CrimeNEWS

വൈറ്റില സ്പായിലെ റെയ്ഡ്: ശമ്പളത്തിന് പുറമെ കുറച്ചധികം കിമ്പളവും; യുവതികള്‍ക്ക് മാസം വമ്പന്‍ വരുമാനം…

കൊച്ചി: വൈറ്റിലയിലെ ഹോട്ടലില്‍ സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പതിനൊന്ന് യുവതികളെയും മാസ ശമ്പളത്തിലാണ് നിയമിച്ചിരുന്നത്. പിടിയിലായ 11 പേരും മലയാളികളാണെന്നും പൊലീസ് വെളിപ്പെടുത്തി. ഇതില്‍ മാനേജരായ സ്ത്രീയ്ക്ക് മുപ്പതിനായിരവും മറ്റുള്ളവര്‍ക്ക് 15,000 രൂപ വീതവുമായിരുന്നു ലഭിച്ചിരുന്നത്. ഇത് കൂടാതെ അനാശാസ്യത്തിലൂടെ വമ്പന്‍ തുക ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഹോട്ടലിലെ മൂന്ന് മുറികള്‍ വാടകയ്ക്കെടുത്ത് മലപ്പുറം സ്വദേശി നൗഷാദാണ് സ്പാ നടത്തിയത്. ലക്ഷങ്ങളായിരുന്നു വരുമാനമായി ലഭിച്ചിരുന്നത്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിലെത്തിയത്.

Signature-ad

പരിശോധനയില്‍ ലഹരി ലഭിച്ചില്ല, പകരം പെണ്‍വാണിഭ സംഘം പിടിയിലായി. ഇവിടെനിന്ന് കോണ്ടവും ഗുളികകളുമൊക്കെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. യുവതികളെ ചോദ്യം ചെയ്തുവരികയാണ്. പരിശോധനയില്‍ ലഹരി കണ്ടെത്തിയിട്ടില്ലെങ്കിലും, ഹോട്ടലില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: