CrimeNEWS

രാത്രി ഉറങ്ങാന്‍ കിടന്നു; രാവിലെ എഴുനേറ്റില്ല; പത്തനംതിട്ടയിലെ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഏനാത്താണ് സംഭവം. ഏനാത്ത് സ്വദേശി വിജീഷ് എന്നയാളുടെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഉറങ്ങാന്‍ കിടന്ന ലിനു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.സ്ഥലത്ത് പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Signature-ad

 

Back to top button
error: