്ള മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തു. സ്ത്രീയുടെ നിലവിളി കേട്ട് പിന്നാലെ എത്തിയ അഞ്ചുവയസുകാരിയെ മറ്റ് പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍…

    Read More »
  • മക്കളുമായി യുവതി ആത്മഹത്യചെയ്ത കേസ്; ഭര്‍ത്താവിനെയും അമ്മായിയച്ഛനെയും ചോദ്യംചെയ്യുന്നു

    കോട്ടയം: നീറിക്കാട് മക്കളുമായി യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് ചോദ്യംചെയ്യുന്നു. നീറിക്കാട് സ്വദേശി ജിമ്മി, പിതാവ് തോമസ് എന്നിവരെയാണ് ചോദ്യംചെയ്യുന്നത്. മരിച്ച ജിസ്‌മോളുടെ കുടുംബത്തിന്റെ പരാതിയിലാണ് അന്വേഷണം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മാത്രമേ അറസ്റ്റ് സംബന്ധിച്ച തീരുമാനമെടുക്കൂ എന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15-നാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോള്‍ തോമസ് (34), മക്കളായ നോഹ(5), നോറ(2) എന്നിവരെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവം. വീട്ടിലെ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ജിസ്‌മോള്‍ രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകിയെത്തുന്നനിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാവിലെ വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷംനല്‍കിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്‌മോള്‍, ഇത് പരാജയപ്പെട്ടതോടെ സ്‌കൂട്ടറിലാണ് പള്ളിക്കുന്ന് കടവിലെത്തിയത്. ഇവരുടെ…

    Read More »
  • കാമുകിയെ കാണാന്‍ വീട്ടിലെത്തിയത് അര്‍ധരാത്രി; 18-കാരനെ വെടിയേറ്റു മരിച്ചു; പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍

    ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കാമുകിയെ കാണാനെത്തിയ 18-കാരന്‍ വെടിയേറ്റ് മരിച്ചു. ഖേദഹേലു ഗ്രാമത്തില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഔരയ്യ സ്വദേശിയായ ലവ്കുഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ വെടിവച്ച് കൊന്നത് കാമുകിയുടെ പിതാവായ അനില്‍കുമാറാണെന്ന് പോലീസ് പറഞ്ഞു. ലവ്കുഷ് ഖേദഹേലുവില്‍ തന്റെ സഹോദരിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഈ സമയം അയാളും അനില്‍കുമാറിന്റെ മകളും പ്രണയത്തിലാകുകയായിരുന്നു. തിങ്കളാഴ്ച രാത്രി യുവാവ് പെണ്‍കുട്ടിയെ കാണാനായി അവളുടെ വീട്ടില്‍ എത്തിയതായി പോലീസ് പറഞ്ഞു. വീട്ടിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് അനില്‍കുമാര്‍ തോക്കുപയോഗിച്ച് വെടിവച്ചത്. വെടിയൊച്ച കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴാണ് യുവാവിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുകയും കേസുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഭവത്തില്‍ ഉപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • കഞ്ചാവ് പിടികൂടിയ കേസ്: പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

    ആലപ്പുഴ: കഞ്ചാവ് പിടികൂടിയെന്ന കേസില്‍ യു.പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്സൈസ്. കേസില്‍ നേരത്തെ പ്രതി ചേര്‍ത്തിരുന്ന മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കി എക്സൈസ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പട്ടികയിലുണ്ടായിരുന്ന മൂന്ന് പ്രതികള്‍ മാത്രമാണ് കേസിലുള്‍പ്പട്ടതെന്നാണ് എക്സൈസ് ഇപ്പോള്‍ പറയുന്നത്. ഒഴിവാക്കിയ പ്രതികള്‍ക്ക് കേസില്‍ പങ്കില്ലെന്നടക്കം ചൂണ്ടിക്കാട്ടി എക്സൈസ് ഉടന്‍ കുറ്റപത്രവും സമര്‍പ്പിക്കും. കഴിഞ്ഞ ഡിസംബര്‍ 28 നാണ് എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 9 പേരെ തകഴിയില്‍ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസും എടുത്തു. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എംഎല്‍എയുടെയുമടക്കം മൊഴി…

    Read More »
  • ഉരുള്‍പൊട്ടല്‍ ദുരിതബാധിതരായ സ്ത്രീകള്‍ക്കെതിരേ ഇന്‍സ്റ്റഗ്രാം വഴി ലൈംഗികാധിക്ഷേപം; യുവാവ് അറസ്റ്റില്‍

    കല്പറ്റ: ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ദുരന്തത്തിനിരയായ സ്ത്രീകള്‍ക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി ചെതലയത്തിനു സമീപം താമസിക്കുന്ന നായ്ക്കമാവുടിയില്‍ ബാഷിദ് (28) ആണ് വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലൈയ് 30-ന് നടന്ന ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ സ്ത്രീകളെക്കുറിച്ചാണ് പിറ്റേദിവസം ഇയാള്‍ ലൈംഗികപരാമര്‍ശങ്ങള്‍ അടങ്ങിയ അധിക്ഷേപം ഇന്‍സ്റ്റഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കല്പറ്റയില്‍ ബിസിനസ് നടത്തുകയും െചയ്യുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചത്. കല്പറ്റ എസ് കെഎംജെ സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പില്‍ സേവനം ചെയ്യുന്നതിനിടയിലാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഇത്തരം പോസ്റ്റുകള്‍ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടര്‍ന്ന് വയനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്തു. മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയായ ബാഷിദിനെ പിടികൂടിയത്. വിപിഎന്‍ സംവിധാനം ഉപയോഗിച്ച് ഐപി മേല്‍വിലാസം മാസ്‌ക് ചെയ്താണ് പ്രതി സ്ത്രീകള്‍ക്കുനേരേ മോശം പരാമര്‍ശം നടത്തിയത്.…

    Read More »
  • യുഎസില്‍ ഭാര്യയെയും മകനെയും വെടിവെച്ച് കൊന്ന് ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ ജീവനൊടുക്കി

    വാഷിങ്ടണ്‍: ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ യുഎസില്‍ ജീവനൊടുക്കി. കര്‍ണാടക മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന എസ്. കിക്കേരി(57)യാണ് ഭാര്യ ശ്വേത പന്യ(44)ത്തെയും 14 വയസ്സുള്ള മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. വാഷിങ്ടണ്‍ ന്യൂകാസിലിലെ വസതിയില്‍ ഏപ്രില്‍ 24-നായിരുന്നു സംഭവമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട 14 വയസ്സുകാരനെ കൂടാതെ ദമ്പതിമാര്‍ക്ക് മറ്റൊരു മകന്‍കൂടിയുണ്ട്. എന്നാല്‍, സംഭവസമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഈ മകന്‍ സുരക്ഷിതനാണെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കൊലപാതകത്തിനും ആത്മഹത്യയ്ക്കും പ്രേരണയെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. കര്‍ണാടക മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന, മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ‘ഹോലോവേള്‍ഡ്’ എന്ന റോബോട്ടിക്സ് കമ്പനിയുടെ സിഇഒയായിരുന്നു. ഭാര്യ ശ്വേത ഇതേ കമ്പനിയുടെ സഹസ്ഥാപകയുമായിരുന്നു. നേരത്തേ യുഎസിലായിരുന്ന ഹര്‍ഷവര്‍ധനയും ഭാര്യയും 2017-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷമാണ് ‘ഹോലോവേള്‍ഡ്’ റോബോട്ടിക്സ് കമ്പനി സ്ഥാപിച്ചത്. എന്നാല്‍, കോവിഡ് വ്യാപനത്തിന് പിന്നാലെ 2022-ല്‍ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു.…

    Read More »
  • സഹപാഠിയുമായുള്ള ‘സൗഹൃദം’ എതിര്‍ത്തു, കൊല്ലാന്‍ ഗൂഢാലോചന; ഓട്ടോഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

    കണ്ണൂര്‍: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രാധാകൃഷ്ണന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടില്‍ മിനി നമ്പ്യാരെയാണ്(42) അറസ്റ്റ് ചെയ്തത്. കേസില്‍ രാധാകൃഷ്ണനെ വെടിവച്ച, ഒന്നാം പ്രതി സന്തോഷുമായി ഭര്‍ത്താവ് രാധാകൃഷ്ണനെ കൊല്ലാന്‍ മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസില്‍ മൂന്നാം പ്രതിയാണ് മിനി. ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൈതപ്രത്ത്, പണിനടക്കുന്ന വീട്ടില്‍വച്ച് മാര്‍ച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാറാണ് മിനിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. മിനിയുമായുള്ള സൗഹൃദം എതിര്‍ത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിര്‍മാണത്തിന് സന്തോഷ്…

    Read More »
Back to top button
error: